എല്ലാം കണ്ടുനിന്ന് പണം വാരാൻ ഗ്രാൻഡ് വിറ്റാര, ഏറ്റവും ഡിമാന്റുള്ള എസ്‌യുവിക്കും വില കൂട്ടി കിയ

ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തെ തന്നെ ഇളക്കി മറിച്ച മോഡലായിരുന്നു കിയ സെൽറ്റോസ്. 2019-ൽ സെൽറ്റോസുമായി കടന്നുവരുമ്പോൾ കിയ പോലും വിചാരിച്ചിട്ടില്ലാത്ത വരവേൽപ്പാണ് ലഭിച്ചത്. വന്നകാലം മുതൽ ആളായി വിലസുന്ന വാഹനം രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതിയോടും ഹ്യുണ്ടായിയോടും ടൊയോട്ടയോടും ഹോണ്ടയോടുമെല്ലാമാണ് മത്സരിച്ച് മുൻപന്തിയിൽ നിൽക്കുന്നത്.

ചൂടപ്പം പോലെ വിൽക്കുന്നുണ്ടെങ്കിലും അടിക്കടി മോഡൽ നിരയിലും വേരിയന്റുകളിലുമെല്ലാം പൊളിച്ചെഴുത്ത് നടത്തി സെൽറ്റോസിനെ പുതുമയുള്ളതാക്കി നിർത്താനും കിയ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ജിവസം പുതിയ 2024 മോഡൽ ഇയർ പരിഷ്ക്കാരങ്ങളും എസ്‌യുവിയിൽ കമ്പനി നടപ്പിലാക്കിയിരുന്നു. ഇതിനു പിന്നാലെ വിലയും കൂട്ടി ഫാൻസിന്റെ നെഞ്ചിൽ തീ കോരിയിട്ടിരിക്കുകയാണ് ബ്രാൻഡ്.

Kia Seltos Become More Expensive In India

ഏപ്രിൽ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി വില വർധിപ്പിക്കുമെന്ന് പോയ മാസം തന്നെ കിയ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായാണ് സെൽറ്റോസിന് വില ഉയർത്തിയിരിക്കുന്നത്. പുതിയ മാറ്റങ്ങളോടെ എസ്‌യുവിയുടെ പ്രാരംഭ വില 10.90 ലക്ഷം രൂപയായി മാറി. ഈ മാസം മുതൽ സെൽറ്റോസ് ബുക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾ വേരിയന്റിനെ ആശ്രയിച്ച് പരമാവധി 67,000 രൂപയോളമാണ് അധികമായി മുടക്കേണ്ടി വരുമെന്നാണ് വില പരിഷ്ക്കാരം അർഥമാക്കുന്നത്.

HTE, HTK, HTK+, HTX, HTX+, GTX പ്ലസ് (S), GTX+, X-ലൈൻ (S), X-ലൈൻ എന്നിങ്ങനെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലുടനീളം ഒമ്പത് ട്രിം ലെവലുകളിൽ കിയ സെൽറ്റോസ് ലഭിക്കും. വേരിയൻ്റിനെ ആശ്രയിച്ച് കിയ സെൽറ്റോസിന് 2000 രൂപ മുതൽ 67,000 രൂപ വരെയാണ് വില വർധനയുണ്ടായിരിക്കുന്നത്. ഇതോടെ എസ്‌യുവിയുടെ എക്സ്ഷോറൂം വില 10.90 ലക്ഷം രൂപ മുതൽ 20.35 ലക്ഷം രൂപ വരെയായി ഉയർന്നു.

Kia Seltos Become More Expensive In India

ചരക്ക് വില ഉയരുന്നതും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ഇൻപുട്ട് ചെലവുകളുടെ ഉയർന്ന കോസ്റ്റുമാണ് വില വർധനവ് നടപ്പിലാക്കാൻ നിർബന്ധിതരായതെന്ന് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ അവകാശപ്പെടുന്നു. ഈ വർഷത്തെ ബ്രാൻഡിൻ്റെ ആദ്യ വില ക്രമീകരണമാണിതെന്നും ശ്രദ്ധേയമായ കാര്യമാണ്. അതായത് ജനുവരിയിൽ മാരുതി പോലുള്ള കമ്പനികൾ നടപ്പിലാക്കിയ വില പരിഷ്ക്കാരം ഒഴിവാക്കിയാണ് കിയ ഏപ്രിൽ വരെ പിടിച്ചു നിന്നത്.

പുതിയ വകഭേദങ്ങളും ഫീച്ചറുകളും ഉൾപ്പെടുത്തി 2024 മോഡൽ സെൽറ്റോസ് കഴിഞ്ഞ ദിവസമെത്തിയിരുന്നു. പെട്രോൾ 1.5 HTK+ IVT, ഡീസൽ 1.5 CRDi VGT HTK+ 6-സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് പുതിയ ഓട്ടോമാറ്റിക് HTK+ വകഭേദങ്ങൾ ഉൾപ്പെടെ ആകെ 26 ട്രിമ്മുകളിൽ സെൽറ്റോസ് വാങ്ങാനാവും. ഡ്യുവൽ-പാൻ പനോരമിക് സൺറൂഫ്, പാഡിൽ ഷിഫ്റ്ററുകൾ, ഡ്രൈവ്, ട്രാക്ഷൻ കൺട്രോൾ മോഡുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ തുടങ്ങിയ ഫീച്ചറുകളോടെയാണ് ഈ പുതിയ വേരിയന്റ് വരുന്നത്.

Kia Seltos Become More Expensive In India

സെൽറ്റോസ് എസ്‌യുവിയുടെ പുതിയ ഓട്ടോമാറ്റിക് HTK+ പെട്രോൾ സിവിടിക്ക് 15.40 ലക്ഷം രൂപയും സെൽറ്റോസ് HTK+ ഡീസൽ ഓട്ടോമാറ്റിക്കിന് 16.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക. 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നീ വൈവിധ്യമാർന്ന എഞ്ചിൻ ഓപ്ഷനുകളാണ് സെൽറ്റോസിന് നിലവിലുള്ളത്. അതോടൊപ്പം തന്നെ ഒന്നിലധികം ഗിയർബോക്‌സ് ചോയ്‌സുകളും ഇതിന്റെ പ്രത്യേകതകളാണ്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ നാച്ചുറലി ആസ്പിറേറ്റഡ് 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 115 bhp പവറിൽ പരമാവധി 144 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇനി 1.5 ലിറ്റർ ടർബോ ഡീസലാണ് നോക്കുന്നതെങ്കിൽ ഇതിന് 116 bhp കരുത്തിൽ 250 Nm torque ആണ് വികസിപ്പിക്കാനാവുക. അതേസമയം ടർബോ പെട്രോളിന് 160 bhp പവറിൽ 253 Nm torque വരെ നൽകാനുമാവും.

Kia Seltos Become More Expensive In India

ഇന്ത്യൻ വിപണിയിലെ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹോണ്ട എലിവേറ്റ്, ടൊയോട്ട ഹൈറൈഡർ എന്നിവയോടാണ് കിയ സെൽറ്റോസിന്റെ മത്സരം. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷം ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ നേടി സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അരങ്ങ് തകർക്കുകയാണ്. എന്നാൽ പുതിയ വില വർധനവ് വിൽപ്പനയെ ബാധിക്കുമോ എന്ന കാര്യം കണ്ടറിയണം.

More from DriveSpark

Article Published On: Friday, April 5, 2024, 16:24 [IST]
English summary
Kia seltos become more expensive in india new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X