ഇത് കാരെൻസല്ല, വലിയ ഫാമിലിക്ക് യാത്ര ചെയ്യാൻ കിയ കൊണ്ടുവരുന്ന 'പുത്തൻ കാർ' ഇതാണ്

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹന നിർമാതാക്കളായി കിയ മാറിക്കഴിഞ്ഞിരിക്കുകയാണ്. സെൽറ്റോസും സോനെറ്റും കാരെൻസുമെല്ലാം ചൂടപ്പംപോലെയാണ് രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. അതോടൊപ്പം പ്രീമിയം വണ്ടികൾ തേടുന്നവർക്കായി കാർണിവലും EV6 ഇവിയും പുറത്തിറക്കി എല്ലാത്തരം ഉപഭോക്താക്കളേയും തൃപ്‌തരാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇലക്‌ട്രിക് വാഹന രംഗത്തിനും പ്രത്യേകം ഊന്നൽ കൊടുക്കുന്ന കിയ തങ്ങളുടെ രണ്ടാമത്തെ ഇലക്‌ട്രിക് കാറായി ഉഗ്രനൊരു മോഡലിനെയാണ് കണ്ടുവെച്ചിരിക്കുന്നത്.

2022-ൽ EV6 പുറത്തിറക്കിയതിന് ശേഷം വലിയ വിജയം കൈവരിക്കാനും ബ്രാൻഡായിട്ടുണ്ട്. അൽപം വില കൂടിയ വണ്ടിയാണെങ്കിലും ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഇലക്‌ട്രിക് കാറും ജനസമ്മതനായിട്ടുണ്ട്. ഈ സ്വീകാര്യത കണക്കിലെടുത്ത് ഇന്ത്യയിലേക്ക് പുത്തനൊരു ഇലക്‌ട്രിക് വാഹനം കൂടി കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ. ബ്രാൻഡിന്റെ EV9 ഇലക്ട്രിക് എസ്‌യുവിയുടേതാണ് അടുത്ത ഊഴം.

Kia EV9 Electric SUV Spied In India Ahead Of Launch

ടാറ്റയെ ഒതുക്കി ഇവി വിപണിയിൽ ആളാവാനുള്ള അടുത്ത ചുവടുവെപ്പായിരിക്കും ഈ വലിയ ഫാമിലി കാർ. ഈ വർഷം അവതരിപ്പിക്കപ്പെടുമെന്ന് കരുതുന്ന EV9 ഇലക്ട്രിക് എസ്‌യുവി ഇന്ത്യയിൽ ആദ്യമായി പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് ഇപ്പോൾ. EV6 പോലെ തന്നെ കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റ് ആയാവും (CBU) EV9 ഇവിയുടം ഇന്ത്യയിലേക്ക് എത്തുക.

ഇതിന്റെ ബേസ് വേരിയന്റിന് ഏകദേശം 80 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയെന്നാണ് പ്രാഥമിക നിഗമനം. 5,015 mm നീളവും 1,980 mm വീതിയും 1,780 mm ഉയരവും 3,100 mm വീൽബേസുമുള്ള ഈ മോഡൽ റോഡിലെ മറ്റ് മിക്ക കാറുകളേക്കാളും വലിപ്പമേറിയതാവും.

Kia EV9 Electric SUV Spied In India Ahead Of Launch

ഇത്രയും വലിപ്പമുള്ളതിനാൽ തന്നെ ഏതൊരു വലിയ കുടുംബത്തിനും ഇതിൽ അനായാസം ദീർഘദൂര യാത്രകൾ വരെ ചെയ്യാൻ സാധിച്ചേക്കും. ഡിസൈനിലേക്ക് നോക്കിയാൽ കാരെൻസിന്റെ ചെറിയ സാദൃശ്യങ്ങളെല്ലാം കാണാനാവും. ഒപ്പം എസ്‌യുവിക്ക് മൊത്തത്തിലൊരു ബോൾഡ് സ്വഭാവമുണ്ട്. Z ആകൃതിയിലുള്ള ഡിആർഎല്ലുകളോട് കൂടിയ ക്യൂബ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ക്ലോസ്-ഓഫ് ഗ്രിൽ, പ്രൊമിനന്റ് ബമ്പർ എന്നിവയാണ് ഡിസൈനിലെ ചില പ്രധാന ഹൈലൈറ്റുകൾ.

വശക്കാഴ്ച്ചയിലേക്ക് നീങ്ങിയാൽ പോളിഗോണൽ വീൽ ആർച്ചുകൾ, സ്‌പോർട്ടി 21 ഇഞ്ച് അലോയ് വീലുകൾ, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ഫങ്ഷണൽ റൂഫ് റെയിലുകൾ, ഇൻ്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള ഡോർ മൗണ്ടഡ് ഒആർവിഎം എന്നിവയെല്ലാമാണ് കാണാനാവുക. പിന്നിൽ സ്റ്റാർ മാപ്പ് എൽഇഡി ടെയിൽ ലാമ്പുകളാണ് പ്രധാന ആകർഷണം. അലങ്കോലമില്ലാത്ത പ്രൊഫൈൽ ഉറപ്പാക്കിക്കൊണ്ട് റിയർ സ്‌പോയിലറിന് താഴെയായി വൈപ്പറും ഭംഗിയായി സ്ഥാപിച്ചിട്ടുണ്ട്.

