മാരുതിക്കും ഹ്യുണ്ടായിക്കുമില്ലാത്ത വേഗത, 59 മാസത്തിൽ 10 ലക്ഷം കാറുകൾ വിറ്റ് ഈ കൊറിയൻ കമ്പനി

അങ്ങ് കൊറിയയിൽ നിന്നും എത്തി ആളുകളുടെ മനസ് കീഴടക്കി കുതിക്കുകയാണ് കിയ (Kia). സെൽറ്റോസ് (Seltos) എന്ന മിഡ്-സൈസ് എസ്‌യുവിയെ പുറത്തിറക്കിക്കൊണ്ടാണ് ബ്രാൻഡ് രാജ്യത്തെ തങ്ങളുടെ ഇന്നിംഗ്‌സിന് തുടക്കമിട്ടത്. അതുവരെ കണ്ട് പരിചയമില്ലാത്ത അത്യുഗ്രൻ ഡിസൈനും ഫീച്ചറുകളുമെല്ലാം കോർത്തിണക്കിയ വാഹനം അതിവേഗമാണ് ആളെക്കൂട്ടിയത്. ഓരോ മാസവും പതിനായിരക്കണക്കിന് വിൽപ്പനയുമായി സെൽറ്റോസ് കുതിച്ചു. പിന്നീട് മൈലേജായി കാർണിവലും സോനെറ്റും കാരെൻസും കൂടിയെത്തിയതോടെ ഷോറൂമുകളിലെല്ലാം പെരുന്നാളിന്റെ തിരക്കായി. ചുരുങ്ങിയ കാലം കൊണ്ട് ഫാൻസിനെയുണ്ടാക്കിയെടുത്ത കമ്പനി ഇന്ത്യയിൽ സുപ്രധാനമായൊരു നേട്ടം കൈവരിച്ചിരിക്കുകയാണിപ്പോൾ.

ആഭ്യന്തര വിൽപ്പനയിൽ 10 കാറുകളുടെ വിൽപ്പനയെന്ന എന്ന ശ്രദ്ധേയമായ നാഴികക്കല്ലാണ് കിയ കൈവരിച്ചത്. ഇന്ത്യയിലെത്തി വെറും 59 മാസങ്ങൾക്കുള്ളിലാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ് ഈ റെക്കോർഡ് സ്ഥാപിച്ചത്. ഇത്രവേഗത്തിൽ 10 ലക്ഷം യൂണിറ്റിന്റെ വിൽപ്പന നേടുന്ന ആദ്യ ബ്രാൻഡാണ് കിയ എന്നതും ശ്രദ്ധേയമാണ്. 2019-ലാണ് സെൽറ്റോസിനെ അവതരിപ്പിച്ച് ഇന്ത്യയിലേക്ക് കമ്പനി കടന്നുവരുന്നത്.

Kia Crossed 10 Lakh Sales Milestone In India

ബ്രാൻഡിൻ്റെ ദ്രുതഗതിയിലുള്ള വളർച്ചയും ശക്തമായ ഉപഭോക്തൃ സ്വീകാര്യതയും സമാനതകളില്ലാത്തതാണെന്ന് വേണം പറയാൻ. 2019 ഓഗസ്റ്റ് മുതൽ 2024 ജൂലൈ വരെയുള്ള കമ്പനിയുടെ മൊത്തം വിൽപ്പന 10,23,515 യൂണിറ്റുകൾ കടന്നിരിക്കുകയാണ്. അത്യാധുനിക സാങ്കേതികവിദ്യയും നൂതനമായ രൂപകൽപ്പനയുമാണ് കിയ കാറുകളുടെ ഏറ്റവും വലിയ ഹൈലൈറ്റ്. 10 ലക്ഷം യൂണിറ്റ് വിൽപ്പനയുടെ 48 ശതമാനവും സെൽറ്റോസിന്റെ സംഭാവനയാണ്.

