കസ്റ്റമേഴ്‌സിനെ ഹാപ്പിയാക്കാൻ കിയ, ഉടമകൾ കാത്തിരുന്ന ആ പ്രഖ്യാപനം നടത്തി കമ്പനി

പുറത്തിറക്കിയ എല്ലാ കാറുകളും ഹിറ്റാക്കിയെടുക്കാൻ സക്കീർ ഭായ്ക്ക് പറ്റ്വോ... എന്നാൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയയ്ക്ക് (Kia India) പറ്റുമെന്ന് തെളിയിച്ചിരിക്കുകയാണ്. ആദ്യം അവതരിപ്പിച്ച സെൽറ്റോസ് (Seltos) വമ്പൻ വിജയമായപ്പോൾ പിന്നാലെയെത്തിയ കാർണിവലും (Carnival) സോനെറ്റും (Sonet) കാരെൻസുമെല്ലാം (Carens) തീർത്തത് വിസ്‌മയമായിരുന്നു. അങ്ങനെ ആഭ്യന്തര വിപണിയിലെ മുൻനിരക്കാരായി മാറാനും കമ്പനിക്കായി. ഇന്ന് കിയ എസ്‌യുവികൾ (SUVs) സ്വന്തമാക്കാനായി ഷോറൂമുകളിൽ ക്യൂ നിൽക്കുന്നത് ആയിരങ്ങളാണ്. വിൽപ്പന പിടിക്കുന്നതിനോടൊപ്പം വിൽപ്പനാന്തര സേവനങ്ങളിലും ഹ്യുണ്ടായിയുടെ ഭാഗമായ ബ്രാൻഡ് മോശക്കാരല്ല.

ഉപഭോക്താക്കളുടെ വിശ്വസ്‌ത കമ്പനികളിൽ ഒന്നായി പേരെടുത്ത കിയ ഇപ്പോഴിതാ ദേശീയതലത്തിൽ ബ്രാൻഡിന്റെ എല്ലാ അംഗീകൃത സർവീസ് ഔട്ട്‌ലെറ്റുകളിലും പുതിയൊരു ഓണർഷിപ്പ് സർവീസ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലുള്ള കിയ കാർ ഉടമകൾക്ക് മൺസൂൺ കാലത്ത് തങ്ങളുടെ വാഹനങ്ങളെ ഒരുക്കാനുള്ള മികച്ച അവസരമാണിത്. 2024 ജൂൺ 27 നും ജൂലൈ മൂന്നിനും ഇടയിലാണ് ക്യാമ്പ് നടക്കാനിരിക്കുന്നത്.

Kia Ownership Service Camp Announced

ഉപഭോക്തൃ ഇടപഴകൽ വർധിപ്പിക്കാനും വിൽപ്പനാനന്തര സേവനങ്ങൾ പ്രോത്സാഹിപ്പിക്കാനും വാഹന ഉടമകളുമായി ശക്തമായ ബന്ധം സ്ഥാപിക്കാനുമായിട്ടാണ് കിയ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സർവീസ് ക്യാമ്പിൽ ഉപഭോക്താക്കൾക്ക് വാഹനത്തിൻ്റെ എക്സ്റ്റീരിയർ, ഇൻ്റീരിയർ, എഞ്ചിൻ ബേ, അണ്ടർബോഡി, റോഡ് ടെസ്റ്റുകൾ തുടങ്ങിയ നിർണായക മേഖലകൾ ഉൾക്കൊള്ളുന്ന കോംപ്ലിമെൻ്ററി 36-പോയിൻ്റ് ഹെൽത്ത് ചെക്കപ്പാണ് ലഭിക്കുക.

അതോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് കോംപ്ലിമെന്ററിയായി എസി ഡിസ്ഇൻഫെക്‌റ്റൻഡ് സേവനവും കാർ വാർഷിംഗും ലഭിക്കുമെന്നും കിയ ഇന്ത്യ അറിയിച്ചിട്ടുണ്ട്. സൗജന്യ കാർ ചെക്ക്-അപ്പ്, വാഷിംഗ് എന്നിവയ്‌ക്കൊപ്പം കാർ കെയർ സർവീസുകളിൽ 20 ശതമാനം ഡിസ്‌കൗണ്ട്, റോഡ് സൈഡ് അസിസ്റ്റൻസ് (RSA) പ്ലാനുകളിൽ 10 ശതമാനം ഡിസ്‌കൗണ്ട്, ആക്‌സസറികളിൽ 5 ശതമാനം ഡിസ്‌കൗണ്ട് എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിവിധ ആനുകൂല്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.

