ഇക്കാര്യത്തിൽ മാരുതിക്ക് പിടിക്കാനാവില്ല, പോയ മാസം മഹീന്ദ്ര വിറ്റ എസ്‌യുവികളുടെ എണ്ണം അറിയണോ?

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ നിർമിക്കുന്നതിൽ പ്രത്യേക വൈദഗ്ധ്യമുള്ളവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കുറച്ച് കാലം മുമ്പ് ഒരു ഫാമിലി കാർ തേടുന്നവരിൽ അധികമാരും മഹീന്ദ്രയുടെ മോഡലുകൾ അന്വേഷിച്ച് എത്തിയിരുന്നില്ല. എന്നാൽ പുതുതലമുറയിലേക്ക് ഥാർ എത്തിയതു മുതൽ പലരും ഷോറൂമുകളിലേക്ക് വെച്ചുപിടിക്കാൻ തുടങ്ങി. അവിടുന്നിങ്ങോട്ട് XUV700, സ്കോർപിയോ N, ബൊലേറോ നിയോ, XUV 3XO പോലുള്ള തട്ടുപൊളിപ്പൻ വാഹനങ്ങളിലൂടെ കമ്പനി ഇന്ത്യക്കാരുടെ മനസിൽ കുടിയേറി പാർത്തു. ബ്രാൻഡ് നിരയിലുള്ള എല്ലാ മോഡലുകൾക്കും പ്രത്യേക ഫാൻബേസുള്ള മഹീന്ദ്ര വിൽപ്പനയുടെ കാര്യത്തിലും കുതിക്കുകയാണിപ്പോൾ.

2024 ജൂണിൽ അതായത് കഴിഞ്ഞ മാസം 40,000 യൂണിറ്റുകൾ വിറ്റഴിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിർമാതാക്കളായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇപ്പോൾ മാറിയിരിക്കുന്നത്. കഴിഞ്ഞ മാസം 40,022 വാഹനങ്ങൾ ഉപഭോക്താക്കൾക്ക് വിതരണം ചെയ്തുകൊണ്ട് പാസഞ്ചർ വാഹന വിഭാഗത്തിൽ 23 ശതമാനം വളർച്ച കൈവരിക്കാനും ബ്രാൻഡിനായി. വിൽപ്പനയുടെ കാര്യത്തിൽ തുടരെ വളർച്ച കൈവരിക്കാൻ മഹീന്ദ്രക്കാവുന്നത് ശ്രദ്ധേയമായ കാര്യമാണ്.

Mahindra Sales Report June 2024

നിലവിൽ മാരുതിക്കും ഹ്യുണ്ടായിക്കും ടാറ്റക്കും പിന്നിൽ രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ വാഹന നിർമാതാക്കളായാണ് മഹീന്ദ്ര മാറിയിരിക്കുന്നത്. ഇതിൽ സ്പോർട് യൂട്ടിലിറ്റി വാഹനങ്ങൾ മാത്രം പുറത്തിറക്കുന്ന ഒരെയൊരു ബ്രാൻഡാണ് മഹീന്ദ്രയെന്നതും ശ്രദ്ധേയമാണ്. ഇതിൽ ബൊലേറോ, സ്‌കോർപിയോ N, XUV700, ഥാർ തുടങ്ങിയ മോഡലുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൾ.

ഇനി വിൽപ്പന കണക്കുകളുടെ വിശദാംശങ്ങളിലേക്ക് നോക്കിയാൽ മഹീന്ദ്രയുടെ കഴിഞ്ഞ മാസത്തെ വിൽപ്പന പോയ വർഷം 2023 ജൂണിലെ 32,588 യൂണിറ്റുകളുടെ വിൽപ്പനയേക്കാൾ അധികമായിരുന്നു. എന്നാൽ 2024 മെയ് മാസത്തിൽ വിറ്റ 43,218 യൂണിറ്റുകളേക്കാൾ കുറവാണെന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മഹീന്ദ്രയ്ക്കുള്ള എസ്‌യുവി വിൽപ്പനയുടെ ഭൂരിഭാഗവും അതിൻ്റെ മുൻനിര മോഡലായ സ്കോർപിയോയിൽ നിന്നാണ് വരുന്നത്.

