ഇനി കൂടുതൽ ആളുകൾ വാങ്ങാനെത്തും! ഈ എസ്‌യുവികളിൽ ടാറ്റയുടെ ഐഡിയ പ്രയോഗിച്ച് മഹീന്ദ്ര

എസ്‌യുവികൾ എന്നുകേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്ന കമ്പനികളിൽ ഒന്നാവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ബൊലേറോ മുതൽ XUV700 വരെ നീളുന്ന കമ്പനിയുടെ വണ്ടികളെല്ലാം സൂപ്പർഹിറ്റാണ്. പണ്ട് ക്വാളിറ്റിയില്ല, ഫീച്ചേഴ്‌സില്ല, യാത്രാ സുഖമില്ലെന്നല്ലാം പറഞ്ഞ് മാറ്റിനിർത്തിയിരുന്ന മോഡലുകളെല്ലാം പുതുതലമുറയിലേക്ക് ചേക്കേിയതോടെ വാങ്ങാൻ ആളുകൾ ഇരച്ചെത്തുകയാണ്.

ശരിക്കും പറഞ്ഞാൽ ഥാർ എസ്‌യുവിയുടെ രണ്ടാംതലമുറ മോഡൽ പുറത്തിറക്കിയതു മുതൽ മഹീന്ദ്രയുടെ വണ്ടികളുടെ ഇമേജെല്ലാം മാറി. ഇപ്പോൾ മോഡൽ നിരയിൽ അടിക്കടി പരിഷ്ക്കാരങ്ങൾ കൊണ്ടുവന്ന് ജനങ്ങളെ കൈയിലെടുക്കാനും കമ്പനി മറക്കാറില്ല. ഇപ്പോഴിതാ അത്തരത്തിലൊരു നവീകരണം ഥാർ, സ്കോർപിയോ ക്ലാസിക് മോഡലുകൾക്ക് സമ്മാനിച്ചിരിക്കുകയാണ് മഹീന്ദ്ര. ടാറ്റ സഫാരിക്കും ഹാരിയറിനും ഡാർക്ക് എഡിഷൻ സമ്മാനിച്ചതിന് ഒരു മറുപടിയായി വേണമെങ്കിൽ ഇത് കണക്കാക്കാം.

Mahindra Scorpio Classic And Thar Gets New Colour Option

എസ്‌യുവികളെ സ്പോർട്ടിയറാക്കാനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സ്‌റ്റെൽത്ത് ബ്ലാക്ക് എന്നുപേരിട്ടിരിക്കുന്ന കളർ ഓപ്ഷനിൽ ഇനി മുതൽ സ്കോർപിയോ ക്ലാസിക്കും ഥാറും സ്വന്തമാക്കാനാവും. മുമ്പുണ്ടായിരുന്ന സിഗ്നേച്ചർ ഹ്യൂ നാപ്പോളി ബ്ലാക്കിന് പകരമാണ് ഈ പുതിയ നിറം മോഡലുകളിലേക്ക് എത്തിയിരിക്കുന്നത്. നാപോളി ബ്ലാക്കുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റെൽത്ത് ബ്ലാക്കിന് കാഴ്ച്ചയിൽ കാര്യമായ വ്യത്യാസം ഒന്നുമില്ലെന്നതാണ് രസകരമായ കാര്യം.

ഇതിനർഥം വാഹന നിർമാതാക്കൾ നിറത്തിൻ്റെ പേര് മാറ്റിയിരിക്കാം എന്നാണ്. എന്തായാലും പുതിയ കളർ ഓപ്ഷന്റെ അവതരണത്തോടെ മഹീന്ദ്ര ഥാർ ഓഫ്-റോഡർ ലൈഫ്-സ്റ്റൈൽ എസ്‌യുവി ഇപ്പോൾ റെഡ് റേജ്, ഡീപ് ഗ്രേ, സ്റ്റെൽത്ത് ബ്ലാക്ക്, എവറസ്റ്റ് വൈറ്റ്, ഡെസേർട്ട് ഫ്യൂരി എന്നിങ്ങനെ അഞ്ച് വ്യത്യസ്ത എക്സ്റ്റീരിയർ ഷേഡുകളിൽ തെരഞ്ഞെടുക്കാനാവും. അതേസമയം സ്കോർപിയോ ക്ലാസിക്കിന് നാല് കളർ ഓപ്ഷനുകളാണ് ലഭിക്കുന്നത്.

