ഇനി കളി മാറും ഗയ്‌സ്, ടൊയോട്ട ഹൈലക്‌സിനെ ഒതുക്കാൻ കിയയുടെ പിക്കപ്പ് ട്രക്ക് വരുന്നു

ഇന്ത്യയിൽ അത്ര ജനപ്രിയമല്ലാത്ത സെഗ്മെന്റുകളിൽ ഒന്നാണ് ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടേത്. വിദേശ രാജ്യങ്ങളിൽ ക്യാമ്പിംഗിനും മറ്റുമെല്ലാമായി ഉപയോഗിക്കുന്ന ഇത്തരം വാഹനങ്ങൾ രാജ്യത്ത് ഇതുവരെ ക്ലച്ചുപിടിച്ചിട്ടില്ലെന്നതാണ് യാഥാർഥ്യം. ക്യാബിനില്‍ രണ്ടുനിര സീറ്റുകളും പിന്നില്‍ ഗുഡ്‌സിനായി ഒരു ഏരിയയും ഒരുക്കിയിട്ടുള്ള ലൈഫ് സ്റ്റൈല്‍ മോഡലുകൾ ഇതുവരെ സ്വീകരിക്കാൻ ഇന്ത്യക്കാർക്ക് തയാറായിട്ടില്ല.

ടാറ്റയും മഹീന്ദ്രയുമെല്ലാം പരാജയപ്പെട്ട് പോയ ഈ സെഗ്മെന്റിൽ അൽപമെങ്കിലും പിടിച്ചു നിന്നത് ജാപ്പനീസ് വാഹന നിർമാതാക്കളായ ഇസൂസുവാണ്. പിന്നീട് ടൊയോട്ട ഹൈലക്‌സിനെ കൊണ്ടുവന്ന് പതിയെ പതിയെ വിൽപ്പന കൂട്ടിക്കൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ ഇത്തരം വണ്ടികൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് പറഞ്ഞുവല്ലോ. ഇതിന്റെ കാരണം അവിടെയുള്ള ക്യാമ്പിംഗ് സംസ്ക്കാരവും മറ്റുമാണ്.

Kia Tasman Pickup Truck Launching Soon To Rival Toyota Hilux

ടെൻഡടിക്കാനും ഒരു രാത്രി കഴിഞ്ഞുകൂടാനും പിക്കപ്പിന്റെ പിന്നിലുള്ള സ്ഥലം വിദേശികൾ ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതുവരെ ഫോർഡും ഷെവർലെയും ടൊയോട്ടയും കൈയടി വെച്ചിരുന്ന ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്കുകളുടെ സെഗ്മെന്റിലേക്ക് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ കൂടി കടന്നുവരികയാണ്. ലോകത്താകമാനം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഹൈലക്‌സ് മോഡലിനെ നേരിട്ടു വെല്ലുവിളിച്ചാണ് കിയ രംഗപ്രവേശനത്തിന് ഒരുങ്ങുന്നത്.

വരും മാസങ്ങളിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുന്ന പുതിയ പിക്കപ്പ് ട്രക്കിന് ടാസ്മാൻ എന്നാണ് കിയ പേര് കണ്ടുവെച്ചിരിക്കുന്നത്. ഇതാദ്യമായാണ് കമ്പനി റഗ്ഗഡ് പിക്കപ്പ് വിപണിയിലേക്ക് പ്രവേശിക്കുന്നത്. പുത്തൻ വണ്ടിയുടെ ടീസർ വീഡിയോ പുറത്തുവിട്ടാണ് ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കൊറിയക്ക് പകരം ഓസ്ട്രേലിയയിലാവും മോഡൽ അരങ്ങേറ്റം കുറിക്കുക. ടാസ്മാൻ പിന്നീട് അന്താരാഷ്ട്രതലത്തിൽ വിൽപ്പനയ്‌ക്കെത്തുന്നതോടെൊപ്പം ഇന്ത്യയിലേക്കും വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Kia Tasman Pickup Truck Launching Soon To Rival Toyota Hilux

