മഹീന്ദ്ര മുതലാളി ഇത്രയും നല്ല മനുഷ്യനായിരുന്നോ? ഥാർ 3-ഡോറിന് 3.06 ലക്ഷം രൂപ ഡിസ്‌കൗണ്ട് ഓഫറുമായി കമ്പനി

പുതുവർഷത്തെ വരവേൽക്കാൻ വാഹന വിപണിയും തയാറായി കഴിഞ്ഞിരിക്കുകയാണ്. അതിന്റെ ഭാഗമായി മോഡൽ നിരയിൽ വില വർധനവ് പ്രഖ്യാപിച്ച് കമ്പനികളെല്ലാം മുമ്പോട്ടു വന്നിരിക്കുകയാണ്. അടുത്ത വർഷം ഏതെങ്കിലും ഒരു കാർ വാങ്ങിക്കാമെന്ന് വിചാരിച്ചിരുന്നവരെയെല്ലാം നിരാശരാക്കുന്ന കാര്യമാണ് ഇതെങ്കിലും ഇയർ എൻഡ് ഓഫറുകളൊക്കെ പ്രഖ്യാപിച്ച് വാഹന നിർമാതാക്കൾ വിൽപ്പന ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. റോക്‌സിന്റെ വരവോടെ വിൽപ്പന ചെറുതായൊന്ന് ഇടഞ്ഞ 3-ഡോർ ഥാറിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇതിന്റെ ഭാഗമായി ഓഫ്-റോഡർ ലൈഫ് സ്റ്റൈൽ എസ്‌യുവിക്ക് കിടിലൻ ഡിസ്‌കൗണ്ട് ഓഫറാണ് ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂണിനും നവംബറിനുമിടയിൽ ഥാറിന്റെ പ്രതിമാസ വിൽപ്പന ശരാശരി 6,500 യൂണിറ്റുകളാണെങ്കിലും റോക്‌സിന്റെ വരവോടെ എല്ലാവരും ബുക്കിംഗ് വരെ റദ്ദാക്കി 5-ഡോറിലേക്ക് ചായുകയാണ്. 3-ഡോർ ഓഫ്-റോഡറിൻ്റെ 4WD വേരിയന്റുകളുടെ നിലവിലുള്ള സ്റ്റോക്കുകളെല്ലാം വിറ്റഴിക്കാനായി 3 ലക്ഷം രൂപയ്ക്ക് മുകളിലാണ് കമ്പനി ഡിസ്‌കൗണ്ടിട്ടിരിക്കുന്നത്. അതായത് ഥാർ എർത്ത് എഡിഷൻ വാങ്ങുന്നവരെ 3.06 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കാത്തിരിക്കുന്നതെന്ന് സാരം.

mahindra thar earth edition

ഈ വർഷം ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത എർത്ത് എഡിഷൻ ഥാറിന്റെ സ്റ്റാൻഡേർഡ് പതിപ്പുകളെ അപേക്ഷിച്ച് അല്ലറചില്ലറ കോസ്റ്റമെറ്റിക് പരിഷ്ക്കാരങ്ങളെല്ലാം ലഭിക്കുന്നുണ്ട്. സവിശേഷമായ മാറ്റ് ഡെസേർട്ട് ഫ്യൂറി എന്ന കളർ ഓപ്ഷനാണ് ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒപ്പം ബി-പില്ലറുകളിലും റിയർ ഫെൻഡറുകളിലും പ്രത്യേക 'എർത്ത് എഡിഷൻ' ബാഡ്ജുകളും ഇടംപിടിച്ചിരിക്കുന്നത് കാണാം.

ഇൻ്റീരിയറിനും സമാനമായ ഡെസേർട്ട് ഫ്യൂറി നിറം കൊടുത്താണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര എർത്ത് എഡിഷനെ ഒരുക്കിയിരിക്കുന്നത്. ലെതറെറ്റ് അപ്ഹോൾസ്റ്ററി, ബീജ്, ബ്ലാക്ക് ഡ്യുവൽ ടോൺ തീം എന്നിവയാണ് എസ്‌യുവിയുടെ അകത്തളത്തെ കിടിലമാക്കുന്നത്. ടോപ്പ് എൻഡ് ഹാർഡ്‌ടോപ്പ് വേരിയൻ്റിനെ അടിസ്ഥാനമാക്കിയാണ് എർത്ത് എഡിഷൻ പണികഴിപ്പിച്ചിരിക്കുന്നത്. 15.40 ലക്ഷം മുതൽ 17.60 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നതും.