വിൽപ്പനയുടെ 34 ശതമാനം സോനെറ്റിൽ നിന്നും 16 ശതമാനം കാരെൻസിൽ നിന്നും കിയ സ്വന്തമാക്കുന്നു. ഉയർന്ന നിലവാരമുള്ള വാഹനങ്ങൾക്കായുള്ള വർധിച്ചുവരുന്ന ഡിമാൻഡാണ് ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഈ റെക്കോർഡ് സൂചിപ്പിക്കുന്നത്. ഇന്ത്യൻ വിപണി വില നിർണയതതെ മാത്രം അടിസ്ഥാനമാക്കി മാത്രമാണ് പ്രവർത്തിക്കുന്നത് എന്ന ചിന്താഗതിയും ഇത് പൊളിച്ചെഴുതുന്നുണ്ട്. കൂടാതെ ഇന്ത്യയിൽ ഓട്ടോമാറ്റിക്, അഡ്വാൻസ്ഡ് ട്രാൻസ്മിഷൻ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിലും കിയ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Kia Crossed 10 Lakh Sales Milestone In India

IVT ഓട്ടോമാറ്റിക്, 6-സ്പീഡ് ഓട്ടോമാറ്റിക്, 7-സ്പീഡ് DCT എന്നീ മൂന്ന് തരം ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ കമ്പനിയുടെ മൊത്തം വിൽപ്പനയുടെ 32 ശതമാനത്തോളം വരും. 2020-ൽ സോനെറ്റിനൊപ്പം ഇൻ്റലിജൻ്റ് മാനുവൽ ട്രാൻസ്മിഷൻ (iMT) അവതരിപ്പിച്ചതും ആളുകൾ സ്വീകരിച്ചിരുന്നു. മോഡൽ തിരിച്ചുള്ള വിൽപ്പനയിലേക്ക് നോക്കിയാൽ 4,92,497 യൂണിറ്റുകളുടെ സഞ്ചിത വിൽപ്പനയോടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വാഹനം സെൽറ്റോസാണ്.

മൊത്തം 3,47,670 യൂണിറ്റുകൾ വിറ്റഴിച്ചു കൊണ്ട് സോനെറ്റാണ് പിന്നാലെയുള്ളത്. 2022 ഫെബ്രുവരി 15-ന് വിപണിയിലെത്തിയ കാരെൻസാണ് കിയയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മൂന്നാമത്തെ മോഡൽ.. 29 മാസത്തിനുള്ളിൽ 1,67,650 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് ജനപ്രിയമായി തുടരുകയാണ് എംപിവി. ബ്രാൻഡിന്റെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറായ EV6 മൊത്തം 1,156 യൂണിറ്റുകൾ വിറ്റു.

Kia Crossed 10 Lakh Sales Milestone In India

ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചതിനുശേഷം കിയ ഇന്ത്യ 265 നഗരങ്ങളിലായി 5,885 ടച്ച് പോയിൻ്റുകളിലേക്ക് ഡീലർഷിപ്പ് ശൃംഖല വിപുലീകരിച്ചിട്ടുണ്ട്. ആയതിനാൽ സർവീസിന്റെയോ സെയിൽസിന്റെയോ കാര്യത്തിൽ ആളുകൾക്ക് തലപുകയ്ക്കേണ്ടി വരില്ല. തങ്ങളുടെ രണ്ട് ആഗോള മോഡലുകളായ EV9, പുതിയ കാർണിവൽ എന്നിവ ഈ വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാർണിവൽ തുടക്കത്തിൽ പൂർണ ഇറക്കുമതിയായി കൊണ്ടുവരും പിന്നീട് പ്രാദേശിക അസംബിൾ ചെയ്യാനുമാണ് കിയയുടെ പദ്ധതി. അതായത് ഏകദേശം 50 ലക്ഷം രൂപയോളം ഈ എംപിവിക്ക് വിലവരുമെന്നാണ് അർഥം. ചിലപ്പോൾ ഇത് 60 ലക്ഷം രൂപ വരെയും ഉയർന്നേക്കാമെന്ന സൂചനയും ചില ഡീലർമാർ നൽകുന്നുണ്ട്. അതേ 2.2 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കാം വരാനിരിക്കുന്ന പുതുതലമുറയ്ക്കും തുടിപ്പേകുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, August 10, 2024, 3:00 [IST]
English summary
Kia crossed 10 lakh sales milestone in india seltos sonet carnival most selling models
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X