ഒന്ന് ഓടിച്ചുനോക്കിയാൽ പിന്നെ വാങ്ങാതെ പോരില്ല! ഥാർ 5-ഡോറിന്റെ എഞ്ചിൻ, പെർഫോമൻസ് വിവരങ്ങൾ അറിയാം

ഇന്ത്യൻ വാഹന വിപണിയെ ഇളക്കി മറിക്കാനായി ടാറ്റ കർവ് ഇവി, സിട്രൺ ബസാൾട്ട് പോലുള്ള പുത്തൻ മോഡലുകൾ എത്തിയിരിക്കുകയാണ്. എന്നാൽ വണ്ടിഭ്രാന്തൻമാരെല്ലാം കാത്തിരിക്കുന്നത് മറ്റൊരു സ്പോർട് യൂട്ടിലിറ്റി വാഹനത്തിനായാണ്. അതേ ഓഫ്-റോഡ് എസ്‌യുവികളുടെ തമ്പുരാനായ മഹീന്ദ്ര ഥാറിന്റെ 5-ഡോർ ആവർത്തനത്തിന്റെ വരവിനായാണ് രാജ്യം കാത്തിരിക്കുന്നത്. ഇനി ദിവസങ്ങൾക്കുള്ളിൽ അരങ്ങേറ്റം കുറിക്കാൻ പോവുന്ന ഥാർ റോക്‌സിന്റെ കൂടുതൽ വിശദാംശങ്ങൾ ഇന്റർനെറ്റിലൂടെ ചോർന്നിരിക്കുന്നതാണ് ഏറ്റവും പുതിയ വാർത്ത. എസ്‌യുവിയുടെ എഞ്ചിൻ, ഗിയർബോക്‌സ്, പ്ലാറ്റ്ഫോം പെർഫോമൻസ് എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്.

മഹീന്ദ്രയുടെ മോഡൽ ലൈനപ്പിൽ സ്കോർപിയോ N എസ്‌യുവിക്ക് താഴെയായി ഥാർ റോക്‌സ് 5-ഡോർ സ്ഥാനം പിടിക്കും. ഏകദേശം 4.3 മീറ്റർ നീളമുള്ള ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു ഓഫ്-റോഡ് ശേഷിയുള്ള എസ്‌യുവി ആയിരിക്കും ഇതെന്നതാണ് പ്രധാന ഹൈലൈറ്റ്. എന്നിരുന്നാലും കൂടുതൽ ഫാമിലി ഫ്രണ്ട്ലിയാവുന്ന വാഹനത്തെ ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി കണക്കാക്കിയാൽ മതിയാവും. 3-ഡോർ മോഡലിനെ അപേക്ഷിച്ച് ഇനിമുതൽ 5 പേർക്ക് സുഖമായി ഥാറിൽ യാത്ര ചെയ്യാം.

Mahindra Thar Roxx 5-Door Engine Specs Platform Details Out

സ്കോർപിയോ N എസ്‌യുവിയുടെ 3G പ്ലാറ്റ്‌ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞതായി പറയപ്പെടുന്ന പുതുതായി രൂപകൽപ്പന ചെയ്ത 4G പ്ലാറ്റ്‌ഫോമിലാണ് ഥാർ റോക്‌സ് പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഈ നാലാംതലമുറ പ്ലാറ്റ്‌ഫോം നൂതനമായ ഉയർന്ന കരുത്തുള്ള സ്റ്റീൽ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഇത് 3G പ്ലാറ്റ്‌ഫോമിനേക്കാൾ 40 കിലോ ഭാരം കുറയ്ക്കാനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്.

എന്നിരുന്നാലും 'ഫ്രീക്വൻസി ഡിപെൻഡൻ്റ് ഡാംപിംഗ്' സാങ്കേതികവിദ്യ ഫീച്ചർ ചെയ്യുന്ന മൾട്ടി-ലിങ്ക് റിയർ സസ്‌പെൻഷൻ പോലെയുള്ള കൂടുതൽ ഘടകങ്ങൾ സ്കോർപിയോ N മോഡലുമായി മഹീന്ദ്ര ഥാർ 5-ഡോർ പങ്കിട്ടിട്ടുമുണ്ട്. മുൻവശത്ത് ഇത് ഇൻഡിപ്പെൻഡഡ് ഡബിൾ വിഷ്ബോൺ സെറ്റപ്പാണ് ഉപയോഗിക്കുന്നത്. ഓഫ്-റോഡിംഗിനെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ മറികടക്കാൻ സഹായിക്കുന്ന കൂടുതൽ ഉപകരണങ്ങൾ ലഭിക്കുന്നതിനാൽ 3-ഡോർ പതിപ്പിനേക്കാൾ മികച്ചതായിരിക്കും റോക്‌സ് എന്നാണ് അനുമാനം.

