പോക്കറ്റ് കീറാത്ത വിലയ്ക്ക് മാരക മൈലേജ്, കാരെൻസ് ഡീസൽ മാനുവലിന്റെ വില കേട്ടാൽ എർട്ടിഗ ഫാൻസ് ഞെട്ടും

ഇന്ത്യൻ വിപണിയിലെ കോംപാക്‌ട് എംപിവി സെഗ്മെന്റിൽ എർട്ടിഗയുടെ വിൽപ്പന പിടിക്കാനെത്തി വിജയിച്ചവരാണ് കിയ. കാരെൻസ് എന്ന തട്ടുപൊളിപ്പൻ മൾട്ടി പർപ്പസ് വാഹനത്തിലൂടെയാണ് എർട്ടിഗയോട് മത്സരിക്കാൻ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ തീരുമാനിച്ചത്. എന്തായാലും സംഗതി ക്ലിക്കായതോടെ കിയ ഷോറൂമുകളിൽ വമ്പൻ ആൾത്തിരക്കായി. ഇപ്പോൾ നിരത്തിലിറങ്ങിയാൽ ഏറ്റവും കൂടുതൽ കാണുന്ന കാറുകളിൽ ഒന്നായി ഇത് മാറിയിട്ടുമുണ്ട്.

എർട്ടിഗയുടെ വിലയും ഇന്നോവയേക്കാൾ ഫീച്ചറുമായി എത്തിയ കാരെൻസ് അതിവേഗമാണ് ജനപ്രിയമായി മാറിയത്. എല്ലാവർക്കും താങ്ങാനാവുന്ന വിലയ്ക്കൊപ്പം കിടിലൻ ഡിസൈനും കൂടിയായതോടെ വാഹനം വേറെ ലെവലായി. പോരാത്തതിന് പെട്രോൾ, ടർബോ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ കൂടി കാരെൻസിൽ കിട്ടിയതോടെ എല്ലാത്തരത്തിനും ഉതകുന്ന കാറായി എംപിവി വളർന്നു.

Kia Carens Diesel Manual Variants Price Leaked

കാരെൻസ് വിപണിയിലെത്തിയ ആദ്യനാളുകളിൽ ഡീസൽ മാനുവൽ ഗിയർബോക്‌സ് കോമ്പിനേഷൻ ചൂടപ്പംപോലെയാണ് വിറ്റഴിഞ്ഞു. എന്നാൽ പിന്നീട് രാജ്യത്ത് ഓട്ടോമാറ്റിക് കാറുകൾക്ക് ഡിമാന്റ് ഏറിയതോടെ മാനുവൽ ട്രാൻസ്മിഷനെ പരിഷ്ക്കരിച്ച് ഇന്റലിജൻഡ് മാനുവൽ ട്രാൻസ്മിഷനാക്കി കിയ പരിഷ്ക്കരിച്ച് നോക്കി. ക്ലച്ചില്ലാത്ത സംഗതി കൊള്ളാമായിരുന്നെങ്കിലും ആളുകൾക്ക് ഡീസൽ മാനുനൽ വേരിയന്റുകളിൽ തന്നെയായിരുന്നു കണ്ണ്.

ഇതുമനസിലാക്കിയ കിയ ഡീസൽ മാനുവൽ കോമ്പിനേഷൻ എംപിവിയിലേക്ക് തിരികെയെത്തിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. അനൌദ്യോഗികമായി ഡീസൽ മാനുവൽ മോഡലുകളുടെ ബുക്കിംഗും തുടങ്ങിയ ഡീലർഷിപ്പുകളിലേക്ക് ഇപ്പോൾ കാരെൻസ് ഡീസൽ മാനുവൽ പതിപ്പുകളുടെ വിലയും എത്തിയിരിക്കുകയാണ്. ഇതോടൊപ്പം വണ്ടി എതെല്ലാം വേരിയന്റുകളിൽ കിട്ടുമെന്നതിന്റെ വിശദാംശങ്ങളും ഓൺലൈനിലൂടെ ചോർന്നിരിക്കുകയാണ്.

