സാക്ഷാൽ ടാറ്റയെ വരെ പൊട്ടിച്ചു, ഒറ്റ മാസം അരലക്ഷത്തിലധികം എസ്‌യുവികൾ വിറ്റ് മഹീന്ദ്രയുടെ കുതിപ്പ്

രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിർമാതാക്കളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (Mahindra And Mahindra). എസ്‌യുവിയെന്ന വാക്ക് കേൾക്കുമ്പോഴേ മനസിലേക്ക് ഓടിയെത്തുന്നത് ഥാർ, സ്കോർപിയോ, XUV700 പോലുള്ള വമ്പൻ മോഡലുകളാവാം. ഫാമിലിക്ക് പറ്റിയ, ദീർഘനാളത്തേക്ക് ഉപയോഗിക്കാനാവുന്ന വണ്ടികളല്ല മഹീന്ദ്രയ്ക്കുള്ളതെന്ന ഇമേജ് ഒരുകാലം വരെയുണ്ടായിരുന്നുവെങ്കിലും പിന്നീട് രണ്ടാം തലമുറ ഥാറിലൂടെ വിപണി വെട്ടിപ്പിടിക്കുകയായിരുന്നു കമ്പനി. ഥാറിന് പിന്നാലെ XUV700 ഹിറ്റടിച്ചു. അതിനുശേഷം സ്കോർപിയോ N, XUV 3XO പോലുള്ള അതികായകൻമാർ കൂടി രംഗത്തെത്തിയപ്പോൾ മഹീന്ദ്ര ഷോറൂമുകളിലെല്ലാം ഉത്സവത്തിരക്കായി.

അടുത്തിടെ പുറത്തിറക്കിയ മോഡലുകൾക്കെല്ലാം വലിയ സ്വീകാര്യത ലഭിച്ചതോടെ സ്ഥിരതയാർന്ന വിൽപ്പനയും മഹീന്ദ്രയിലേക്കെത്തി. ഓരോ മാസവും കച്ചോടം പൊടിപൊടിച്ചപ്പോൾ 2024 സെപ്റ്റംബറിൽ റെക്കോർഡ് വിൽപ്പനയാണ് ബ്രാൻഡിനെ തേടിയെത്തിയത്. 23.7 ശതമാനം വിൽപ്പന വർധനവോടെ കഴിഞ്ഞ മാസം മഹീന്ദ്ര മൊത്തത്തിൽ അരലക്ഷം കാറുകൾക്ക് മുകലളിലാണ് വിറ്റഴിച്ചത്. കൃത്യമായി പറഞ്ഞാൽ സെപ്റ്റംബറിൽ 51,062 യൂണിറ്റുകളാണ് ബ്രാൻഡ് നിരത്തിലെത്തിച്ചത്.

Mahindra Sold 51 062 SUVs In September 2024

മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കുകളാണിത്. പന്ത്രണ്ട് മാസം മുമ്പ് ഇതേ മാസത്തിൽ മഹീന്ദ്രയുടെ വിൽപ്പന 41,267 യൂണിറ്റുകളായിരുന്നു. അതേസമയം 2024 ഓഗസ്റ്റിൽ കമ്പനിയുടെ വിൽപ്പന 43,277 യൂണിറ്റുകളായിരുന്നു. ഈ വർഷം ആദ്യം മഹീന്ദ്ര XUV400 ഇലക്ട്രിക് എസ്‌യുവിയുടെ ഇൻ്റീരിയർ അപ്‌ഡേറ്റ് ചെയ്യുകയും ഏറ്റവും പുതിയ മോഡലുകൾക്ക് അനുസൃതമായി പരിഷ്ക്കരിക്കുകയും ചെയ്‌തിരുന്നു.

