ഇനി സ്കോർപിയോയിലെ യാത്ര കൂടുതൽ കിടിലമാവും, അടിപൊളി ഫീച്ചറുകൾ ചേർത്ത് മഹീന്ദ്ര; അതും ഫ്രീ...

ഇന്ത്യൻ വിപണിയിൽ 10 ലക്ഷം ആളുകളിൽ കൂടുതൽ പേർ വാങ്ങിയ സ്പോർട് യൂട്ടിലിറ്റി വാഹനമാണ് സ്കോർപിയോ (Scorpio). 2002-ൽ വിപണിയിലെത്തിയ ഈ തട്ടുപൊളിപ്പൻ വാഹനം മഹീന്ദ്രയ്ക്ക് (Mahindra) മുഖം സമ്മാനിക്കുന്നതിലും മുഖ്യപങ്കുവഹിച്ചിട്ടുണ്ട്. ഇന്ന് കമ്പനി നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ ഇന്ന് രണ്ടാം തലമുറ ആവർത്തനത്തിൽ നിറഞ്ഞാടുകയാണ്. കാണ്ടാൽ ആരായാലും ഒന്ന് സ്വന്തമാക്കാൻ മോഹിക്കുന്ന രൂപവും ഭാവവുമാണ് N മോഡലിനുള്ളത് (Scorpio N). സേഫ്റ്റി, ഉഗ്രൻ പെർഫോമൻസ്, മോഡേൺ ഫീച്ചറുകൾ എന്നിവ കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്.

എസ്‌യുവികളിലെ ബിഗ് ഡാഡി എന്ന വിശേഷണവുമായാണ് സ്കോർപിയോ N എന്ന രണ്ടാംതലമുറ മോഡലിനെ മഹീന്ദ്ര വിപണിയിലേക്ക് എത്തിച്ചത്. വണ്ടിക്കായുള്ള പ്രീ-ബുക്കിംഗ് തുടങ്ങി വെറും മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് സ്വന്തമാക്കാനായി ഇരച്ചെത്തിയതും. അവിടുന്ന് ഇങ്ങോട്ട് കമ്പനിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇടയ്ക്ക് ഉപഭോക്താക്കളിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ മനസിലാക്കി മോഡലിലേക്ക് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനും മഹീന്ദ്ര പ്രത്യേകം താത്പര്യം കാണിക്കാറുണ്ട്.

Mahindra Scorpio N SUV

സ്കോർപിയോയെ കൂടുതൽ ആകർഷകമാക്കാനായി Z8 സെല‌ക്‌ട്, Z8, Z8 L എന്നീ വേരിയന്റുകളിലേക്ക് കൂടുതൽ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. അധിക ചെലവുകളൊന്നുമില്ലാതെ സ്കോർപിയോ N Z8 സെലക്ട്, Z8 ട്രിമ്മുകളിൽ ഇനി മുതൽ വയർലെസ് ചാർജിംഗ് പാഡും സെൻ്റർ കൺസോളിനായി പുതിയ ഹൈ-ഗ്ലോസ് ഫിനിഷും ലഭിക്കും. എസ്‌യുവിയുടെ Z8 L ടോപ്പ് മോഡലിലാണ് ഏറ്റവും പ്രധാനപ്പെട്ട അപ്‌ഗ്രേഡുകൾ കൊണ്ടുവന്നിരിക്കുന്നത്.

മെച്ചപ്പെട്ട സുഖസൗകര്യങ്ങൾക്കായി വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ-ഡിമ്മിംഗ് റിയർവ്യൂ മിറർ, അമിതമായി ചൂടാകുന്നത് തടയാൻ സജീവമായ കൂളിംഗ് ടെക്കുള്ള വയർലെസ് ചാർജിംഗ് പാഡ് എന്നീ കിടിലൻ ഫീച്ചറുകളാണ് സ്കോർപിയോ N Z8 L വേരിയന്റിന് പുതുതായി ലഭിക്കുന്ന സവിശേഷതകൾ. മുമ്പ് Z8 സെലക്‌ടിൽ മാത്രം കിട്ടിയിരുന്ന മിഡ്‌നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷൻ ഇപ്പോൾ Z8 സെല‌ക്‌ട്, Z8, Z8 L എന്നീ മൂന്ന് ട്രിമ്മുകളിലും സ്വന്തമാക്കാം.

