ഡിഫൻഡർ vs റാങ്ലർ; ഓഫ്-റോഡർമാരിലെ അസുരൻമാർ, കേമനാരെന്ന് അറിഞ്ഞാൽ ഒന്ന് ഞെട്ടിയേക്കും

എസ്‌യുവികൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും ജനപ്രിയമായ വാഹന വിഭാഗമാണ്. പക്ഷേ എസ്‌യുവി എന്നതിന്റെ ശരിയായ ശേഷിക്ക് ഇവരൊന്നും പ്രാപ്‌തരല്ലെന്ന് വേണം പറയാൻ. സ്പോർട് യൂട്ടിലിറ്റി വെഹിക്കിൾ എന്നാൽ എന്തിനും പോന്നവരായിരിക്കണം. റോഡിലായാലും റോഡില്ലാത്തിടത്തായാലും ഒരേപോലെ മിന്നും പ്രകടനം കാഴ്ച്ചവെക്കാനാവുന്നവരാണ് ശരിക്കുള്ള എസ്‌യുവികൾ. ബാക്കിയെല്ലാം നമ്മളെ പറ്റിക്കാൻ വേണ്ടി മാത്രമുള്ള വിപണന തന്ത്രങ്ങളാണ്.

ഉയർന്ന സീറ്റിംഗ് പൊസിഷനും ഗ്രൌണ്ട് ക്ലിയറൻസും ഉണ്ടെങ്കിൽ മാത്രം അത് എസ്‌യുവി ആവുകയുമില്ല. നമ്മുടെ നാട്ടിൽ കിട്ടുന്ന എല്ലാ എസ്‌യുവികളും ഒരു യഥാർഥ ഓഫ്-റോഡറല്ലെന്നു വേണം പറയാൻ. ഓഫ്-റോഡർ എന്നു കേൾക്കുമ്പോൾ നമ്മൾ മലയാളികൾക്ക് ആദ്യം മനസിൽ ഓർമ വരുന്ന പേര് മഹീന്ദ്ര ഥാർ അല്ലെങ്കിൽ മാരുതി സുസുക്കി ജിംനി എന്നൊക്കെയാവും അല്ലേ. പക്ഷേ എന്തിനും പോന്നവർ ഇവരൊന്നുമല്ല. ലക്ഷ്വറി വിഭാഗത്തിലേക്ക് വന്നാൽ രണ്ട് കൊമ്പൻമാരെ കാണാൻ സാധിക്കും.

Land Rover Defender vs Jeep Wrangler Comparison

ഓഫ്-റോഡിംഗിൻ്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നാണ് ജീപ്പ് റാങ്ലറും ലാൻഡ് റോവർ ഡിഫൻഡറും. ലക്ഷ്വറി വിഭാഗത്തിലാണ് ഇടംപിടിച്ചിരിക്കുന്നതെങ്കിലും ഈ വണ്ടികൾക്കുള്ള ഫാൻബേസ് അതൊന്ന് വേറെ തന്നെയാണ്. നമ്മുടെ മലയാള സിനിമയിലെ ജോജു ജോർജ് ഈ രണ്ട് വാഹനങ്ങളും ഒരുപോലെ ഉപയോഗിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ്. റാങ്ലറും ഡിഫൻഡറും തമ്മിൽ മാറ്റുരച്ചു നോക്കിയാലോ? കൂടുതൽ കേമൻ ആരെന്ന് അറിയാം.

എക്സ്ഷോറൂം വില: ഇന്ത്യയിൽ രണ്ട് ഓഫ്-റോഡർ എസ്‌യുവികളും സമ്പൂർണ ഇറക്കുമതിയായാണ് വരുന്നത്. ജീപ്പ് റാങ്ലറിന് 62.65 ലക്ഷം രൂപ മുതൽ 66.65 ലക്ഷം രൂപ വരെയാണ് രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അതേസമയം ലാൻഡ് റോവർ ഡിഫൻഡറിന് 93.55 ലക്ഷം മുതൽ 2.35 കോടി രൂപ വരെയാണ് വില വരുന്നത്. ഇക്കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്നത് അമേരിക്കൻ എസ്‌യുവിയാണെങ്കിലും നിരത്തിൽ പായാൻ ഡിഫൻഡറായിരിക്കും ബെസ്റ്റ്.