Kia EV9 Electric SUV Spied In India Ahead Of Launch

എക്സ്റ്റീരിയർ ഡിസൈനിൽ ആരേയും കൊതിപ്പിക്കുന്നവരാണ് കിയ കാറുകൾ. അതുപോലെ തന്നെയാണ് അകത്തളവും. ഫ്യൂച്ചറസ്റ്റിക് ഡിസൈൻ ഭാഷ്യത്തിനൊപ്പം സവിശേഷതകളാൽ സമ്പന്നമായ ഇന്റീരിയറാണ് ഈ ഇലക്ട്രിക് വാഹനത്തിലുള്ളത്. ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹീറ്റഡ് ആൻഡ് വെൻ്റിലേറ്റഡ് ഫ്രണ്ട്, രണ്ടാം നിര സീറ്റുകൾ, ഓട്ടോമാറ്റിക് ഡിഫോഗ് സിസ്റ്റം പോലുള്ള കാര്യങ്ങളെല്ലാം കിയ EV9 ഇവിയിൽ ഒരുക്കിയിട്ടുണ്ട്.

അതുപോലെ ഫുൾ ഡിസ്പ്ലേയുള്ള ഇലക്ട്രോണിക് റിയർ വ്യൂ മിറർ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, റീജനറേറ്റീവ് ബ്രേക്കിംഗ് പാഡിൽ ഷിഫ്റ്ററുകൾ, ഉയരം ക്രമീകരിക്കാവുന്ന സ്മാർട്ട് പവർ ടെയിൽഗേറ്റ് എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകളും കിയ EV9 വാഗ്ദാനം ചെയ്യുന്നു. ഹെഡ്‌റെസ്റ്റുകളുള്ള 60:40 സ്പ്ലിറ്റ് റിമോട്ട് ഫോൾഡിംഗ് രണ്ടാം നിര സീറ്റുകളും ഹെഡ്‌റെസ്റ്റുകളുള്ള 50:50 സ്പ്ലിറ്റ് റിമോട്ട് ഫോൾഡിംഗ് മൂന്നാം നിര സീറ്റുകളും ഉപയോഗിച്ച് ഇൻ്റീരിയർ സ്‌പെയ്‌സ് വളരെ കസ്റ്റമൈസ് ചെയ്യാനാവുന്നതാണ്.

Kia EV9 Electric SUV Spied In India Ahead Of Launch

രണ്ടാം നിര സീറ്റുകൾക്ക് സ്വിവൽ ഫംഗ്ഷനുമുണ്ട്. ഇത് ഇൻ്റീരിയറിന് വൈവിധ്യം നൽകുന്ന അടിപൊളി സംഗതിയാണ്. എല്ലാ യാത്രക്കാർക്കും ബുദ്ധിപരമായി രൂപകൽപ്പന ചെയ്ത സ്റ്റോറേജ് സ്‌പെയ്‌സുകളും യുഎസ്ബി ചാർജിംഗ് പോർട്ടുകളും കിയയുടെ വരാനിരിക്കുന്ന പ്രീമിയം ഇലക്ട്രിക് വാഹനത്തിന്റെ പ്രത്യേകതയാവും. നാവിഗേഷനോട് കൂടിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ സ്‌ക്രീൻ, 5.3 ഇഞ്ച് ക്ലൈമറ്റ് കൺട്രോൾ സ്‌ക്രീൻ തുടങ്ങിയ ടെക്‌നോളജികളും വാഹനത്തിലുണ്ടാവും.

കഴിഞ്ഞില്ല, ഡിജിറ്റൽ കീ, ഫിംഗർപ്രിൻ്റ് തിരിച്ചറിയൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, യുഎസ്ബി-സി പോർട്ടുകൾ, വയർലെസ് ഫോൺ ചാർജർ, OTA അപ്‌ഡേറ്റുകൾ എന്നിവയാണ് മറ്റ് പ്രധാന ഹൈലൈറ്റുകൾ. ADAS ഉൾപ്പെടെയുള്ള സജീവവും നിഷ്ക്രിയവുമായ സുരക്ഷാ ഫീച്ചറുകളുടെ സമഗ്രമായ ശ്രേണിയും കിയ EV9 ഇവിയെ വേറിട്ടു നിർത്തും. ആവശ്യങ്ങളെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാം.

Kia EV9 Electric SUV Spied In India Ahead Of Launch

ബേസ് RWD വേരിയൻ്റിൽ 76.1 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് 215 bhp പവറുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോറുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഏകദേശം 370 കി.മീ റേഞ്ചാണ് ഇതിൽ കമ്പനി പറയുന്നത്. EV9 ഇവിയുടെ ലോംഗ്-റേഞ്ച് വേരിയൻ്റിന് 201 bhp കരുത്തുള്ള സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ഘടിപ്പിച്ച 99.8 kWh ബാറ്ററി പായ്ക്കാണുള്ളത്. ഇതിൽ ഏകദേശം 489 കി.മീ റേഞ്ചും കിട്ടും.

അടുത്തത് 379 bhp പരമാവധി പവർ നൽകുന്ന ഡ്യുവൽ മോട്ടോർ വേരിയൻ്റും വാഹനത്തിലുണ്ടാവും. 450 കി.മീ റേഞ്ചാണ് കമ്പനി പറയുന്നത്. കിയ EV9 ഫിക്സഡ്, പോർട്ടബിൾ ചാർജിംഗ് ഓപ്ഷനുമായാണ് വരുന്നത്. ഫാസ്റ്റ് ചാർജിംഗിനെയും ഇവി പിന്തുണയ്ക്കുന്നുണ്ട്. അതുവഴി വെറും 15 മിനിറ്റിനുള്ളിൽ 248 കി.മീ റേഞ്ച് വരെ പോവാൻ സഹായിക്കും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 10 ശതമാനം മുതൽ 80 ശതമാനം വരെ വെറും 24 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാം.

Source: Team BHP

Article Published On: Saturday, February 3, 2024, 10:31 [IST]
English summary
Kia ev9 electric suv spied in india ahead of launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X