Mahindra Scorpio N SUV

അധിക ഫീച്ചറുകൾ കൊണ്ടുവന്നെങ്കിലും മഹീന്ദ്ര സ്കോർപിയോ N പതിപ്പിന് വില വർധനവൊന്നും ലഭിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്. എസ്‌യുവിയുടെ Z8 സെലക്‌ട് വേരിയന്റ് ഇപ്പോൾ 17.10 ലക്ഷം മുതലും Z8 മോഡൽ 18.74 ലക്ഷം മുതലും Z8 L പതിപ്പ് 20.37 ലക്ഷം മുതലുമുള്ള എക്സ്ഷോറൂം വിലയിൽ സ്വന്തമാക്കാനാവും. മെക്കാനിക്കലായും വാഹനത്തിന് പരിഷ്ക്കാരങ്ങളൊന്നും നടപ്പിലാക്കിയിട്ടില്ല. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ സ്കോർപിയോ തുടർന്നും വാങ്ങാം.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ മഹീന്ദ്ര സ്കോർപിയോ N മോഡലിലെ 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് 200 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 2.2 ലിറ്റർ ടർബോ ഡീസൽ പരമാവധി 172 bhp കരുത്തിൽ 400 Nm torque ആണ് നൽകുന്നത്. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്മിഷൻ ഓപ്ഷനുകൾ.

Mahindra Scorpio N SUV

4X4 ട്രാൻസ്ഫർ കേസ് ടോപ്പ് എൻഡ് ഡീസലിൽ കിട്ടുകയും ചെയ്യും. വെന്റിലേറ്റഡ് സീറ്റുൾപ്പടെയുള്ള പുതിയ സവിശേഷതകൾക്ക് പുറമെ ആറ് എയർബാഗുകൾ, ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പവർഡ് ഡ്രൈവർ സീറ്റ്, സൺറൂഫ്, 18 ഇഞ്ച് അലോയ് വീലുകൾ, സോണി സൗണ്ട് സിസ്റ്റം തുടങ്ങിയ കിടിലൻ ഫീച്ചറുകളാണ് സ്കോർപിയോ N ടോപ്പ്-സ്പെക്ക് Z8 L വേരിയന്റ് ഇപ്പോഴും വാഗ്ദാനം ചെയ്യുന്നത്.

6 എയർബാഗുകൾക്ക് പുറമെ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുള്ള മോഡലിൽ നാല് ഡിസ്‌ക് ബ്രേക്കുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഫ്രീക്വന്‍സി ഡിപെന്‍ഡന്റ് ഡാംപിംഗും (FDD) മള്‍ട്ടി-ട്യൂണ്‍ഡ് വാല്‍വ് സെന്‍ട്രല്‍ ലാന്‍ഡ് (MTV-CL) എന്നീ സേഫ്റ്റി ഫീച്ചറുകളും എസ്‌യുവിയിൽ സ്റ്റാൻഡേർഡാണ്. ഉപഭോക്താക്കൾക്ക് Z2, Z4, Z6, Z8, Z8S, Z8L എന്നിങ്ങനെ ആറ് വേരിയന്റുകളിൽ നിന്ന് സ്കോർപിയോ വാങ്ങാനാവും. 6, 7 സീറ്റർ ഓപ്ഷനുകളിലും സ്കോർപിയോ തെരഞ്ഞെടുക്കാനാവും.

More from DriveSpark

Article Published On: Wednesday, July 3, 2024, 10:12 [IST]
English summary
Mahindra scorpio n suv now available with ventilated seats wireless charger and more features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X