സീൻമാറ്റാൻ കിയയുടെ കുഞ്ഞൻ എസ്‌യുവി, ഇത്രയും കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഫീച്ചറുകൾ കണ്ടാൽ ആരായാലും വാങ്ങും!

സെൽറ്റോസിന്റെ മാത്രം വിൽപ്പനയുണ്ടെങ്കിൽ തന്നെ ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ കഴിയുന്നവരാണ് നമ്മുടെ കിയ. എന്നിരുന്നാലും കൃത്യമായ തന്ത്രങ്ങൾ ആവിഷ്ക്കരിച്ച് വാഹന വിപണിയുടെ നെറുകയിലേക്ക് കത്തിച്ചുവിടുകയാണ് ഈ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. സോനെറ്റ്, കാരെൻസ് പോലുള്ള യൂട്ടിലിറ്റി മോഡലുകളും ആവശ്യത്തിന് പണം വാരുമ്പോൾ കമ്പനി ഇനിയിറക്കാൻ പോവുന്നത് ഒരു മൈക്രോ എസ്‌യുവിയാണ്.

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ സീൻ മാറ്റാൻ പോവുന്ന മോഡലിന്റെ തകൃതിയായുള്ള പരീക്ഷണയോട്ടത്തിലാണ് കമ്പനിയിപ്പോൾ. ക്ലാവിസ് എന്ന് പേരിട്ടിരിക്കുന്ന പുത്തൻ വാഹനം ആ വർഷം അവസാനത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. കിയ മൈക്രോ എസ്‌യുവിയുടെ ഡിസൈനും മറ്റ് സവിശേഷതകളെയും കുറിച്ചുള്ള ഉൾക്കാഴ്‌ചകൾ നൽകുന്ന ഏറ്റവും പുതിയ സ്പൈ വീഡിയോയാണ് ഇപ്പോൾ വാഹനപ്രേമികൾക്കിടയിലെ സംസാര വിഷയം.

kia clavis spotted testing

സോനെറ്റിൻ്റെയും സെൽറ്റോസിൻ്റെയും വിജയത്തിന് ശേഷം കിയ തങ്ങളുടെ നിരയിലേക്ക് അവതരിപ്പിക്കുന്ന മൂന്നാമത്തെ എസ്‌യുവിയാവും ഇത്. സോനെറ്റിനും സെൽറ്റോസിനും ഇടയിൽ സ്ഥാനം പിടിക്കാൻ പോവുന്ന മോഡൽ ഹ്യുണ്ടായി എക്സ്റ്റർ, ടാറ്റ പഞ്ച് പോലുള്ള വമ്പൻമാരുമായാണ് ഏറ്റുമുട്ടാൻ പോവുന്നത്. കാഴ്ച്ചയിൽ ആരെയും കൊതിപ്പിക്കുന്ന കൊച്ചുസുന്ദരനായിരിക്കും ക്ലാവിസ് എന്ന് വ്യക്തമാണ്.

വാഹനം പൂർണമായും മറച്ച തീരിയിലാണ് കാണപ്പെട്ടതെങ്കിലും അടിസ്ഥാന രൂപത്തെ കുറിച്ചുള്ള വ്യക്തമായ സൂചന പുതിയ വീഡിയോയിലൂടെ കിട്ടുന്നുണ്ട്. വെർട്ടിക്കൽ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള ചതുരാകൃതിയിലുള്ള ആകൃതിയാണ് എസ്‌യുവിക്കുള്ളത്. ഡിസൈനിന്റെ കാര്യത്തിൽ എപ്പോഴും ഞെട്ടിക്കാറുള്ള കിയ ക്ലാവിസിനെയും അതിസുന്ദരനായാവും ഒരുക്കുക.

kia clavis spotted testing

സ്പ്ലിറ്റ് ഫ്രണ്ട് ഗ്രിൽ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയ് വീൽ ഡിസൈനുകൾ, ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകളിൽ (ORVM) എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ എന്നിവ പോലുള്ള വ്യത്യസ്ത ഡിസൈൻ ഘടകങ്ങളെല്ലാം വരാനിരിക്കുന്ന കുഞ്ഞൻ എസ്‌യുവിയിലുണ്ടാവും. 4-സ്പോക്ക് അലോയ് വീലുകളായിരിക്കും മോഡലിലേക്ക് എത്തുക. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും തികച്ചും മോഡേണായിരിക്കും.

ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, 12 പാര്‍ക്കിംഗ് സെന്‍സറുകള്‍ , ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയുൾപ്പെടെയുള്ള ഹൈടെക് ഫീച്ചറുകളുടെ വമ്പൻ നിര തന്നെ വരാനിരിക്കുന്ന കിയ ക്ലാവിസിൽ പ്രതീക്ഷിക്കാം. ഐസ് ഗ്രേ കളർ ഓപ്ഷനിലായിരിക്കും അകത്തളം ഒരുക്കുകയെന്ന സൂചനയും പുതിയ സ്പൈ വീഡിയോ പറഞ്ഞുവെക്കുന്നുണ്ട്.

kia clavis spotted testing

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റത്തിന്റെ (ADAS) വരവിനും ക്ലാവിസിലൂടെ സെഗ്മെന്റ് സാക്ഷ്യംവഹിക്കും. പെട്രോള്‍/ഡീസല്‍, ഇവി പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഒരു പുതിയ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ ക്ലാവിസ് നിര്‍മിക്കുക. അതായത് ഹ്യുണ്ടായി എക്സ്റ്ററിനെ അടിസ്ഥാനമാക്കി ആയിരിക്കില്ല മൈക്രോ എസ്‌യുവി പണിതിറക്കുകയെന്ന് സാരം.

വൈവിധ്യമാർന്ന ഉപഭോക്തൃ മുൻഗണനകൾക്കും ഡ്രൈവിംഗ് ആവശ്യങ്ങൾക്കും അനുയോജ്യമായൊരു സമഗ്ര എസ്‌യുവി ലൈനപ്പ് വാഗ്ദാനം ചെയ്യാനുള്ള കിയയുടെ അഭിലാഷത്തെ പ്രതിനിധീകരിക്കുന്നതായിരിക്കും ഈ പുതിയ മോഡൽ. ഡീസൽ എഞ്ചിൻ ഓപ്ഷൻ വേണ്ടെന്ന് വെക്കുകയാണെങ്കിൽ പകരമായി ഇലക്ട്രിക്, ഹൈബ്രിഡ് വേരിയൻ്റുകളുടെ അവതരണത്തിനും സാധ്യതയുണ്ട്.

പ്രാരംഭ വില കുറയ്ക്കാൻ സഹായിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ക്ലാവിസിൻ്റെ ആദ്യ ഓപ്ഷൻ. ഇത് സോനെറ്റിലും ഹ്യുണ്ടായി വെന്യുവിലും കാണുന്നതിന് സമാനമായിരിക്കും. പെർഫോമൻസ് പ്രേമികളെ കൈയിലെടുക്കാനായി 1.0 ലിറ്റർ ടർബോ പെട്രോളും മൈലേജ് പ്രേമികളെ വശത്താക്കാൻ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഈ എസ്‌യുവിയിൽ നൽകിയേക്കാം.

പക്ഷേ ഡീസൽ എഞ്ചിൻ വന്നാൽ വില 10 ലക്ഷത്തിന് മുകളിൽ പോവാനുള്ള സാധ്യത ഏറെയാണ്. മാതൃകമ്പനിയായ ഹ്യുണ്ടായി എക്സ്റ്ററിൽ പരീക്ഷിച്ച് വിജയിച്ച അതേ തന്ത്രമാണെങ്കിൽ വില പിടിച്ചു നിർത്താൻ കിയക്ക് സാധിക്കും. ഏകദേശം 7 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ കിയ ക്ലാവിസിന് വില പ്രതീക്ഷിക്കാം. നിലവിൽ താങ്ങാനാവുന്ന വിലയുള്ള എസ്‌യുവികൾക്ക് ഇന്ത്യയിൽ വലിയ ഡിമാന്റുള്ളതിനാൽ വിജയ സാധ്യത കൂടുതലാണ്.

More from DriveSpark

Article Published On: Thursday, April 11, 2024, 17:44 [IST]
English summary
Kia clavis suv could launch later this year spy video out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X