ഓരോ സെക്കൻഡിലും ഥാർ റോക്‌സ് ബുക്ക് ചെയ്യുന്നത് 49 ആളുകൾ! ഒറ്റ മണിക്കൂറിൽ വാരിയത് 1.76 ലക്ഷം ബുക്കിംഗുകൾ

ഈ കൊല്ലം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ കാത്തിരുന്ന വാഹനമായിരുന്നു ഥാർ 5-ഡോർ. ഥാർ റോക്‌സ് എന്ന് പേരിട്ട് ഓഗസ്റ്റ് 15-ന് എസ്‌യുവിയെ വിപണിയിലെത്തിച്ച മഹീന്ദ്രയ്ക്ക് ഗംഭീര വരവേൽപ്പും ലഭിച്ചു. വില പ്രഖ്യാപനത്തിൽ ആളുകളെല്ലാം ഫ്ലാറ്റായപ്പോൾ വണ്ടി ബുക്ക് ചെയ്യാൻ ഫാൻസെല്ലാം ക്യൂ നിൽക്കുകയായിരുന്നു. ഒടുവിൽ ഥാർ റോക്‌സിനായുള്ള ബുക്കിംഗ് ഇന്ന് രാവിലെ 11 മണി മുതൽ ഔദ്യോഗികമായി സ്വീകരിക്കാനും കമ്പനി തുടങ്ങിയിരിക്കുകയാണ്. വണ്ടി എത്രയും വേഗം മുറ്റത്തെത്തിക്കാൻ കാത്തിരിക്കുന്നവർ ഒട്ടും വൈകിക്കാതെ ഓൺലൈനായോ ഡീലർഷിപ്പിലെത്തിയോ 5-ഡോർ മോഡൽ ബുക്ക് ചെയ്‌തിട്ടോ.

ഇന്ന് രാവിലെ 11:00 മണിക്ക് ബുക്കിംഗ് വിൻഡോ തുറന്ന് വെറും 1 മണിക്കൂറിനുള്ളിൽ ഥാർ റോക്‌സ് വാരിയത് 1,76,218 ബുക്കിംഗുകളോളമാണ്. ഈ വമ്പിച്ച പ്രതികരണം എസ്‌യുവിക്ക് ലഭിച്ച സ്വീകാര്യതയാണ് എടുത്തുകാണിക്കുന്നത്. മുമ്പ് 2020-ൽ 3-ഡോർ മോഡൽ ഇറക്കിയതിന് പിന്നാലെ XUV700, സ്കോർപിയോ N മോഡലുകളും സമാനമായ ബുക്കിംഗ് വാരിയിരുന്നുവെങ്കിലും സെക്കൻഡിൽ 49 ബുക്കിംഗ് കണക്കിൽ ഥാർ റോക്‌സ് റെക്കോർഡ് തൂക്കുകയായിരുന്നു.

Mahindra Thar Roxx 5-Door Bookings Crossed 1 76 Lakh Units

ഥാർ റോക്‌സിനായുള്ള ഡെലിവറി ഒക്‌ടോബർ 12-ന് ആരംഭിക്കുമെന്നാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. ഉയർന്ന ഡിമാൻഡുള്ള മോഡലുകൾക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കാൻ കമ്പനി തങ്ങളുടെ നിർമാണം വർധിപ്പിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഈ ഓഫ്-റോഡ് എസ്‌യുവിക്ക് ഗംഭീര ഡിമാന്റായിരിക്കും ഉണ്ടാവുകയെന്നാണ് അനുമാനം. അങ്ങനെയെങ്കിൽ ഡെലിവറി പൂർത്തിയാക്കുന്ന കാര്യങ്ങളിൽ മഹീന്ദ്രയെടുക്കുന്ന തന്ത്രം എന്തായിരിക്കുമെന്നും വരും ദിവസങ്ങളിൽ അറിയാം.

