ഷോറൂമുകളിൽ എത്തുന്നവർക്കെല്ലാം മഹീന്ദ്രയുടെ ഈ എസ്‌യുവി മതി, ലക്ഷപ്രഭുവായി സ്കോർപിയോ N

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മഹീന്ദ്ര പുറത്തിറക്കുന്ന വാഹനങ്ങളോട് ഇന്ത്യക്കാർക്ക് പ്രത്യേക താത്പര്യമാണുള്ളത്. കിടിലൻ ഡിസൈൻ, മോഡേൺ ഫീച്ചറുകൾ, ഉരുക്ക് സേഫ്റ്റി പോലുള്ള ഒന്നിലധികം കാര്യങ്ങളാൽ സമ്പന്നമായിട്ടാണ് തങ്ങളുടെ പുതുതലമുറ മോഡലുകളെ മഹീന്ദ്ര ഒരുക്കാറുള്ളത്. രണ്ടാംതലമുറ ഥാറിൽ നിന്നും കണ്ടുതുടങ്ങിയ വിസ്‌മയം പിന്നീട് XUV700, സ്കോർപിയോ N പോലുള്ള എസ്‌യുവികളിലേക്കും എത്തി.

ബുക്കിംഗ് തുടങ്ങിയതു മുതൽ ഈ വണ്ടികളെല്ലാം വാങ്ങാനായി ആളുകളുടെ കൂട്ടയിടിയായിരുന്നു. എസ്‌യുവികളുടെ ബിഗ് ഡാഡി എന്ന വിശേഷണവുമായി എത്തിയ രണ്ടാംതലമുറ സ്കോർപിയോ N മോഡലിന് കിട്ടിയ സ്വീകാര്യതയായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയം. പ്രീ-ബുക്കിംഗ് തുടങ്ങി വെറും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് യൂണിറ്റുകളുടെ ബുക്കിംഗ് വണ്ടിക്ക് കിട്ടി. ഇപ്പോഴിതാ നിർമാണത്തിന്റെ കാര്യത്തിൽ പുത്തനൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് കമ്പനി.

Mahindra Scorpio-N SUV Hits One Lakh Sales Milestone

മഹീന്ദ്ര സ്‌കോർപിയോ N എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം വിൽപ്പന നേടിയ നാഴികക്കല്ലാണ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ഈ നേട്ടം വേഗത്തിൽ കൈവരിക്കുന്ന രാജ്യത്തെ ആദ്യത്തെ സ്പോർട് യൂട്ടിലിറ്റി വാഹനമാണിത് എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്. എല്ലാ മഹീന്ദ്ര കാറുകളിലും ഏറ്റവും കൂടുതൽ കാത്തിരിപ്പ് കാലയളവുള്ള വണ്ടിയാണെങ്കിലും ആളുകൾക്ക് സ്കോർപിയോ എന്നാൽ പ്രത്യേക വികാരമാണെന്നതിനുള്ള തെളിവാണിത്.

സ്കോർപിയോ N എസ്‌യുവിക്ക് 13.26 ലക്ഷം മുതൽ 24.54 ലക്ഷം വരെയാണ് എക്‌സ്ഷോറൂം വില വരുന്നത്. അരങ്ങേറ്റം മുതൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് വലിയ വഴിത്തിരിവ് ഒരുക്കിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ഓഫ്-റോഡ് ശേഷിയുള്ള എസ്‌യുവി ഓരോ മാസവും ശരാശരി 8,000 യൂണിറ്റിലധികമാണ് വിറ്റഴിക്കപ്പെടുന്നത്. സ്‌കോർപിയോ ക്ലാസിക് പതിപ്പിനൊപ്പമാണ് N മോഡലും വിറ്റഴിക്കപ്പെടുന്നത്.

