15 ലക്ഷത്തിന് മുകളിലാണ് വില, എന്നിട്ടും മഹീന്ദ്രയുടെ ഈ എസ്‌യുവി ഓരോ മാസവും വാങ്ങുന്നത് പതിനായിരങ്ങൾ

കിയയെയും ടാറ്റയെയും എല്ലാം മറികടന്ന് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന നിർമാതാക്കളായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mhindra) വിലസുകയാണിപ്പോൾ. രണ്ടാമതുള്ള ഹ്യുണ്ടായിയുമായി ചെറിയ വ്യത്യാസം മാത്രമാണ് വിൽപ്പന കണക്കുകളിൽ ഉള്ളത് എന്നതിനാൽ അധികം വൈകാതെ രണ്ടാം സ്ഥാനവും ആനന്ദ് മഹീന്ദ്രയുടെ ടീം കൊണ്ടുപോയേക്കാം. 2020-ൽ രണ്ടാംതലമുറ ഥാർ പുറത്തിറക്കിയത് മുതൽ കമ്പനിക്കുള്ള ഇമേജ് ഒന്ന് വേറെ തന്നെയാണ്. പിന്നാലെ തൊട്ടടുത്ത വർഷം XUV700 വിപ്ലവം സൃഷ്‌ടിച്ചപ്പോൾ സ്കോർപിയോ N പിന്നാലെയെത്തി ബംബർ ഹിറ്റടിച്ചു.

അതിന് ശേഷം XUV300 വേഷം മാറിയെത്തിയതും കൊടുങ്കാറ്റായി. അങ്ങനെ കമ്പനിയുടെ ഏറ്റവും നല്ല സമയത്തിലൂടെയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കടന്നുപോവുന്നത്. കമ്പനിയുടെ ഏറ്റവും ഡിമാന്റുള്ള 7 സീറ്റർ എസ്‌യുവിയായി മാറിയിരിക്കുകയാണ് സ്കോർപിയോ N. ഇന്ത്യൻ വിപണിയിൽ 10 ലക്ഷത്തിൽ കൂടുതൽ ആളുകൾ സ്വന്തമാക്കിയ സ്കോർപിയോ 2002-ലാണ് വിപണിയിൽ എത്തുന്നത്.

Mahindra Scorpio SUV Posted 12 704 Units Sales In 2024 November

പിന്നീട് കാലങ്ങൾക്കിപ്പുറമാണ് രണ്ടാംതലമുറ ആവർത്തനം സ്കോർപിയോയ്ക്ക് ലഭിക്കുന്നത്. പേരിന്റെ വാലിനൊപ്പം N കൂടി ചേർത്ത് ഉഷാറാക്കിയപ്പോൾ ഷോറൂമിലെത്തുന്നവരുടെയെല്ലാം കണ്ണ് ഈ 7-സീറ്റർ വാഹനത്തിലാണ്. 2024 നവംബറിലെ വിൽപ്പന കണക്കുകളിൽ 12,704 യൂണിറ്റുകൾ വിറ്റഴിച്ച് മഹീന്ദ്ര സ്കോർപിയോ പത്താം സ്ഥാനവും നേടിയിരുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റഴിച്ച 12,185 യൂണിറ്റുകളിൽ നിന്ന് ചെറിയ വർധനവും കൈയെത്തിപ്പിടിക്കാൻ തട്ടുപൊളിപ്പൻ എസ്‌യുവിക്കായി.

വാർഷിക കണക്കുകൾ നോക്കുമ്പോൾ മൊത്തത്തിൽ 4 ശതമാനത്തിന്റെ വളർച്ചയാണ് സ്കോർപിയോയ്ക്ക് വിൽപ്പനയിൽ നേടിയെടുക്കാനായത്. നിലവിൽ ക്ലാസിക്, N എന്നിങ്ങനെ രണ്ട് മോഡലുകളിലായി സ്കോർപിയോ വാങ്ങാനുമാവും. സ്‌കോർപിയോ N മോഡലിന്റെ വരവിനൊപ്പം അപ്‌ഡേറ്റ് ചെയ്‌ത സ്‌കോർപിയോ ക്ലാസിക്കും വിൽപ്പനയിൽ തുടരാൻ കാണിച്ച ധൈര്യമാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ കാരണമായത്.

