മാരുതിയെ എങ്ങനെയും സൈഡാക്കണം, സെൽറ്റോസിന് 60,000 രൂപയുടെ ഓഫറുമായി കിയ, വാങ്ങിയാൽ 5 വർഷം വാറണ്ടിയും ഉറപ്പ്

ഇന്ത്യയിലെ എസ്‌യുവികൾ പുതിയമാനം സമ്മാനിച്ച മോഡലാണ് കിയ സെൽറ്റോസ്. അതുവരെ നാം കണ്ടുപരിചയിക്കാത്ത ഡിസൈനും ഫീച്ചറുകളും കോർത്തിണക്കിക്കൊണ്ട് എത്തിയ ഈ മിഡ്-സൈസ് എസ്‌യുവി സാക്ഷാൽ ഹ്യുണ്ടായി ക്രെറ്റയെ വരെ ഒരുഘട്ടത്തിൽ മലർത്തിയടിച്ചിരുന്നു. കൃത്യമായ ഇടവേളകളിൽ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നതും വേരിയന്റുകൾ പൊളിച്ചെഴുതുന്നതുമെല്ലാം ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ ഹോബിയാണ്. അടുത്തിടെ മുഖംമിനുക്കി അവതരിപ്പിച്ച സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ തീർത്ത ഹിറ്റ് മേക്കിംഗിന്റെ പിന്നിലുള്ള രഹസ്യവും ഇതൊക്കെ തന്നെയാണ്. സെൽറ്റോസ് സ്വന്തമാക്കണമെന്ന മോഹവുമായി നടക്കുന്നവർക്കുള്ള സന്തോഷ വാർത്തയുമായാണ് കിയ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് 5 വർഷം പൂർത്തിയാക്കുന്ന വേളയിൽ സെൽറ്റോസിന് പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചാണ് കിയ ഇന്ത്യ ആളുകളെ ബ്രാൻഡിലേക്ക് ആകർഷിക്കുന്നത്. ഇതിന്റെ ഭാഗമായി സെൽറ്റോസിന് 60,000 രൂപ വരെ ആനുകൂല്യങ്ങളും 5 വർഷത്തെ വാറണ്ടിയുമാണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ആനുകൂല്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കിയ വെളിപ്പെടുത്തിയിട്ടില്ല.

Kia Seltos SUV Now Available With Rs 60 000 Benefits

എന്നിരുന്നാലും സെൽറ്റോസിൻ്റെ കൂടുതൽ വിശദാംശങ്ങളുമായി ഉപഭോക്താക്കളെ സഹായിക്കാൻ അംഗീകൃത ഡീലർഷിപ്പുകൾ തയാറായി കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. നിലവിൽ കിയ സെൽറ്റോസിൻ്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില 10.90 ലക്ഷം രൂപയിൽ തുടങ്ങി 20.37 ലക്ഷം രൂപ വരെയാണ്. ടെക് ലൈൻ, ജിടി ലൈൻ, X-ലൈൻ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലാണ് ഇത് വിൽക്കുന്നത്. കൂടാതെ മൊത്തം പത്ത് വേരിയന്റുകളും മിഡ്-സൈസ് എസ്‌യുവിയിലുണ്ട്.

മൂന്ന് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളും കൂടിയാവുമ്പോൾ എല്ലാത്തരം ആളുകൾക്കും പറ്റിയ വാഹനമായി കിയ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി മാറുന്നുണ്ട്. 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ മാറ്റി പകരം പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റ് കൊണ്ടുവന്നതാണ് ഇതിൽ ഏറ്റവും ഹൈലൈറ്റ്. പെർഫോമൻസ് എന്നുപറഞ്ഞാൽ ഉഗ്രനെന്ന് വേണം പറയാൻ. ഇത് 158 bhp കരുത്തിൽ പരമാവധി 253 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

Kia Seltos SUV Now Available With Rs 60 000 Benefits

1.5 ടർബോ പെട്രോൾ 6-സ്പീഡ് iMT അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് സ്വന്തമാക്കാനാവും. ഇതോടൊപ്പം തന്നെ 1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ കോമ്പിനേഷനുകളും കിയ സെൽറ്റോസിനൊപ്പം ലഭിക്കും. നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് 115 bhp പവറിൽ പരമാവധി 144 Nm torque ആണ് നൽകാനാവുക. ഇതിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് നൽകാനാവുക.

അതേസമയം ഡീസലാണെങ്കിൽ 115 bhp കരുത്തിൽ 250 Nm torque വരെയും ഉത്പാദിപ്പിക്കും. ഇത് 6-സ്പീഡ് മാവുലൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കാം. പുതിയ സംരംഭങ്ങൾ പ്രഖ്യാപിക്കുന്നതിലും കമ്പനി മുൻപന്തിയിലാണ്. ഈ മാസം ആദ്യം കിയ ഒരു ഓൺലൈൻ എക്സ്ചേഞ്ച് റേറ്റ് എസ്റ്റിമേഷൻ സർവീസും അവതരിപ്പിച്ചിരുന്നു.

Kia Seltos SUV Now Available With Rs 60 000 Benefits

'എക്‌സ്‌ചേഞ്ച് യുവർ കാർ' എന്നാണ് ഇതിനെ വിളിക്കുന്നത്. ഓൺലൈൻ ചാനൽ ഉപയോഗിച്ച് നിലവിലെ കാറുകളുടെ മൂല്യം വിലയിരുത്താൻ പുതിയ കിയ ഉപഭോക്താക്കളെ സഹായിക്കുന്നതിനായാണ് ഈ പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. കിയ ഇന്ത്യ തങ്ങളുടെ സര്‍ട്ടിഫൈഡ് പ്രീ-ഓണ്‍ഡ് (CPO) പ്രോഗ്രാമിന് കീഴിലാണ് 'എക്‌സ്‌ചേഞ്ച് യുവര്‍ കാര്‍' എന്ന പേരില്‍ ഒരു പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്.

2019-ൽ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി അവതരിപ്പിച്ചുകൊണ്ടാണ് കിയ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത്. തുടർന്ന് പ്രീമിയം കാർണിവൽ എംപിവി, സോനെറ്റ് സബ്-കോംപാക്‌ട് എസ്‌യുവി, EV6 ഓൾ-ഇലക്ട്രിക് എന്നീ മോഡലുകളും പുറത്തിറക്കുകയുണ്ടായി. എങ്കിലും ഇന്നും ഉപഭോക്താക്കൾക്കിടയിൽ ഏറ്റവും ജനപ്രിയമായ വാഹനമായി സെൽറ്റോസ് തുടരുകയാണ്. പുതിയ ഓഫറുകൾ കൂടിയാവുമ്പോൾ വിൽപ്പനയുടെ വേഗവും വർധിക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, July 27, 2024, 12:30 [IST]
English summary
Kia seltos suv now available with rs 60000 benefits
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X