ഈ വിലയ്ക്ക് ഇത്രയും മൈലേജുള്ള വേറെ വണ്ടിയില്ല, ബെൻസിനോട് മുട്ടാൻ ടൊയോട്ടയുടെ ലക്ഷ്വറി എസ്‌യുവി

ആഡംബര കാറുകൾ എന്നുകേട്ടാൽ ഇന്ത്യക്കാരുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേരുകളായിരിക്കും മെർസിഡീസ് ബെൻസും ബിഎംഡബ്ല്യുവും ഔഡിയുമെല്ലാം. എന്നാൽ ഈ വിഭാഗത്തിൽ ടൊയോട്ടയുടെ സാന്നിധ്യം പലർക്കുമറിയില്ല. ലെക്‌സസ് എന്ന ബ്രാൻഡിന്റെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇത് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ടയുടെ ലക്ഷ്വറി കാർ വിഭാഗമാണെന്ന് ഇനിയെങ്കിലും അറിഞ്ഞുവെച്ചോണേ.

ഇന്ത്യൻ വിപണിയിൽ വമ്പൻ ഡിമാന്റുള്ള കാലമാണിത്. ബെൻസും ബിഎംഡബ്ല്യുവും എല്ലാം വലിയ ലാഭം കൊയ്യുമ്പോൾ കൈകെട്ടി നോക്കി നിൽക്കാൻ ലെക്‌സസും തയാറല്ലെന്ന് വേണം പറയാൻ. ഇതിന്റെ ഭാഗമായി ബ്രാൻഡിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന NX 350h എസ്‌യുവിയുടെ പുത്തൻ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. NX 350h ഓവർട്രെയിൽ എന്നറിയപ്പെടുന്ന പതിപ്പാണ് ലെക്‌സസ് ഇന്ത്യക്കായി കൊണ്ടുവന്നിരിക്കുന്നത്.

Lexus NX 350h Overtrail Launched In India

71,17,000 രൂപയാണ് NX 350h ഓവർട്രെയിൽ എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. രാജ്യത്തുടനീളമുള്ള ലെക്‌സസ് ഗസ്റ്റ് എക്‌സ്പീരിയൻസ് സെന്റുകളിൽ പുതിയ മോഡൽ ഇന്നു മുതൽ ലഭ്യമാകും. റോഡ് പ്രസൻസ് ഉയർത്തുന്ന ചില കോസ്മെറ്റിക് മാറ്റങ്ങളോടെയാണ് ഹൈബ്രിഡ് എസ്‌യുവിയെ ബ്രാൻഡ് വിപണിയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. മൂൺ ഡെസേർട്ട് എന്ന് വിളിക്കപ്പെടുന്ന പുതിയ എക്സ്ക്ലൂസീവ് കളർ ഓപ്ഷനാണ് ഓവർട്രെയിൽ പതിപ്പിൽ ഒരുക്കിയിരിക്കുന്നത്.

എക്സ്റ്റീരിയറിലേക്ക് നോക്കിയാൽ മരുഭൂമിയെ ഓർമിപ്പിക്കുന്ന തരത്തിലുള്ള നിറത്തിൽ കറുപ്പുകൊണ്ടുള്ള അലങ്കാരപ്പണികളാണ് അധികവും. സ്പിൻഡിൽ ഗ്രിൽ, ഡോർ മിററുകൾ, ഡോർ ഫ്രെയിം, റൂഫ് റെയിലുകൾ, ഡോർ ഹാൻഡിലുകൾ എന്നിവ ഇപ്പോൾ കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. NX 350h ഓവർട്രെയിൽ എഡിഷന് ഹൈ പ്രൊഫൈൽ ടയറുകളാണ് ലെക്‌സസ് സമ്മാനിച്ചിരിക്കുന്നത്.

