കൊതിപ്പിക്കുന്ന വിലയ്ക്ക് പുതിയ 9 സീറ്റർ എസ്‌യുവി പുറത്തിറക്കി മഹീന്ദ്ര; വില കേട്ടാൽ വാങ്ങിപ്പോവും

ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യയിലെ ഒരു അണ്ടർറേറ്റഡ് മൾട്ടി യൂട്ടിലിറ്റി വാഹനമാണ് ബൊലേറോ. സംഭവം വലിയ ഹിറ്റാണെങ്കിലും യാത്രാ സുഖത്തിന്റെ കാര്യത്തിലൊന്നും അത്ര കേമനല്ലെന്നു വേണം പറയാൻ. പക്ഷേ കൊടുക്കുന്ന പണി നല്ല വൃത്തിയായി ചെയ്യുന്ന ഇതുപോലൊരു വണ്ടി വേറെയുണ്ടോയെന്ന് വരെ സംശയമാണ്. സ്കോർപിയോ കഴിഞ്ഞാൽ ഏറ്റവും ഡിമാന്റുള്ള മഹീന്ദ്രയുടെ മോഡലും ഇതുതന്നെയാണ്.

ആദ്യതലമുറയെ ചെറിയ ചെറിയ പരിഷ്ക്കാരങ്ങളോടെയാണ് ഇതുവരെ കൊണ്ടുവന്നിട്ടുള്ളതെങ്കിലും വാങ്ങാൻ ആളുകൾ ഇപ്പോഴും എത്തുന്നുണ്ട്. സ്റ്റാൻഡേർഡ്, നിയോ എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ ബൊലേറോ ലഭ്യമാവും. ആദ്യവരവിൽ പൊട്ടിപാളീസായ TUV300 എന്ന കോംപാക്‌ട് എസ്‌യുവി രണ്ടാംവരവിൽ ബൊലേറോയുടെ അഡ്രസിൽ ചേർത്തതോടെ സംഭവം ഹിറ്റായി. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഓടി തീപ്പൊരി പാറിച്ച ബൊലേറോ ശ്രേണിയെ വിപുലീകരിക്കുമെന്ന് പണ്ടേ കമ്പനി പറഞ്ഞിരുന്നു.

Mahindra Bolero Neo Plus 9-Seater SUV Launched

ഇപ്പോഴിതാ പുതിയൊരു 9 സീറ്റർ എസ്‌യുവിയെ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നേരത്തെ വിപണിയിലെത്തുമെന്ന കിംവദന്തികൾ ഉണ്ടായിരുന്ന TUV300 പ്ലസിനെ ബൊലേറോ നിയോ പ്ലസ് ആക്കിയാണ് ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ബോഡി-ഓൺ-ഫ്രെയിം ഷാസിയിൽ നിർമിച്ച സബ്-4 മീറ്റർ ബൊലേറോ നിയോയുടെ ദൈർഘ്യമേറിയ മോഡലാണ് ബൊലേറോ നിയോ പ്ലസ് എന്ന് വളരെ ചുരുക്കി പറയാം.

അതുമല്ലെങ്കിൽ മുകളിൽ പറഞ്ഞതുപോലെ TUV300 പ്ലസിന്റെ രണ്ടാംവരവാണിതെന്ന് പറയുന്നതാവും മനസിലാക്കാൻ കൂടുതൽ എളുപ്പം. 2-3-4 ലേഔട്ടുള്ള 9 സീറ്റർ പതിപ്പിലാണ് ഇത് വാഗ്ദാനം ചെയ്‌തിരിക്കുന്നത്. കൂടാതെ P4, P10 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഏറ്റവും പുതിയ ബൊലേറോ നിയോ പ്ലസിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും മഹീന്ദ്ര പറയുന്നു. ഇവയ്ക്ക് യഥാക്രമം 11.39 ലക്ഷം, 12.49 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്.