Mahindra Scorpio SUV Posted 12 704 Units Sales In 2024 November

രണ്ട് മോഡലുകളും കൂടിയാണ് നവംബറിൽ 12,704 യൂണിറ്റുകൾ വിറ്റഴിക്കാനായത്. മഹീന്ദ്ര സ്‌കോർപിയോ N പതിപ്പിന് നിലവിൽ 13.85 ലക്ഷം രൂപ മുതൽ 24.54 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. വൈവിധ്യമാർന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്ന എസ്‌യുവി രണ്ട് സീറ്റിംഗ് കോൺഫിഗറേഷനുകൾ (6,7) ഉൾപ്പെടെ വിശാലമായ വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇത് വാങ്ങുന്നവർക്ക് ഒരു ബഹുമുഖ ഓപ്ഷനായി മാറുന്നുമുണ്ട്. ഇനി ഫീച്ചറുകളെടുത്താൽ മുൻഗാമിയേക്കാൾ ഫീച്ചർ റിച്ചായിട്ടാണ് സ്കോർപിയോ N എസ്‌യുവിയെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പണികഴിപ്പിച്ചിരിക്കുന്നത്. 17.78 സെൻ്റീമീറ്റർ വലിപ്പമുള്ള കളർ TFT ഇൻസ്ട്രുമെൻ്റ് കൺസോൾ, 20.32 സെൻ്റീമീറ്റർ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 60-ലധികം ഇൻ-കാർ കണക്റ്റഡ് ഫീച്ചറുകൾ, ബിൽറ്റ്-ഇൻ അലക്സാ ഇൻ്റഗ്രേഷൻ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളെല്ലാം ഇതിൽ കമ്പനി ഉൾക്കൊള്ളിച്ചിട്ടുണ്ട്.

Mahindra Scorpio SUV Posted 12 704 Units Sales In 2024 November

അതോടൊപ്പം കോഫി-ബ്ലാക്ക് ലെതറെറ്റ് ഇൻ്റീരിയറുകൾ, ഒരു ഇലക്ട്രിക് സൺറൂഫ്, മറ്റ് പ്രീമിയം സൗകര്യങ്ങൾ എന്നിവയും കൂടിയാവുമ്പോൾ സ്കോർപിയോ N മോഡലിന്റെ ആകർഷണം വർധിക്കുന്നു. ഇതുകൂടാതെ മെച്ചപ്പെട്ട യാത്രാ സുഖത്തിനും ഹാൻഡ്‌ലിംഗിനുമായി ഫ്രീക്വൻസി ഡിപെൻഡൻ്റ് ഡാംപിംഗ് (FDD), മൾട്ടി-ട്യൂൺഡ് വാൽവ് സെൻട്രൽ ലാൻഡ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകളും എസ്‌യുവിയിൽ ഒരുക്കിയിട്ടുണ്ട്.

ആറ് എയർബാഗുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവ ഉപയോഗിച്ച് സേഫ്റ്റിക്കും മുൻഗണന നൽകിയിട്ടുണ്ട്. ഇതിന്റെ ഫലമായി ക്രാഷ് ടെസ്റ്റിൽ എസ്‌യുവിക്ക് 5-സ്റ്റാർ റേറ്റിംഗും നേടാനായിരുന്നു. 2.2 ലിറ്റർ ഡീസൽ എംഹോക്ക്, 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് സ്കോർപിയോ N വിപണനത്തിന് എത്തുന്നത്.

സ്കോർപിയോ N മോഡലിലെ പെട്രോൾ എഞ്ചിൻ 200 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ വേരിയന്റ് 175 bhp കരുത്തിൽ 400 Nm torque ആണ് സൃഷ്ടിക്കുന്നത്. രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

More from DriveSpark

Article Published On: Wednesday, December 11, 2024, 17:57 [IST]
English summary
Mahindra scorpio suv posted 12704 units sales in 2024 november
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X