ഇക്കാര്യത്തിൽ ദരിദ്രനായി സ്കോർപിയോ N, മഹീന്ദ്ര ഇതെന്ത് ഭാവിച്ചാണ്? ഈ മാറ്റങ്ങൾ നിങ്ങളറിഞ്ഞോ

ഇന്ത്യൻ വിപണിയിൽ തരംഗമായി മാറിയ വണ്ടിയാണ് സ്കോർപിയോ. ചെറുപ്പകാലം മുതൽ കണ്ടുവരുന്ന എസ്‌യുവി ഇന്ന് രണ്ട്തലമുറ ആവർത്തനങ്ങളിലും വാങ്ങാനും സാധിക്കും. ശരിക്കും മഹീന്ദ്രയെ ഇന്നു കാണുന്ന മഹീന്ദയാക്കിയതും സ്കോർപിയോയാണെന്ന് നിസംശയം പറയാം. കിടിലൻ ഡിസൈൻ, മോഡേൺ ഫീച്ചറുകൾ, മികച്ച യാത്രാസുഖം എന്നിവ കോർത്തിണക്കിയ സ്കോർപിയോ N സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ബിഗ് ഡാഡിയായാണ് അറിയപ്പെടുന്നത്.

ബുക്കിംഗ് തുറന്നതുമുതൽ സ്കോർപിയോ N മഹീന്ദ്രയ്ക്ക് ഒരു ബ്ലോക്ക്ബസ്റ്റർ വിജയമാണ് സമ്മാനിച്ചത്. ഒരു ഡി-സെഗ്‌മെന്റ് എസ്‌യുവി ആയതിനാൽ തന്നെ അസാധാരണമായ ജനപ്രീതിയും ഡിമാൻഡുമുള്ള സ്‌കോർപ്പിയോ N മോഡലിന് ആരാധകരും ഏറെയാണ്. ആക്രമണാത്മകമായ വില നിർണയവും ഈ വലിയ വിജയത്തിന്റെ പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ രണ്ടാംതലമുറ മോഡലിന്റെ വിലകൾ വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്.

Mahindra Scorpio N SUVs Features Removed From These Variants

ഒപ്പം സ്കോർപിയോയിൽ നിന്നും ചില ഫീച്ചറുകൾ ഒഴിവാക്കാനാവും മഹീന്ദ്ര നിർബന്ധിതരാവുകയാണ്. അത്തരത്തിലൊരു തീരുമാനവുമായി കമ്പനി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. N മോഡൽ നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന Z6, Z8 വേരിയന്റുകളിൽ നിന്നുമാണ് ബ്രാൻഡ് ഇപ്പോൾ ചില ഫീച്ചറുകൾ ഒഴിവാക്കിയിരിക്കുന്നത്. വാഹന നിർമാണത്തിലുണ്ടായ ചെലവുകൾ കുറക്കാനാണ് ഈ നീക്കം. ഏറ്റവും ജനപ്രിയമായി കാണുന്ന വാല്യു ഫോർ മണി വേരിയന്റുകളിൽ വന്ന മാറ്റം എന്താണെന്ന് അറിയാം.

സ്കോർപിയോ N പതിപ്പിനുള്ള പതിവ് ഇന്റഗ്രേറ്റഡ് മെറ്റീരിയൽ കോസ്റ്റ് റിഡക്ഷൻ (IMCR) മാറ്റങ്ങളുടെ ഭാഗമായി Z6, Z8 വേരിയന്റുകൾക്കുള്ള ഫീച്ചറുകളാണ് മഹീന്ദ്ര കുറച്ചത്. ഇതോടൊപ്പം മറ്റ് ട്രിമ്മുകൾക്കൊപ്പം ഫീച്ചർ കുറവുകളും ഉണ്ടായേക്കാം. എന്നാൽ അവ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. അതേസമയം Z4, Z6, Z8, Z8L ട്രിം ലെവലുകളിൽ നിന്ന് ഇല്ലാതാക്കിയ സവിശേഷതകൾ എന്തെല്ലാമെന്ന് പറഞ്ഞുതരാം.