ലാഡർ-ഫ്രെയിം ആർക്കിടെക്ചർ ഫീച്ചർ ചെയ്യുന്ന കിയയുടെ ആദ്യ പിക്കപ്പാണ് ടാസ്മാൻ. ടൊയോട്ട ഹൈലക്സ്, ഫോർഡ് റേഞ്ചർ, ഫോക്‌സ്‌വാഗൺ അമാരോക്ക് തുടങ്ങിയ ജനപ്രിയ എതിരാളികളെ നേരിടാനാണ് ഇവനെ കമ്പനി പണികഴിപ്പിക്കുന്നത്. കിയ ടാസ്മാൻ്റെ ഡിസൈൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നേരായ നിലപാടും കോണാകൃതിയിലുള്ള രൂപകൽപ്പനയും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉള്ള ഒരു ബോക്‌സി പിക്കപ്പായിരിക്കുമെന്ന് സ്ഥിരീകരിക്കുന്ന ട്രക്കിൻ്റെ ഒരു സിലൗറ്റ് കിയ ടീസറിലൂടെ പങ്കുവെക്കുന്നുണ്ട്.

പ്ലാറ്റ്‌ഫോമിനെക്കുറിച്ചോ ഓഫ്-റോഡ് ഗിയറിനെക്കുറിച്ചോ കൂടുതൽ അറിവില്ലെങ്കിലും ടാസ്മാനിന് ഡീസൽ എഞ്ചിൻ ലഭിക്കുമെന്ന് കിയ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മിക്കവാറും കാർണിവൽ, സാന്താ ഫെ തുടങ്ങിയ മറ്റ് നിരവധി കിയ, ഹ്യുണ്ടായി മോഡലുകൾക്ക് കരുത്ത് പകരുന്ന 2.2 ലിറ്റർ യൂണിറ്റാവാനാണ് സാധ്യത. ഈ വർഷത്തിൻ്റെ രണ്ടാം പകുതിയിൽ വാഹനത്തിന്റെ അരങ്ങേറ്റം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kia Tasman Pickup Truck Launching Soon To Rival Toyota Hilux

ആഗോള അരങ്ങേറ്റത്തോടെ അടുത്ത മാസങ്ങളിൽ പുത്തൻ പിക്കപ്പ് ട്രക്കിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കിയ പങ്കിടുമെന്ന് പ്രതീക്ഷിക്കുന്നു. ടാസ്മാൻ ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് വാർത്തകളൊന്നുമില്ലെങ്കിലും നിലവിൽ ബ്രാൻഡിന്റെ ഏറ്റവും മികച്ച വിപണികളിലൊന്നാണ് നമ്മുടെ നാട് എന്നതിലാൽ തീർച്ചയായും പിക്കപ്പിനെ ഇവിടെയും അവതരിപ്പിക്കാനുള്ള സാധ്യതകൾ കൂടുതലാണ്.

കിയ ഈ വർഷം പുതിയ കാർണിവൽ എംപി, EV9 എന്നിവ ഇന്ത്യൻ വിപണിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണിപ്പോൾ. പുതിയ കാര്‍ണിവല്‍ അടുത്തിടെ ദക്ഷിണ കൊറിയയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിരുന്ന എംപിവിയുടെ രണ്ടാം തലമുറ പതിപ്പിനെ അപേക്ഷിച്ച് നിരവിധി മാറ്റങ്ങളോടെയാകും മൂന്നാം തലമുറ കിയ കാര്‍ണിവല്‍ എത്തുക. അന്താരാഷ്ട്ര വിപണികളില്‍ വിവിധ എഞ്ചിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇവിടെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാത്രമായിരിക്കും തുടർന്നും ലഭിക്കുക.

Kia Tasman Pickup Truck Launching Soon To Rival Toyota Hilux

പുതിയ തലമുറ കാർണിവലിനൊപ്പം EV9 ഇലക്ട്രിക് വാഹനവും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രണ്ട് പുതിയ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടെ മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാനുള്ള പദ്ധതിയുടെ തുടക്കം മാത്രമാണിത്. EV9 ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോം (E-GMP) അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, March 6, 2024, 19:00 [IST]
English summary
Kia tasman pickup truck launching soon to rival toyota hilux
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X