ഡൗൺ പേയ്മെന്റും ഇഎംഐയും വേണ്ട! കിയയുടെ പ്രീമിയം കാറുകൾ ദേ ഇങ്ങനെ നിങ്ങൾക്കും വീട്ടിലെത്തിക്കാം

സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നിങ്ങനെ ചില കിടിലൻ മോഡലുകളിലൂടെ ഇന്ത്യക്കാരുടെ മനംകവർന്ന വാഹന നിർമാതാക്കളാണ് കിയ (Kia). സാധാരണക്കാരുടെ ബ്രാൻഡായി തഴച്ചുവളർന്ന ദക്ഷിണ കൊറിയൻ കമ്പനി ഇപ്പോൾ പണക്കാരോടും ചങ്ങാത്തം കൂടാൻ പുതിയ കാറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. EV6 ഇവിയിലൂടെ തുടങ്ങിയ ട്രെൻഡ് ഏറ്റുപിടിക്കാൻ എത്തിയിരിക്കുന്നത് നമ്മുടെ സ്വന്തം കാർണിവലും (Carnival) EV9 ഇലക്ട്രിക് എസ്‌യുവിയുമാണ് (EV9 Electric SUV). പക്ഷേ ഇവരുടെ വില കേട്ടാൽ നമ്മളിൽ പലരും അന്തംവിടുമെങ്കിലും ഇതിലെല്ലാം ഒരുക്കിയിരിക്കുന്ന സൌകര്യങ്ങൾ കണ്ടാൽ ആർക്കായാലും ഒന്ന് വാങ്ങാൻ തോന്നും.

കിയ കാർണിവലിന് 73.90 ലക്ഷവും കിയ EV9 ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവിക്ക് 1.37 കോടി രൂപയും വരും കേരളത്തിലെ ഓൺ-റോഡ് വില. പക്ഷേ വില അധികമായതിനാൽ തന്നെ വാങ്ങാൻ എത്തുന്നവർക്ക് നല്ല ബാങ്ക് ബാലൻസും വേണം. ഇത് വിൽപ്പനയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അതിനുള്ള പരിഹാരവും കമ്പനി കണ്ടെത്തിയിട്ടുണ്ട് കേട്ടോ. ഇത്രയും തുക മുടക്കാനില്ലാത്തവർക്കായി ലീസിംഗ് പ്രോഗ്രാം കിയ അവതരിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.

Kia Carnival And EV9 EV Now Available With Lease Plans

കിയ കാർണിവലിൻ്റെയും EV9 ഇവിയുടേയും ലീസിംഗ് വിലകൾ അറിയാനായിരിക്കും ഇനി ഏവർക്കും താത്പര്യം അല്ലേ. പ്രതിമാസം 1.49 ലക്ഷം രൂപയുണ്ടേൽ കാർണിവൽ എംപിവി വീട്ടുമുറ്റത്തെത്തിക്കാം. അതേസമയം EV9 ഇവിയാണെങ്കിൽ പ്രതിമാസം 3 ലക്ഷം രൂപയാണ് ലീസിംഗ് തുകയായി കൊടുക്കേണ്ടത്. കാർ വാടകയ്ക്ക് എടുക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 24, 36, 48, 60 മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാമെന്നും കിയ അറിയിച്ചു.

അവർക്ക് പ്രതിവർഷം വാഹനം ഉപയോഗിക്കാനുള്ള പരിധി 10,000 കിലോമീറ്റർ, 15,000 കിലോമീറ്റർ, 20,000 കിലോമീറ്റർ എന്നിങ്ങനെയുള്ള വ്യത്യസ്‌ത ഓപ്‌ഷനുകളും ലഭിക്കും. ഇനി കാർ ലീസിംഗ് എന്താണെന്ന് കൃത്യമായി അറിയാത്തവർക്ക് അതെന്താണെന്ന് ചെറുതായൊന്ന് വിശദീകരിക്കാം. പ്രതിമാസം ഒരു നിശ്ചിത തുക മാത്രമടച്ച് വണ്ടി സ്വന്തം പോലെ ഉപയോഗിക്കാനാവുന്ന രീതിയാണിത്. മെയിന്റനൻസ്, ഇൻഷുറൻസ് പോലുള്ള അധിക ചെലവുകളെല്ലാം കമ്പനി വഹിക്കും.

