അപ്പോ ഇതാണല്ലോ ഐറ്റം, രാജ്യം കാത്തിരിക്കുന്ന ഥാർ 5-ഡോറിന്റെ മറയില്ലാത്ത രൂപം കാണണേൽ കയറി നോക്ക്

ഇന്ത്യൻ വാഹന വിപണിയും വണ്ടിഭ്രാന്തൻമാരും ഒരുപോലെ കാത്തിരിക്കുന്ന മോഡലാണ് മഹീന്ദ്ര ഥാർ റോക്‌സ് (Mahindra Thar Roxx). നിലവിലെ ഥാറിന്റെ 5-ഡോർ ആവർത്തനത്തിന്റെ കാര്യമാണീ പറഞ്ഞുവരുന്നത്. നിലവിലെ കുറവുകളെല്ലാം പരിഹരിച്ച് കൂടുതൽ പ്രായോഗികമായി വരുന്ന എസ്‌യുവി നിരത്തുകൾ കീഴടക്കുമെന്ന കാര്യം ഉറപ്പാണ്. ഇതുവരെ ടീസറുകളിലൂടെ മാത്രം കണ്ട് കൊതിച്ച വണ്ടി മൊത്തത്തിൽ എങ്ങനെയായിരിക്കുമെന്ന് അറിയാൻ പലരും കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്. അവർക്കായി ഇപ്പോഴിതാ ഥാർ റോക്‌സിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ വാഹനത്തിന്റെ പൂർണ രൂപം വെളിപ്പെടുത്തിയിരിക്കുകയാണ്.

പുതിയ ഥാർ 5-ഡോറിന്റെ മുൻഭാഗവും അല്ലറചില്ലറ ഫീച്ചറുകളും മാത്രമായിരുന്നു മഹീന്ദ്ര ഇതുവരെ ടീസറുകളിലൂടെ പരിചയപ്പെടുത്തിയത്. 3-ഡോർ ഥാറിൻ്റെ വമ്പൻ വിജയത്തിന് ശേഷം 5-ഡോർ ഥാർ റോക്‌സ് ഓഗസ്റ്റ് 15-ന് ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ബ്രാൻഡ് ഒരുങ്ങിയിരിക്കുന്നത്. ഇത്തവണ വാഹനത്തിന്റെ ലോഞ്ച് നടക്കുന്നത് കൊച്ചിയിലാണെന്നതും മലയാളികളെ സംബന്ധിച്ച് അഭിമാനുള്ള കാര്യമാണ്.

Mahindra Thar ROXX 5-Door Side View Spied

ഇനി പുതിയ സ്പൈ ചിത്രത്തിന്റെ വിശദാംശങ്ങളിലേക്ക് വന്നാൽ ത്രികോണാകൃതിയിലുള്ള റിയർ ക്വാർട്ടർ ഗ്ലാസ് ഡിസൈൻ വിശദമായി ഇതിൽ കാണാം. 3-ഡോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഥാർ റോക്‌സിന് ഫ്രണ്ട് ഗ്രില്ലിലും ബമ്പറിലും അപ്‌ഡേറ്റുകൾ ഉണ്ടായിരിക്കും. എന്നിരുന്നാലും ഫ്രണ്ട് ഫാസിയയുടെ മൊത്തത്തിലുള്ള രൂപം ഇപ്പോഴും 3-ഡോർ മോഡലിന് സമാനമായി തന്നെ തോന്നിയേക്കാം.

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും ലാച്ച് ഹുഡും റഗ്ഗഡ് ബമ്പറും സ്‌കിഡ് പ്ലേറ്റും ഥാർ 5-ഡോറിൽ ഉപയോഗിക്കുന്നത് തുടരും. വശക്കാഴ്ച്ചയിലേക്ക് വരുമ്പോൾ വലിപ്പത്തിലെ വ്യത്യാസം തന്നെയാണ് എടുത്തുപറയേണ്ടത്. 3,985 മില്ലീമീറ്റർ നീളമുള്ള 3-ഡോർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഥാർ റോക്‌സിന് അധികമായി 300 മില്ലീമീറ്റർ നീളമുണ്ടാവും. അങ്ങനെ ശരിക്കുമൊരു ഫാമിലി എസ്‌യുവിയായി മാറാനും ഥാറിനാവും.

