ബൊലേറോ മാക്‌സ് പിക്കപ്പ് വിൽക്കുമ്പോൾ 5 ലക്ഷം രൂപ മഹീന്ദ്ര തരും, 25-ാം വാർഷികം ആഘോഷിച്ച് കമ്പനി

ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വാണിജ്യ വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര ബൊലേറോ പിക്കപ്പ് റേഞ്ച് (Mahindra Bolero Pik-Ups). പാസഞ്ചർ സെഗ്മെന്റിൽ തന്റേതായ സ്ഥാനം കണ്ടെത്തി കുതിച്ചുപായുന്ന വർക്ക് ഹോഴ്‌സിന്റെ പിക്കപ്പിനും വേറെ ലെവൽ ഫാൻബേസാണുള്ളത്. ചെറു വാണിജ്യ വാഹന ശ്രേണിയിൽ ബ്രാൻഡിന്റെ തുറുപ്പുചീട്ട് കൂടിയാണിത്. ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്തിടെ വാഹനത്തിനെ നവീകരിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra) പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ മോഡൽ വിപണിയിൽ അവതരിപ്പിച്ച് 25 വർഷം പൂർത്തിയാക്കിയിരിക്കുകയാണ് കമ്പനി.

കഴിഞ്ഞ കാൽനൂറ്റാണ്ടായി ബൊലേറോ പിക്കപ്പ് വിശ്വാസ്യത, ഈട്, പെർഫോമൻസ് എന്നിവയുടെ പ്രതീകമായി മാറിയിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള ബിസിനസുകൾക്കും സംരംഭകർക്കും ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും വിശ്വസനീയമായ പങ്കാളിയായി പ്രശസ്‌തിയാർജിക്കാനും മഹീന്ദ്രയുടെ കൊമേഴ്‌സ്യൽ വാഹനത്തിനായിട്ടുണ്ട്. ഈ സുപ്രധാന നാഴികക്കല്ല് ആഘോഷിക്കുന്നതിനായി മാക്‌സ് പിക്കപ്പ് ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറും കമ്പനി ഒരുക്കിയിട്ടുണ്ട്.

Mahindra Bolero Pik-Up Range Celebrates 25 Years In India

മാക്‌സ് പിക്കപ്പ് ട്രക്കിന്റെ ഉടമസ്ഥാവകാശ അനുഭവം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള പരിമിതകാല സംരംഭമായ 'മാക്‌സ് കാ വാധ' എന്ന ഓഫറാണ് മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്രത്യേക ഓഫറിന് കീഴിൽ അഞ്ച് വർഷത്തെ വാറണ്ടി, അഞ്ച് വർഷത്തെ സൗജന്യ അറ്റകുറ്റപ്പണി, അഞ്ച് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ്, അഞ്ച് വർഷത്തിന് ശേഷം 5 ലക്ഷം രൂപ വരെ റീസെയിൽ വാല്യു എന്നിങ്ങനെയുള്ള സമഗ്രമായ ആനുകൂല്യങ്ങളാണ് അവതരിപ്പിക്കുന്നത്.

'മാക്‌സ് കാ വാധ' ഓഫർ തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് വാഹനത്തിൻ്റെ ജീവിതകാലത്ത് 1.30 ലക്ഷം രൂപ വരെ മൂല്യമുള്ള മൊത്തത്തിലുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. സമാനതകളില്ലാത്ത മൂല്യവും പിന്തുണയും ഉറപ്പാക്കുന്ന ഇത്തരം നീക്കത്തിലൂടെ ഭാവിയിൽ വിൽപ്പന ഇരട്ടിയാക്കാനും മഹീന്ദ്രയ്ക്ക് ഉദ്ദേശമുണ്ട്. എന്നിരുന്നാലും ഈ ഓഫറിൽ ബൊലേറോ പിക്കപ്പ് 4×4, ബൊലേറോ ക്യാമ്പർ വേരിയൻ്റുകൾ ഉൾപ്പെടുന്നില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

