8 വർഷം വാറണ്ടി? ലക്ഷ്വറി കാറുകളിൽ ബെൻസിന് പോലും തരാൻപറ്റാത്ത വിശ്വാസം അതാണ് ടൊയോട്ടയുടെ ഓഫർ

ആഡംബര കാറുകളുടെ ഏറ്റവും നല്ല വിപണികളിൽ ഒന്നായി വളർന്നിരിക്കുകയാണ് നമ്മുടെ ഇന്ത്യ. ലക്ഷ്വറി എന്നുകേൾക്കുമ്പോൾ തന്നെ മെർസിഡീസ് ബെൻസ്, ബിഎംഡബ്ല്യു അല്ലെങ്കിൽ ഔഡി എന്ന ബ്രാൻഡുകളാവും നമ്മുടെയെല്ലാം മനസിലേക്ക് ഓടിയെത്തുക. എന്നാൽ ഏവരുടേയും പ്രിയപ്പെട്ട ടൊയോട്ടയുടെ ലക്ഷ്വറി വിഭാഗമായ ലെക്‌സസും രാജ്യത്തെ പ്രമുഖ ഹൈ-എൻഡ് കാർ കമ്പനികളിൽ ഒന്നാണ്. പേര് സുപരിചിതമാണെങ്കിലും മിക്കവരും അങ്ങനെ പെട്ടെന്ന് ഓർക്കാനിടയില്ലാത്തതിന് കാരണം ബെൻസിൻ പോലെയുള്ള ജർമൻ ബ്രാൻഡുകളുടെ ആധിപത്യമാണ്. എങ്കിലും ജാപ്പനീസ് വാഹന നിർമാതാക്കൾ തങ്ങളുടേതായ രീതിയിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

1989-ൽ ആദ്യമായി ലോഞ്ച് ചെയ്ത ലെക്‌സസ് ഇന്ത്യയുൾപ്പടെയുള്ള ഏഷ്യൻ ഉപഭൂഖണ്ഡത്തിലെ ആഡംബര കാർ ഉപഭോക്താക്കൾക്കിടയിൽ വേറിട്ട സ്ഥാനം നേടിയിട്ടുമുണ്ട്. ഇപ്പോഴിതാ ലെക്‌സസ് വാങ്ങാനിരിക്കുന്നവർക്കെല്ലാം ഒരു സർപ്രൈസ് പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. സ്റ്റാൻഡേർഡ് വാറണ്ടി 8 വർഷമാക്കി ഉയർത്തിയതാണ് സംഭവം. ആഡംബര കാർ വിഭാഗത്തിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.

Lexus Luxury Cars Now Available With 8 Year Or 1 60 Lakh KM Standard Warranty

ഒരു ആഡംബര വാഹനം വാങ്ങുക എന്നത് പലരുടേയും സ്വപ്‌നമായിരിക്കാമെങ്കിലും ഇവയുടെ മെയിന്റനെൻസ് ചില്ലറ കാര്യമൊന്നുമല്ല. പരിമിതമായ ഉത്പാദനം കാരണം അല്ലെങ്കിൽ മിക്ക കേസുകളിലും ഇറക്കുമതി ചെയ്‌ത് വരുന്നതിനാൽ പാർട്‌സിനും മറ്റുമെല്ലാം വലിയ വിലയാണ് മുടക്കേണ്ടി വരുന്നത്. ഇതൊരു തലവേദനയായി കാണുന്നവർക്കെല്ലാം ഉപകാരപ്പെടുന്ന തീരുമാനമാണ് ലെക്‌സസ് കൈക്കൊണ്ടിരിക്കുന്നത്.

2024 ജൂൺ ഒന്നിന് ശേഷം വിൽക്കുന്ന എല്ലാ ലെക്‌സസ് മോഡലുകളും ദീർഘകാല സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് വരുന്നത്. മുമ്പുണ്ടായിരുന്ന 3 വർഷം അല്ലെങ്കിൽ 1 ലക്ഷം കി.മീ വാറണ്ടി കവറേജിൽ നിന്ന് ലെക്‌സസ് ഇപ്പോൾ 8 വർഷത്തെ അല്ലെങ്കിൽ 1.60 ലക്ഷം കി.മീ സ്റ്റാൻഡേർഡ് വാറണ്ടിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇത്തരത്തിൽ ദീർഘകാലത്തേക്ക് ഉയർന്ന വാറണ്ട് കവറേജ് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ ആഡംബര വാഹന നിർമാതാക്കളായി ജാപ്പനീസ് ബ്രാൻഡ് മാറുകയും ചെയ്യുന്നു.