Kia Carens Diesel Manual Variants Price Leaked

പ്രീമിയം, പ്രീമിയം (O), പ്രസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിങ്ങനെ ആറ് പുതിയ ഡീസൽ വകഭേദങ്ങളാണ് കിയ കാരെൻസിന് ഇപ്പോൾ ലഭിക്കുന്നത്. എല്ലാ വേരിയന്റുകൾക്കും സ്റ്റാൻഡേർഡായി 7 സീറ്റർ കോൺഫിഗറേഷൻ ലഭിക്കുമ്പോൾ ലക്ഷ്വറി പ്ലസ് 6 സീറ്റർ ലേഔട്ടിലും ലഭിക്കും. കൂടാതെ ഈ പുതിയ അപ്‌ഡേറ്റിലൂടെ കാരെൻസ് ഡീസലിൻ്റെ iMT അല്ലെങ്കിൽ ക്ലച്ച്‌ലെസ് മാനുവൽ വേരിയന്റുകൾ നിർത്തലാക്കാനും കിയയിൽ നിന്നും തീരുമാനം എത്തിയിട്ടുണ്ട്.

മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ iMT പതിപ്പുകളേക്കാൾ ഉയർന്ന ഡിമാന്റാണ് ഡീസൽ മാനുവലിന് ലഭിക്കുന്നത് എന്നതാണ് ഈ നീക്കത്തിന് പിന്നിലെ കാരണം. ഇനി വേരിയന്റ് തിരിച്ചുള്ള വില എങ്ങനെയാണെന്ന് നോക്കിയാലോ? കിയ കാരെൻസ് ഡീസൽ മാനുവൽ പ്രീമിയം പതിപ്പിന് 12.67 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. അതേസമയം പ്രീമിയം (O) ആണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 12.90 ലക്ഷവും പ്രസ്റ്റീജിന് 14 ലക്ഷവും മുടക്കേണ്ടി വരും.

Kia Carens Diesel Manual Variants Price Leaked

ഇനി കാരെൻസ് ഡീസൽ മാനുവലിന്റെ പ്രസ്റ്റീജ് പ്ലസ് വേരിയന്റാണ് നോക്കുന്നതെങ്കിൽ 15.47 ലക്ഷവും ലക്ഷ്വറി പതിപ്പിന് 17.15 ലക്ഷവും ടോപ്പ് എൻഡ് ലക്ഷ്വറി പ്ലസിന് 18.15 ലക്ഷവുമാണ് ഇന്ത്യൻ വിപണിയിലെ എക്സ്ഷോറൂം വിലയായി കിയ നിശ്ചയിച്ചിരിക്കുന്നത്. മാനുവൽ, iMT ട്രിമ്മുകൾ തമ്മിലുള്ള വില വ്യത്യാസം നോക്കിയാൽ പ്രീമിയം, പ്രസ്റ്റീജ് പ്ലസ് വേരിയന്റുകൾ തമ്മിൽ 2,000 രൂപ വ്യത്യാസമുണ്ട്.

അതേസമയം പ്രസ്റ്റീജ്, ലക്ഷ്വറി വേരിയന്റുകൾക്ക് യഥാക്രമം 5,000 രൂപയും 20,000 രൂപയും വില വ്യത്യാസം വരുന്നുണ്ട്. കാരെൻസിലെ ഡീസൽ എഞ്ചിൻ 1.5 ലിറ്റർ പതിപ്പാണ്. ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്ന ഈ ഓയിൽ ബർണർ 113 bhp കരുത്തിൽ പരമാവധി 250 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Kia Carens Diesel Manual Variants Price Leaked

ഡീസൽ വേണ്ടാത്തവർക്ക് എംപിവിയിൽ 1.5 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ സാധിക്കും. നിലവിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് ഡിസിടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിങ്ങനെ വൈവിധ്യമാർന്ന ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ കിയ കാരെൻസ് എംപിവി സ്വന്തമാക്കാനാവും.

More from DriveSpark

Article Published On: Tuesday, March 26, 2024, 16:00 [IST]
English summary
Kia carens diesel manual variants price leaked ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X