Kia Ownership Service Camp Announced

ഇതിനുപുറമെ, രക്തദാന ക്യാമ്പ്, സൗജന്യ നേത്രപരിശോധന തുടങ്ങിയ സിഎസ്ആർ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളും കിയ നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ സോനെറ്റ്, സെൽറ്റോസ്, കാരെൻസ്, EV6 ഇവി തുടങ്ങിയ മോഡലുകളാണ് കമ്പനി ഇന്ത്യയിൽ വിപണനത്തിന് എത്തിക്കുന്നത്. കാർണിവലിന്റെ മുൻപതിപ്പ് നിർത്തലാക്കിയെങ്കിലും ഈ വർഷം തന്നെ പുതുതലമുറ മോഡൽ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് കൊറിയൻ ബ്രാൻഡ്.

നിലവിൽ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്ന ലക്ഷ്വറി എംപിവിയുടെ അരങ്ങേറ്റം ഉത്സവ സീസണോടെ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കിയ കാർണിവലിന്റെ നാലാം തലമുറ ആവർത്തനമായിരിക്കും ഇത്തവണ ഇന്ത്യയിലേക്ക് എത്തുക. 2023 നവംബറിൽ വിദേശത്ത് അരങ്ങേറിയ ഇത് കൂടുതൽ മോഡേൺ ഫീച്ചറുകൾ, പ്രീമിയം ഫീൽ, റോഡ് പ്രസൻസ് എന്നിവയാൽ സമ്പന്നമായിരിക്കും.

Kia Ownership Service Camp Announced

ഡിസൈനിലേക്ക് നോക്കിയാൽ ക്രോം ഹൈലൈറ്റുകളുള്ള വിശാലമായ ഗ്രില്ലും L- ആകൃതിയിലുള്ള ഡേടൈം റണ്ണിംഗ് ലാമ്പുകളുള്ള ഹെഡ്‌ലാമ്പ്, ബമ്പറിൽ ഒരു ചെറിയ എയർ ഇൻടേക്ക്, ഫോക്സ് ബ്രഷ്ഡ് അലൂമിനിയം സ്കിഡ് പ്ലേറ്റ് എന്നിവയായിരിക്കും മുൻവശത്തെ പ്രധാന ഹൈലൈറ്റുകൾ. വശങ്ങളിലേക്ക് വരുമ്പോൾ വലിയ ഗ്ലാസ് ഹൗസ്, സ്ലൈഡിംഗ് റിയർ ഡോറുകൾ, റിയർ ക്വാർട്ടർ ഗ്ലാസിന് ചുറ്റും ഒരു ടെക്സ്ചർ ചെയ്ത പാനൽ, 18 ഇഞ്ച് അലോയ് വീൽ എന്നിവയായിരിക്കും എംപിവിക്കുണ്ടായിരിക്കുക.

പിന്നിലേക്ക് വരുമ്പോൾ കണക്റ്റഡ് എൽഇഡി ലൈറ്റ് ബാറുകളുള്ള ടെയിൽ ലാമ്പുകളായിരിക്കും ആകർഷകമാവുക. അതേസമയം പിൻ ബമ്പറിന് മാറ്റ് ബ്ലാക്ക് പ്ലാസ്റ്റിക്, ഫോക്സ് സിൽവർ ട്രിം എന്നിവയാൽ കാർണിവലിന് മാറ്റമുണ്ടാവും. 7, 9, 11 സീറ്റിംഗ് കോൺഫിഗറേഷനുകളിലാണ് വരുന്നതെങ്കിലും ഇന്ത്യയിൽ എത്തുമ്പോൾ ഏത് ഓപ്ഷനാവും നൽകുകയെന്ന് കാത്തിരുന്ന് കാണാം. ഇന്റീരിയറിൽ ചെറിയ പരിഷ്ക്കാരങ്ങളൊക്കെ ഉണ്ടെന്നാണ് വിവരം.

ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനുമായി 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, ഓഡിയോ കൺട്രോളുകൾ, റോട്ടറി ഡ്രൈവ് സെലക്ടർ, ഫ്രണ്ട് ആൻഡ് റിയർ ഡാഷ് ക്യാമറകൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഡിജിറ്റൽ റിയർ വ്യൂ മിറർ, പുതുക്കിയ ഡിജിറ്റൽ കീ, ആംബിയൻ്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ് എന്നിവയെല്ലാം വാഹനത്തിലുണ്ടാവും. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.2 ലിറ്റർ ഫോർ സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ തന്നെയാവും പുത്തൻ കിയ കാർണിവലിനും തുടിപ്പേകാൻ എത്തുക.

More from DriveSpark

Article Published On: Tuesday, June 25, 2024, 14:42 [IST]
English summary
Kia ownership service camp announced for seltos sonet carens carnival models details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X