Kia Carnival And EV9 EV Now Available With Lease Plans

വിവിധ ഓപ്ഷനുകളോടെ 24 മുതൽ 60 മാസം വരെ ഫ്ലെക്സിബിൾ ലീസിംഗ് നിബന്ധനകൾ വാഗ്ദാനം ചെയ്യുന്ന വൈവിധ്യമാർന്ന ഉപഭോക്തൃ മുൻഗണനകൾ നിറവേറ്റുന്നതിനാണ് കിയ ലീസ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അടുത്തിടെ അവതരിപ്പിച്ച ഈ പദ്ധതി നിലവിൽ ഡൽഹി എൻസിആർ, മുംബൈ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, പൂനെ എന്നീ നഗരങ്ങളിലാണ് വാഗ്‌ദാനം ചെയ്യുക.

അധികം കൈവാതെ കൊച്ചി, തിരുവനന്തപുരം പോലുള്ള നഗരങ്ങളിലും സേവനം എത്തിയേക്കുമെന്നാണ് വിവരം. മാരുതി സുസുക്കി പോലുള്ള വമ്പൻ കമ്പനികൾ ഇത്തരം പദ്ധതികളിലൂടെ കാശ് വാരുന്നവരാണ്. ഈ രംഗത്തേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കടന്നുവന്നത് അടുത്തിടെയാണെങ്കിലും ആളുകൾക്ക് കമ്പനിയോടുള്ള വിശ്വാസം കാരണം ലീസിംഗ് വിജയകമായി നടപ്പിലാക്കാൻ സാധിച്ചിട്ടുണ്ട്.

Kia Carnival And EV9 EV Now Available With Lease Plans

പുതിയ ലീസിംഗ് പ്രോഗ്രാം ഒറിക്സ് ഓട്ടോ ഇൻഫ്രാസ്ട്രക്ചർ സർവീസസ് ലിമിറ്റഡുമായി സഹകരിച്ചാണ് കിയ നടത്തിവരുന്നത്. ഇനി കാർണിവലിന്റെയും EV9 ഇവിയുടെയും കൂടുതൽ വിശേഷങ്ങളിലേക്ക് കടന്നാൽ 2+2+3 സീറ്റിംഗ് ലേഔട്ടാണ് പുതിയ കാർണിവലിൽ ഒരുക്കിയിട്ടുള്ളത്. വലിയ ഇലക്ട്രിക് എസ്‌യുവിയും 7 സീറ്റർ ഓപ്ഷനിലാണ് ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത്.

EV9 കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായി വരുമ്പോൾ കാർണിവലിനെ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൌൺ യൂണിറ്റായാണ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. രൂപത്തിലും ഭാവത്തിലും മാറ്റം കൊണ്ടുവന്നിട്ടുണ്ടെങ്കിലും മുൻഗാമിയെപ്പോലെ പുതിയ കാർണിവലിന് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് പുത്തൻ കാർണിവലിലും ഇടംപിടിച്ചിരിക്കുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 193 bhp കരുത്തിൽ പരമാവധി 441 Nm torque ആണ് ഉത്പാദിപ്പിക്കാനാവുക.

EV9 ജിടി-ലൈന്‍ ലോംഗ്-റേഞ്ച് വേരിയന്റാണ് ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. 99.8kWh ബാറ്ററി പായ്ക്കുമായി വരുന്ന ഇലക്ട്രിക് എസ്‌യുവിക്ക് സിംഗിൾ ചാര്‍ജില്‍ 561 കിലോമീറ്റര്‍ റേഞ്ച് വരെ നൽകാനാവും. 379 bhp പവറും 700 Nm ടോര്‍ക്കും നല്‍കുന്ന ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഇവി മോഡൽ വരുന്നത്. 350kWh ഡിസി ചാര്‍ജര്‍ വഴി വെറും 24 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കും.

More from DriveSpark

Article Published On: Saturday, October 26, 2024, 9:00 [IST]
English summary
Kia carnival and ev9 ev now available with lease plans check out the price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X