Lexus NX 350h Overtrail Launched In India

ഈ പരിഷ്ക്കാരം വാഹനത്തിന്റെ റൈഡ് ഗുണനിലവാരം മികച്ചതാക്കാൻ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ മാറ്റ് ബ്ലാക്ക് നിറത്തിലുള്ള അലോയ് വീലുകൾ ഉപയോഗിച്ചിരിക്കുന്നതിനാൽ ഹൈബ്രിഡ് എസ്‌യുവിക്ക് ഒരു സ്പോർട്ടി ഫീലും ആവാഹിക്കാനായിട്ടുണ്ട്. അധിക ഗ്രൗണ്ട് ക്ലിയറൻസും അഡാപ്റ്റീവ് വേരിയബിൾ സസ്പെൻഷനുമാണ് പുതിയ NX 350h ഓവർട്രെയിൽ എഡിഷനിൽ ഒരുക്കിയിരിക്കുന്നത്.

അകത്തളത്തിലേക്ക് നോക്കിയാൽ മരുഭൂമിയിൽ കാണുന്ന മോണോലിത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരു കളർ പാലറ്റ് ഇൻ്റീരിയറിന് ലഭിക്കുന്നുണ്ട്. പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജിയോ ലെയർ ഡോർ ട്രിമ്മാണ് വാഹനത്തിന്റെ അകത്തെ പൂരകമാക്കുന്നത്. കണക്റ്റഡ് ടെക്നോളജികളാൽ സമ്പന്നമായ വാഹനമാണ് ലെക്‌സസ് NX 350h ഓവർട്രെയിൽ എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.

Lexus NX 350h Overtrail Launched In India

ഇ-കോൾ, വെഹിക്കിൾ ട്രാക്കിംഗ്, റിമോട്ട് ഇമ്മൊബിലൈസേഷൻ, ഡ്രൈവർ അലേർട്ട്, ഫൈൻഡ് ഫൈൻഡ്, സർവീസ് ഹിസ്റ്ററി, സർവീസ് എസ്റ്റിമേറ്റ്, സർവീസ് റിമൈൻഡർ, റോഡ് സൈഡ് അസിസ്റ്റൻസ്, പ്രോ കെയർ തുടങ്ങിയ ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്ന കണക്റ്റഡ് സേവനങ്ങളും ഈ ലക്ഷ്വറി ഹൈബ്രിഡ് എസ്‌യുവിയിലുണ്ട്. എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ്, ഡോർ ലോക്ക്/അൺലോക്ക്, റിമോട്ട് എസി, റിമോട്ട് പവർ വിൻഡോസ്, റിമോട്ട് സ്റ്റാറ്റസ് എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

ഡൈനാമിക് റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ട്രെയ്സിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, പ്രീ-കൊളീഷൻ സിസ്റ്റം, എസ്ആർഎസ് എയർബാഗുകൾ, സേഫ് എക്സിറ്റ് അസിസ്റ്റ് തുടങ്ങിയ നൂതന ഡ്രൈവർ എയ്ഡ്സ് സിസ്റ്റങ്ങളും ആഡംബര എസ്‌യുവിക്ക് ലഭിക്കും. ജാപ്പനീസ് വാഹന നിർമാതാക്കളായ ലെക്‌സസിൻ്റെ നാലാം തലമുറ ഹൈബ്രിഡ് സംവിധാനമാണ് NX 350h ഓവർട്രെയിൽ എഡിഷനിലും കാണാനാവുന്നത്.

Lexus NX 350h Overtrail Launched In India

2.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഇൻ-ലൈൻ 4-സിലിണ്ടർ എഞ്ചിൻ ഒരു ഹൈബ്രിഡ് സിസ്റ്റവുമായി ലെക്‌സസ് സംയോജിപ്പിക്കുന്നു. അങ്ങനെ മൊത്തം പവർ ഔട്ട്പുട്ട് 240 bhp ആണ്. ലിറ്ററിന് 17.8 കിലോമീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. എയറോഡൈനാമിക്സിന് ലെക്സസ് പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. 8 വർഷം അല്ലെങ്കിൽ 1.60 ലക്ഷം കിലോമീറ്റർ ഹൈബ്രിഡ് ബാറ്ററി വാറണ്ടിയും 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ഉമസ്ഥാവകാശം എളുപ്പമാക്കുന്ന കാര്യമാണ്.

More from DriveSpark

Article Published On: Thursday, April 4, 2024, 17:19 [IST]
English summary
Lexus nx 350h overtrail launched in india price features and changes
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X