ജിംനിയുടെ പെട്ടി റെഡിയാക്കിക്കോ, 5-ഡോർ ഥാറിന്റെ വരവിന് സമയം കുറിച്ച് മഹീന്ദ്ര

ഓഫ്-റോഡ് എസ്‌യുവിയെന്ന് പേരുകേൾക്കുമ്പോഴേ ഇന്ത്യക്കാരുടെ മനസിലേക്ക് ഓടിയെത്തുന്ന പേരാണ് മഹീന്ദ്ര ഥാറിന്റേത്. പണ്ട് കാടും മലയും താണ്ടാൻ മാത്രമാണ് പറ്റിയിരുന്നതെങ്കിൽ ഇന്ന് ഒരു സ്റ്റാറ്റസ് സിമ്പലായാണ് പലരും ഥാറിനെ കൊണ്ടുനടക്കുന്നത്. വണ്ടിയത്ര പ്രാക്റ്റിക്കൽ അല്ലെങ്കിലും കാഴ്ച്ചയിലെ ഗാംഭീര്യവും എവിടെയും കയറിചെല്ലാനാവുന്ന വീര്യവും കാരണം വണ്ടിക്കുള്ളത് വൻ ഫാൻസാണ്.

രണ്ടാംതലമുറയിൽ ലൈഫ് സ്റ്റൈൽ ഓഫ്-റോഡർ ആയതാണ് ഥാറിന്റെ തലവര തന്നെ മാറ്റിയത്. പിന്നീട് വെല്ലുവിളിച്ചുകൊണ്ട് ഫോഴ്‌സ് ഗൂർഖ വന്നെങ്കിലും മഹീന്ദ്രയെ തൊടാനായില്ലെന്നതാണ് സത്യം. എന്നാൽ മാരുതി 5-ഡോർ ജിംനി കൊണ്ടുവരുന്നുവെന്ന് കേട്ടപ്പോൾ സാക്ഷാൽ ആനന്ദ് മഹീന്ദ്ര തന്നെയൊന്ന് പേടിച്ചിട്ടുണ്ടാവും. പ്രതീക്ഷകളെല്ലാം തച്ചുടച്ച് ആളുകൾ ഥാറിനൊപ്പം നിന്ന കാഴ്ച്ചയാണ് കാണാനായത്. ജിംനിക്ക് പ്രതീക്ഷിച്ചത്ര വിൽപ്പനയില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൾ.

Mahindra 5-Door Thar SUV Launch Timeline Out

എന്തായാലും ജിംനിയുടെ പെട്ടി റെഡിയാക്കി വെച്ചോളാൻ മഹീന്ദ്ര സിഗ്നൽ നൽകിയിരിക്കുകയാണ്. എന്താണന്നോ, പ്രായോഗികതയുടെ അങ്ങേയറ്റവുമായി ഥാർ 5-ഡോർ വരികയാണ്. ഏറെ നാളായി ഇന്ത്യക്കാർ കാത്തിരിക്കുന്ന വാഹനത്തിന്റെ വരവിന് കമ്പനി സമയം കുറിച്ചിരിക്കുകയാണിപ്പോൾ. ഈ വർഷം പകുതിയോടെ വലിയ ഥാർ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന വാർത്ത.

2024 കലണ്ടർ വർഷത്തിന്റെ രണ്ടാം പാദത്തിൽ 5 ഡോർ ഥാർ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സിഇഒയുമായ രാജേഷ് ജെജുരിക്കറാണ് വ്യക്തമാക്കിയിരിക്കുന്നത്. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായുള്ള പരീക്ഷണയോട്ടങ്ങളുടെ അവസാന ഘട്ടത്തിലാണ് എസ്‌യുവിയിപ്പോൾ. വരാനിരിക്കുന്ന മോഡലിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ മുമ്പ് പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്.

