ബൊലേറോ വാങ്ങാനിരുന്നവർക്ക് ലോട്ടറി... 1 ലക്ഷം രൂപ വിലക്കിഴിവുമായി മഹീന്ദ്രയുടെ സർപ്രൈസ്

ഇന്ത്യൻ വിപണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയെ വരെ പിന്തള്ളി മഹീന്ദ്ര വളർന്ന മാസമായിരുന്നു 2024 ജനുവരി. സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പുറത്തിറക്കുന്ന കമ്പനിയുടെ നിരയിലെ ടോപ്പ് സെല്ലിംഗ് മോഡലുകളിൽ ഒന്നാണ് ബൊലേറോ. രാജ്യത്തിന്റെ എല്ലാ കോണിലും സാന്നിധ്യം അറിയിച്ച് പാറിപ്പറന്നു നടക്കുന്ന മോഡൽ അൽപം പഴഞ്ചനാണെങ്കിലും വർക്ക്ഫോഴ്‌സായാണ് ഇന്നും അറിയപ്പെടുന്നത്.

കഴിഞ്ഞ ദശകത്തിൽ സ്ഥിരതയാർന്ന വിൽപ്പന കണക്കുകൾ നേടുന്നതിനൊപ്പം നമ്മുടെ രാജ്യത്തെ ഗ്രാമീണ, നഗര വിപണികളിലും ഒരേപോലെ കഴിവു തെളിയിക്കാനും ബൊലേറോയ്ക്ക് സാധിച്ചിട്ടുണ്ട്. 2000 മുതൽ ഇന്ത്യക്കാരുടെ കൂടെക്കൂടിയ വണ്ടിയിൽ ഉൾപ്പടെ ഗംഭീര ഓഫറുകൾ അണിനിരത്തിയിരിക്കുകയാണ് മഹീന്ദ്രയിപ്പോൾ. ബൊലേറോ, ബൊലേറോ നിയോ എന്നിവയ്ക്ക് പുറമെ മറാസോ എംപിവിയിലും ബ്രാൻഡ് വമ്പൻ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതെന്തെല്ലാമെന്ന് നോക്കിയാലോ?

Mahindra Bolero And Bolero Neo Gets Up To Rs 1 Lakh Discount Offer

2023 മോഡൽ ബൊലേറോയുടെ ടോപ്പ്-സ്പെക്ക് B6 (O) വേരിയന്റ് സ്വന്തമാക്കുന്നവർക്ക് 98,000 രൂപയാണ് ഡിസ്കൌണ്ട് ലഭിക്കുന്നത്. അതേസമയം എംയുവിയുടെ B4, B6 എന്നിവയ്ക്ക് യഥാക്രമം 75,000 രൂപയും 73,000 രൂപയുമാണ് ഓഫർ ലഭിക്കുന്നത്. ഇനി ബൊലേറോയുടെ 2024 മോഡലാണ് നോക്കുന്നതെങ്കിലും നിരാശരാവേണ്ടി വരില്ല. B4, B6, B6 (O) എന്നീ വേരിയന്റുകൾക്കും യഥാക്രമം 61,000 രൂപ, 48,000 രൂപ, 82,000 രൂപ എന്നിങ്ങനെ കിഴിവ് ഒരുക്കിയിട്ടുണ്ട്.

എൻട്രി ലെവൽ ബൊലേറോ B2 പതിപ്പിന് 2024 ഫെബ്രുവരിയിൽ ഓഫറുകളൊന്നുമില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക. നിലവിൽ വിൽപ്പനയിലുള്ള മഹീന്ദ്രയുടെ ഏറ്റവും പഴയ മോഡലാണ് ബൊലേറോ. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു അടുത്ത തലമുറ പതിപ്പ് 2026-ഓടെ അവതരിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിലവിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിനോടെയെത്തുന്ന ബൊലേറോയ്ക്ക് ഒരു മാനുവൽ ഗിയർബോക്സ് ഓപ്ഷൻ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

Mahindra Bolero And Bolero Neo Gets Up To Rs 1 Lakh Discount Offer

ഇനി ബൊലേറോയുടെ പ്രീമിയം മോഡലായ നിയോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, ആക്‌സസറികൾ, എക്സ്റ്റൻഡഡ് വാറണ്ടി എന്നിവയെല്ലാമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫെബ്രുവരി മാസം വാഗ്‌ദാനം ചെയ്യുന്നത്. എല്ലാം കൂടി ഏകദേശം 1 ലക്ഷം രൂപ വരെയാണ് ഓഫർ കിട്ടുക. ടോപ്പ് N10, N10 (O) എന്നിവയിലാണ് ഒരുലക്ഷത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താനാവുന്നത്.

