7.79 ലക്ഷത്തിന്റെ മോഡൽ വാങ്ങാൻ നിൽക്കേണ്ട, XUV 3XO എസ്‌യുവിയുടെ ഏറ്റവും നല്ല വേരിയന്റ് ഇതാണ്

മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനങ്ങൾ സ്വന്തമാക്കാൻ മോഹിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനിയുടെ ഇമേജ് മാറാൻ തന്നെ കാരണം ഡിസൈനിലെ മാറ്റവും എഞ്ചിൻ ഓപ്ഷനുകളും സേഫ്റ്റിയുമെല്ലാമാണ്. അടുത്തിടെ എത്തിയ XUV 3XO മോഡലാണെങ്കിൽ സാധാരണക്കാർക്ക് വരെ താങ്ങാനാവുന്ന വിലയിലാണ് വിപണിയിലെത്തിയിരിക്കുന്നത്. അതിനാൽ തന്നെ വാങ്ങാനായി ആളുകളുടെ വലിയ നിരയും കാണാം. MX1, MX2, MX2 പ്രോ, MX3, MX3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി എന്നിങ്ങനെ 9 വേരിയന്റ് ലെവലുകളിലാണ് എസ്‌യുവി വാങ്ങാനാവുന്നത്.

അതായത് എല്ലാത്തരം ആളുകളേയും തൃപ്‌തിപ്പെടുത്താനുള്ള വക മഹീന്ദ്രയുടെ പക്കലുണ്ടെന്ന് സാരം. നല്ല സ്റ്റൈലൻ വണ്ടി ഇത്രയും വിലക്കുറവിൽ വാങ്ങാൻ കിട്ടുമ്പോൾ ആരെങ്കിലും വേണ്ടാന്ന് വെക്കുമോ? പക്ഷേ കൈയിൽ കാശും വെച്ച് ഏത് വേരിയന്റ് വാങ്ങുമെന്ന കൺഫ്യൂഷനടിച്ച് ഇരിക്കുന്നവരും കാണും അല്ലേ. അതുമല്ലെങ്കിൽ ഉടൻ തന്നെ കോംപാക്‌ട് എസ്‌യുവി വാങ്ങാൻ പ്ലാനിട്ടിരിക്കുന്നവരാണ് നിങ്ങളെങ്കിൽ വാല്യു ഫോർ മണിയായിട്ടുള്ള വേരിയന്റ് ഏതാണെന്ന് പറഞ്ഞുതരാം.

Mahindra XUV 3XO AX5 Best Value For Money Variant

7.79 ലക്ഷം രൂപ വിലയുള്ള XUV 3XO എസ്‌യുവിയുടെ ബേസ് MX1 വേരിയന്റിന് മാന്യമായ ഫീച്ചറുകൾ ലഭിക്കുമെങ്കിലും ഇന്റീരിയറിൽ കയറിയാൽ പലരും അത്ര തൃപ്‌തരായെന്ന് വരില്ല. അതേസമയം കാശുണ്ടാക്കി സബ് കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് AX7L വേരിയന്റ് വാങ്ങിയേക്കാമെന്ന് വെച്ചാൽ 15.49 ലക്ഷം രൂപയോളം എക്സ്ഷോറൂം വില കൊടുക്കേണ്ടി വരും. അത് വളരെ ചെലവേറിയതായതിനാൽ അതേക്കുറിച്ച് ചിന്തിക്കേണ്ട.

കാരണം XUV 3XO AX7L വേരിയൻ്റിന് ഹോണ്ട എലിവേറ്റ് പോലുള്ള ചില മിഡ്-സൈസ് എസ്‌യുവിയുടെ ടോപ്പ് എൻഡ് വേരിയൻ്റുകൾക്ക് ഏതാണ്ട് തുല്യമാണ് വില. അവിടെയാണ് മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ AX5 വേരിയന്റ് തെരഞ്ഞെടുക്കാനാവുന്നത്. ഫീച്ചറുകളുടേയും വിലയുടേയും കാര്യത്തിൽ കക്ഷി അടിപൊളിയാണ്. വാങ്ങിയാൽ പിന്നീട് അതോർത്ത് നിരാശപ്പെടേണ്ടി വരില്ലെന്ന് ചുരുക്കം.

