മാരുതിക്കും ടാറ്റക്കും നെഞ്ചിടിപ്പ്, 20 കി.മീ. മൈലേജുള്ള എസ്‌യുവി ബുക്ക് ചെയ്‌താൽ ഡെലിവറി ദിവസങ്ങൾക്കുള്ളിൽ

ഇന്ത്യക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ അരങ്ങുവാഴുന്ന ടാറ്റ നെക്സോണിന്റെയും മാരുതി ബ്രെസയുടേയും വിപണി ലക്ഷ്യമിട്ട് എത്തുന്നത് XUV300 മോഡലിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ്. ഇത്തവണ പേരും ഡിസൈനും ഫീച്ചറുകളും മാറ്റിയുള്ള വരവിൽ പ്രതീക്ഷകൾ വാനോളമാണ്.

എല്ലാകാര്യങ്ങളുമുള്ള മിടുക്കൻ മോഡലാണെങ്കിലും കാര്യമായ പരിഗണന ലഭിക്കാതെ പോയ XUV300 ഫെയ്‌സ്‌ലിഫ്റ്റിലൂടെ കുറവുകളെല്ലാം നികത്തിയിട്ടുണ്ട്. XUV 3XO എന്ന പുതിയ പേരുമായി എത്തുന്ന എസ്‌യുവി ഇന്ന് മുതൽ (മെയ് 15) ബുക്ക് ചെയ്യാനാവും. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഔദ്യോഗിക ഡീലർഷിപ്പുകളിലും മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും 21,000 രൂപ ടോക്കൺ തുക നൽകി എസ്‌യുവി പ്രീ-ബുക്ക് ചെയ്യാം.

Mahindra XUV 3XO Deliveries Starts From May 26

ഇന്ത്യയിലുടനീളമുള്ള നിരവധി ഡീലർഷിപ്പുകളിൽ എത്തിയിരിക്കുന്ന മഹീന്ദ്ര XUV 3XO എസ്‌യുവിക്കായുള്ള ഡെലിവറി 2024 മെയ് 26-ന് ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. MX1, MX2, MX3, AX5, AX7 എന്നീ 5 വേരിയന്റുകളിലായി എത്തുന്ന വാഹനത്തിന് 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അതായത് സെഗ്മെന്റിലെ മിക്ക എതിരാളികളേക്കാളും കുറഞ്ഞ പ്രാരംഭ വിലയാണ് ഇതിനുള്ളതെന്ന് സാരം.

XUV 3XO അതിന്റെ മുൻഗാമിയേക്കാൾ ആധുനികനായിട്ടുണ്ടെന്ന് വേണം പറയാൻ. മിനി XUV700 ലുക്കുണ്ടെന്ന് തോന്നിയാലും തെറ്റു പറയാനാവില്ല. എൽഇഡി ഹെഡ്‌ലൈറ്റുകൾക്കും C- ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾക്കും ഗ്രില്ലിലെ പിയാനോ-ബ്ലാക്ക് ഫിനിഷും ആക്രമണാത്മകമായി രൂപകൽപ്പന ചെയ്ത ബമ്പറുമെല്ലാം പുതുപുത്തനാണ്. പുതുക്കിയ 17 ഇഞ്ച് അലോയ് വീലുകളും പിന്നിലെ കണക്റ്റഡ് എൽഇഡി ടെയിൽ ലൈറ്റുകളുമാണ് ഡിസൈനിൽ കൊണ്ടുവന്നിരിക്കുന്ന പ്രധാന മാറ്റങ്ങൾ.

Mahindra XUV 3XO Deliveries Starts From May 26

ഇന്റീരിയറിലും കാര്യമായ നവീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ എൻട്രി ലെവൽ എസ്‌യുവി ആണെങ്കിലും ഇപ്പോൾ കൂടുതൽ പ്രീമിയം ശൈലിയുള്ള ക്യാബിനുമായാണ് വരുന്നത്. ഡ്യുവൽ-ടോൺ തീം, പുതിയ ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ പാനൽ, ഡ്യുവൽ 10.25 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലേകൾ എന്നിവയെല്ലാം ശരിക്കുമൊരു ലക്ഷ്വറി ഫീൽ തന്നെയാണ് അകത്തളത്തിന് സമ്മാനിക്കുന്നത്.

തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച് വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, അലെക്‌സ സപ്പോർട്ട്, ഏഴ് സ്പീക്കർ ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വയർലെസ് ചാർജിംഗ്, ആറ്-വഴി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, കണക്റ്റഡ് കാർ ഫീച്ചറുകൾ, ലെതറെറ്റ് സീറ്റുകൾ, പുതിയ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, ആംബിയൻ്റ് ലൈറ്റിംഗ് തുടങ്ങിയ കിടിലൻ സവിശേഷതകളും ഉപഭോക്താക്കൾക്ക് കിട്ടും.

Mahindra XUV 3XO Deliveries Starts From May 26

സെഗ്മെന്റ് ഫസ്റ്റ് പനോരമിക് സൺറൂഫും മഹീന്ദ്ര XUV 3XO മോഡലിന്റെ പ്രത്യേകതയാണ്. സേഫ്റ്റിയിലും ആള് പണ്ടേ പുലിയാണല്ലോ. എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡാണ്. 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പ് അസിസ്റ്റ്, ഓട്ടോ എമർജൻസി ബ്രേക്കിംഗ് പോലുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും (ADAS) പൊലിമയേകാനായി നൽകിയിട്ടുണ്ട്.

രണ്ട് പെട്രോൾ, ഒരു ഡീസൽ എഞ്ചിൻ ഓപ്ഷനുമായാണ് മഹീന്ദ്ര XUV3XO വിപണിയിൽ എത്തിയിരിക്കുന്നത്. ഇതിൽ ആദ്യത്തെ 1.2 ലിറ്റർ ടർബോ-പെട്രോൾ 110 bhp പവറിൽ പരമാവി 200 Nm torque വരെ നൽകുന്നതാണ്. അതേസമയം രണ്ടാമത്തെ 1.2 ലിറ്റർ എംസ്റ്റാലിയൻ T-GDi പെട്രോൾ എഞ്ചിന് 130 bhp കരുത്തിൽ 230 Nm torque വരെ നൽകുകയും ചെയ്യും.

Mahindra XUV 3XO Deliveries Starts From May 26

കോംപാ‌ക്ട് എസ്‌യുവിയിലെ 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷന് പരമാവധി 115 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കുമാണ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. സിപ്പ്, സാപ്പ്, സൂം എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും ഉണ്ട്. എസ്‌യുവി ഡീസലിൽ ലിറ്ററിന് 20.1 കിലോമീറ്റര്‍ മൈലേജാണ് വാഗ്‌ദാനം ചെയ്യുന്നത്.

More from DriveSpark

Article Published On: Wednesday, May 15, 2024, 10:14 [IST]
English summary
Mahindra xuv 3xo deliveries starts from may 26 bookings open today
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X