പണംവാരി മഹീന്ദ്ര; ഥാർ റോക്‌സ് ഇതുവരെ പിടിച്ചത് 31,730 കോടി രൂപയുടെ കച്ചോടം, ജിംനി തപസിരുന്നിട്ടും കാര്യമില്ല!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള സ്പോർട് യൂട്ടിലിറ്റി വാഹനം ഏതെന്ന് ചോദിച്ചാൽ ഭൂരിഭാഗം ആളുകളും പറയുന്ന പേര് മഹീന്ദ്ര ഥാർ എന്നായിരിക്കും. ആദ്യതലമുറ ഓഫ്-റോഡ് പ്രേമികൾക്കിടയിലാണ് തരംഗം തീർത്തതെങ്കിൽ 2020-ൽ പുറത്തിറക്കിയ രണ്ടാംതലമുറ ആവർത്തനമാട്ടെ വിദേശികളുടെ പ്രിയപ്പെട്ട വാഹനമെന്ന ലേബൽ വരെ നേടിയെടുത്തു. പക്കാ പരുക്കൻ ശൈലി വിട്ട് ലൈഫ് സ്റ്റൈൽ യൂട്ടിലിറ്റി വാഹനമായി മാറിയതോടെ ഥാർ വാങ്ങാൻ ആളുകളെല്ലാം കൂട്ടയിടിയായി. പക്ഷേ അപ്പോഴും മോഡലിന് ചില പോരായ്‌മകളുണ്ടായിരുന്നു. പിൻസീറ്റിലേക്ക് കയറാനും ഇറങ്ങാനുമുള്ള ബുദ്ധിമുട്ടായിരുന്നു ഇതിൽ ഏറ്റവും വലുത്.

എല്ലാവരും കമ്പനിയോട് പരാതി പറഞ്ഞപ്പോൾ അതിനുള്ള ഉത്തരം ഇങ്ങ് നാല് കൊല്ലത്തിനു ശേഷം മഹീന്ദ്ര കൊടുത്തു. 5-ഡോറുമായി ഥാറിനെ പണികഴിപ്പിച്ച് വിപണിയിലെത്തിക്കുകയായിരുന്നു ആ തീരുമാനം. സംഭവം ആളുകൾക്ക് ആകെയങ്ങ് ഇഷ്‌ടമായി. കൂട്ടിന് ഗംഭീര വിലനിർണയം കൂടിയായപ്പോൾ ഥാർ റോക്‌സ് വാങ്ങാൻ എല്ലാവരും തീരുമാനിച്ചു. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ എസ്‌യുവി വാരിയത് 1.76 ലക്ഷത്തിലധികം ബുക്കിംഗുകളായിരുന്നു.

Mahindra Thar Roxx 5-Door SUV Accumulates Rs 31 730 Crore Booking Value Till Now

അതായത് ഓരോ സെക്കൻഡിലും 49 യൂണിറ്റുകളാണ് വിറ്റുപോവുന്നതെന്ന് സാരം. ജാറ്റോയുടെ (JATO) കണക്കനുസരിച്ച് ഥാർ റോക്‌സ് 31,730 കോടി രൂപ മൂല്യം വരുന്ന കച്ചോടമാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് ഇതുവരെ നേടിക്കൊടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം മഹീന്ദ്ര ഥാർ റോക്‌സിന്റെ ഏറ്റവും ആദ്യത്തെ യൂണിറ്റ് VIN 0001 1.31 കോടി രൂപയ്ക്ക് ലേലം ചെയ്യുകയും ചെയ്‌തിരുന്നു. ഈ എക്സ്ക്ലൂസീവ് മോഡൽ ടോപ്പ് എൻഡ് AX7L വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചത്.

4X2, 4X4 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഡ്രൈവ് ഓപ്ഷനിൽ വരുന്ന 5-ഡോർ എസ്‌യുവിക്ക് 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. MX1, MX3, AX3L, MX5, AX5L, AX7L എന്നിങ്ങനെ 6 വേരിയൻ്റുകളിൽ ഥാർ റോക്‌സ് ലഭ്യമാണ്. ഇതിൽ ടൂവീൽ ഡ്രൈവ് മോഡലുകൾക്ക് 12.99 ലക്ഷം മുതൽ 18.99 ലക്ഷം രൂപ വരെയാണ് മുടക്കേണ്ടി വരിക.

