വണ്ടിപ്പണിക്ക് ചെലവ് കൂടുതലാണ്, സെൽറ്റോസും സോനെറ്റും കാരെൻസും പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്ന് കിയ

പുതുവർഷത്തിലേക്ക് കടക്കുന്നതോടെ വാഹനനങ്ങളുടെ വില കൂടുന്ന ട്രെൻഡ് ഇത്തവണയും നിർമാതാക്കൾ പിന്തുടരുകയാണ്. മാരുതി സുസുക്കി, ഹ്യുണ്ടായി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോർസ് തുടങ്ങിയ പ്രമുഖരെല്ലാം ഇതിനോടകം മോഡൽ നിരയിൽ വർധനവ് നടപ്പിലാക്കാൻ പോവുകയാണെന്ന സൂചന നൽകി കഴിഞ്ഞിട്ടുണ്ട്. ഇതിനു പിന്നാലെ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യയും 2025 ജനുവരി മുതൽ വില വർധനവുണ്ടാവുമെന്ന് അറിയിച്ചിരിക്കുകയാണിപ്പോൾ. വണ്ടിപ്പണിക്ക് ചെലവ് കൂടുതലായതിനാൽ ബ്രാൻഡിന്റെ ജനപ്രിയ കാറുകളായ സെൽറ്റോസും സോനെറ്റും കാരെൻസും പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്നാണ് കമ്പനിയും വാദം.

സോനെറ്റ് കോംപാക്‌ട് എസ്‌യുവി, സെൽറ്റോസ് മിഡ്സൈസ് എസ്‌യുവി, കാരെൻസ് പ്രീമിയം എംപിവി, EV6 ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവി, കാർണിവൽ ലക്ഷ്വറി എംപിവി, EV9 ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്‌യുവി തുടങ്ങിയ അതിഗംഭീര മോഡലുകളാണ് നിലവിൽ കിയ ആഭ്യന്തര വിപണിയിൽ പുറത്തിറക്കുന്നത്. കംപ്ലീറ്റ്ലി-ബിൽറ്റ്-യൂണിറ്റ് (CBU) വഴി വിൽക്കുന്ന മൂന്ന് മോഡലുകൾക്ക് വില വർധനവ് ബാധിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.

Kia Price Hike Sonet Seltos And Carens Will Be More Expensive From 2025 January

അങ്ങനെ നോക്കുമ്പോൾ സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നിവയുടെ വിലയിലാവും മാറ്റമുണ്ടാവുക. ജനുവരി മുതൽ ഏകദേശം 2 ശതമാനം വർധിപ്പിക്കാനാണ് കിയയുടെ പദ്ധതി. എന്നിരുന്നാലും ഓരോ മോഡലുകളുടെയും വില പരിഷ്ക്കാരത്തിന്റെ അളവ് കിയ ഇതുവരെ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. കിയയിൽ നിന്നുള്ള ഏറ്റവും ചെറിയ എസ്‌യുവിയേക്കാൾ വലിയ വർധനവ് സെൽറ്റോസിനും കാരൻസിനും ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വർധിച്ച ഇൻപുട്ട് ചെലവ്, ചരക്ക് വിലയിലെ വർദ്ധനവ്, പ്രതികൂലമായ വിനിമയ നിരക്കുകൾ എന്നിവയാണ് ഈ വില വർധനവ് നടപ്പിലാക്കാൻ പ്രധാന കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. വാങ്ങുന്നവരിൽ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിലൂടെ ചെലവിലെ വർധനയുടെ ഗണ്യമായ ഒരു ഭാഗം തങ്ങൾ ഏറ്റെടുക്കുന്നതായി കിയ ഇന്ത്യ അറിയിച്ചു. അതിന് ശേഷമുള്ള ചെറിയ തുക മാത്രമാണ് ഇപ്പോൾ പരിഷ്ക്കരിക്കുന്നത്.

Kia Price Hike Sonet Seltos And Carens Will Be More Expensive From 2025 January

വില വർധനവിന് പുറമെ പുതുവർഷത്തിൽ പുത്തനൊരു സ്പോർട് യൂട്ടിലിറ്റി വാഹനം കൂടി കിയയുടെ നിരയിലേക്ക് ചേരും. സിറോസ് എന്നു പേരിട്ടിരിക്കുന്ന മോഡൽ സോനെറ്റിനും സെൽറ്റോസിനും ഇടയിലായിരിക്കും സ്ഥാപിക്കുക. ഡിസംബർ 19-ന് ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന സിറോസ് പിൻനിരയിലെ സ്പേസിനും സൗകര്യത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്.

മറ്റ് കോംപാക്‌ട് എസ്‌യുവികളിൽ നിന്ന് വ്യത്യസ്തമാകാൻ ഇത് സഹായിക്കും. പരമാവധി ഇന്റീരിയർ സ്പേസ് സ്വതന്ത്രമാക്കുന്നതിന് പരന്ന റൂഫും നിവർന്നുനിൽക്കുന്ന പിൻഭാഗവും ഉള്ള ബോക്‌സി ഡിസൈനാണ് എസ്‌യുവിയെ വേറിട്ടുനിർത്തുക. അങ്ങനെ സോനെറ്റിനേക്കാൾ കൂടുതൽ ഇൻ്റീരിയർ സ്പേസ് സിറോസിനുണ്ടാവുമെന്ന് കിയ അവകാശപ്പെടുന്നു. കാര്‍ണിവല്‍ എംപിവി, EV9 എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ആധുനിക ഡിസൈനിലാണ് ഇത് വരുന്നത്.

Kia Syros

പനോരമിക് സൺറൂഫ് പോലുള്ള കിടിലൻ ആധുനിക ഫീച്ചറുകളാലും കക്ഷി സമ്പന്നമായിരിക്കും. വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ മോഡുകൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം തുടങ്ങി നിരവധി പ്രീമിയം സവിശേഷതകളും കിയ സിറോസിൽ ഉണ്ടാവും. സോനെറ്റ്, സെൽറ്റോസ് മോഡലുകളിൽ കാണുന്ന അതേ 1.2 ലിറ്റര്‍ NA പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകൾ തന്നെ വാഗ്‌ദാനം ചെയ്‌തേക്കാം.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ കിയ സിറോസിന് 6-സ്പീഡ് ഐഎംടി, 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയും ഉണ്ടാവും. സിറോസിന് ശേഷം കാരെൻസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും വരും വർഷം ഇന്ച്യൻ വിപണിയിൽ എത്തും. പനോരമിക് സൺറൂഫ്, ലെവൽ-2 ADAS പോലുള്ള കിടിലൻ ഫീച്ചറുകളും കിയയുടെ ഫാമിലി എംപിവിയിൽ ഇത്തവണ ഇടംപിടിക്കുമെന്നാണ് സൂചന.

More from DriveSpark

Article Published On: Tuesday, December 10, 2024, 9:49 [IST]
English summary
Kia price hike sonet seltos and carens will be more expensive from 2025 january
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X