Mahindra 5-Door Thar SUV Launch Timeline Out

നിലവിൽ വിൽക്കുന്ന സ്റ്റാൻഡേർഡ് 3 ഡോർ ഥാറിന് മുകളിലായിരിക്കും മഹീന്ദ്ര 5 ഡോർ ഥാർ എസ്‌യുവി സ്ഥാപിക്കുകയെന്ന് പറയേണ്ടതില്ലല്ലോ. ഡിസൈനിന്റെ കാര്യത്തിലേക്ക് വന്നാൽ അടിസ്ഥാന രൂപം ഒന്നായിരിക്കുമെങ്കിലും കാഴ്ച്ചയിൽ പുതുമകൾ കൊണ്ടുവരാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. പ്രൊജക്ടർ സെറ്റപ്പ് ഉപയോഗിക്കുന്ന പുതിയ വൃത്താകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകളുമായാണ് വലിയ മോഡൽ വരുന്നത്.

ഗ്രില്ലും ചെറുതായി പരിഷ്‌ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം. കൂടാതെ ഒരു പുതിയ സെറ്റ് അലോയ് വീലുകൾ ഓഫറിലുണ്ടാകും. പിൻഭാഗത്ത് സ്പെയർ വീൽ ഘടിപ്പിച്ച ഒരു സൈഡ്-ഹിംഗ്ഡ് ടെയിൽഗേറ്റ് അതേപോലെ തന്നെ നിലനിർത്തും. എന്നിരുന്നാലും, എൽഇഡി ടെയിൽ ലാമ്പുകൾക്ക് പുതിയ സ്റ്റൈലായിരിക്കും ഒരുക്കുക. പിൻവശത്തെ ഡോർ ഹാൻഡിലുകൾ ലംബമായി അടുക്കിയ രീതിയിൽ സി-പില്ലറിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത് എന്നതും പുതുമ നൽകുന്ന കാര്യമാണ്.

Mahindra 5-Door Thar SUV Launch Timeline Out

അഞ്ച് ഡോറുകളുള്ള ഥാറിൻ്റെ ഇൻ്റീരിയർ ഡിസൈൻ മിക്കവാറും നിലവിലെ 3 ഡോർ പതിപ്പിന് സമാനമായിരിക്കും. എങ്കിലും കൂടുതൽ പ്രീമിയം അനുഭവത്തിനായി ഡാഷ്‌ബോർഡ് ഒരു പുതിയ ഡ്യുവൽ-ടോൺ തീമിൽ പൂർത്തിയാക്കാനാണ് സാധ്യത. XUV400 പ്രോയിൽ അടുത്തിടെ അവതരിപ്പിച്ച പുതിയ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായിരിക്കും ഏറ്റവും വലിയ മാറ്റം. ഇത് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കും.

അധിക സൗകര്യങ്ങളിൽ സിംഗിൾ-പേൻ സൺറൂഫ്, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, ഫ്രണ്ട് ആൻഡ് റിയർ സെൻ്റർ ആംറെസ്റ്റുകൾ, റിയർ എസി വെൻ്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, റിയർ വീൽ ഡിസ്ക് ബ്രേക്കുകൾ എന്നിവയും വരാനിക്കുന്ന മോഡലിൽ കമ്പനി ഒരുക്കിയേക്കും. 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.2 ലിറ്റർ ഡീസൽ എഞ്ചിനും തന്നെയായിരിക്കും വരാനിരിക്കുന്ന 5 ഡോർ ഥാറിന് തുടിപ്പേകുക.

Mahindra 5-Door Thar SUV Launch Timeline Out

3-ഡോർ ഥാർ, സ്കോർപിയോ-N, XUV700 തുടങ്ങിയ മറ്റ് മഹീന്ദ്ര എസ്‌യുവികളിലും ഇതേ എഞ്ചിനുകൾ ഇതിനകം വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ കൂടുതൽ പ്രായോഗികമായ 5 ഡോർ ഥാറിൻ്റെ ഭാരത്തിനും സവിശേഷതകളും അനുസരിച്ച് മഹീന്ദ്ര എഞ്ചിനുകൾ റീട്യൂൺ ചെയ്യുമെന്നാണ് അനുമാനം. 5-ഡോർ ഥാറിൻ്റെ പ്രൊഡക്ഷൻ-റെഡി പതിപ്പ് 'മഹീന്ദ്ര ഥാർ അർമാഡ' എന്ന പേരിൽ അറിയപ്പെടാൻ സാധ്യതയുണ്ട്.

More from DriveSpark

Article Published On: Tuesday, February 27, 2024, 18:07 [IST]
English summary
Mahindra 5 door thar suv launch timeline out details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X