Mahindra Scorpio Classic And Thar Gets New Colour Option

ഗാലക്സി ഗ്രേ, എവറസ്റ്റ് വൈറ്റ്, സ്റ്റെൽത്ത് ബ്ലാക്ക്, മോൾട്ടൻ റെഡ് റേജ് തുടങ്ങിയ കളർ ഓപ്ഷനുകളിൽ സ്കോർപിയോ ക്ലാസിക് ശരിക്കും മിടുക്കനായി തന്നെയാണ് കാണപ്പെടുന്നത്. ഐക്കണിക് എസ്‌യുവിയുടെ നവീകരിച്ച പതിപ്പായാണ് മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക് ഇന്ത്യയിൽ വിപണനം ചെയ്യുന്നത്. വണ്ടിയുടെ മുൻ തലമുറയെ അപേക്ഷിച്ച് വൻതോതിൽ പുനർരൂപകൽപ്പന ചെയ്‌ത സമീപനവുമായി എത്തുന്ന മോഡൽ ഇപ്പോഴും ചൂടപ്പം പോലെയാണ് വിറ്റഴിക്കുന്നത്.

13.59 ലക്ഷം മുതൽ 17.35 ലക്ഷം രൂപ വരെയാണ് സ്കോർപിയോ ക്ലാസിക് എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില വരുന്നത്. S, S11 എന്നീ രണ്ട് വകഭേദങ്ങളിൽ ഈ മോഡൽ വാങ്ങാനാവും. വെർട്ടിക്കൽ സ്ലാറ്റ് ഫ്രണ്ട് ഗ്രിൽ, പുതിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകൾ, റീഡിസൈൻ ചെയ്ത അലോയ് വീലുകൾ എന്നിവയ്‌ക്കൊപ്പമാണ് നവീകരിച്ച എസ്‌യുവിക്ക് പുതുമ കൊണ്ടുവരുന്നത്.

Mahindra Scorpio Classic And Thar Gets New Colour Option

7 സീറ്റർ, 9 സീറ്റർ കോൺഫിഗറേഷനിലും സ്കോർപിയോ ക്ലാസിക് വാങ്ങാനാവും. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും RDE മാനദണ്ഡങ്ങളും പാലിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് എസ്‌യുവിയുടെ ഹൃദയം. 130 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക് ഇതിലില്ല.

സ്കോർപിയോ ക്ലാസിക്കും ഥാറും രണ്ട് എസ്‌യുവികളും കൂടാതെ സ്‌കോർപിയോ N, XUV700, XUV300, ബൊലേറോ നിയോ എന്നിവയുൾപ്പെടെ വാഹന നിർമാതാക്കുളുടെ മറ്റ് എസ്‌യുവികളും നാപോളി ബ്ലാക്ക് എക്‌സ്റ്റീരിയർ പെയിന്റിൽ സ്വന്തമാക്കാനാവും. മഹീന്ദ്രയുമായി ബന്ധപ്പെട്ട മറ്റു വാർത്തകളിൽ യൂട്ടിലിറ്റി വാഹന നിർമാതാക്കൾ XUV300 എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Mahindra Scorpio Classic And Thar Gets New Colour Option

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അവതരണം ഉടൻ നടക്കാനിരിക്കുന്നതിനാലാണ് ഈയൊരു തീരുമാനം കമ്പനിയെടുത്തത്. മഹീന്ദ്ര നിലവിൽ ഥാർ എസ്‌യുവിയുടെ 5 ഡോർ വേരിയന്റിനെ കൂടി പുറത്തിറക്കാൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷം പകുതിയോടെ വലിയ ഥാർ എസ്‌യുവി ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്ന വാർത്ത.

More from DriveSpark

Article Published On: Monday, March 11, 2024, 15:31 [IST]
English summary
Mahindra scorpio classic and thar gets new colour option check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X