Mahindra Bolero Pik-Up Range Celebrates 25 Years In India

വാഹനത്തിന്റെ ഉടമകൾക്ക് ദീർഘകാല മൂല്യവും മനസമാധാനവും നൽകാനുള്ള മഹീന്ദ്രയുടെ പ്രതിബദ്ധതയാണ് ഈ ആനുകൂല്യങ്ങളിലൂടെ അടിവരയിടുന്നത്. 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉൾക്കൊള്ളുന്ന ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്നങ്ങൾ വികസിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നതിൽ കമ്പനി അഭിമാനിക്കുന്നുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടർ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

ബൊലേറോ പിക്കപ്പ് ശ്രേണിക്ക് 25 വർഷത്തെ വിശ്വാസ്യതയും ഈടുനിൽപ്പും ഉണ്ടെന്നും രാജ്യവ്യാപകമായി ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ സമാനതകളില്ലാത്ത വിജയം കൈവരിച്ചുവെന്നും നളിനികാന്ത് ഗൊല്ലഗുണ്ട കൂട്ടിച്ചേർക്കുകയുണ്ടായി. HD സീരീസ്, സിറ്റി സീരീസ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് വിപണിയിൽ എത്തുന്നത്. ഇവയ്ക്ക് 7.85 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.

Mahindra Bolero Pik-Up Range Celebrates 25 Years In India

ബൊലേറോ പിക്കപ്പിന്റെ സിറ്റി സീരീസ് പതിപ്പുകൾ കോംപാക്‌‌ട് ഡിസൈനും കാര്യക്ഷമതയും ഉള്ള സിറ്റി ലോജിസ്റ്റിക്‌സിന് അനുയോജ്യമായ തരത്തിലാണ് പണിതിറക്കിയിരിക്കുന്നത്. അതേസമയം മാക്‌സ് പിക്കപ്പിന്റെ HD സീരീസ് ഭാരമേറിയ ചരക്കുകൾ കൊണ്ടുപോവുന്നതിനായാണ് പ്രത്യേകം നിർമിച്ചിരിക്കുന്നത്. വർധിപ്പിച്ച ലോഡ് കപ്പാസിറ്റിയും ഡ്യൂറബിലിറ്റിയും ഇവയുടെ പ്രധാന സവിശേഷതകളാണ്.

അടുത്തിടെ പുതിയ ബൊലേറോ മാക്‌സ് പിക്കപ്പ് നിരയിലേക്ക് SXi, VXi എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയത്. 8.49 ലക്ഷം മുതല്‍ 11.22 ലക്ഷം രൂപ വരെയാണ് ഇവയുടെ ഇന്ത്യയിലെ എഖ്സ്ഷോറൂം വില വരുന്നത്. വൈവിധ്യമാര്‍ന്നതുമായ രൂപകല്‍പ്പന, പേലോഡ് ശേഷി, ഉയർന്ന മൈലേജ്, സേഫ്റ്റി, മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം എന്നീ കാര്യങ്ങള്‍ക്ക് പേരുകേട്ട വാഹനത്തിന്റെ എല്ലാ പാരമ്പര്യവും ഇതിലും ഉണ്ടാവും.

എങ്കിലും ഡ്രൈവറുടെ സുഖസൌകര്യങ്ങൾക്കും യാത്രാ സുഖം വര്‍ധിപ്പിക്കുന്നതിനുമായി എസിയും ഐമാക്‌സ് ആപ്പില്‍ 14 പുതിയ ഫീച്ചറുകളും പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിനോടകം 1.4 ലക്ഷം യൂണിറ്റ് വില്‍പ്പനയാണ് ഇന്ത്യയിൽ ബൊലേറോ പിക്കപ്പ് ട്രക്കിന് നേടിയെടുക്കാനായത്. റെക്കോര്‍ഡ് വേഗത്തില്‍ 1 ലക്ഷം നിർമാണമെന്ന നാഴികക്കല്ലല്ല് പിന്നിട്ട വാണിജ്യ വാഹനം ഒരു ദിവസം ഏറ്റവും കൂടുതല്‍ യൂണിറ്റ് ഡെലിവറി നല്‍കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇടംപിടിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, June 3, 2024, 18:46 [IST]
English summary
Mahindra bolero pik up range celebrates 25 years in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X