500 കി.മീ. റേഞ്ചുള്ള ഇലക്‌ട്രിക് എസ്‌യുവി 12 ലക്ഷത്തിന്? ടാറ്റയെ ഔട്ടാക്കാൻ മഹീന്ദ്രയുടെ വണ്ടി

ഇലക്‌ട്രിക് വാഹന വിപണിയിൽ ഞെട്ടിക്കുന്ന മോഡലുകൾ പുറത്തിറക്കി കുതിക്കുകയാണ് ടാറ്റ മോട്ടോർസ്. സാധാരണക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഇവികൾ കൊണ്ടുവന്ന് വിസ്‌മയം ഒരുക്കുന്ന ബ്രാൻഡ് എതിരാളികളേക്കാൾ ബഹുദൂരം മുന്നിലാണെന്ന് വേണം പറയാൻ. എന്നാൽ ടാറ്റയെ പിന്തുടരാൻ ധൈര്യം കാണിച്ച് മുന്നോട്ടു വന്നവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ജനപ്രിയനായ നെക്സോൺ ഇവിക്ക് ബദലായി XUV400 പുറത്തിറക്കിക്കൊണ്ടാണ് കമ്പനി വൈദ്യുത രംഗത്ത് രണ്ടാം ഇന്നിംഗ്സിന് തയാറെടുത്തത്.

എന്നാൽ ജനങ്ങളിൽ നിന്നും പ്രതീക്ഷിച്ച സ്വീകാര്യത ലഭിച്ചില്ലെങ്കിലും നെക്സോൺ ഇവിക്ക് ബദലായി എന്തെങ്കിലും നോക്കുന്നവരെല്ലാം XUV400 ഇവിയിലേക്ക് ചേക്കേറുന്നുണ്ട്. ഇപ്പോൾ ഒരേയൊരു ഇലക്‌ട്രിക് വണ്ടിയാണുള്ളതെങ്കിലും ഗിയർമാറ്റാൻ ഒരുങ്ങുകയാണ് മഹീന്ദ്ര. പുതിയ വാഹനങ്ങളിലൂടെ ഉടൻ തന്നെ ഇലക്ട്രിക് വാഹന നിര വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയിപ്പോൾ.

BE.05 EV

അടുത്തിടെ BE.05 എന്ന ഇലക്ട്രിക് വാഹനങ്ങളിലൊന്ന് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തുന്നത് ക്യാമറ കണ്ണുകളിൽ പതിഞ്ഞിരുന്നു. മഹീന്ദ്ര പറയുന്നതനുസരിച്ച് 2025 ഒക്ടോബറിൽ BE.05 വിപണിയിലെത്തും. ബോൺ ഇലക്‌ട്രിക് ബ്രാൻഡിംഗിന് കീഴിലെത്തുന്ന മഹീന്ദ്രയുടെ ആദ്യത്തെ ഇവിയായിരിക്കും ഇതെന്നതും പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്. പരീക്ഷണ കാറിന്റെ പുറത്ത് റിയർവ്യൂ മിററുകളും വൈപ്പറുകളും സജ്ജീകരിച്ചിരുന്നതിനാൽ മഹീന്ദ്ര പ്രൊഡക്ഷൻ ഡിസൈൻ അന്തിമമാക്കുകയാണ്.

എന്നിരുന്നാലും ഹെഡ്‌ലാമ്പ് യൂണിറ്റുകളും മറ്റും ഇപ്പോഴും മൂടിവെക്കപ്പെട്ടിരിക്കുകയാണ്. BE.05 ഇവിക്ക് കൂപ്പെ പോലെയുള്ള ഡിസൈൻ ഉണ്ടാകുമെന്നും സ്പൈ ചിത്രങ്ങൾ പറഞ്ഞുവെക്കുന്നുണ്ട്. എസ്‌യുവി ആയതിനാൽ തന്നെ തികച്ചും സ്‌പോർട്ടിയറാണ് ഇതിനെ പണികഴിപ്പിക്കുന്നത്. XUV700-ൽ നിന്ന് കടമെടുത്തിരിക്കുന്ന ഫ്ലഷ് ഡോർ ഹാൻഡിലുകളായിരിക്കും വശക്കാഴ്ച്ചയിൽ കൌതുകമുണർത്തുക. ഈ സംവിധാനം ഫ്രണ്ടിലെ രണ്ട് ഡോറുകളിൽ മാത്രമായിരിക്കും അവതരിപ്പിക്കുക.

