24 മിനിറ്റിൽ ചാർജാവും, 561 കി.മീ. റേഞ്ചും; വലിയ ഫാമിലിക്ക് യാത്ര ചെയ്യാൻ കിയയുടെ 6-സീറ്റർ ഇലക്‌ട്രിക് കാർ

ഇന്ത്യക്കാരുടെ ജനപ്രിയ ബ്രാൻഡുകളിൽ ഒന്നായി മാറിയിരിക്കുകയാണ് കിയ. സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, EV6 ഇവി പോലെ ചെറിയ മോഡൽ നിരയുണ്ടായിരുന്നിട്ട് പോലും വിൽപ്പനയിൽ പലതവണ സാക്ഷാൽ മഹീന്ദ്രയെ വരെ തൂക്കിയടിക്കാൻ ഈ കൊറിയൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ഇനി വാഹന നിരയൊന്ന് വിപുലീകരിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനിയിപ്പോൾ. ഇതിന്റെ ഭാഗമായി പുതുപുത്തൻ കാർണിവൽ എംപിവി, EV9 ഇലക്‌ട്രിക് എസ്‌യുവി തുടങ്ങിയ രണ്ട് കിടിലൻ മോഡലുകളെ കൂടി ഇന്ത്യയ്ക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി. ഒക്‌ടോബർ മൂന്നിന് രണ്ട് പുതിയ കാറുകളും നിരത്തുകളിലേക്ക് എത്തും.

അതിന്റെ ഭാഗമായി കാർണിവലിന്റെ വിവരങ്ങളെല്ലാം പുറത്തുവിട്ട കിയ ഇപ്പോഴിതാ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന EV9 ഇവിയുടെ കൂടുതൽ വിശദാംശങ്ങളും പങ്കുവെച്ചിരിക്കുകയാണ്. ഫീച്ചറുകൾ, സീറ്റിംഗ് ഓപ്ഷൻ, ബാറ്ററി പായ്ക്ക്, റേഞ്ച് പോലുള്ള കാര്യങ്ങളെല്ലാം അറിയാൻ കാത്തിരുന്നവർ ഇനി വാഹനം പോയി ബുക്ക് ചെയ്‌താൽ മതി. ആഡംബര കാറുകൾ വരെ നാണിച്ചുപോവുന്ന തരത്തിലാണ് ഈ ഫാമിലി ഇലക്ട്രിക് എസ്‌യുവി പണികഴിപ്പിച്ചിരിക്കുന്നത്.

Kia EV9 EV Specs And Features Revealed

കംപ്ലീറ്റ്ലി ബിൽറ്റ് അപ്പ് യൂണിറ്റായാവും (CBU) കിയ EV9 ഇവി ഇന്ത്യയിലേക്ക് എത്തുക. ആയതിനാൽ പൂർണമായും ലോഡഡായ ഒരൊറ്റ വേരിയന്റായിരിക്കും ഇലക്ട്രിക് എസ്‌യുവിയിലുണ്ടാവുക. നേരിട്ടുള്ള ഇറക്കുമതി എന്ന നിലയിലാണ് EV9 ഇന്ത്യയിൽ കൊണ്ടുവരികയും ബ്രാൻഡിൻ്റെ മുൻനിര ഓഫറായി ഇവിടെ സ്ഥാപിക്കുകയും ചെയ്യുന്നതിനാൽ ഇതിന് ഒരു കോടി രൂപയിലധികം വിലയിട്ടാലും അതിശയിക്കാനൊന്നുമില്ല.

നേരിട്ടുള്ള എതിരാളികളില്ലെങ്കിലും കിയ EV9 ആഡംബര ഇലക്ട്രിക് എസ്‌യുവികളായ മെർസിഡീസ് ബെൻസ് EQE, ബിഎംഡബ്ല്യു iX, ഔഡി Q8 ഇ-ട്രോൺ എന്നിവയോടാവും മാറ്റുരയ്ക്കുക. ഡിസൈനിന്റെ കാര്യമെല്ലാം ഇതിനോടകം ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. കണ്ണെടുക്കാതെ നോക്കിനിന്നു പോവുന്ന അഴകാണ് ഈ ഇലക്ട്രിക് എസ്‌യുവിക്കുള്ളത്. ചെറിയ ക്യൂബ് ലാമ്പുകളുടെ ഇരട്ട ക്ലസ്റ്ററുകൾ, ഡിജിറ്റൽ പാറ്റേൺ ലൈറ്റിംഗ് ഗ്രിൽ, വെർട്ടിക്കൽ ഹെഡ്‌ലാമ്പുകൾ, എന്നിവയെല്ലാം കിടിലം ലുക്കാണ് സമ്മാനിക്കുന്നത്.

