ഇടിക്കൂട്ടിലെ റോക്കി ഭായ്, ക്രാഷ് ടെസ്റ്റിൽ നക്ഷത്രങ്ങൾ വാരിക്കൂട്ടി ഥാർ റോക്‌സ്; 5-സ്റ്റാർ റേറ്റിംഗ്

എല്ലാവരുടേയും ഡ്രീം കാറായി മഹീന്ദ്ര ഥാർ മാറിയിട്ട് കാലം കുറേയായി. എന്നാൽ പ്രായോഗികതയുടെ പേരിൽ ഒരു ഫാമിലി വണ്ടിയായി കൊണ്ടുനടക്കാനാവില്ലെന്ന പരാതിയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. 3-ഡോർ ആയതിനാൽ പിന്നിലേക്ക് എങ്ങനെയെങ്കിലും കയറിക്കൂടാമെന്ന് വെച്ചാൽ റിയർ സീറ്റിലെ ഇരിപ്പ് അത്ര സുഖകരവുമായിരിക്കില്ല. ഇതിനെല്ലാം പരിഹാരമായിട്ടാണ് മഹീന്ദ്ര ഥാർ റോക്‌സ് എന്ന 5-ഡോർ ഥാറിനെ അടുത്തിടെ വിപണിയിൽ എത്തിച്ചത്. ലുക്കിലും വർക്കിലും മുൻഗാമിയേക്കാൾ കേമനായ കക്ഷിയെ ആളുകൾക്കെല്ലാം പെരുത്തിഷ്‌ടമായി. ഇപ്പോൾ മൊത്തത്തിൽ പക്കാ ഫാമിലി എസ്‌യുവിയായി മാറിയ മോഡൽ വാങ്ങാൻ വലിയ ക്യൂവാണ് ഡീലർഷിപ്പുകളിൽ.

മഹീന്ദ്രയുടെ പുതുമോഡലുകളെല്ലാം സേഫ്റ്റിയിലും മോഡേൺ ഫീച്ചറുകളിലുമെല്ലാം മിടുക്കൻമാരാണ്. അതുകൊണ്ട് തന്നെയാണ് സാക്ഷാൽ ടാറ്റ മോട്ടോർസിനെ വരെ തറപറ്റിച്ച് വിൽപ്പനയുടെ കാര്യത്തിൽ മൂന്നാം സ്ഥാനം നേടിയെടുത്തത്. ഇപ്പോഴിതാ ഇടിപ്പരീക്ഷയിൽ ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗുമായി വിജയിച്ചെത്തിയിരിക്കുകയാണ്. ഭാരത് NCAP ക്രാഷ് ടെസ്റ്റിലാണ് എസ്‌യുവിയുടെ മാസ്‌മരിക പ്രകടനം വിലയിരുത്തപ്പെട്ടത്.

Mahindra Thar Roxx Achieved 5-Star Safety Rating In Bharat NCAP

മുതിർന്നവരുടെ സംരക്ഷണത്തിന് 32-ൽ 31.09 പോയിന്റും കുട്ടികളുടെ സേഫ്റ്റിക്ക് 49-ൽ 45 പോയിന്റും സ്കോർ ചെയ്‌താണ് മഹീന്ദ്ര ഥാർ റോക്‌സ് 5-സ്റ്റാർ സേഫ്റ്റി റേറ്റിംഗ് നേടിയെടുത്തിരിക്കുന്നത്. ഭാരത് NCAP-ൽ ഥാർ റോക്‌സിൻ്റെ AX5L, MX3 വേരിയന്റുകളാണ് പരീക്ഷിക്കപ്പെട്ടത്. 5-ഡോർ ഥാറിനൊപ്പം മഹീന്ദ്ര XUV400, XUV 3XO സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളും 5-സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയിട്ടുണ്ട്.

മുതിർന്ന യാത്രക്കാരുടെ ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ ഥാർ റോക്‌സ് 16-ൽ 15.09 സ്‌കോർ ചെയ്‌തുവെന്ന് ഭാരത് NCAP പറഞ്ഞു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്റ്റിൽ 16-ൽ 16 പോയിന്റും നേടിയെടുക്കാൻ എസ്‌യുവിക്കായതും ശ്രദ്ധേയമാണ്. ഡ്രൈവറുടെ നെഞ്ചിനും താഴത്തെ കാലിനും മതിയായ സംരക്ഷണം നൽകിയതിന് പുറമെ എല്ലാ ശരീര ഭാഗങ്ങൾക്കും അപകട സമയത്ത് വാഹനം നല്ല സംരക്ഷണം നൽകുമെന്നും തെളിഞ്ഞിട്ടുണ്ട്.

Mahindra Thar Roxx Achieved 5-Star Safety Rating In Bharat NCAP

കുട്ടികളുടെ സംരക്ഷണത്തിനായി ഡൈനാമിക് സ്‌കോറും CRS ഇൻസ്റ്റാളേഷൻ സ്‌കോറും യഥാക്രമം 24 പോയിന്റ്, 12 പോയിന്റ് എന്നിങ്ങനെയായിരുന്നു. അതേസമയം വെഹിക്കിൾ അസസ്‌മെൻ്റ് സ്‌കോർ 9 ആയിരുന്നു. 6 എയർബാഗുകൾ, എല്ലാ യാത്രക്കാർക്കും 3-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), സീറ്റ്ബെൽറ്റ് റിമൈൻഡർ (CBR) എന്നീ സേഫ്റ്റി ഫീച്ചറുകൾ ഥാർ റോക്‌സിന്റെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി മഹീന്ദ്ര കൊടുത്തിട്ടുണ്ട്.

ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ബ്ലൈൻഡ് വ്യൂ മോണിറ്ററോട് കൂടിയ 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്റ്റം എന്നിവ പോലുള്ള അധിക ലെവൽ 2 ADAS സവിശേഷതകളും കൂടിയാവുമ്പോൾ ഉയർന്ന വേരിയന്റുകൾ വേറെ ലെവലാകുന്നു. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും (TPMS) ബ്രേക്ക് ലോക്കിംഗ് ഡിഫറൻഷ്യലും (BLD) സുരക്ഷ ഇരട്ടിയാക്കുന്നുമുണ്ട്.

Mahindra Thar Roxx Achieved 5-Star Safety Rating In Bharat NCAP

4X2, 4X4 എന്നിങ്ങനെ രണ്ട് വ്യത്യസ്‌ത ഡ്രൈവ് ഓപ്ഷനിൽ വരുന്ന 5-ഡോർ എസ്‌യുവിക്ക് 12.99 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, പനോരമിക് സൺറൂഫ്, ആറ് തരത്തിൽ ക്രമീകരിക്കാനാവുന്ന ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് സീറ്റുകൾ പോലുള്ള കിടിലൻ ഫീച്ചറുകളും വാഹനത്തിലുണ്ട്.

2.0 ലിറ്റർ എംസ്റ്റാലിയൻ ടർബോ-പെട്രോൾ, 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് എസ്‌യുവിക്ക് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും തെരഞ്ഞെടുക്കാനാവും. നിലവിൽ ഇന്ത്യയിലെ ഓഫ്-റോഡർ എസ്‌യുവി സെഗ്മെന്റിൽ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂർഖ പോലുള്ള വമ്പൻമാരുമായാണ് റോക്‌സ് മത്സരിക്കുന്നത്.

More from DriveSpark

Article Published On: Thursday, November 14, 2024, 12:10 [IST]
English summary
Mahindra thar roxx achieved 5 star safety rating in bharat ncap details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X