മൂന്ന് വാതിലുകളുള്ള ഥാറുമായി താരതമ്യപ്പെടുത്തുമ്പോൾ വലിപ്പം കൂടിയതും അധിക ഡോറുകളുടെ വരവും കാരണം 5-ഡോർ ഥാർ കൂടുതൽ ഫാമിലി എസ്‌യുവിയായി മാറിയെന്ന് വേണം പറയാൻ. പ്രാരംഭ വില ഓക്കെയായി തോന്നിയെങ്കിലും 4x4 മോഡലുകളുടെ വില പലർക്കും ദഹിച്ചിട്ടില്ലെന്നാണ് വിവരം. 12.99 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് ഥാർ റോക്‌സിനായി മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

Mahindra Thar Roxx 5-Door Bookings Crossed 1 76 Lakh Units

3-ഡോർ പതിപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഡിസൈനിലും അല്ലറചില്ലറ പരിഷ്ക്കാരങ്ങളൊക്കെ കാണം. പുതുക്കിയ ഫ്രണ്ട് ഗ്രിൽ, ഹെഡ്‌ലൈറ്റുകൾ, അലോയ് ഡിസൈൻ എന്നിവയെല്ലാം മാറിയിട്ടുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലും മെച്ചപ്പെടുത്തലുകൾ കാണാനാവും. പനോരമിക് സൺറൂഫ്, പവർഡ് ഡ്രൈവർ സീറ്റ്, വെൻ്റിലേറ്റഡ് സീറ്റുകൾ, കൂടുതൽ സുഖത്തിനും സുരക്ഷയ്ക്കുമായി ആറ് എയർബാഗുകൾ എന്നിവയുൾപ്പെടെയുള്ള പ്രീമിയം ഫീച്ചറുകളാൽ നിറഞ്ഞു തുളുമ്പിയാണ് ഥാർ റോക്‌സിന്റെ വരവ്.

തീർന്നില്ല, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും എസ്‌യുവിയിൽ ഉണ്ട്. നൂതന സുരക്ഷാ സാങ്കേതികവിദ്യയിൽ ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB) എന്നിവയും മഹീന്ദ്ര ഥാർ റോക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വേണം പറയാൻ.

Mahindra Thar Roxx 5-Door Bookings Crossed 1 76 Lakh Units

2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ജെൻ2 ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് മഹീന്ദ്ര ഥാർ റോക്സിനും തുടിപ്പേകുന്നത്. XUV700, സ്കോർപിയോ-N തുടങ്ങിയ മോഡലുകളിൽ കാണുന്ന അതേ എഞ്ചിനാണെങ്കിലും വ്യത്യസ്‌തമായ ട്യൂണിംഗിലാണ് ഥാർ 5-ഡോറിൽ ഇവ ഒരുക്കിയിരിക്കുന്നത്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും തെരഞ്ഞെടുക്കാനാവും. RWD, 4X4 പതിപ്പുകളും ഥാർ 5-ഡോറിനുണ്ടാവുമെങ്കിലും ഡീസലിൽ മാത്രമാണ് 4X4 കൊടുത്തിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 2.0 ലിറ്റർ ഫോർ സിലിണ്ടർ എംസ്റ്റലിയൺ ടർബോ പെട്രോൾ എഞ്ചിന് 177 bhp പവറിൽ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 2.2 ലിറ്റർ ഫോർ സിലിണ്ടർ എംഹോക്ക് ഡീസലിന് 175 bhp കരുത്തിൽ 370 Nm torque വരെയും നൽകാനാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. മൈലേജ് കണക്കുകൾ പ്രകാരം എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ ലിറ്ററിന് 12.40 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഡീസൽ എഞ്ചിൻ ലിറ്ററിന് 15.20 കിലോമീറ്റർ മൈലേജ് നൽകുമെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര പറയപ്പെടുന്നുണ്ട്. മഹീന്ദ്ര ഥാർ റോക്‌സ് ഇന്ത്യയിലെ ഓഫ്-റോഡ് എസ്‌യുവി സെഗ്മെന്റിൽ 5-ഡോർ ഫോഴ്‌സ് ഗൂർഖ, മാരുതി സുസുക്കി ജിംനി എന്നിവയുമായാണ് മത്സരിക്കുന്നത്. മോക്ക ബ്രൗൺ എന്ന പുതിയ ഇൻ്റീരിയർ തീമും പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് ഥാർ റോക്‌സിൻ്റെ 4WD വേരിയൻ്റുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിൻ്റെ ഡെലിവറികൾ 2025 ജനുവരി അവസാനത്തോടെ ആരംഭിക്കും.

More from DriveSpark

Article Published On: Thursday, October 3, 2024, 15:30 [IST]
English summary
Mahindra thar roxx 5 door bookings crossed 1 76 lakh units in just 1 hour details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X