ഏയ് ഓട്ടോ... ഒന്ന് ചാർജ് ചെയ്‌താൽ 150 കി.മീ. റേഞ്ച് ഉറപ്പ്, മെറ്റൽ ബോഡി കരുത്തുമായി മഹീന്ദ്ര ട്രിയോ പ്ലസ്

ഇലക്‌ട്രിക് ഓട്ടോറിക്ഷയെന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന മോഡലാണ് മഹീന്ദ്ര ട്രിയോയുടേത്. വെള്ളയും നീലയും കലർന്ന നിറത്തിൽ നിരത്തുകളിലൂടെ നിശബ്‌ദമായി കുതിക്കുന്ന ഈ വാഹനമാണ് ഇന്ന് ഇവി ത്രീവീലർ രംഗത്തെ രാജാവ്. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിച്ച കുതിക്കുന്ന ട്രിയോ ഓട്ടോയുടെ ഏറ്റവും പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനിയിപ്പോൾ.

ഡ്യൂറബിൾ മെറ്റൽ ബോഡി ഫീച്ചറുമായി എത്തുന്ന മോഡലൽ ട്രിയോ പ്ലസ് എന്നപേരിലാണ് അറിയപ്പെടുന്നത്. ഉപഭോക്താക്കളിൽ നിന്നും മുമ്പത്തെ ഉടമകളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾക്കനുസരിച്ചാണ് ഈ പുതിയ നവീകരണം മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ ഉപവിഭാഗമായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് നടപ്പിലാക്കിയിരിക്കുന്നത്.

Mahindra Treo Plus Electric Rickshaw Launched

മെറ്റൽ ബോഡി, വർധിച്ച ഈട്, ദീർഘായുസ് എന്നിവ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര ട്രിയോ പ്ലസിന് 3.58 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 2018-ൽ ആദ്യമായി പുറത്തിറക്കിയതു മുതൽ വമ്പിച്ച വിജയം നേടി മുന്നേറുന്ന ട്രിയോ സീരീസിലേക്ക് പുതിയ പരിഷ്ക്കാരങ്ങൾ കൊണ്ടുവരുന്നത് വളരെ സ്വീകാര്യമായ കാര്യമാണ്. ഇവി എളുപ്പത്തിൽ സ്വന്തമാക്കുന്നതിനായി നിരവധി ഫിനാൻസ് സ്‌കീമുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

60 മാസം വരെയുള്ള ലോൺ കാലാവധിയും വാഹനത്തിന്റെ 90 ശതമാനം വരെ ഉൾക്കൊള്ളുന്ന ഫിനാൻസിംഗ് ഓപ്ഷനുകളുമാണ് മഹീന്ദ്ര ട്രിയോ പ്ലസ് വാങ്ങുന്നവരെ കാത്തിരിക്കുന്നത്. 2018-ൽ അവതരിപ്പിച്ചതിനു ശേഷം, 50,000-ലധികം യൂണിറ്റുകൾ വിറ്റഴിച്ച് ട്രിയോ സീരീസ് മികച്ച വിജയം ആസ്വദിക്കുകയാണിപ്പോൾ. ഉപഭോക്താക്കൾക്ക് മികച്ച ആഫ്റ്റർസെയിൽ പിന്തുണ ഉറപ്പാക്കിക്കൊണ്ട് രാജ്യത്തുടനീളം ഏറ്റവും വലിയ സേവന ശൃംഖല വാഗ്ദാനം ചെയ്യുന്നതിലും കമ്പനി പ്രത്യേക ശ്രദ്ധകൊടുക്കുന്നുണ്ട്.

Mahindra Treo Plus Electric Rickshaw Launched

മെറ്റൽ ബോഡിയുള്ള ട്രിയോ പ്ലസ് 5 വർഷത്തെ അല്ലെങ്കിൽ 120,000 കി.മീ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാണ് വരുന്നത്. ഇത് പുതുതായി വാങ്ങുന്നവർക്ക് വളരെ ആശ്വാസം നൽകുന്ന കാര്യമാണ്. ഇനി പെർഫോമൻസിന്റെ കാര്യത്തിലേക്ക് നോക്കിയാലും ട്രിയോ പ്ലസ് നിരാശപ്പെടുത്തുന്നില്ല. 10.24 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ഇവിയിൽ ഉപയോഗിച്ചിരിക്കുന്നത്. 8kW പവറിൽ പരമാവധി 42 Nm torque വരെ ഉത്പാദിപ്പിക്കാൻ ഇവിക്ക് ശേഷിയുണ്ട്.

