ബലേനോയുടെ വിലയ്ക്ക് XUV 3XO ബേസ് മോഡൽ വാങ്ങാം, 5-സ്റ്റാർ സേഫ്റ്റിയും 18.89 കി.മീ. മൈലേജും ഗ്യാരണ്ടി

മറ്റ് സ്പോർട്‌ യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ (SUV) പണംവാരുന്നതുപോലെ കോംപാക്‌ട് സബ്-4 മീറ്റർ എസ്‌യുവി സെഗ്മെന്റിലും ക്ലച്ചുപിടിക്കാനായി മഹീന്ദ്ര (Mahindra) പുതിയ അടവുകളുമായി എത്തിയിരിക്കുകയാണ്. ടാറ്റ നെക്സോണും മാരുതി സുസുക്കി ബ്രെസയുമെല്ലാം അരങ്ങുവാഴുന്നിടത്ത് കിടിലനൊരു മോഡൽ അവതരിപ്പിച്ചിട്ടും മൈന്റ് ചെയ്യാതിരുന്നവരാണ് ഇന്ത്യക്കാർ.

XUV300 എസ്‌യുവിയുടെ കാര്യമാണീ പറഞ്ഞുവരുന്നത്. കിടിലൻ സേഫ്റ്റി, കിടിലൻ പെർഫോമൻസുള്ള എഞ്ചിനുകൾ, ധാരാളം ഫീച്ചറുകൾ അങ്ങനെയെല്ലാം വാരിക്കോരി കൊടുത്തിട്ടും എന്തുകൊണ്ടോ ആളുകൾ ഇവനെ കാര്യമായി പരിഗണിച്ചില്ലെന്നതാണ് സത്യം. മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പോഴുള്ള വിലയിലെ വ്യത്യാസം കാരണമായിരിക്കാം ആളുകളുടെ മനസിലേക്ക് കയറാതിരുന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Mahindra XUV 3XO MX1 Base Model Features Explained

എന്തായാലും ഏശാതെ പോയ പഴയ തന്ത്രം മാറ്റിപ്പിടിച്ച് XUV300 എസ്‌യുവിയെ പുതിയൊരു പേരിൽ അവതരിപ്പിച്ചിരിക്കുകയാണ് മഹീന്ദ്ര. XUV3XO എന്ന പുതിയ പേര് മാത്രമല്ല, ധാരാളം ഫീച്ചറുകളും മാറ്റങ്ങളുമായാണ് ഇളമുറത്തമ്പുരാന്റെ വരവ്. 7.49 ലക്ഷം രൂപയുടെ പ്രാരംഭ വിലയിൽ പുറത്തിറക്കിയ വണ്ടി ആരുകണ്ടാലും ഒന്ന് കൊതിക്കും. XUV 3XO എൻട്രി ലെവൽ MX1 മുതൽ ടോപ്പ്-ഓഫ്-ലൈൻ AX7 L വരെയുള്ള ഒന്നിലധികം ട്രിം ലെവലുകളിൽ കുഞ്ഞൻ എസ്‌യുവി ലഭ്യമാണ്.

പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ XUV 3XO കൂടുതൽ ഫീച്ചറുകളാലും സാങ്കേതികവിദ്യകളാലും സമ്പന്നമാണ്. സെഗ്‌മെൻ്റ്-ഫസ്റ്റ് ഡ്യുവൽ-പാൻ സൺറൂഫും 10 ഫീച്ചറുകളുള്ള ലെവൽ 2 ADAS സുരക്ഷാ സവിശേഷതയുമെല്ലാം എതിരാളികളിൽ നിന്നും വ്യത്യസ്‌തനാവാൻ വാഹനത്തെ സഹായിക്കുന്ന കാര്യങ്ങളാണ്. എങ്കിലും ഏവരുടേയും നോട്ടം മോഹിപ്പിക്കുന്ന വിലയുള്ള XUV 3XO എസ്‌യുവിയുടെ ബേസ് വേരിയന്റിൽ തന്നെയാവും.