Land Rover Defender vs Jeep Wrangler Comparison

ഡിസൈൻ: ഓഫ്-റോഡിംഗിന്റെ കാര്യത്തിലുള്ള താരതമ്യം ചെയ്യുന്നതിനിടയിൽ ഡിസൈനിന് പ്രാധാന്യമൊന്നും ഇല്ലെങ്കിലും ചിലർക്ക് കാഴ്ച്ചയിൽ വാഹനത്തിന് സൌന്ദര്യം വേണമെന്ന് വാശിയുണ്ട്. റാങ്ലർ പണ്ട് മുതലേ അതിൻ്റെ പ്രതീകാത്മക രൂപം നിലനിർത്തിയെങ്കിലും ഒറിജിനൽ ഡിഫൻഡറിൻ്റെ ആധുനിക ശൈലി ഉപയോഗിക്കാൻ ലാൻഡ് റോവർ തീരുമാനിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ ഡിഫൻഡറിൽ കാണാനാവുക.

സഫാരി വിൻഡോകൾ, വൃത്താകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, പിന്നിൽ ചതുരാകൃതിയിലുള്ള ലൈറ്റിംഗ് ഘടകങ്ങൾ, മൊത്തത്തിലുള്ള പരുക്കൻ രൂപം എന്നിവയെല്ലാം ഡിഫൻഡറിന് ക്ലാസിക് ടച്ച് നൽകുന്ന കാര്യങ്ങളാണെന്ന് പറയാം. മറുവശത്ത് റാങ്ലറിൽ വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും 7-സ്ലാറ്റ് ഗ്രില്ലും സ്ക്വയർ ടെയിൽ ലാമ്പുകളുമാണുള്ളത്. 90, 110, 130 എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് ലാൻഡ് റോവർ ഡിഫൻഡർ വാഗ്ദാനം ചെയ്യുന്നത്, എന്നാൽ ജീപ്പ് റാങ്ലർ 5-ഡോർ ബോഡി ശൈലിയിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

Land Rover Defender vs Jeep Wrangler Comparison

എഞ്ചിൻ: 264 bhp കരുത്തിൽ പരമാവധി 400 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് ജീപ്പ് റാങ്ലർ വിപണിയിലെത്തുന്നത്. ഇത് 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. കൂടാതെ 4-വീൽ ഡ്രൈവും ഓഫറിൽ ഉണ്ടെന്നത് കരുത്ത് വർധിപ്പിക്കുന്ന കാര്യമാണ്.

മറുവശത്ത് വിവിധ എഞ്ചിനുകൾക്കൊപ്പം ഡിഫൻഡർ വാഗ്ദാനം ചെയ്യുന്നുണ്ട്. 296 bhp പവറിൽ 650 Nm torque പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ ഡീസൽ, 296 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ടർബോ പെട്രോൾ എന്നിവയാണ് ഇവയിൽ പ്രധാനം. 394 bhp കരുത്തും 550 Nm torque ഉം നൽകുന്ന P400 . പെട്രോൾ എഞ്ചിൻ വകഭേദങ്ങളും ഡിഫൻഡറിലുണ്ട്.

Land Rover Defender vs Jeep Wrangler Comparison

അവസാനമായി 517 bhp, 625 Nm torque എന്നിങ്ങനെ പെർഫോമൻസ് നൽകുന്ന 5.0 ലിറ്റർ V8 എഞ്ചിൻ ഓപ്ഷനും ഡിഫൻഡറിലുണ്ട്. 130 എന്ന മോഡലിനൊപ്പം കുറച്ച് മൈൽഡ്-ഹൈബ്രിഡ് പവർട്രെയിനുകളും ലഭ്യമാണ്. ലാൻഡ് റോവർ ഡിഫൻഡറിന് ഓൾ-വീൽ ഡ്രൈവ് പവർട്രെയിനും വാഗ്ദാനം ചെയ്യുന്നു. അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ ഓൺ-റോഡിലെ യാത്രാ സുഖവും ഓഫ്-റോഡിംഗിലെ മികവും ബ്രിട്ടീഷ് എസ്‌യുവിക്ക് തന്നെയാണ്. എന്നിരുന്നാലും ജീപ്പ് റാങ്ലറും കൊടുക്കുന്ന പൈസയ്ക്ക് മൂല്യം നൽകുന്നതിൽ പിശുക്കും കാണിക്കുന്നില്ല.

More from DriveSpark

Article Published On: Saturday, February 17, 2024, 16:34 [IST]
English summary
Land rover defender vs jeep wrangler comparison engine performance price design
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X