സിംഗിൾ ചാർജിൽ 150 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് നൽകാനും പുതിയ മഹീന്ദ്ര ട്രിയോ പ്ലസ് മെറ്റൽ ബോഡി മോഡലിനാവും. വാഹനം ചാർജ് ചെയ്യുന്നത് സൗകര്യപ്രദമാണെന്നാണ് കമ്പനി പറയുന്നത്. 4 മണിക്കൂറും 20 മിനിറ്റും കൊണ്ട് ഇവി ഫുൾ ചാർജാവും. കൂടാതെ, 2,073 മില്ലീമീറ്റർ വീൽബേസ്, ഹിൽ ഹോൾഡ് അസിസ്റ്റ് ടെക് തുടങ്ങിയ അധിക ഫീച്ചറുകൾ മഹീന്ദ്ര ട്രിയോ പ്ലസ് ഉപയോക്താക്കൾക്ക് തടസമില്ലാത്തതും ആസ്വാദ്യകരവുമായ ഡ്രൈവിംഗ് അനുഭവം നൽകുന്നു.

Mahindra Treo Plus Electric Rickshaw Launched

കാര്യക്ഷമവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പാക്കുന്ന ബൂസ്റ്റ് മോഡിൽ ട്രിയോ പ്ലസ് മണിക്കൂറിൽ 55 കി.മീ. വേഗതയിൽ വരെ സഞ്ചരിക്കാനാവുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉപഭോക്തൃ കേന്ദ്രീകൃതമായ ധാർമ്മികതയ്ക്ക് അനുസൃതമായി, മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് UDAY പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ട്രിയോ മെറ്റൽ ബോഡി വാങ്ങുന്ന ഡ്രൈവർമാർക്ക് ആദ്യ വർഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യും.

സുസ്ഥിരമായ ഭാവിയെ പരിപോഷിപ്പിക്കുന്നതോടൊപ്പം ഉപഭോക്തൃ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകുന്നതിനുള്ള മഹീന്ദ്രയുടെ അചഞ്ചലമായ സമർപ്പണത്തെ ഈ സംരംഭം അടിവരയിടുന്നു. കൂടാതെ കുറഞ്ഞ ഡൗൺ പേയ്‌മെൻ്റ് സ്കീമുകളും ഉള്ളതിനാൽ ട്രിയോ പ്ലസ് സ്വന്തമാക്കുന്നത് വളരെ എളുപ്പമാണ്. ഓട്ടോയുടെ IP 67 റേറ്റുചെയ്ത ബാറ്ററി വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും മെച്ചപ്പെട്ട സംരക്ഷണം നൽകുന്നുണ്ടെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇലക്ട്രിക് ഓട്ടോ, ഇ-റിക്ഷ, കാർഗോ പതിപ്പുകളുടെ വിപ്ലവകരമായ പുതിയ ശ്രേണിക്ക് തുടക്കം കുറിച്ച വാഹനമാണ് മഹീന്ദ്ര ട്രിയോ എന്നത് കൂടി കണക്കിലെടുക്കുമ്പോൾ സംഗതി കളറാവുന്നുണ്ട്. രാജ്യത്ത് 140-ലധികം ടച്ച് പോയിന്റുകളുടെ വില്‍പ്പനാനന്തര സേവന ശൃംഖലയില്‍ നിന്ന് മഹീന്ദ്ര ഇവിക്ക് പ്രയോജനം ലഭിക്കുമെന്നതിനാൽ സർവീസിന്റെ കാര്യത്തിൽ തലവേദനയൊന്നും വേണ്ടതാനും.

More from DriveSpark

Article Published On: Saturday, April 13, 2024, 10:44 [IST]
English summary
Mahindra treo plus electric rickshaw launched with metal body feature price range battery specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X