Mahindra Sales Report June 2024

സികോർപിയോ ക്ലാസിക്, N പതിപ്പുകൾ ഒരുമിച്ച് നേടുന്ന വിൽപ്പന കമ്പനിക്ക് വലിയ മൈലേജാണ്. കഴിഞ്ഞ രണ്ട് കൊല്ലങ്ങളായി XUV700, ഥാർ തുടങ്ങിയ എസ്‌യുവികളും മഹീന്ദ്രയുടെ വിൽപ്പന വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്. അതേസമയം XUV 3XO പോലുള്ള ഏറ്റവും പുതിയ മോഡലുകൾ വേഗത്തിൽ വിറ്റഴിക്കുന്നതും ബ്രാൻഡിന് സഹായകരമായിട്ടുണ്ട്. XUV300 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണെങ്കിലും വണ്ടിയെ ആളുകൾക്ക് കാര്യമായി ബോധിച്ചിട്ടുണ്ട്.

ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ പോലുള്ള വമ്പൻമാരുടെ സെഗ്മെന്റിൽ എത്തിയ XUV 3XO വിൽപ്പന ആരംഭിച്ച് ആദ്യ ആഴ്ചയിൽ തന്നെ 10,000 യൂണിറ്റുകൾ ഡെലിവറി ചെയ്തുകൊണ്ടാണ് അങ്കത്തട്ടിൽ തീപടർത്തിയത്. 7.49 ലക്ഷം രൂപ പ്രരംഭ വിലയിൽ വരുന്ന കോംപാക്‌ട് എസ്‌യുവി മൊത്തത്തിൽ ഒമ്പത് വേരിയൻ്റുകളിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം ടർബോ പെട്രോളും കൂടി ചേരുന്നതോടെ എല്ലാത്തരത്തിലുള്ള ആളുകൾളേയും കൈയിലെടുക്കാനായിട്ടുണ്ട്.

Mahindra Sales Report June 2024

ബുക്കിംഗ് തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ അരലക്ഷം ബുക്കിംഗുകളാണ് വണ്ടി വാരിക്കൂട്ടിയത്. വിപണിയിലെത്തി ആദ്യമാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന 10 എസ്‌യുവികളുടെ പട്ടികയില്‍ ഇടംനേടാന്‍ മഹീന്ദ്ര XUV 3XO പതിപ്പിനായി. പുത്തന്‍ ഡിസൈന്‍, സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍ എന്നിവയുമായി അരങ്ങേറിയ മോഡൽ വളരെ പെട്ടെന്നാണ് ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതീക്ഷകള്‍ സൃഷ്ടിച്ചത്. എസ്‌യുവിയുടെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 109 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

1.2 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ പെട്രോൾ 130 bhp കരുത്തിൽ 250 Nm torque വരെയാണ് നിർമിക്കുന്നത്. എസ്‌യുവിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 300 Nm torque വരെയാണ് നൽകുന്നത്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ ട്രാൻസ്മിഷൻ ഓപ്ഷനും ലഭ്യമാണ് വാഹനത്തിൽ.

ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായി ഡ്യുവൽ 10.25 ഇഞ്ച് ഡിസ്‌പ്ലേകൾ, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 7-സ്പീക്കര്‍ ഹാര്‍മന്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, കണക്ടഡ് കാര്‍ ടെക്‌നോളജി, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, 360-ഡിഗ്രി സറൗണ്ട് ക്യാമറ, റിയർ എസി വെൻ്റുകൾ, ലെവൽ 2 ADAS സ്യൂട്ട്, പനോരമിക് സൺറൂഫ് എന്നീ കിടിലൻ മോഡേൺ ഫീച്ചറുകളും ടെക്കുകളുമാണ് മഹീന്ദ്ര XUV 3XO എസ്‌യുവിയിൽ ഒരുക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Monday, July 1, 2024, 13:39 [IST]
English summary
Mahindra sales report june 2024 company sold 40022 suvs in last month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X