ഏറ്റവും മോശം സേഫ്റ്റിയുള്ള മഹീന്ദ്രയുടെ വണ്ടി? GNCAP ക്രാഷ് ടെസ്റ്റിൽ പരീക്ഷിച്ച് ബൊലേറോ

ഇന്ത്യയിൽ ഇതുവരെ ഏറ്റവും കൂടുതൽ വിറ്റഴിച്ചിരിക്കുന്ന മൾട്ടി യൂട്ടിലിറ്റി വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ബൊലേറോ. വർക്ക്ഹോഴ്‌സായി അറിയപ്പെടുന്ന ഈ മോഡൽ ശരിക്കും രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വരെ ഓടിത്തിമിർത്തിട്ടുണ്ടെന്ന് വേണം പറയാൻ. മലയോര മേഖലകളും മറ്റുമെല്ലാം ഇത്രയം ജനപ്രിയമായ മറ്റൊരു എംയുവി ഉണ്ടാവില്ലെന്ന് വേണം പറയാൻ.

സ്കോർപിയോയ്ക്ക് ശേഷം മഹീന്ദ്ര നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ളതും ബൊലേറോ തന്നെയാണ്. പലവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നതാണ് ഈ വണ്ടിയുടെ ഏറ്റവും വലിയ പ്രായോഗികത. എന്നാൽ സേഫ്റ്റിയുള്ള വാഹനങ്ങൾ ഇപ്പോൾ പുറത്തിറക്കുന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ബൊലേറോ സുരക്ഷയുടെ കാര്യത്തിൽ എത്രത്തോളം കേമനായിരിക്കുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

Mahindra Bolero Global NCAP Crash Test Results Coming Soon

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിലെല്ലാം ഗംഭീര റേറ്റിംഗ് നേടി സ്കോർപിയോ, XUV700, ഥാർ, XUV300 പോലുള്ള മഹീന്ദ്ര എസ്‌യുവികൾ കുതിക്കുമ്പോൾ ബൊലേറോ എങ്ങനെയായിരിക്കുമെന്നതിനുള്ള ഉത്തരം ഉടൻ തന്നെ പുറത്തുവരുന്നതായിരിക്കും. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ എംയുവിയുടെ ഇടിപ്പരീക്ഷ കഴിഞ്ഞതായാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഇന്ത്യയുടെ സ്വന്തം ഇടിക്കൂട്ടിൽ (BNCAP) പരീക്ഷിക്കാതെ ആഗോളതലത്തിൽ തന്നെ ബൊലേറോ ഇടിക്കൂട്ടിൽ കയറിയതും ശ്രദ്ധേയമാണ്. ഇന്ത്യയും ആഫ്രിക്കയും പോലുള്ള വികസ്വര വിപണികളിൽ വിൽക്കുന്ന വാഹനങ്ങളുടെ ക്രാഷ് യോഗ്യത വെളിപ്പെടുത്താൻ ശ്രമിക്കുന്ന ഒരു സ്വതന്ത്ര പുതിയ കാർ മൂല്യനിർണയ പരിപാടിയാണ് ഗ്ലോബൽ NCAP. നിലവിൽ ഇന്ത്യയിലുൾപ്പടെ സേഫ്റ്റിയുളള കാറുകളുടെ വിൽപ്പന കൂടാനും ഈ സംരംഭം കാര്യമായ സംഭാവന തന്നെ നൽകിയിട്ടുണ്ട്.

Mahindra Bolero Global NCAP Crash Test Results Coming Soon

പുറത്തുവരുന്ന വാർത്തകൾ പ്രകാരം മഹീന്ദ്ര ബൊലേറോയുടെ ക്രാഷ് ടെസ്റ്റുകൾ ഗ്ലോബൽ NCAP പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലം ഈ ആഴ്ച്ചയിൽ എപ്പോഴെങ്കിലും പുറത്തുവരും. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ നിരയിലെ ഏറ്റവും മോശം സേഫ്റ്റിയുള്ള വാഹനമായി ബൊലേറോ മാറുമെന്നാണ് വിവരം. സ്റ്റാർ റേറ്റിംഗ് കൃത്യമായി വെളിവായിട്ടില്ലെങ്കിലും വളരെ മോശം സുരക്ഷാ റേറ്റിംഗാണ് എംയുവി നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