Mahindra Scorpio-N SUV Hits One Lakh Sales Milestone

സ്‌കോർപിയോ N പതിപ്പിന്റെ ബലത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ 15 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരിയിൽ 43,000 യൂണിറ്റ് കാറുകളാണ് വിറ്റഴിച്ചത്. ഇത് കഴിഞ്ഞ വർഷം ജനുവരിയിൽ നേടിയതിനേക്കാൾ 31 ശതമാനം കൂടുതലാണ്. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും സുരക്ഷിതമായ എസ്‌യുവികളിൽ ഒന്നാണ് സ്കോർപിയോ. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഇതിന് 5-സ്റ്റാർ റേറ്റിംഗ് ലഭിച്ചിരുന്നു.

6-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിൽ മഹീന്ദ്ര സ്കോർപിയോ N വാങ്ങാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. Z2, Z4, Z6, Z8 എന്നീ നാല് വേരിയന്റുകളിലായാണ് എസ്‌യുവി വിപണനത്തിന് എത്തുന്നത്. ബോഡി ഓൺ ഫ്രെയിം ഷാസിയിൽ പണികഴിപ്പിച്ചിരിക്കുന്നതിനാൽ മുൻഗാമിയേക്കാൾ യാത്രാ സുഖവും പെർഫോമൻസും നൽകാൻ ഇതിനാവുന്നുണ്ട്. 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സ്കോർപിയോ N എസ്‌യുവിക്ക് തുടിപ്പേകുന്നത്.

Mahindra Scorpio-N SUV Hits One Lakh Sales Milestone

ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കി രണ്ട് എഞ്ചിൻ ഓപ്ഷനും വീട്ടിലെത്തിക്കാം. പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ മോഡൽ 198 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ ഡീസൽ എഞ്ചിന് 173 bhp കരുത്തിൽ 400 Nm torque ആണ് വികസിപ്പിക്കുന്നത്. മോഡലിന്റെ എല്ലാ വേരിയന്റുകളിലും RWD ലേഔട്ട് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കും.

മഹീന്ദ്ര അടുത്തിടെ സ്കോർപിയോ N പതിപ്പിന്റെ വിലയിലും മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു.തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് 39,300 രൂപ വരെയാണ് അധികമായി മുടക്കേണ്ടി വരിക. ഒപ്പം സ്കോർപിയോയിൽ നിന്നും ചില ഫീച്ചറുകൾ ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്. N മോഡൽ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന Z6, Z8 വേരിയന്റുകളിൽ നിന്നുമാണ് ബ്രാൻഡ് ഇപ്പോൾ ചില ഫീച്ചറുകൾ ഒഴിവാക്കിയിരിക്കുന്നത്.

Mahindra Scorpio-N SUV Hits One Lakh Sales Milestone

എസ്‌യുവിയുടെ Z4, Z6, Z8, Z8L മോഡലുകളിൽ കൂൾഡ് ഗ്ലോവ്ബോക്‌സ് മഹീന്ദ്ര വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. പുതിയ കോസ്റ്റ് കട്ടിംഗ് അപ്‌ഡേറ്റിന്റെ ഭാഗമായി Z4, Z6 എന്നിവയ്ക്ക് ഇനി ഈ ഫീച്ചർ ലഭിക്കില്ലെന്നാണ് കമ്പനിയിൽ നിന്നും ലഭിക്കുന്ന സ്ഥിരീകരണം. അതേസമയം Z8, Z8L എന്നിവയിൽ തുടർന്നും നൽകുമെന്നും മഹീന്ദ്ര പറയുന്നു. 2024 ജനുവരി ഒന്നാം തീയതിക്ക് മുമ്പ് നടത്തിയ എല്ലാ ബുക്കിംഗുകൾക്കും MY2023 മോഡലിൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളും ഉപകരണങ്ങളും ലഭിക്കും.

More from DriveSpark

Article Published On: Friday, February 2, 2024, 10:04 [IST]
English summary
Mahindra scorpio n suv hits one lakh sales milestone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X