Kia EV9 EV Specs And Features Revealed

ഇതോടൊപ്പം അതുല്യമായ സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎൽ, ഡിജിറ്റൽ ടൈഗർ ഫേസ് സിഗ്നേച്ചർ സ്റ്റൈലിംഗ്, EV9 ഇവിയുടെ എക്സ്റ്റീരിയറിൽ കാണാനാവുന്നത്. സ്‌പോർട്ടി 21 ഇഞ്ച് അലോയ് വീലുകൾ, ഇൻ്റഗ്രേറ്റഡ് ടേൺ സിഗ്നലുകളുള്ള ഡോർ മൗണ്ടഡ് ഒആർവിഎം എന്നിവയും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. സ്‌നോ വൈറ്റ് പേൾ, ഓഷ്യൻ ബ്ലൂ, പെബിൾ ഗ്രേ, പാന്തേര മെറ്റൽ, അറോറ ബ്ലാക്ക് പേൾ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് കിയ ഇവി ഇന്ത്യയിലെത്തുക.

ഇന്റീരിയർ വൈറ്റ് ആൻഡ് ബ്ലാക്ക്, ബ്രൗൺ ആൻഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് ഡ്യുവൽ-ടോൺ തീമുകളിലും ലഭ്യമാകും. ഫീച്ചറുകളുടെ കാര്യത്തിൽ EV9 ഇവിക്ക് 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും സമാനമായ വലുപ്പത്തിലുള്ള ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും അടങ്ങുന്ന ഡ്യുവൽ ഡിസ്‌പ്ലേ സജ്ജീകരണവും ലഭിക്കും. ഇലുമിനേറ്റഡ് സ്റ്റിയറിംഗ് വീൽ എംബ്ലം, ഡ്യുവൽ ഇലക്ട്രിക് സൺറൂഫുകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയായിരിക്കും മറ്റ് സവിശേഷതകൾ.

Kia EV9 EV Specs And Features Revealed

തീർന്നില്ല, ഇവയ്ക്ക് പുറമെ ലെഗ് സപ്പോർട്ടുള്ള രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾ, ഇലക്ട്രിക് അഡ്ജസ്റ്റ്‌മെൻ്റ്, മസാജ് ഫംഗ്‌ഷൻ, ഡിജിറ്റൽ ഐആർവിഎം, V2L 14-സ്പീക്കർ മെറിഡിയൻ ഓഡിയോ സിസ്റ്റം, ഡിജിറ്റൽ കീ, OTA അപ്‌ഡേറ്റുകൾ, വൈദ്യുതപരമായി ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, ആറ് USB ടൈപ്പ്-C ചാർജിംഗ് പോർട്ടുകൾ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും പോലുള്ള എണ്ണപ്പെട്ട ഫീച്ചറുകൾ വേറെയുമുണ്ടാവും.

EV9 ഇവിയുടെ സുരക്ഷാ സന്നാഹനങ്ങളിൽ 10 എയർബാഗുകൾ, ABS, ESC, ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ, VSM, ഫ്രണ്ട്, സൈഡ് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ, 360-ഡിഗ്രി ക്യാമറ, ഫോർവേഡ് കൊളിഷൻ വാണിംഗ് പോലുള്ള ADAS ലെവൽ 2 സവിശേഷതകൾ എന്നിവയെല്ലാമാണ് അടങ്ങിയിരിക്കുന്നത്. കൂടാതെ അവയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഹൈ ബീം അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ് എന്നിവയും വാഹനത്തിലുണ്ടാവും.

എസ്‌യുവിക്ക് 5,015 മില്ലീമീറ്റർ നീളവും 1,980 മില്ലീമീറ്റർ വീതിയും 1,780 മില്ലീമീറ്റർ ഉയരവും 3,100 മില്ലീമീറ്റർ വീൽബേസും ഉണ്ട്. ഒരു സാധാരണ 6-സീറ്റ് ലേഔട്ടിൽ ജിടി-ലൈൻ ട്രിമ്മിലാവും EV9 ഇവി ഇന്ത്യയിൽ വാഗ്ദാനം ചെയ്യുക. ഇതിനർഥം പുതിയ കാർണിവൽ എംപിവിക്ക് പോലെ ഇലക്ട്രിക് എസ്‌യുവിയുടെ രണ്ടാം നിര സീറ്റുകൾ ക്യാപ്റ്റൻ സീറ്റ് സെറ്റപ്പിലായിരിക്കും ഒരുങ്ങുക. വലിയ 99.8kWh ബാറ്ററി പായ്ക്കും ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനായി ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിലുണ്ടാവുക.

രണ്ട് മോട്ടോറുകളും ചേർന്ന് 384 bhp പവറിൽ 700 Nm torque ഉത്പാദിപ്പിക്കുന്ന കിയ EV9 ഇവി എസ്‌യുവിക്ക് 5.3 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയും. ഫുൾ ചാർജിൽ ARAI സാക്ഷ്യപ്പെടുത്തിയ 561 കിലോമീറ്റർ റേഞ്ചാണ് ഫ്ലാഗ്ഷിപ്പ് ഇലക്‌ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുക. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 24 മിനിറ്റിനുള്ളിൽ ബാറ്ററി 10-80 ശതമാനം ചാർജ് ചെയ്യാം.

More from DriveSpark

Article Published On: Sunday, September 22, 2024, 9:00 [IST]
English summary
Kia ev9 ev specs and features revealed ahead of october 3 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X