BE.05 EV

എന്നാൽ പിൻ ഡോർ ഹാൻഡിലുകൾ സി-പില്ലറിൽ ഘടിപ്പിച്ചിക്കുകയും ചെയ്യും. പിൻഭാഗത്തെ ടെയിൽഗേറ്റ് വിൻഡോയിൽ ഇന്റഗ്രേറ്റഡ് സ്‌പോയിലറും ഇടംപിടിക്കും. ഇത് ഡ്രാഗ് കുറയ്ക്കാനും ഇലക്ട്രിക് എസ്‌യുവിയുടെ കാര്യക്ഷമത വർധിപ്പിക്കാനും സഹായിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഫീച്ചറുകളിൽ ഒന്നായ പനോരമിക് സൺറൂഫും മഹീന്ദ്ര BE.05 ഇവിയിൽ വാഗ്ദാനം ചെയ്യും.

BE.05 ഇവിയുടെ ഇൻ്റീരിയറിനെ സംബന്ധിച്ചിടത്തോളം മോഡലിന് ടച്ച് അധിഷ്‌ഠിത കൺട്രോളുകളുള്ള ടൂ സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡാഷ്‌ബോർഡിൽ രണ്ട് വലിയ സ്‌ക്രീനുകളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സ്‌ക്രീൻ ടച്ച്‌സ്‌ക്രീൻ യൂണിറ്റായും ഡ്രൈവർ ഡിസ്‌പ്ലേയായും പ്രവർത്തിക്കും. മറ്റിടങ്ങളിൽ ഫ്രണ്ട് ആംറെസ്റ്റിലേക്ക് നീളുന്ന ഒരു സെൻ്റർ കൺസോൾ ഇൻസേർട്ട്, എയർക്രാഫ്റ്റ്-സ്റ്റൈൽ ഗിയർ ലിവർ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം എന്നിവയും അകത്തളത്തിന് പൊലിമയേകാനായി കൊണ്ടുവരും.

BE.05 EV

കഴിഞ്ഞില്ല, ത്രീ-ടോൺ അപ്ഹോൾസ്റ്ററി, റോട്ടറി ഡയൽ, ഇൻ്റീരിയർ ഡോർ ഹാൻഡിലുകളായി പ്രവർത്തിക്കുന്ന ഫാബ്രിക് ഇൻസെർട്ടുകൾ എന്നിവയും ഇതിന്റെ പ്രത്യേകതകളായിരിക്കും. മഹീന്ദ്ര BE.05 ഇലക്ട്രിക്കിനെ INGLO പ്ലാറ്റ്‌ഫോമിലായിരിക്കും പണികഴിപ്പിക്കുക. ബ്രാൻഡിന്റെ വരാനിരിക്കുന്ന മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കും ഇതേ പ്ലാറ്റ്ഫോം ഉപയോഗിക്കും. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഇലക്ട്രിക് കൂപ്പെ എസ്‌യുവിക്ക് 4,370 മില്ലീമീറ്റർ നീളവും 1,900 മില്ലീമീറ്റർ വീതിയും 1,635 മില്ലീമീറ്റർ ഉയരവും ഉണ്ടാകും.

അതേസമം വീൽബേസ് 2,775 മില്ലീമീറ്റർ ആയിരിക്കും. 4.3 മീറ്ററിനും 5 മീറ്ററിനും ഇടയിലുള്ള വാഹനത്തിന് അടിവരയിടാൻ കഴിയുന്ന ഒരു സ്കെയിലബിൾ പ്ലാറ്റ്‌ഫോമാണ് INGLO. ഫ്ലോർബോർഡിൽ ബാറ്ററി പായ്ക്ക് അടങ്ങിയപ്പോൾ മഹീന്ദ്ര കോണുകളിലായിരിക്കും വീലുകൾ സ്ഥാപിച്ചിരിക്കുക. ഫ്ലോർ പരന്നതായിരിക്കുമെന്നതിനാൽ റിയർ സീറ്റിൽ ഇരിക്കുന്ന മൂന്ന് പേർക്ക് സുഖമായി യാത്ര ചെയ്യാൻ കഴിയണം.

BE.05 EV

നിലവിൽ ബാറ്ററി പായ്ക്കിന്റെ വിശദാംശങ്ങൾ അജ്ഞാതമായി തുടരുകയാണെങ്കിലും 2025-ൽ പുറത്തിറങ്ങുന്ന മഹീന്ദ്ര BE.05 ഇലക്ട്രിക് എസ്‌യുവിക്ക് രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 60kWh ബാറ്ററി പായ്ക്ക് ലഭിക്കുമെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ റേഞ്ച് ഏകദേശം 500 കിലോമീറ്ററിന് മുകളിലായിരിക്കുമെന്നാണ് അനുമാനം. അതേസമയം 12 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയായിരിക്കും ഇവിക്ക് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Tuesday, January 30, 2024, 16:45 [IST]
English summary
Mahindra be 05 ev to launch 2025 october new spy images out details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X