നെക്സോണിനേക്കാൾ വില കുറവ്, 7.99 ലക്ഷത്തിന് വീട്ടിലെത്തിക്കാം കിയയുടെ പുത്തൻ എസ്‌യുവി

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിലെ അധിപൻമാരായ ടാറ്റ നെക്സോണിനെയും മാരുതി സുസുക്കി ബ്രെസയേയും തൂക്കാൻ കെൽപ്പുള്ള മോഡലാണ് കിയ സോനെറ്റ്. ഫ്യൂച്ചറിസ്റ്റിക് ഡിസൈനും ആധുനിക ഫീച്ചറുകളുടെ മേളവുമായി എത്തിയ വാഹനത്തെ ഇരുകൈയും നീട്ടിയാണ് ഇന്ത്യക്കാർ സ്വീകരിച്ചത്. ഇപ്പോഴിതാ കാലത്തിനൊത്ത മാറ്റങ്ങളുമായി ഏവരും കാത്തിരുന്ന സോനെറ്റ് ഫെയ്‌സ്‌‌ലിഫ്റ്റിന്റെ ഔദ്യോഗിക അവതരണവും പൂർത്തിയാക്കിയിരിക്കുകയാണ് കമ്പനി.

നേരത്തെ തന്നെ പരിചയപ്പെടുത്തിയ പുത്തൻ സോനെറ്റിനായുള്ള വില പ്രഖ്യാപനമാണ് കിയ ഇന്ത്യ നടത്തിയിരിക്കുന്നത്. നെക്സോണിനേക്കാളും ബ്രെസയേക്കാളും കുറഞ്ഞ വിലയിലാണ് സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ പുറത്തിറക്കിയിരിക്കുന്നത്. മുൻമോഡലിനെ അപേക്ഷിച്ച് ധാരാളം പുതുമകളോടെ എത്തുന്ന വാഹനം സ്വന്തമാക്കാനായി ആളുകൾ ഇരച്ചെത്തുമെന്ന് ഉറപ്പാക്കുന്ന തരത്തിലുള്ള വില നിർണയമാണ് കിയയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.

Kia Sonet Facelift Launched

7.99 ലക്ഷം മുതൽ 15.69 ലക്ഷം രൂപ വരെയാണ് 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനായി മുടക്കേണ്ടി വരുന്നത്. ജനുവരി പകുതിയോടെ കോംപാക്‌ട് എസ്‌യുവിക്കായുള്ള ഡെലിവറി ആരംഭിക്കാനാണ് കിയ ഇന്ത്യയുടെ പദ്ധതി. ഡിസംബർ 20 മുതൽ പുത്തൻ സോനെറ്റിനായുള്ള ബുക്കിംഗും ബ്രാൻഡ് തുടങ്ങിയിരുന്നു. നിർമാണം നേരത്തെ തന്നെ ആരംഭിച്ചതിനാൽ ബുക്ക് ചെയ്‌ത് ഒരുപാട് നാള് കാത്തിരിക്കേണ്ടി വരികയുമില്ല.

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള ബുക്കിംഗ് പിരീഡ് ഒരു മാസത്തിൽ കവിയാൻ സാധ്യതയില്ലെന്നാണ് വിവരം. രൂപത്തിലെ പരിഷ്ക്കാരങ്ങൾക്കൊപ്പം വാഹനത്തിലേക്ക് കൂടുതൽ ഫീച്ചറുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. പക്ഷേ ഏവരുടേയും ശ്രദ്ധ സെഗ്മെന്റിലേക്ക് ADAS ടെക് കൊണ്ടുവന്നതിലേക്കാണ്. ഹ്യുണ്ടായി വെന്യുവിന് ശേഷം അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം അവതരിപ്പിക്കുന്ന കോംപാക്‌ട് എസ്‌യുവി വിഭാഗത്തിലെ രണ്ടാമത്തെ മോഡലാണിത്.

