ഇനി മാരുതി കാറിന്റെ മൈലേജ് കിട്ടും, വൈറലായി ഇന്ത്യയിലെ ആദ്യത്തെ സിഎൻജി സ്കോർപിയോ

ഇന്ത്യൻ വിപണിയിൽ എസ്‌യുവികളുടെ ഡിമാന്റ് ദിനംപ്രതി ഉയർന്നുവരികയാണിപ്പോൾ. പുതിയൊരു കാർ വാങ്ങാൻ പ്ലാനിട്ടുകഴിഞ്ഞാൽ എല്ലാവർക്കും വാങ്ങാനിഷ്‌ടവും സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളാണെന്നു വേണം പറയാൻ. പക്ഷേ ബജറ്റിന്റെ കാര്യവും മൈലേജിന്റെ കാര്യവും വരുമ്പോൾ പലരും നിരാശപ്പെടാറാണ് പതിവ്. ഇനി എങ്ങനെയെങ്കിലും കാശുണ്ടാക്കി വണ്ടിയെക്കാമെന്ന് വിചാരിച്ചാൽ ഇന്ധനക്ഷമതയുടെ കാര്യത്തിൽ വലിയ എസ്‌യുവികളെല്ലാം കുടിയൻമാരാണെന്നത് പലരേയും പിന്നോട്ടുവലിക്കുന്ന സംഗതിയാണ്.

ഡീസൽ വണ്ടിയെടുത്താലും സിറ്റി ഓട്ടങ്ങളിലെൊന്നും മൈലേജ് കാര്യമായി കിട്ടാറില്ല. മഹീന്ദ്ര സ്കോർപിയോ-N നിലവിൽ രാജ്യത്ത് വിൽക്കുന്ന ഏറ്റവും ജനപ്രിയമായ എസ്‌യുവികളിൽ ഒന്നാണ്. 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് വാഹനം വിപണിയിൽ എത്തുന്നത്. ഡീസൽ വേരിയന്റുകൾ 9-10 കിലോമീറ്റർ മൈലേജ് കണക്കുകളാണ് പരമാവധി നൽകുന്നത്.

Mahindra Scorpio-N With Aftermarket CNG Kit Goes Viral

ഇനി പെട്രോൾ മോഡലുകളുടെ കാര്യം ചിലപ്പോൾ അതിലും കഷ്‌ടമാവാറുണ്ടെന്ന് ചില ഉടമകൾ പറയാറുണ്ട്. മൈലേജ് എങ്ങനെയും ഒന്ന് കൂട്ടിയാലോ എന്നാലോചിക്കുന്നവർക്കായി ഒരു സന്തോഷ വാർത്ത പുറത്തുവന്നിരിക്കുകയാണ്. മറ്റൊന്നുമല്ല, ആഫ്റ്റർ മാർക്കറ്റ് കിറ്റ് വാങ്ങി സ്കോർപിയോയെ സിഎൻജിയാക്കാൻ പറ്റുമെന്നതാണ് ആ വാർത്ത. ഒരു ഉടമ തന്റെ സ്കോർപിയോയുടെ മൈലേജ് കൂട്ടാൻ വഴിയുണ്ടോയെന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ് ഇത്തരത്തിലൊരു ഐഡിയ മനസിൽ ഉദിക്കുന്നത്.

ഉടമ തൻ്റെ പെട്രോൾ മോഡലിന് ആഫ്റ്റർ മാർക്കറ്റ് സിഎൻജി കിറ്റ് ഘടിപ്പിക്കുന്ന വീഡിയോ യൂട്യൂബിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. മഹീന്ദ്ര സ്കോർപിയോ N എസ്‌യുവിക്ക് ഡയറക്‌ട് ഫ്യുവൽ ഇഞ്ചക്ഷൻ സിസ്റ്റം ലഭിക്കുന്നതിനാൽ ഈയൊരു കൺവേർഷന് ചെലവ് അൽപം കൂടുതലാവും കേട്ടോ. ഈ കിറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിൻ്റെ വീഡിയോ ഈസി ഡ്രൈവ് സിഎൻജി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോ ഇപ്പോൾ 28,000 പേരോളമാണ് കണ്ടിരിക്കുന്നത്.

Mahindra Scorpio-N With Aftermarket CNG Kit Goes Viral

ഓഡോമീറ്ററിൽ ഏകദേശം 5000 കിലോമീറ്ററോളം ഓടിയ സ്കോർപിയോയാണ് മൈലേജ് വർധിപ്പിക്കാനായി സിഎൻജി കിറ്റ് ഘടിപ്പിക്കാൻ എത്തിയിരിക്കുന്നത്. ഡയറക്‌ട് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനവുമായി എസ്‌യുവി വരുന്നതിനാൽ കൂടുതൽ പ്രീമിയവും ചെലവേറിയതുമായ ഡയറക്ട് ഇൻജക്ഷൻ സിഎൻജി കിറ്റാണ് ഇതിൽ ഉടമ ഘടിപ്പിക്കാൻ തീരുമാനിച്ചത്. യൂറോപ്പ് ഗ്യാസ് ബ്രാൻഡിൽ നിന്നാണ് ഈ കിറ്റ് വരുന്നത്.