mahindra thar

ഈ വിലയിൽ നിന്നായിരിക്കും 3.06 ലക്ഷം രൂപയുടെ വിലക്കുറവ് ലഭിക്കുക. ഇനി എർത്ത് എഡിഷൻ വേണ്ടെന്നുള്ളവർക്ക് മഹീന്ദ്ര ഥാർ എസ്‌യുവിയുടെ ഫോർ വീൽ ഡ്രൈവ് മോഡലുകൾ വാങ്ങുകയാണെങ്കിൽ പരമാവധി 1.06 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഓഫർ ഉപയോഗപ്പെടുത്താമെന്നും കമ്പനി പറയുന്നു. നിലവിൽ 14.30 ലക്ഷം മുതൽ 17.20 ലക്ഷം രൂപ വരെയാണ് 3-ഡോർ 4WD പതിപ്പുകൾക്ക് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

ഇനി മഹീന്ദ്ര ഥാർ 3-ഡോർ എസ്‌യുവിയുടെ RWD വേരിയന്റുകൾ മതിയെങ്കിലും നിരാശപ്പെടേണ്ടി വരില്ല. ഇതിന്റെ പെട്രോൾ 2WD പതിപ്പുകൾക്ക് ഡിസംബറിൽ 1.31 ലക്ഷം രൂപ വരെ വമ്പിച്ച ഓഫറാണ് കമ്പനി ഇട്ടിരിക്കുന്നത്. അതേസമയം ഡീസൽ 2WD പതിപ്പുകളിൽ മൊത്തം 56,000 രൂപയാണ് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ. നിലവിൽ 11.35 ലക്ഷം മുതൽ 14.10 ലക്ഷം വരെയാണ് ഥാർ റിയർ വീൽ ഡ്രൈവ് ശ്രേണിയുടെ വില വരുന്നത്.

mahindra thar earth edition interior

ലൈഫ്‌ സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയായി ഡിസൈൻ ചെയ്‌തിട്ടുള്ള മഹീന്ദ്ര ഥാർ 3-ഡോർ മൂന്ന് എഞ്ചിൻ ഓപ്ഷനുകളുമായാണ് വിപണിയിൽ എത്തുന്നത്. 152 bhp കരുത്തുള്ള 2.0 ലിറ്റർ ടർബോ-പെട്രോൾ, 132 bhp പവറുള്ള 2.2 ലിറ്റർ ഡീസൽ, 119 bhp മാത്രമുള്ള 1.5 ലിറ്റർ ഡീസൽ എന്നിവയാണവ. ആദ്യത്തെ രണ്ടെണ്ണം മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സും ഓപ്‌ഷണൽ 4x4 സാങ്കേതികവിദ്യയുമായിട്ടാണ് വിപണിയിൽ എത്തുന്നത്.

അതേസമയം 1.5 ലിറ്റർ ഡീസൽ എഞ്ചിൻ മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് വരുന്നത്. ഇനി ഓഫറുകളെ കുറിച്ച് കൂടുതൽ അറിയണമെങ്കിൽ നിങ്ങളുടെ അടുത്തുള്ള മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഡീലർഷിപ്പുമായി ബന്ധപ്പെടുക. സംസ്ഥാനം, നഗരം, സ്റ്റോക്കിന്റെ ലഭ്യത എന്നിവയെ അടിസ്ഥാനമാക്കി മേൽപ്പറഞ്ഞ ഡിസ്‌കൗണ്ട് ഓഫറുകളിൽ മാറ്റങ്ങളും ഉണ്ടായേക്കാമെന്നത് പ്രത്യേകം ശ്രദ്ധിക്കണേ. ഈയൊരു വണ്ടി സ്വപ്‌നമായി മനസിൽ കൊണ്ടുനടക്കുന്നവർക്ക് വാങ്ങാൻ പറ്റിയ സമയമാണിതെന്നും പറയാം.

More from DriveSpark

Article Published On: Monday, December 9, 2024, 15:58 [IST]
English summary
Mahindra thar 3 door suv now available with rs 3 06 lakh discount offer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X