Kia Sonet Facelift Launched

ടെക് ലൈൻ, ജിടി ലൈൻ, X-ലൈൻ വേരിയന്റുകളിലാണ് കിയ എസ്‌യുവി വാങ്ങാനാവുന്നത്. HTE, HTK, HTK+, HTX, HTX+, GTX, X-ലൈൻ എന്നിങ്ങനെയുള്ള ട്രിം ലെവലുകളായി തരംതിരിക്കുകയും ചെയ്‌തിട്ടുണ്ട്. 11 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളാണ് വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് നിറങ്ങൾ.

ഡിസൈനിൽ സെൽറ്റോസിന് സമാനമായ ശൈലിയാണ് ഇത്തവണ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് പിന്തുടർന്നിരിക്കുന്നത്. പുതിയ ഡിആർഎല്ലുകളാൽ ചുറ്റപ്പെട്ട എൽഇഡി ഹെഡ്‌ലൈറ്റുകൾ വാഹനത്തിന്റെ ഷാർപ്പ്നെസ് വർധിപ്പിക്കുന്ന കാര്യമാണ്. അതോടൊപ്പം പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ എൽഇഡി കണക്റ്റഡ് ടെയിൽ ലൈറ്റ്, സ്ലീക്ക് എൽഇഡി ഫോഗ് ലൈറ്റുകൾ, പുതിയ 16 ഇഞ്ച് അലോയ് വീലുകൾ പോലുള്ള കാര്യങ്ങളാണ് വണ്ടിയെ പുത്തനാക്കുന്നത്.

Kia Sonet Facelift Launched

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തേക്ക് കയറിയാൽ വലിപ്പമുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് എന്നിവയിലേക്കാവും ആദ്യം കണ്ണെത്തുക. ഇതിന് താഴെയായി ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയ്ക്കുള്ള ഒരു കൺട്രോൾ പാനലാണ് ഇടംപിടിച്ചിരിക്കുന്നത്.

കോർണറിംഗ് ലാമ്പുകൾ, 360-ഡിഗ്രി ക്യാമറ, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം, സൺറൂഫ് എന്നിവ പോലുള്ള ആധുനിക ഫീച്ചറുകളും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്. സേഫ്റ്റി ഫീച്ചറുകളിലേക്ക് വന്നാൽ ആറ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവ സോനെറ്റിന്റെ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് ആയി തന്നെ കിയ നൽകിയിട്ടുണ്ട്.

Kia Sonet Facelift Launched

സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ മാത്രമേ ADAS ലഭ്യമാവൂ. ഫ്രണ്ട് കൊളിഷൻ വാണിംഗ്, കാറുകൾക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, സൈക്കിളുകൾക്കുള്ള ഫ്രണ്ട് ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, കാൽനടയാത്രക്കാർക്കുള്ള ഫ്രണ്ട് കൊളിഷൻ അവോയ്‌ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പ് വാർണിംഗ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ അറ്റേൻഷൻ വാർണിംഗ് എന്നിവയെല്ലാമാണ് ഇതിൽ ഉൾപ്പെടുന്ന സേഫ്റ്റി ഫീച്ചറുകൾ.

പഴയ മോഡലിലുണ്ടായിരുന്ന അതേ 1.5 ലിറ്റർ ഡീസൽ, 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെയാണ് കിയ സോനെറ്റ് ഇപ്പോഴും വാങ്ങാനാവുന്നത്. 5 സ്പീഡ് മാനുവൽ, 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഐഎംടി, 7 സ്പീഡ് ഡിസിടി, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റ് എന്നിവയുൾപ്പെടെ അഞ്ച് ഗിയർബോക്സ് കോമ്പിനേഷനുകളും പുതിയ സോനെറ്റിന് ലഭിക്കുന്നു.

Kia Sonet Facelift Launched

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി ബ്രെസ, മഹീന്ദ്ര XUV300, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ പോലുള്ള എതിരാളികളുമായാണ് പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് മത്സരിക്കുന്നത്. കൂടാതെ ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ പോലുള്ള മൈക്രോ എസ്‌യുവികളും ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഭീഷണിയായി നിൽപ്പുണ്ട്.

More from DriveSpark

Article Published On: Friday, January 12, 2024, 11:14 [IST]
English summary
Kia sonet facelift launched in india price features variants and more details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X