Mahindra Thar Roxx 5-Door SUV Accumulates Rs 31 730 Crore Booking Value Till Now

അതേസമയം 4X4 പതിപ്പാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 18.79 ലക്ഷം മുതൽ 22.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില കൊടുക്കേണ്ടി വരിക. ത്രീ-ഡോർ ഥാറിനെ അപേക്ഷിച്ച് റോക്‌സ് കൂടുതൽ വലിപ്പവുമുണ്ട്. അങ്ങനെ വിശാലമായ ഇന്റീരിയർ സ്പേസും ഉയർന്ന പ്രായോഗികതയും നൽകാൻ കമ്പനിക്കായി. അതോടൊപ്പം തന്നെ ഫീച്ചറുകളുടെ കാര്യത്തിലും 3-ഡോർ മോഡലിനേക്കാൾ സമ്പന്നമാണ് ഏറ്റവും പുതിയ ഥാർ റോക്‌സ്.

പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ക്രമീകരിക്കാനാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ, മെച്ചപ്പെട്ട സുഖത്തിനും സുരക്ഷയ്ക്കുമായി ആറ് എയർബാഗുകൾ എന്നിങ്ങനെയുള്ള പ്രീമിയം ഫീച്ചറുകളാൽ ആള് ആരേയും മോഹിപ്പിക്കും. ഇതുകൂടാതെ യാത്രകൾ ആനന്ദകരമാക്കാൻ ഉയർന്ന നിലവാരമുള്ള ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം എന്നിവയും എസ്‌യുവിടോടൊപ്പം കിട്ടും.

Mahindra Thar Roxx 5-Door SUV Accumulates Rs 31 730 Crore Booking Value Till Now

ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ സിസ്റ്റം, കൂടുതൽ സൗകര്യത്തിനും സുരക്ഷയ്ക്കുമായി ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് (EPB) എന്നിവയും ഏറ്റവും പുതിയ മഹീന്ദ്ര ഥാർ റോക്‌സിൽ ഒരുക്കിയിട്ടുണ്ട്. 2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. മാനുവൽ ഗിയർബോക്‌സിനൊപ്പം പെട്രോൾ 162 bhp പവറും 330 Nm ടോർക്കും വരെ ഉത്പാദിക്കും.

മറുവശത്ത് പെട്രോൾ ഓട്ടോമാറ്റിക്കിൽ പവർ ഡെലിവറി കൂടുതലാണ്. 177 bhp കരുത്തിൽ പരമാവധി 380 Nm torque നൽകാൻ ഥാർ 5-ഡോർ പെട്രോൾ ഓട്ടോമാറ്റിക് യോഗ്യമാണ്. ഡീസൽ 4x4 മാനുവൽ വേരിയൻ്റുകളിൽ എഞ്ചിന് 150 bhp കരുത്തിൽ 330 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 4X4 ഓട്ടോമാറ്റിക് വേരിയൻ്റുകൾ 172 bhp പവറിൽ പരമാവധി 370 Nm torque വരെ ഉത്പാദിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

4WD വേരിയൻ്റുകൾക്ക് മാത്രമായി മോക്ക ബ്രൗൺ എന്ന പുതിയ ഇൻ്റീരിയർ തീമും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. ഈ വേരിയൻ്റിനായുള്ള ഉപഭോക്തൃ ഡെലിവറികൾ 2025 ജനുവരി അവസാനത്തോടെ ആരംഭിക്കു. ഇന്ത്യയിലെ ഓഫ്-റോഡർ എസ്‌യുവി വിഭാഗത്തിൽ ഫോഴ്‌സ് ഗൂർഖ 5-ഡോർ, മാരുതി ജിംനി എന്നിവയ്‌ക്കെതിരെയാണ് മഹീന്ദ്ര ഥാർ റോക്‌സ് നേരിട്ട് മുട്ടുന്നത്.

More from DriveSpark

Article Published On: Saturday, October 5, 2024, 12:00 [IST]
English summary
Mahindra thar roxx 5 door suv accumulates rs 31 730 crore booking value till now details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X