മറ്റ് കിറ്റുകളേക്കാൾ ഇത് വ്യത്യസ്തവും ചെലവേറിയതുമാകാൻ ചില കാരണങ്ങളുണ്ടെന്നും അവതാരകൻ വീഡിയോയിൽ പറയുന്നുണ്ട്. ഈ കിറ്റിൻ്റെ പ്രധാന ഭാഗം അതിൻ്റെ ഇൻജക്ടറുകളാണ്. ആയതിനാൽ ഇത് വളരെ ഉയർന്ന നിലവാരമുള്ളതാണെന്നും ഈ കിറ്റിൻ്റെ എഞ്ചിൻ കൺട്രോൾ യൂണിറ്റ് (ECM) വളരെ ഉയർന്ന നിലവാരമുള്ളതാണെന്നും അവതാരകൻ എടുത്തുകാണിക്കുന്നുണ്ട്. ഉയർന്ന നിലവാരമുള്ളതിനാൽ മികച്ച പെർഫോമൻസ് നൽകാൻ ഈ കിറ്റ് സ്കോർപിയോയെ സഹായിക്കുമെന്നും വീഡിയോയിൽ പറയുന്നുണ്ട്.

Mahindra Scorpio-N With Aftermarket CNG Kit Goes Viral

ഇനിയീ സിഎൻജി കിറ്റ് ഘടിപ്പിക്കാൻ എത്ര സമയം വേണമെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരവും വീഡിയോയിലുണ്ട്. മാരുതി സുസുക്കിയുടെ സ്റ്റാൻഡേർഡ് കാറുകളിൽ സിഎൻജി കിറ്റുകൾ സ്ഥാപിക്കുന്നതിന് സാധാരണയായി 3-4 മണിക്കൂർ എടുക്കുമെന്ന് അവതാരകൻ പരാമർശിക്കുന്നുണ്ട്. പക്ഷേ സ്കോർപിയോ N എസ്‌യുവിയിൽ സിഎൻജി ഇൻസ്റ്റാളേഷന് ഏകദേശം 1-2 ദിവസമെടുക്കും.

സ്കോർപിയോ N എസ്‌യുവിക്ക് കുറച്ച് അധിക പണികൾ ആവശ്യമായി വരുമെന്നതാണ് ഇത്രയും സമയമെടുക്കാൻ കാരണമായി വരുന്നത്. സിഎൻജി കിറ്റ് ഘടിപ്പിച്ചതിന് ശേഷം ഗ്യാസ് സ്റ്റേഷനിൽ ഫ്യുവൽ നിറക്കാൻ എത്തുമ്പോൾ ബോണറ്റ് തുറക്കുന്നത് ഉചിതമല്ലെന്ന് തോന്നുന്നതിനാൽ ഫ്യുവൽ ഫില്ലറിന് സമീപം സിഎൻജി ഫില്ലിംഗ് നോസൽ ചേർക്കുന്നതിനാലാണ് രണ്ട് ദിവസത്തോളം സമയം വേണ്ടിവരുന്നത്.

Mahindra Scorpio-N With Aftermarket CNG Kit Goes Viral

പിന്നെ വേറൊരു കാര്യം കൂടിയുണ്ടേ, 12 കിലോഗ്രാം ശേഷി വരുന്ന സിഎൻജി ടാങ്ക് സ്കോർപിയോ N എസ്‌യുവിയുടെ ബൂട്ടിൽ ഘടിപ്പിക്കാൻ സ്ഥലമില്ലാത്തതിനാൽ സിലിണ്ടർ ഫിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിൽ പിൻവശത്തെ അവസാന നിര സീറ്റുകൾക്കായി പുതിയ മൗണ്ടിംഗ് പോയിൻ്റുകളും അധികമായി നൽകേണ്ടി വരും. വാഹനത്തിന്റെ പെർഫോമൻസ് ഒപ്റ്റിമൈസ് ചെയ്യുന്നതിന് കിറ്റിൻ്റെ കാലിബ്രേഷൻ നടത്തുന്നതും വീഡിയോയിൽ കാണാം.

ഡയറക്‌ട് ഫ്യുവൽ ഇഞ്ചക്ഷൻ കാറായതിനാൽ സിഎൻജി മോഡിൽ ആയിരിക്കുമ്പോൾ പോലും 20 ശതമാനം പെട്രോൾ ഉപയോഗിക്കുന്നുണ്ടെന്നും വീഡിയോയിൽ പറയുന്നുണ്ട്. കൃത്യമായ മൈലേജ് കണക്കുകൾ പറയുന്നില്ലെങ്കിലും കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിന്റെ ഉപയോഗം സ്കോർപിയോ N എസ്‌യുവി ഉടമകൾക്ക് അവരുടെ ഫ്യുവൽ ബിൽ പകുതിയായി കുറക്കാനാവുമെന്നും അവതാരകൻ അവകാശപ്പെടുന്നുണ്ട്.

More from DriveSpark

Article Published On: Sunday, March 10, 2024, 9:00 [IST]
English summary
Mahindra scorpio n with aftermarket cng kit goes viral check out the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X