മോശമായി രൂപകൽപ്പന ചെയ്ത ക്രംബിൾ സോണുകളോ സുരക്ഷിതമല്ലാത്ത വാഹന ഘടനയോ അല്ല ബൊലോറോയ്ക്ക് കുറഞ്ഞ സ്കോർ ലഭിക്കാൻ കാരണമായിരിക്കുന്നത്. പകരം പ്രാഥമികമായി മൂന്നാം നിരയിൽ സീറ്റ് ബെൽറ്റുകൾ വാഗ്ദാനം ചെയ്യുന്ന ഗ്ലോബൽ NCAP നയമാണ് ബൊലേറോയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. മൂന്നാം നിരയിൽ ഹെഡ്‌റെസ്റ്റും സീറ്റ് ബെൽറ്റും ഇല്ലാതെ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകൾ നൽകിയിരിക്കുന്നതും മറ്റ് കാര്യങ്ങളാണ്.

Mahindra Bolero Global NCAP Crash Test Results Coming Soon

നേരത്തെ സ്കോർപിയോ ക്ലാസിക് പരീക്ഷിക്കപ്പെട്ടപ്പോൾ 0-സ്റ്റാർ റേറ്റിംഗാണ് നേടിയിരുന്നത്. കൂടാതെ ജനപ്രിയ എസ്‌യുവിയുടെ വാഹന ഘടന ഗ്ലോബൽ NCAP അസ്ഥിരമായി പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇതേ ഫലമാണോ ബൊലേറോയ്ക്കും സംഭവിക്കുകയെന്ന് അധികം വൈകാതെ അറിയാൻ പറ്റും. ക്രാഷ് ടെസ്റ്റിൽ എന്തായാലും ബൊലേറോയുടെ പെർഫോമൻസ് എങ്ങനെയായിരിക്കുമെന്ന് അറിയാൻ പലർക്കും താത്പര്യമുണ്ടാവും.

ബൊലേറോയ്ക്ക് മെറ്റാലിക് ബമ്പറുകൾ ഉള്ളതിനാൽ കാൽനട സുരക്ഷാ പരിശോധനകളിൽ എംയുവി മോശം സ്കോറായിരിക്കും നേടുകയെന്നാണ് അനുമാനം. ഗ്ലോബൽ NCAP ടെസ്റ്റിന്റെ ഏറ്റവും പുതിയ പ്രോട്ടോക്കോളുകൾ അനുസരിച്ച് ചൈൽഡ് ഓക്‌പൻ്റ്, കാൽനട സുരക്ഷാ പരിശോധനാ നടപടിക്രമങ്ങൾ പോലുള്ള മറ്റ് പരിശോധനകൾക്കൊപ്പം ബൊലേറോ ഫ്രണ്ട്, സൈഡ് ഇംപാക്ട് ടെസ്റ്റുകൾക്ക് വിധേയമാകാനും സാധ്യതയുണ്ട്.

ബൊലേറോ ഒരു ലാഡർ ഫ്രെയിം ഷാസി അടിസ്ഥാനമാക്കിയുള്ള പരുക്കൻ എസ്‌യുവിയാണ്. അർദ്ധ-നഗര-ഗ്രാമീണ മേഖലകളിൽ ജനപ്രിയനായ വാഹനം പഴയതലമുറ ആയതിനാൽ തന്നെ മഹീന്ദ്ര കാര്യമായി സേഫ്റ്റിക്ക് പ്രാധാന്യം കൊടുത്തിട്ടുമില്ല. നിലവിൽ 75 bhp കരുത്തിൽ പരമാവധി 210 Nm torque വരെ ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ 3-സിലിണ്ടർ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. RWD ലേഔട്ടിൽ വാഗ്ദാനം ചെയ്യുന്ന ബൊലേറോയ്ക്ക് 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ മാത്രമാണ് ലഭിക്കുന്നത്.

More from DriveSpark

Article Published On: Monday, April 22, 2024, 13:00 [IST]
English summary
Mahindra bolero global ncap crash test results coming soon details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X