Lexus Luxury Cars Now Available With 8 Year Or 1 60 Lakh KM Standard Warranty

ഇതോടൊപ്പം തന്നെ വാഹനം വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് ഫിനാൻസ്, ഇൻഷുറൻസ്, സർവീസ് ഓപ്ഷനുകൾ, റോഡ്‌സൈഡ് അസിസ്റ്റൻസ് എന്നിവ ഉൾക്കൊള്ളുന്ന അനുയോജ്യമായ പ്ലാനുകളും ലെക്‌സസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി, കസ്റ്റമേഴ്‌സിന് യുണീക്കായ വാഹന ഉടമസ്ഥത അനുഭവം നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ലെക്‌സസ് ഇന്ത്യ നിലവിൽ NX, RX, LX എസ്‌യുവികൾ, ES സെഡാൻ, LM എംപിവി എന്നീ മോഡലുകളാണ് വിപണനത്തിന് എത്തിക്കുന്നത്.

വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 67.35 ലക്ഷം മുതൽ 2.82 കോടി രൂപ വരെയാണ് ലെക്‌സസ് കാറുകൾക്ക് ഇന്ത്യയിൽ വരുന്ന എക്സ്ഷോറൂം വില. കഴിഞ്ഞ ഏഴ് വർഷമായി ലെക്സസ് ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. 2023-24 സാമ്പത്തിക വർഷമായിരുന്നു കമ്പനിയുടെ ആഭ്യന്തര വിപണിയിലെ ഏറ്റവും വിജയകരമായ വർഷങ്ങളിലൊന്ന്. വിൽപ്പനയുടെ കാര്യത്തിൽ 63 ശതമാനം വാർഷിക വളർച്ചയാണ് ഇക്കാലയളവിനുള്ളിൽ ബ്രാൻഡ് കൈവരിച്ചത്.

Lexus Luxury Cars Now Available With 8 Year Or 1 60 Lakh KM Standard Warranty

കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഈ വർഷം ഏപ്രിലിൽ 60 ശതമാനം വളർച്ച കൈവരിച്ചതായി ആഡംബര വാഹന നിർമാതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ബ്രാൻഡിൽ നിന്നുള്ള മുൻനിര മോഡലുകളിലൊന്നായ ES300h സെഡാനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന ലെക്‌സസ് കാർ. അടുത്തിടെ NX 350h എസ്‌യുവിയുടെ പുത്തൻ വേരിയന്റ് പുറത്തിറക്കി കച്ചോടം പിടിക്കാനും ഇവർക്കായിരുന്നു.

NX 350h ഓവർട്രെയിൽ എന്നറിയപ്പെടുന്ന പതിപ്പാണ് ലെക്‌സസ് ഇന്ത്യക്കായി അവതരിപ്പിച്ചത്. 71.17 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. മൂൺ ഡെസേർട്ട് എന്ന് വിളിക്കപ്പെടുന്ന പുതിയ എക്സ്ക്ലൂസീവ് കളർ ഓപ്ഷനാണ് ഹൈബ്രിഡ് എസ്‌യുവിയുടെ എക്സ്റ്റീരിയറിനെ വേറിട്ടുനിർത്തുന്നത്. 2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഇൻ-ലൈൻ 4-സിലിണ്ടർ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഒരു ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയിരിക്കുന്നതിനാൽ 240 bhp കരുത്തോളം പവർ ഉതാപാദിപ്പിക്കാനുമാവും.

More from DriveSpark

Article Published On: Tuesday, June 25, 2024, 10:17 [IST]
English summary
Lexus luxury cars now available with 8 year or 1 60 lakh km standard warranty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X