വാനോളം വാഴ്ത്തേണ്ട, ഇക്കാര്യങ്ങളിൽ 5-ഡോറിനേക്കാൾ കേമം 3-ഡോർ ഥാർ തന്നെ; കാരണം ഇതൊക്കെ

ഇക്കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഭരിച്ചവനായിരുന്നു മഹീന്ദ്ര ഥാർ റോക്‌സ് (Mahindra Thar Roxx) എന്ന എസ്‌യുവി. 3-ഡോർ മോഡലിന്റെ 5-ഡോർ ആവർത്തനമാണെങ്കിലും യുണീക്കായി തന്നെ വണ്ടി പണികഴിപ്പിക്കാൻ കമ്പനിക്കായിട്ടുണ്ടെന്നത് കൈയടി അർഹിക്കുന്ന കാര്യമാണ്. മാത്രമല്ല, ഇപ്പോൾ പക്കാ ഫാമിലി എസ്‌യുവിയാവാനും ഥാറിന് സാധിച്ചു. പിന്നിലെ നിരയിലേക്ക് കയറുന്നതും ഇറങ്ങുന്നതും കൂടുതൽ പ്രായോഗികമാക്കി എന്നതിലുപരി കിടുക്കൻ ഫീച്ചറുകളാൽ വാഹനത്തെ സമ്പന്നമാക്കാനും ആനന്ദ് മഹീന്ദ്രയുടെ കമ്പനിക്കായി. വില തുടങ്ങുന്നത് 12.99 ലക്ഷം മുതൽ കൂടിയായപ്പോൾ സംഗതി ഉഷാറായി.

എന്നിരുന്നാലും 3-ഡോർ ഥാറിന് അതിൻ്റെ വലിയ മോഡലിനേക്കാൾ ചില അധിക നേട്ടങ്ങളുണ്ട് കേട്ടോ. അതെന്താല്ലാമെന്ന് ഒന്ന് ചികഞ്ഞ് നോക്കിയാലോ? പുതിയ ഥാർ വാങ്ങാൻ പ്ലാനിട്ടിട്ടുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ഒന്ന് ഓർത്തിട്ട് വേണം ഇതിൽ ഏത് മോഡൽ വേണം വാങ്ങാനെന്ന് തീരുമാനിക്കാൻ. നിങ്ങൾക്ക് ഇനി പറയാൻ പോവുന്ന കാര്യങ്ങളാണ് മുൻഗണനെയങ്കിൽ തീർച്ചയായും 3-ഡോർ മോഡൽ തന്നെ വാങ്ങിയാൽ മതിയാവും.

Mahindra Thar Roxx

പെട്രോൾ 4x4 ഓപ്ഷൻ: പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം RWD, ഫോർ വീൽ ഡ്രൈവ് സെറ്റപ്പിൽ മഹീന്ദ്ര ഥാർ 3-ഡോർ വാങ്ങാനാവും. എന്നാൽ ഥാർ റോക്‌സാവട്ടെ ഫോർ-വീൽ ഡ്രൈവ്ട്രെയിൻ ഡീസൽ എഞ്ചിനിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണ് ചെയ്‌തിട്ടുള്ളത്. ഇത് 4X4 ഓപ്ഷനുള്ള പെട്രോൾ എഞ്ചിൻ എസ്‌യുവി ആഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്ന നീക്കമാണ്. അതിനാൽ ചെറിയ ത്രീ-ഡോറിന് ഇക്കാര്യത്തിൽ മുൻഗണന ലഭിച്ചേക്കും.

