ജിംനിയിൽ ഇതൊന്നും സ്വപ്‌നം പോലും കാണാൻ പറ്റൂല്ല! ഥാർ 5-ഡോറിന്റെ അകത്തിരുന്ന് ആകാശക്കാഴ്ച്ചയും കാണാം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള സ്പോർട് യൂട്ടിലിറ്റി വാഹനം ഏതെന്ന് ചോദിച്ചാൽ ധൈര്യമായി പറയാം അത് മഹീന്ദ്ര ഥാർ (Mahindra Thar) ആണെന്ന്. 2010-ലാണ് ആദ്യമായി പിറവിയെടുക്കുന്നതെങ്കിലും വളരെ പണ്ടേ പരിചയമുള്ള വാഹനമായാണ് ഥാറിനെ ആളുകൾ നെഞ്ചിലേറ്റിയത്. ആദ്യതലമുറയിൽ പക്കാ ഓഫ്-റോഡറായാണ് പണികഴിപ്പിച്ചതെങ്കിലും രണ്ടാംതലമുറയിലേക്ക് ചേക്കേറിയപ്പോൾ ആളാകെ മാറി. പരുക്കൻ ശൈലി വിട്ട് ലൈഫ്-സ്റ്റൈൽ ഓഫ്-റോഡർ എസ്‌യുവിയായി മോഡൽ അവതരിച്ചതോടെ ഏവരും ഇതിന് പിന്നാലെയായി. അന്യായ റോഡ് പ്രസൻസും പെർഫോമൻസും കൂടിയായപ്പോൾ പലരുടേയും 'ഡ്രീം കാർ' ആവാൻ ഥാറിനായി.

പക്ഷേ 3-ഡോർ പതിപ്പിൽ ആളത്ര പ്രാക്‌ടിക്കലല്ല എന്നത് സത്യം തന്നെയാണെന്ന് പലർക്കും അറിയാം. പിൻസീറ്റിലെ യാത്രയും മടുപ്പാണ്. എന്തിന് ചെറുപ്പക്കാർക്ക് പോലും ഥാറിന്റെ പിന്നിലേക്ക് കയറാൻ തന്നെ മടിയാണ്. ഈയൊരു കാര്യം മാറ്റിനിർത്തിയാൽ മിടുക്കനൊരു ഫാമിലി കാറാവാൻ യോഗ്യനാണ് കക്ഷി. 5-ഡോറിൽ കൂടി വന്നാൽ ഒന്ന് വാങ്ങാമായിരുന്നുവെന്ന് ഓർത്തിരുന്നവർക്കുള്ള സന്തോഷ വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു.

Mahindra Thar Roxx 5-Door Coming With Panoramic Sunroof

വരുന്ന ഓഗസ്റ്റ് 15-ന് മഹീന്ദ്ര ഥാർ റോക്‌സ് 5-ഡോർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ പോവുകയാണ്. ഇതിനോടകം ഏവരും ഈ വാർത്ത അറിഞ്ഞിരിക്കും. ഇപ്പോൾ വാഹനത്തിലെ ഓരോ ഫീച്ചറുകൾ വെളിപ്പെടുത്തി ഹൈപ്പ് വാനോളമുയർത്തുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. വാഹനത്തിനുള്ളിൽ ഇരുന്നുകൊണ്ട് ആകാശക്കാഴ്ച്ച കണ്ട്പോവാൻ പനോരമിക് സൺറൂഫുമായാവും എസ്‌യുവികളിലെ റോക്‌സ്റ്റാർ വരിക.