അതോടൊപ്പം XUV700 എസ്‌യുവിയുടെ 6 സീറ്റർ സീറ്റുള്ള വേരിയൻ്റും പുതിയ വേരിയന്റുകളും ഒരു സ്പെഷ്യൽ എഡിഷനും അവതരിപ്പിച്ചുകൊണ്ട് മോഡൽ നിര പുതുക്കുകയും ചെയ്‌തു. പഴയ XUV300 റീബ്രാൻഡ് ചെയ്‌ത് XUV 3XO എന്നപേരിൽ പുനരവതരിപ്പിച്ചതും ലോട്ടറിയായിരുന്നു. അകത്തും പുറത്തും നിരവധി പുനരവലോകനങ്ങളോടെ അരങ്ങേറിയ വാഹനത്തെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. വിപണിയിൽ എത്തിയതിനു ശേഷം ശരാശരി 9,000 യൂണിറ്റുകളാണ് പ്രതിമാസം കമ്പനി വിറ്റഴിക്കുന്നത്.

Mahindra Sold 51 062 SUVs In September 2024

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കോർപിയോ N, സ്‌കോർപിയോ ക്ലാസിക് ശ്രേണിയും പലപ്പോഴും മികച്ച വിൽപ്പനയുള്ളവയായി മാറുകയാണ്. കൂടാതെ ബൊലേറോ എംയുവിയുടെ സ്ഥിരതയാർന്ന വിൽപ്പനയും ഇന്ത്യൻ വാഹന വ്യവസായത്തിലെ വളരെ കുറച്ച് മോഡലുകൾക്ക് മാത്രമേ പൊരുത്തപ്പെടുത്താൻ കഴിയൂ. അടുത്ത മാസം മുതൽ വിൽപ്പന ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടൽ.

കാരണം അടുത്തിടെ പുറത്തിറക്കിയ 5-ഡോർ ഥാർ തന്നെയാണ്. കൂടുതൽ പ്രായോഗികമാക്കിയ വാഹനത്തിന് ഥാർ റോക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. 12.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന എസ്‌യുവി RWD, 4x4 പതിപ്പുകളിൽ സ്വന്തമാക്കാനാവും. മഹീന്ദ്ര ഥാർ റോക്‌സിനായുള്ള ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ മൂന്നിനാണ് ആരംഭിക്കുക. ഓൺലൈനായും ഡീലർഷിപ്പുകളിലും ആളുകൾക്ക് വാഹനം ബുക്ക് ചെയ്യാൻ അവസരമുണ്ട്.

Mahindra Sold 51 062 SUVs In September 2024

ഡെലിവറിയും വൈകാതെ ആരംഭിക്കുന്നതോടെ ഷോറൂമകളിലെല്ലാം പെരുന്നാളിനുള്ളയാളാവുമെന്നാണ് കണക്കുകൂട്ടലുകൾ. 2.2 ലിറ്റർ എംഹോക്ക് ഡീസൽ അല്ലെങ്കിൽ 2.0 ലിറ്റർ എംസ്റ്റാലിയൻ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് ഥാർ റോക്‌സ് വിപണിയിലെത്തുന്നത്. 4x4 കോൺഫിഗറേഷൻ ഡീസൽ എഞ്ചിനിൽ മാത്രമേ ലഭ്യമാകൂവെന്നതാണ് പ്രത്യേകം എടുത്തു പറയേണ്ട കാര്യം. പെട്രോൾ വേരിയന്റുകൾക്ക് 4x2 സജ്ജീകരണം മാത്രമേ ലഭിക്കൂവെന്നത് ചിലരേയെങ്കിലും നിരാശപ്പെടുത്തിയേക്കാം.

മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയപ്പെടുന്നുണ്ട്. എന്നാൽ 4x2 രൂപത്തിൽ റോഡിലെ യഥാർഥ സാഹചര്യങ്ങളിലേക്ക് ഇറങ്ങുമ്പോൾ ഇന്ധനക്ഷമതയിലെ ഈ കണക്കുകൾ കിട്ടിയേക്കണമെന്നില്ല.

4X4 മോഡലുകളുടെ മൈലേജ് ഇതുവരെ അറിവായിട്ടില്ല. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ ഥാർ റോക്‌സ് ലഭ്യമാണ്. ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടാനായി പുതിയ ഥാർ 5-ഡോറിന് 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, 360-ഡിഗ്രി ക്യാമറ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെവൽ 2 ADAS എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, October 1, 2024, 18:19 [IST]
English summary
Mahindra sold 51062 units in september 2024 scorpio xuv700 bolero on demand
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X