Mahindra Bolero Neo Plus 9-Seater SUV Launched

ഏഴ് സീറ്റർ മോഡലായ നിയോയുമായി താരതമ്യപ്പെടുത്തുമ്പോൾ നിയോ പ്ലസിന്റെ തത്തുല്യമായ വേരിയന്റിന് 1 ലക്ഷം മുതൽ 1.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില അധികമായി മുടക്കേണ്ടി വരിക. കാഴ്ച്ചയിൽ കാര്യമായ വ്യത്യാസമൊന്നും കാണാനാവില്ലെങ്കിലും നാപ്പോളി ബ്ലാക്ക്, മജസ്റ്റിക് സിൽവർ, ഡയമണ്ട് വൈറ്റ് എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലൂടെ പുതിയൊരു ഭാവം കൈവരിക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.

ബൊലേറോ ബ്രാൻഡ് ഉപഭോക്താക്കൾക്ക് കരുത്തിന്റെയും വിശ്വാസ്യതയുടെയും പര്യായമായി മാറിയെന്ന് വാഹനത്തിന്റെ അവതരണ വേളയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിൻ്റെ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട അഭിപ്രായപ്പെട്ടു. കൂടാതെ പുതിയ 9 സീറ്റർ അവതരിപ്പിക്കുന്നതിലൂടെ വലിയ കുടുംബങ്ങൾക്കും ഫ്ലീറ്റ് ഉടമകൾക്കും ഒരുപോലെ ഉപയോഗപ്രദമാവുമെന്നും ഡ്യൂറബിലിറ്റി, അഡ്വാൻസ്‌ഡ് ഫീച്ചറുകൾ, മികച്ച സുഖസൗകര്യങ്ങൾ എന്നിവയുടെ മികച്ച സംയോജനമാണ് പുതിയ ബൊലേറോ നിയോ പ്ലസ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Mahindra Bolero Neo Plus 9-Seater SUV Launched

ഡിസൈനിലേക്ക് നോക്കിയാൽ എസ്‌യുവിയുടെ മുന്നിൽ അതേ നീളൻ ക്രോം ഫിനിഷ്ഡ് ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാൽ 15 ഇഞ്ച് അലോയ്‌ വീലുകളാണ് പ്രധാന മാറ്റം. ഒപ്പം വലിപ്പമേറിയ വീൽബേസും വാഹനത്തിന്റെ നീളവും വേഗം ശ്രദ്ധിക്കും. മുന്നിൽ രണ്ട്, മധ്യനിരയിൽ 3, പിൻവശത്ത് 4 ബെഞ്ച് സീറ്റുകൾ എന്നിവയുള്ളതിനാൽ ആളുകൾക്കായാലും ലഗേജായാലും കയറ്റാൻ എളുപ്പവും പ്രായോഗികവുമായിരിക്കും.

ഇന്റീരിയറിലേക്ക് കയറിയാൽ മാന്യമായ രീതിയിൽ തന്നെയാണ് ഈ 9 സീറ്റർ എസ്‌യുവിയെ മഹീന്ദ്ര പണിതിറക്കിയിരിക്കുന്നത്. പ്രീമിയം ഇറ്റാലിയൻ ഇൻ്റീരിയർ, 9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ബ്ലൂടൂത്ത്, യുഎസ്ബി പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകളെല്ലാം വാഹനത്തിന് മോഡേൺ ടച്ച് സമ്മാനിക്കുന്നുണ്ട്. ഡ്യുവൽ എയർബാഗുകൾ, എബിഎസ്, ISOFIX, ആൻ്റി-ഗ്ലെയർ ഐആർവിഎം പേലുള്ള സേഫ്റ്റി ഫീച്ചറുകളും ബൊലേറോ നിയോ പ്ലസിന്റെ സവിശേഷതകളാണ്.

Mahindra Bolero Neo Plus 9-Seater SUV Launched

6 സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര ബൊലേറോ നിയോ പ്ലസിന്റെ ഹൃദയം. റിയർ വീൽ ഡ്രൈവായ ഈ വാഹനത്തിന് 118 bhp കരുത്തിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ വാഹനത്തിൽ കൊണ്ടുവരാത്തത് തിരിച്ചടിയാവുമോ എന്ന കാര്യം വരും ദിവസങ്ങളിൽ കാത്തിരുന്ന് കാണാം.

More from DriveSpark

Article Published On: Tuesday, April 16, 2024, 15:00 [IST]
English summary
Mahindra bolero neo plus 9 seater suv launched at rs 11 39 lakh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X