5-ഡോറിനൊപ്പം പ്രായോഗികത വർധിപ്പിക്കുന്നതിനൊപ്പം മോഡേൺ ടെക്നോളജിയാൽ സമ്പന്നമാവാനുമുള്ള ശ്രമമാണ് ബ്രാൻഡിൽ നിന്നും വരുന്നത്. പുതിയ കാർ വാങ്ങുമ്പോൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരയുന്ന സൺറൂഫ് ഫീച്ചർ കൂടി എസ്‌യുവിയിൽ എത്തുന്നതോടെ സംഭവം കളറാവും. ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡർ വിഭാഗത്തിലെ ഒരു സെഗ്‌മെൻ്റ്-ഫസ്റ്റ് സവിശേഷതയായിരിക്കും ഇതെന്നും ഥാർ റോക്‌സിനെ വേറിട്ടുനിർത്തും.

Mahindra Thar Roxx 5-Door Coming With Panoramic Sunroof

പനോരമിക് സൺറൂഫിനൊപ്പം മാരുതി ജിംനി, ഫോഴ്‌സ് ഗൂർഖ തുടങ്ങിയ എതിരാളികളെ മറികടക്കാനും മഹീന്ദ്ര ഥാർ റോക്‌സിനാവും. എന്നാൽ 5-ഡോർ എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയന്റിൽ മാത്രമാവും സംഗതി ലഭ്യമാവുകയെന്നാണ് വിവരം മിഡ്-സ്പെക്ക് വേരിയൻ്റുകൾക്ക് സിംഗിൾ-പാൻ സൺറൂഫും കമ്പനി ഒരുക്കിയേക്കും. പനോരമിക് സൺറൂഫ് വേരിയൻ്റുകളുടെ വില താരതമ്യേന കൂടുതലായിരിക്കാമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

മോണോകോക്ക് എസ്‌യുവിയെ അപേക്ഷിച്ച് ലാഡർ ഫ്രെയിം നിർമാണമുള്ള വാഹനങ്ങളിൽ പനോരമിക് സൺറൂഫ് സംയോജിപ്പിക്കുന്നത് പൊതുവെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനെയാണ് മഹീന്ദ്ര ഇപ്പോൾ മറികടന്നത്. ഇനി മറ്റ് സവിശേഷതകളിലേക്ക് നോക്കിയാൽ ഫാമിലി എസ്‌യുവിയായി മാറുന്നതിനാൽ എല്ലാ കാര്യങ്ങളിലും ആള് മിടുക്കനായിരിക്കുമെന്ന് വേണം പറയാൻ. ഇന്റീരിയറിൽ ഒരു വലിയ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിൻ്റെ സാന്നിധ്യം ടീസറിലുടെ വെളിപ്പെടുത്തിയിട്ടുണ്ട്.

Mahindra Thar Roxx 5-Door Coming With Panoramic Sunroof

ഇതോടൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയാണ് ഥാർ റോക്‌സിലെ മറ്റ് പ്രധാന ഹൈലൈറ്റുകൾ. സേഫ്റ്റിയിലും ആള് പുലിയായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്ററും ഓട്ടോ-ഡിമ്മിംഗ് ഐആർവിഎമ്മും ഉൾപ്പെടുന്ന എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് വേരിയൻ്റുകൾക്ക് ADAS ലെവൽ 2 സവിശേഷതകൾ ലഭിക്കുമെന്നാണ് വിവരം.

എഞ്ചിൻ ഓപ്ഷനിലേക്ക് നോക്കിയാൽ 3-ഡോർ മോഡലിൽ കാണുന്ന അതേ 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നിവയായിരിക്കും പുതിയ 5-ഡോർ റോക്‌സിനും തുടിപ്പേകാൻ എത്തുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷൻ ചോയ്‌സുകൾ. ഥാര്‍ റോക്സിൽ റിയര്‍-വീല്‍ ഡ്രൈവും ഓപ്ഷണല്‍ ഫോര്‍-വീല്‍ ഡ്രൈവ് സജ്ജീകരണവും മഹീന്ദ്ര സ്റ്റാന്‍ഡേര്‍ഡായി നല്‍കിയേക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, July 30, 2024, 11:19 [IST]
English summary
Mahindra thar roxx 5 door coming with panoramic sunroof new teaser video out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X