Mahindra Thar ROXX 5-Door Side View Spied

ഥാർ റോക്‌സിനെ വേറിട്ടു നിർത്താൻ പുതിയ അലോയ് വീലുകളും വിശാലമായ റണ്ണിംഗ് ബോർഡുകളും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. വിശാലമായ ഫെൻഡറുകളും ഡ്യുവൽ പർപ്പസ് ടയറുകളും ചേരുന്നതോടെ വണ്ടി ആരുകണ്ടാലും ഒന്ന് വാങ്ങാൻ മോഹിക്കും. ഗംഭീര റോഡ് പ്രസൻസും കൂടിയാവുമ്പോൾ സംഗതി കളറാവുന്നുണ്ട്. ഓപ്പൺ റിവറ്റഡ് ഡോർ ഹിഞ്ച് പ്ലേറ്റുകൾ എസ്‌യുവിയുടെ പരുക്കൻ സ്വഭാവം വർധിപ്പിക്കുന്ന കാര്യം കൂടിയാണ്.

റിയർ ഫെൻഡറുകൾക്ക് മുകളിലുള്ള 4X4 ബാഡ്ജിംഗ് ഥാർ റോക്‌സിൻ്റെ ഓഫ്-റോഡിംഗ് കഴിവുകളെയും സൂചിപ്പിക്കും. പിൻഭാഗത്ത് സ്പോർട്ടിയർ C-ആകൃതിയിലുള്ള ടെയിൽ ലാമ്പുകളും ബമ്പറിലും ടെയിൽഗേറ്റിലുമുള്ള ചില മാറ്റങ്ങളും 3-ഡോറിൽ നിന്നുള്ള ചെറിയ പരിഷ്ക്കാരമാണ്. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും പ്രീമിയം ഫീൽ നൽകുന്നവയാവും. മോഡേൺ മഹീന്ദ്ര എസ്‌യുവികളിൽ കാണുന്ന ആഡംബര ഫീച്ചറുകളെല്ലാം ഇതിലും കൊണ്ടുവരുമെന്നാണ് അറിയാൻ കഴിയുന്നത്.

Mahindra Thar ROXX 5-Door Side View Spied

മഹീന്ദ്ര ഥാർ റോക്‌സിൻ്റെ മിഡ് വേരിയൻ്റുകൾക്ക് സിംഗിൾ-പാൻ സൺറൂഫ് ഉണ്ടായിരിക്കും. അതേസമയം ടോപ്പ് വേരിയൻ്റുകളിൽ പനോരമിക് സൺറൂഫായിരിക്കും ഒരുക്കുക. വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 10.25 ഇഞ്ച് ഇൻസ്ട്രുമെൻ്റ് സ്‌ക്രീൻ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് പ്രധാന സവിശേഷതകൾ.

സുരക്ഷാ സവിശേഷതകളിലും നിർമാണ നിലവാരത്തിലും വിദേശ കാറുകളോട് കിടിപിടിക്കുന്ന രീതിയിലാവും ഥാർ 5-ഡോർ പണികഴിപ്പിക്കുക. ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കാൻ കഴിവുള്ള എസ്‌യുവിക്ക് ADAS, ഓട്ടോ ഡിമ്മിംഗ് IRVM, 360 ഡിഗ്രി സറൗണ്ട് വ്യൂ മോണിറ്റർ എന്നിവ പോലുള്ള ഫീച്ചറുകളും സമ്മാനിക്കും. എഞ്ചിൻ ഓപ്‌ഷനുകൾ 3-ഡോർ മോഡലിൽ വാഗ്ദാനം ചെയ്യുന്നതിന് സമാനമായിരിക്കും. 1.5-ലിറ്റർ ഡീസൽ, 2.2-ലിറ്റർ ഡീസൽ 2.0-ലിറ്റർ പെട്രോൾ എന്നിവയായിരിക്കും ഥാർ 5-ഡോറിന് കരുത്തേകാൻ എത്തുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

Source: Rushlane

More from DriveSpark

Article Published On: Saturday, August 3, 2024, 9:00 [IST]
English summary
Mahindra thar roxx 5 door side view spied ahead of august 15 launch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X