സ്കോർപിയോ N സംഭവം തന്നെ! പക്ഷേ ഈ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിട്ട് വാങ്ങിയാൽ മതി

പ്രത്യേകിച്ച് ആമുഖമൊന്നും വേണ്ടാത്ത വാഹനമാണ് സ്കോർപിയോ. ബൊലേറോയ്ക്ക് ശേഷം മഹീന്ദ്രയ്ക്ക് മുഖം സമ്മാനിച്ച ഇതിഹാസമാണ് ഈ തട്ടുപൊളിപ്പൻ എസ്‌യുവിയെന്നതാണ് യാഥാർഥ്യം. ഇന്ന് കമ്പനി നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡൽ ഇന്ന് രണ്ടാം തലമുറ ആവർത്തനത്തിൽ തകർത്താടുകയാണ്. ഒറ്റ ദിവസം കൊണ്ട് ലക്ഷത്തിലേറെ ബുക്കിംഗ് നേടിയെടുത്ത് റെക്കോഡിട്ടാണ് പുതുതലമുറ ആവർത്തനത്തിലേക്ക് ചേക്കേറിയതും.

അതിനിടയിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പന നാഴികക്കല്ലും താണ്ടി സ്കോർപിയോ N കരുത്തുകാട്ടി. ഓര്‍ഡര്‍ ബാക്ക്‌ലോഗ് കുത്തനെ കൂടിയതിനെ തുടര്‍ന്ന് ജനപ്രിയ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കാനായി പ്രൊഡക്ഷന്‍ കൂട്ടിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. എന്നാൽ ഇതിനിടയിൽ വിൽപ്പന പിടിച്ചു നിർത്താനും ഡിമാന്റ് കൂട്ടാനുമായി സ്കോർപിയോ N നിരയിലേക്ക് പുത്തനൊരു Z8 സെലക്ട് വേരിയന്റും ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ അവതരിപ്പിച്ചിട്ടുണ്ട്.

Mahindra Scorpio N Z8 Select Vs Z8 Standard Variants Comparison

എസ്‌യുവിയുടെ Z6 വേരിയൻ്റിന് മുകളിൽ സ്ഥിതി ചെയ്യുന്ന ഈ പുത്തൻ മോഡലിന്റെ പെട്രോൾ വേരിയന്റിന് 17 ലക്ഷം രൂപയിൽ നിന്നാണ് വില ആരംഭിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ സ്റ്റാൻഡേർഡ് Z8 പതിപ്പിൽ നിന്നും ഏകദേശം 1.11 ലക്ഷം മുതൽ 1.65 ലക്ഷം രൂപ വരെ ലാഭിക്കാം. പക്ഷേ ഇവ രണ്ടും തമ്മിൽ എന്തെല്ലാം ഫീച്ചറുകളിലാണ് വ്യത്യാസം വരുന്നതെന്ന് പലർക്കും സംശയമുണ്ടാവും അല്ലേ. ഈ ലേഖനത്തിൽ പറഞ്ഞുതരാൻ പോവുന്നതും ഇക്കാര്യമാണ്.

സുരക്ഷയുടെ കാര്യത്തിൽ പുതിയ സ്കോർപിയോ N Z8 സെലക്‌ട് വേരിയന്റിൽ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) ഇല്ലെങ്കിലും Z8 സ്റ്റാൻഡേർഡ് പോലെ ആറ് എയർബാഗുകൾ ലഭിക്കുന്നുണ്ട്. പക്ഷേ ഇതിൽ ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോളും പുഷ്-ബട്ടൺ സ്റ്റാർട്ട് പ്രവർത്തനവും മഹീന്ദ്ര ഒഴിവാക്കുകയും ചെയ്തു. അതോടൊപ്പം തന്നെ പരമ്പരാഗത ഇഗ്നിഷനാണ് എസ്‌യുവിയിൽ അവതരിപ്പിക്കുന്നതും.

Mahindra Scorpio N Z8 Select Vs Z8 Standard Variants Comparison

കൂടാതെ പവർ വിൻഡോകൾക്കുള്ള ആൻ്റി-പിഞ്ച് ഫംഗ്‌ഷനിൽ നിന്ന് ഡ്രൈവർക്ക് പ്രയോജനം ലഭിക്കുമ്പോൾ ഫ്രണ്ട് പാസഞ്ചർ സൈഡിൽ ഈ സവിശേഷത കിട്ടില്ല. എസ്റ്റീരിയറിലേക്ക് വന്നാൽ Z8 S ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോ വൈപ്പറുകൾ, പവർ ഫോൾഡിംഗ് വിംഗ് മിററുകൾ എന്നിവയും പുതിയ Z8 സെലക്‌ട് വേരിയന്റിൽ നിന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര
ഒഴിവാക്കിയിട്ടുണ്ട്.