Mahindra XUV 3XO AX5 Best Value For Money Variant

മഹീന്ദ്ര XUV 3XO AX5 മോഡൽ എന്തെല്ലാമാണ് വാഗ്ദാനം ചെയ്യുന്നതെന്ന് വിശദമായി പറഞ്ഞുതരാം. സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള നിരവധി സവിശേഷതകൾ സജ്ജീകരിച്ചുകൊണ്ടാണ് AX5 അണിയിച്ചൊരുക്കിയിരിക്കുന്നത്. 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ബിൽറ്റ്-ഇൻ അലക്‌സയുള്ള അഡ്‌റിനോക്‌സ് കണക്റ്റഡ് കാർ സാങ്കേതികവിദ്യയും ആറ് സ്പീക്കർ ഓഡിയോ സിസ്റ്റവുമെല്ലാം ഇതിന്റെ ഭാഗമായി കൊടുത്തിട്ടുണ്ട്.

കൂടാതെ ഇതിന് ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോളും പാർക്കിംഗിനെ സഹായിക്കുന്ന റിയർവ്യൂ ക്യാമറയും വരെ മഹീന്ദ്ര സമ്മാനിച്ചിട്ടുണ്ട്. പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രിക്കലി ഫോൾഡബിൾ വിംഗ് മിററുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ, വൈപ്പറുകൾ, റിയർ വൈപ്പർ എന്നിവയെല്ലാമാണ് മഹീന്ദ്ര XUV 3XO AX5 വേരിയന്റിന്റെ ഇന്റീരിയറിൽ ഒരുക്കിയിട്ടുള്ളത്.

Mahindra XUV 3XO AX5 Best Value For Money Variant

പുറത്ത് 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും റൂഫ് റെയിലുകളും റിയർ സ്‌പോയിലറും വെച്ച് മഹീന്ദ്ര അലങ്കരിച്ചിട്ടുമുണ്ട്. ഈ വേരിയന്റ് പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും ലഭ്യമാണ്. പെട്രോൾ എഞ്ചിൻ 1.2 ലിറ്റർ എംസ്റ്റാലിയൻ TCMPFi ത്രീ സിലിണ്ടർ യൂണിറ്റാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 11 bhp കരുത്തിൽ 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മാനുവൽ ട്രാൻസ്മിഷൻ ഓപ്ഷനിൽ പെട്രോൾ എഞ്ചിൻ 18.89 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. അതേസമയം ഓട്ടോമാറ്റിക് വേരിയന്റിന് 17.96 കിലോമീറ്റർ മൈലേജും ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇനി AX5 മോഡലിലെ ഡീസൽ നോക്കിയാൽ 115 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എഞ്ചിൻ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉപയോഗിച്ച് തെരഞ്ഞെടുക്കാം.

മാനുവൽ ട്രാൻസ്മിഷനിൽ ഡീസൽ എഞ്ചിന് ലിറ്ററിന് 20.6 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ 21.2 കിലോമീറ്റർ മൈലേജുമാണ് കമ്പനി പറയുന്നത്. മഹീന്ദ്ര XUV 3XO AX5 വേരിയന്റിന് 10.99 ലക്ഷം രൂപയാണ് പ്രാരംഭ വില വരുന്നത്. പെട്രോൾ ഓട്ടോമാറ്റിക്കിന് 12.49 ലക്ഷമായി വില ഉയരാം. അതേസമയം ഡീസൽ മാനുവലിന് 12.19 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 12.99 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില വരുന്നത്.

More from DriveSpark

Article Published On: Sunday, November 24, 2024, 14:00 [IST]
English summary
Mahindra xuv 3xo ax5 best value for money variant here is why
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X