സ്കോർപിയോയും ഥാറും വാങ്ങാൻ കൂട്ടയിടി, കാശ് വാരി മഹീന്ദ്ര; മെയ് മാസം വിറ്റത് 44,283 എസ്‌യുവികൾ

ഇന്ത്യയിൽ വളരെക്കാലം മുമ്പേ തന്നെ എസ്‌യുവികൾ മാത്രം നിർമിക്കാൻ തുടങ്ങിയവരാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. പാസഞ്ചർ വാഹനങ്ങൾ മുതൽ ഹെവി ഡ്യൂട്ടി വാണിജ്യ വാഹനങ്ങൾ വരെ പുറത്തിറക്കുന്നതിൽ വൈദഗ്‌ധ്യം തെളിയിച്ചവരാണ് കമ്പനി. എന്നാൽ മഹീന്ദ്രയെന്നാൽ ജീപ്പുണ്ടാക്കുന്നവരെന്നായിരുന്നു ഒരുകാലം വരെ അറിയപ്പെട്ടിരുന്നത്. വില്ലീസ് ജീപ്പിനെ അസംബിൾ ചെയ്‌താണ് കമ്പനി ഇന്നുകാണുന്ന നിലയിലേക്ക് വളർന്നത്. ബൊലേറോ അല്ലെങ്കിൽ സ്കോർപിയോ മാത്രം എടുത്തു പറയാനുണ്ടായിരുന്ന വാഹന ശ്രേണിയിൽ നിന്നും ഇന്ന് ഏത് പുത്തൻ മോഡൽ കൊണ്ടുവന്നാലും ചൂടപ്പം പോലെ വിറ്റഴിക്കുന്ന കമ്പനിയായി മഹീന്ദ്ര വളർന്നിട്ടുണ്ട്.

XUV 3XO, ബൊലേറോ ശ്രേണി, ഥാർ, സ്കോർപിയോ N, XUV700 എന്നിവയെല്ലാം വാങ്ങിക്കൊണ്ട് പോവാൻ പതിനായിരക്കണക്കിന് ആളുകളാണ് ഒരുമാസം ഷോറൂമിലെത്തുന്നത്. ഇപ്പോഴിതാ 2024 മെയ് മാസത്തെ വിൽപ്പന കണക്കുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രാൻഡ്. പോയ മാസം മൊത്തത്തിൽ 44,283 പാസഞ്ചർ കാറുകളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വിപണനം ചെയ്‌തിരിക്കുന്നത്. ഇതിൽ 43,218 യൂണിറ്റുകൾ ഇന്ത്യയിൽ തന്നെ വിറ്റഴിച്ചപ്പോൾ ബാക്കി വിദേശ വിപണികളിലേക്ക് കയറ്റി അയച്ചവയാണ്.

Mahindra Sales Report May 2024

കഴിഞ്ഞ വർഷം ഇതേമാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിക്ക് മൊത്തത്തിൽ 31 ശതമാനം വാർഷിക വിൽപ്പന വളർച്ചയും കൈവരിക്കാനായിട്ടുണ്ട്. ഇനി പ്രതിമാസ കണക്കുകളിലേക്ക് വന്നാലും വലിയ വിറ്റുവരവ് തന്നെ നേടിയെടുത്തിട്ടുണ്ടെന്ന് വേണം പറയാൻ. 2024 ഏപ്രിലിൽ വിറ്റ 41,008 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിമാസ വിൽപ്പയും 5.39 ശതമാനത്തോളമാണ് വർധിച്ചിരിക്കുന്നത്.

സ്കോർപിയോ, ബൊലോറോ എന്നിവയ്ക്കൊപ്പം ഇന്ത്യയിൽ പോയ മാസം അവതരിപ്പിച്ച XUV 3XO എസ്‌യുവിയുടെ വരവും വിൽപ്പനയിൽ നേട്ടമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്. മഹീന്ദ്രയുടെ 4 മീറ്ററിൽ താഴെയുള്ള കോംപാക്‌ട് എസ്‌യുവിയുടെ 2,500 യൂണിറ്റുകളാണ് ഇതുവരെ ബ്രാൻഡ് കൈമാറിയിരിക്കുന്നത്. അതേസമയം മഹീന്ദ്രയുടെ വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 19,826 യൂണിറ്റായിരുന്നു.

Mahindra Sales Report May 2024

മൊത്തത്തിൽ ഒമ്പത് വേരിയൻ്റുകളിൽ ലഭ്യമാണെങ്കിലും മഹീന്ദ്ര XUV 3XO എസ്‌യുവിയുടെ മിഡ്-സ്പെക്ക് വേരിയന്റുകളുടെ ഡെലിവറിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അതേസമയം ജൂൺ മുതൽ എൻട്രി ലെവൽ M1, MX2, MX2 പ്രോ എന്നിവയുടേയും AX7, AX7 L പോലുള്ള ടോപ്പ് എൻഡ് വേരിയന്റുകളുടേയും വിതരണവും തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന XUV300 പതിപ്പിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലാണ് ശരിക്കും ഇപ്പോഴത്തെ 3XO മോഡൽ.

എങ്കിലും മുൻഗാമിയേക്കാൾ കിടിലമാക്കിയ ലുക്കും അടിപൊളി ഫീച്ചറുകളും കോർത്തിണക്കിയതോടെ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ 50,000 യൂണിറ്റിന്റെ പ്രീ-ബുക്കിംഗ് നേടാനും XUV 3XO എസ്‌യുവിക്കായിട്ടുണ്ട്. 7.49 ലക്ഷം മുതൽ 15.49 ലക്ഷം വരെയാണ് നിലവിൽ വാഹനത്തിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Mahindra Sales Report May 2024

എസ്‌യുവിയുടെ ബുക്കിംഗുകളിൽ ഏകദേശം 70 ശതമാനവും പെട്രോൾ വേരിയന്റുകൾക്ക് വേണ്ടിയാണെന്നും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ പ്രാരംഭ വിലയിലെത്തുന്നതും അതിലെ കിടിലൻ പെർഫോമൻസുമാവാം ആളുകളെ പെട്രോൾ പതിപ്പുകളിലേക്ക് ആകർഷിക്കുന്ന ഘടകം. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്‌ഡ്, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് XUV 3XO എസ്‌യുവി വാങ്ങാനാവുക.

ഇതിൽ ആദ്യത്തെ 1.2 ലിറ്റർ NA പെട്രോൾ 109 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കുമ്പോൾ 1.2 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എഞ്ചിൻ 130 bhp പവറിൽ 250 Nm torque വരെ നൽകാനാവും വിധമാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp, 300 Nm torque എന്നിങ്ങനെയാണ് നൽകുന്നത്.

ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ എന്നിവയാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ഹോട്ട് സെല്ലിംഗ് സെഗ്മെന്റായ കോംപാക്‌ട് എസ്‌യുവി നിരയിൽ ടാറ്റ നെക്‌സോൺ, മാരുതി സുസുക്കി ബ്രെസ, ടൊയോട്ട അർബൻ ക്രൂയിസർ ടെയ്‌സർ, മാരുതി ഫ്രോങ്ക്‌സ്, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, എന്നിവയ്‌ക്കെതിരെയാണ് XUV 3XO മത്സരിക്കുന്നത്.

More from DriveSpark

Article Published On: Sunday, June 2, 2024, 11:00 [IST]
English summary
Mahindra sales report may 2024 scorpio and thar helps to sell 44283 suvs last month
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X