എന്നിരുന്നാലും സ്കോർപിയോ N എസ്‌യുവിയിലെ ഈ പുതിയ വേരിയന്റിന് മാത്രമായി ഒരു പുതിയ 'മിഡ്‌നൈറ്റ് ബ്ലാക്ക്' കളർ ഓപ്ഷൻ അവതരിപ്പിച്ചിരിക്കുന്നത് ആളുകളെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യമാണ്. കൂടാതെ വാഹനത്തിന്റെ സ്റ്റാൻഡേർഡ് Z8 പതിപ്പിൽ കാണുന്നത് പോലെ ക്രോം ഫിനിഷ് ചെയ്തവയ്ക്ക് പകരം ബോഡി കളർഡ് ഡോർ ഹാൻഡിലുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.

Mahindra Scorpio N Z8 Select Vs Z8 Standard Variants Comparison

ഇന്റീരിയറിൽ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും അഡ്രിനോക്‌സ് കണക്റ്റോടുകൂടിയ 7.0 ഇഞ്ച് കളർ TFT ഡിസ്പ്ലേ, ഇന്റഗ്രേറ്റർ് അലക്‌സ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണ, സൺറൂഫ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) എന്നിവയും അതിലേറെയും ഉൾപ്പെടെ ഉയർന്ന Z8 വേരിയൻ്റിൽ നിന്ന് നിരവധി സവിശേഷതകൾ സ്കോർപിയോയുടെ പുത്തൻ Z8 സെക്‌ടിന് പാരമ്പര്യമായി ലഭിക്കുന്നു.

ടു-വീൽ, ഫോർ-വീൽ ഡ്രൈവ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് Z8 മോഡലിൽ നിന്ന് വ്യത്യസ്തമായി സ്കോർപിയോ N എസ്‌യുവിയുടെ പുതിയ Z8 സെലക്ട് വേരിയന്റ് ടൂ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ മാത്രമേ ലഭ്യമാകൂ. എന്നാൽ പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ എസ്‌യുവി ലഭ്യമാകുമെന്നത് വലിയ ആശ്വാസം നൽകുന്ന കാര്യമാണ്. എസ്‌യുവിയിലെ പെട്രോൾ എഞ്ചിൻ 197 bhp കരുത്തിൽ 380 Nm torque വരെ ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

Mahindra Scorpio N Z8 Select Vs Z8 Standard Variants Comparison

അതേസമയം ഡീസൽ വേരിയന്റുകൾ 172 bhp പവറിൽ പരമാവധി 400 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് മഹീന്ദ്ര പറയുന്നു. എസ്‌യുവിയിലെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനോടെ തെരഞ്ഞെടുക്കാനും സാധിക്കും. മഹീന്ദ്ര സ്കോർപിയോ N Z8 സെലക്‌ട് പതിപ്പിന് ചില ഫീച്ചറുകളിൽ കുറവുണ്ടെങ്കിലും Z8 സ്റ്റാൻഡേർഡ് വേരിയന്റിനേക്കാൾ കൂടുതൽ താങ്ങാനാവുന്ന ബദലാക്കിയാണ് കമ്പനി അവതരിപ്പിക്കുന്നത്.

അങ്ങനെ മൊത്തത്തിൽ നോക്കുമ്പോൾ പുതിയ ഓപ്ഷൻ ആളുകൾക്ക് ഇഷ്ടപ്പെടാനാണ് സാധ്യത. 2024 മാര്‍ച്ച് 1 മുതല്‍ പുത്തന്‍ വേരിയന്റ് മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ലഭ്യമായിത്തുടങ്ങും. ജനപ്രിയ എസ്‌യുവിയുടെ പുത്തന്‍ വേരിയന്റ് മഹീന്ദ്ര ഷോറൂമുകളില്‍ ആളെ എത്തിക്കുമെന്നാണ് അനുമാനം. താങ്ങാവുന്ന വിലയില്‍ കൂടുതല്‍ ഫീച്ചറുകളും മറ്റും ലഭിക്കുന്നത് ഇന്ത്യക്കാർക്ക് എന്നും താത്പര്യമുള്ള കാര്യം കൂടിയാണ്.

More from DriveSpark

Article Published On: Saturday, February 24, 2024, 10:45 [IST]
English summary
Mahindra scorpio n z8 select vs z8 standard variants comparison details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X