Mahindra Scorpio N SUVs Features Removed From These Variants

എസ്‌യുവിയുടെ Z4, Z6, Z8, Z8L മോഡലുകളിൽ ഒരു കൂൾഡ് ഗ്ലോവ്ബോക്‌സ് മഹീന്ദ്ര വാഗ്ദാനം ചെയ്യാറുണ്ടായിരുന്നു. പുതിയ കോസ്റ്റ് കട്ടിംഗ് അപ്‌ഡേറ്റിന്റെ ഭാഗമായി Z4, Z6 എന്നിവയ്ക്ക് ഇനി കൂൾഡ് ഗ്ലോവ്‌ബോക്‌സ് ഫീച്ചർ ലഭിക്കില്ല. അതേസമയം Z8, Z8L എന്നിവ അത് വാഗ്ദാനം ചെയ്യുന്നത് തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. Z6 ട്രിമ്മിൽ ഒരു കളർ TFT ടച്ച്‌സ്‌ക്രീൻ അഡ്രിനോക്‌സ് കണക്ട് ടെക്‌നും ബിൽറ്റ്-ഇൻ അലക്‌സാ സപ്പോർട്ടും നേരത്തെ ലഭിക്കുമായിരുന്നു.

ഈ IMCR അപ്‌ഡേറ്റ് ഇവയെല്ലാം വെട്ടിനികത്തിയതായാണ് മനസിലാക്കാൻ കഴിഞ്ഞത്. ഫലത്തിൽ Z6 വേരിയന്റ് ലെവലിന് മുമ്പ് നൽകിയ 7 ഇഞ്ച് കളർ യൂണിറ്റിന് വിരുദ്ധമായി Z4 ട്രിമ്മിന്റെ അതേ മോണോക്രോം 4.2 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഹനത്തിന് ഇപ്പോൾ ലഭിക്കും. 2024 ജനുവരി ഒന്നിന് ശേഷമുള്ള പുതിയ ബുക്കിംഗുകൾക്ക് ഈ മാറ്റങ്ങൾ ബാധകമാണെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

Mahindra Scorpio N SUVs Features Removed From These Variants

അതേസമയം 2024 ജനുവരി ഒന്നാം തീയതിക്ക് മുമ്പ് നടത്തിയ എല്ലാ ബുക്കിംഗുകൾക്കും MY2023 മോഡലിൽ വാഗ്ദാനം ചെയ്യുന്ന ഫീച്ചറുകളും ഉപകരണങ്ങളും ലഭിക്കും. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്കോർപിയോ N എസ്‌യുവിയുടെ Z8, Z8L ട്രിം ലെവലുകളിൽ നിന്നും മഹീന്ദ്ര ഫീച്ചറുകൾ നീക്കം ചെയ്‌ത് വരികയായിരുന്നു. Z8, Z8L ട്രിമ്മുകളിൽ നിന്നും പാസഞ്ചർ സൈഡ് ഡോർ റിക്വസ്റ്റ് സെൻസർ ഒഴിവാക്കിയത് ഉപഭോക്താക്കളെ നിരാശപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പിൻ പാർക്കിംഗ് സെൻസറുകളുടെ എണ്ണം നാലിൽ നിന്ന് രണ്ടായി കുറക്കുകയും ചെയ്‌തിട്ടുണ്ട്. എന്നിരുന്നാലും മറ്റ് സവിശേഷതകൾ മുമ്പ് ഓഫർ ചെയ്തതിന് സമാനമാണെന്ന് തോന്നുന്നു. ഭാവിയിൽ വില കൂടുകയാണെങ്കിൽ പലകാര്യത്തിലും കട്ടിംഗ് വന്നേക്കാമെന്നാണ് അഭ്യൂഹം. ഇത്തരം ഫീച്ചറുകൾ വെട്ടിക്കുറക്കുന്നുണ്ടെങ്കിലും മെക്കാനിക്കൽ വശങ്ങളിൽ സ്കോർപിയോ അതേപടി നിലനിൽക്കുകയാണ്.

Mahindra Scorpio N SUVs Features Removed From These Variants

ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ അതേ 2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സ്കോർപിയോ N എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഫോർവീൽ ഡ്രൈവ് ഓപ്ഷൻ ഡീസൽ വേരിയന്റുകളിൽ മാത്രമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. മോഡലിന്റെ എല്ലാ വേരിയന്റുകളിലും RWD ലേഔട്ട് സ്റ്റാൻഡേർഡ് ഫിറ്റ്‌മെന്റായി ലഭിക്കും. പുതിയ പരിഷ്ക്കാരങ്ങൾ വിൽപ്പനയെ ബാധിക്കുമോയെന്ന് വരുംദിവസങ്ങളിൽ അറിയാം.

Article Published On: Wednesday, January 24, 2024, 17:30 [IST]
English summary
Mahindra scorpio n suvs features removed from these variants here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X