ലോവർ വേരിയന്റുകളിലും 4x4: 3-ഡോർ ഥാർ അതിൻ്റെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലും 4x4 വാഗ്ദാനം ചെയ്യുന്നുവെന്നത് മാത്രമല്ല ബേസ് AX (O) വേരിയൻ്റിൽ പോലും മഹീന്ദ്ര 4X4 ഒരുക്കിയിട്ടുണ്ടെന്നതാണ് രസകരമായ സംഗതി. മറുവശത്ത് ഥാർ റോക്‌സിൽ 4x4 ഡ്രൈവ്ട്രെയിൻ ഡീസൽ-മാനുവൽ ഗിയർബോക്‌സിനൊപ്പം മിഡ്-സ്പെക്ക് MX5 വേരിയൻ്റിൽ നിന്നുമാണ് തുടങ്ങുന്നത്. ഉയർന്ന തുക മുടക്കേണ്ടി വരുമെന്നതിനാൽ പലരും ത്രീ-ഡോറിലേക്ക് മാറാൻ സാധ്യതയുണ്ട്.

Mahindra Thar Roxx

ഓപ്പൺ ടോപ്പ്: ഐക്കണിക് രൂപം നിലനിർത്തുന്ന 3-ഡോറിൽ നിന്ന് വ്യത്യസ്തമായി ഥാർ റോക്‌സിന് പെർമനെന്റ് ഹാർഡ് ടോപ്പ് റൂഫ് മാത്രമേ ലഭിക്കൂ. കൂടാതെ പനോരമിക് സൺറൂഫും ഉണ്ട്. ആയതിനാൽ ഓപ്പൺ ടോപ്പ് ഇതിൽ പ്രോയോഗികമാവില്ല. എന്നാൽ ഓഫ്-റോഡിംഗ് സമയത്തെല്ലാം സഹായകരമാവുന്ന ഓപ്പൺ ടോപ്പ് ഥാർ 3-ഡോറിലേക്ക് ആളുകളെ ആകർഷിക്കുമെന്നതിൽ തർക്കമൊന്നുമില്ല.

ഇന്റീരിയർ: ലൈറ്റ് കളർ ഓപ്ഷൻ ഉപയോഗിക്കുന്ന സോഫ്റ്റ് ടച്ച് മെറ്റീരിയലുകളും ഡ്യുവൽ ടോൺ തീമും ചേർത്ത് മഹീന്ദ്ര ഥാർ റോക്‌സിൻ്റെ ക്യാബിൻ ഫാമിലി ഉപയോഗത്തിന് കൂടുതൽ സൗകര്യപ്രദമാക്കി എന്നതിൽ തർക്കമൊന്നുമില്ല. ഇതൊരു സ്വാഗതാർഹമായ നീക്കമാണെങ്കിലും അകത്തളം വൃത്തിയോടെ സൂക്ഷിക്കാൻ അൽപം പാടായിരിക്കും. അതേസമയം 3-ഡോർ ഥാറിൻ്റെ ഓൾ-ബ്ലാക്ക് ക്യാബിനായിരിക്കും ഉപയോഗിക്കാൻ എളുപ്പം.

Mahindra Thar Roxx

ഥാർ റോക്‌സിനേക്കാൾ 3-ഡോർ ഥാറിൻ്റെ ഗുണങ്ങൾ ഇവയാണെങ്കിലും ഫാമിലി ആവശ്യങ്ങൾക്കായി എസ്‌യുവി തിരയുന്നവരാണ് നിങ്ങളെങ്കിൽ ഏറ്റവും അനുയോജ്യം 5-ഡോർ മോഡൽ തന്നെയാവും. നിലവിൽ ഥാർ റോക്‌സിൻ്റെ റിയർ-വീൽ ഡ്രൈവ് ട്രിമ്മുകളുടെ വില മാത്രമാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. 12.99 ലക്ഷം മുതൽ 20.49 ലക്ഷം രൂപ വരെയാണ് ഇതിന് വരുന്ന എക്‌സ്ഷോറൂം വില. അതേസമയം ത്രീ-ഡോർ ഥാറിന് 11.34 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് വില വരുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, August 19, 2024, 16:02 [IST]
English summary
Mahindra thar 3 door advantages over the thar roxx 5 door suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X