എന്നാൽ ബൊലേറോ നിയോയുടെ N4, N8 ട്രിമ്മുകൾക്ക് യഥാക്രമം 69,000 രൂപയും 84,000 രൂപയും വരെ മൊത്തം ആനുകൂല്യങ്ങളുണ്ട്. ഇതെല്ലാം പഴയ 2023 മോഡൽ ഇയർ പതിപ്പുകൾക്കാണെന്നതും പ്രത്യേകം ഓർമിക്കണേ. ഇനി നിയോയുടെ 2024 മോഡലുകൾക്കാണെങ്കിൽ N4, N8 വേരിയൻ്റുകൾക്ക് യഥാക്രമം 46,000 രൂപയും 54,000 രൂപയുമാണ് ഡിസ്കൌണ്ടായി കിട്ടുക. അതേസമയം 2024 N10, N10 (O) വേരിയന്റുകൾക്ക് 73,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.

Mahindra Bolero And Bolero Neo Gets Up To Rs 1 Lakh Discount Offer

ബൊലേറോ നിയോ സവിശേഷവും പരുക്കൻതുമായ ലാഡർ-ഫ്രെയിം കോംപാക്‌ട് എസ്‌യുവിയാണ്. 7 പേർക്ക് സഞ്ചരിക്കാനാവുന്ന വാഹനത്തിന് 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായാണ് വിപണിയിൽ എത്തുന്നത്. റിയർ വീൽ ഡ്രൈവ് ഓപ്ഷനുമായി വരുന്ന സെഗ്മെന്റിലെ ഒരേയൊരു വണ്ടിയാണ് ഇതെന്നതും ഹൈലൈറ്റാണ്.

മഹീന്ദ്രയുടെ നിരയിൽ കാര്യമായ ഫാൻസില്ലാത്ത മറാസോ എംപിവിയിലും ഈ മാസം ഗംഭീര ഓഫറുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അധികം വൈകാതെ നിർത്തലാക്കുമെന്ന് അഭ്യൂഹം പരക്കുന്ന മോഡലിൽ കമ്പനി 93,200 രൂപ വരെ ഡിസ്കൌണ്ട് ഒരുക്കിയിട്ടുണ്ട്. ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ എതിരാളിയായി എത്തുന്ന വാഹനത്തിന്റെ 2023 മോഡൽ M2, M4 പ്ലസ്, M6 പ്ലസ് എന്നീ മൂന്ന് വേരിയന്റുകൾക്കാണ് മേൽപ്പറഞ്ഞ ഓഫർ കിട്ടുക.

Mahindra Bolero And Bolero Neo Gets Up To Rs 1 Lakh Discount Offer

മഹീന്ദ്രയുടെ എംപിവിക്ക് 123 bhp കരുത്തുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനുമായി മാത്രം വരുന്ന മറാസോയുടെ ഏറ്റവും വലിയ പോരായ്‌മയാണ് ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ അഭാവം. ഒപ്പം പെട്രോൾ എഞ്ചിൻ വിപണിയിലെത്തിക്കാത്തതും മറാസോയുടെ വിൽപ്പനയെ കാര്യമായി ബാധിച്ചിട്ടുണ്ട്. എന്തായാലും വലിയൊരു ഫാമിലി എംപിവി തിരയുന്നവർക്ക് ഇപ്പോഴും മികച്ച ചോയ്‌സാണ് മറാസോ എന്നതിൽ തർക്കമൊന്നുമില്ല.

More from DriveSpark

Article Published On: Wednesday, February 7, 2024, 17:31 [IST]
English summary
Mahindra bolero and bolero neo gets up to rs 1 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X