Mahindra Thar Roxx 5-Door Engine Specs Platform Details Out

41.3 ഡിഗ്രി അപ്രോച്ച് ആംഗിൾ, 36.1 ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, റാമ്പ് ബ്രേക്ക്ഓവർ ആംഗിൾ 23.6 ഡിഗ്രി, 650 മില്ലീമീറ്റർ വാട്ടർവേഡിംഗ് കപ്പാസിറ്റി, നാല് വീലുകളിലും ഡിസ്‌ക് ബ്രേക്കുകൾ, മെറ്റാലിക് ഹാർഡ് റൂഫ് പോലുള്ളവയാണ് വരാനിരിക്കുന്ന ഥാർ റോക്‌സിലെ മറ്റ് പ്രത്യേകതകൾ. ഇലക്ട്രോണിക് ബ്രേക്ക് ലോക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ലോക്കിംഗ് ഡിഫറൻഷ്യൽ, ടെറൈൻ മോഡുകൾ, പരമ്പരാഗത 4X4 ലിവർ എന്നിവയാണ് 5-ഡോറിൽ ഒരുക്കിയിട്ടുള്ള ഓഫ്-റോഡ് ഫീച്ചറുകൾ.

ഥാർ റോക്‌സ് 5-ഡോറിന് CSA ഫീച്ചർ എന്ന് വിളിക്കാൻ മഹീന്ദ്ര ഇഷ്ടപ്പെടുന്ന ക്രാൾ സ്മാർട്ട് അസിസ്റ്റും ലഭിക്കും. ഈ സവിശേഷത ഉപയോഗിച്ച് ഒരു ഡ്രൈവർക്ക് 30 കിലോമീറ്ററിൽ താഴെ വേഗത വാഹനത്തിൽ സജ്ജീകരിക്കാൻ കഴിയും. കൂടാതെ ത്രോട്ടിൽ ഇൻപുട്ടില്ലാതെ എസ്‌യുവി ഈ വേഗത സ്വയമേ നിലനിർത്തും. എന്നാൽ ഈ സംവിധാനം മോഡലിന്റെ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ മാത്രമേ ലഭ്യമാവുകയുള്ളൂവെന്നാണ് വിവരം.

Mahindra Thar Roxx 5-Door Engine Specs Platform Details Out

സ്‌കോർപിയോ N, XUV700 എന്നിവയിൽ നിന്നുള്ള 160 bhp കരുത്തിൽ 330 Nm torque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനായിരിക്കും മഹീന്ദ്ര ഥാർ റോക്‌സിന്റെ എൻട്രി ലെവൽ വേരിയൻ്റുകളിൽ ലഭിക്കുക. ടോപ്പ് സ്‌പെക്ക് വേരിയൻ്റുകൾക്ക് 175 bhp പവറിൽ 380 Nm torque വരെ നിർമിക്കാനായേക്കും. അതായത് കമ്പനിയുടെ പ്രീമിയം എസ്‌യുവികളേക്കാൾ കുറവ് പെർഫോമൻസായിരിക്കും 5-ഡോർ ഥാറിനുണ്ടായിരിക്കുകയെന്ന് സാരം.

ഡീസൽ എഞ്ചിനുകളെ കുറിച്ച് പറയുകയാണെങ്കിൽ ജെൻ 2 എംഹോക്ക് 2.2 ലിറ്റർ ഡീസൽ എഞ്ചിനാവും മഹീന്ദ്ര ഥാർ റോക്‌സിലുണ്ടാവുക. ഇതിൻ്റെ ലോവർ-സ്പെക്ക് വേരിയൻ്റുകൾക്ക് 150 bhp, 350 Nm torque എന്നിങ്ങനെ നൽകുമ്പോൾ ടോപ്പ് എൻഡ് വേരിയൻ്റുകൾക്ക് 172 bhp കരുത്തിൽ 370 Nm torque വരെ സമ്മാനിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമായിരിക്കും തെരഞ്ഞെടുക്കാനാവുക. RWD, 4X4 പതിപ്പുകളും എസ്‌യുവിയിലുണ്ടാവും.

More from DriveSpark

Article Published On: Friday, August 9, 2024, 15:41 [IST]
English summary
Mahindra thar roxx 5 door engine specs platform details out
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X