Mahindra XUV 3XO MX1 Base Model Features Explained

ബേസ് വേരിയൻ്റിൽ നിന്ന് തന്നെ നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകളും ആറ് എയർബാഗുകളും സ്റ്റാൻഡേർഡായി തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് XUV 3XO വാല്യു ഫോർ മണിയെന്ന നിർദ്ദേശം മെച്ചപ്പെടുത്തുന്ന കാര്യമാണ്. അതിനാൽ MX1 ബേസ് മോഡലിന് മുടക്കുന്ന 7.49 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ എന്തെല്ലാം കിട്ടുമെന്ന് അറിയാൻ ആളുകൾക്ക് താത്പര്യമുണ്ടാവും. അതിനാൽ ബേസ് വേരിയന്റിന്റെ പ്രത്യേകതകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

XUV 3XO എൻട്രി ലെവൽ MX1 മോഡലിന് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.2 ലിറ്റർ TCMPFi പെട്രോൾ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 115 bhp കരുത്തിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഈ എഞ്ചിൻ-ട്രാൻസ്മിഷൻ കോമ്പിനേഷനിൽ 18.89 കിലോമീറ്റർ വരെ മൈലേജും വാഹനത്തിന് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. കൂടാതെ മൂന്ന് കളർ ഓപ്ഷനുകളും തെരഞ്ഞെടുക്കാൻ അവസരമുണ്ട്.

Mahindra XUV 3XO MX1 Base Model Features Explained

ബേസ് മോഡലായതിനാൽ തന്നെ ചെലവ് കുറയ്ക്കുന്നതിനായി ഡ്രൈവ് മോഡുകളും മഹീന്ദ്ര XUV 3XO എസ്‌യുവിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരം മൂന്ന് സ്റ്റിയറിംഗ് മോഡുകൾ വാഹനത്തിനൊപ്പം ഒരുക്കിയിട്ടുണ്ടെന്ന കാര്യം എടുത്തു പറയാം. ഇന്ധനം ലാഭിക്കുന്നതിനുള്ള ഓട്ടോമാറ്റിക് സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജി, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), പിന്നിൽ USB ടൈപ്പ്-C ചാർജിംഗ് പോർട്ട് പോലുള്ള സവിശേഷതകളും കമ്പനി നൽകിയിട്ടുണ്ട്.

പ്രൊജക്ടർ ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളോട് കൂടിയ എൽഇഡി സിഗ്നേച്ചർ ലാമ്പ്, എൽഇഡി ടെയിൽ ലൈറ്റുകൾ, സ്റ്റോറേജുള്ള ഫ്രണ്ട് ആംറെസ്റ്റ്, ഫ്രണ്ട് ആൻഡ് റിയർ പവർ വിൻഡോകൾ, ഇബിഡി ഉള്ള എബിഎസ്, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് പോയിൻ്റുകൾ എന്നിവയും മഹീന്ദ്രയുടെ ഏറ്റവും പുതിയ കോംപാക്‌ട് എസ്‌യുവിയുടെ ബേസ് വേരിയന്റിനൊപ്പം കിട്ടുമെന്നതും വലിയ കാര്യമാണ്.

Mahindra XUV 3XO MX1 Base Model Features Explained

16 ഇഞ്ച് സ്റ്റീൽ വീലുകൾ, റിയർ എസി വെൻ്റുകൾ, 12V സോക്കറ്റ്, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ് ബെൽറ്റുകൾ, എല്ലാ യാത്രക്കാർക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, 60:40 റിയർ സ്പ്ലിറ്റ് സീറ്റ്, ഇലക്ട്രിക്കലായി അഡ്ജസ്റ്റ് ചെയ്യാവുന്ന വിംഗ് മിററുകൾ എന്നിവയും ഈ വേരിയന്റ് തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നതും മികച്ച തീരുമാനമായിരിക്കും.

മഹീന്ദ്ര ബൂട്ട് സ്പേസ് 257 ലിറ്ററിൽ നിന്ന് 295 ലിറ്ററായി ഉയർത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. കൂടാതെ സ്പ്ലിറ്റ് റിയർ സീറ്റുകളുടെ ലഭ്യതയും അഞ്ച് സീറ്റർ മോഡലിന്റെ മൊത്തത്തിലുള്ള പ്രായോഗികത ഉയർത്തുന്ന തീരുമാനമാണ്. മികച്ച ഫോർവേഡ് വിസിബിലിറ്റിയും യാത്രക്കാർക്കുള്ള സ്പേസും ഇതിലുണ്ടെന്ന് പറയപ്പെടുന്നു. കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിൽ മാരുതി ബ്രെസ, ടാറ്റ നെക്‌സോൺ, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, നിസാൻ മാഗ്‌നൈറ്റ്, റെനോ കൈഗർ എന്നിവയ്‌ക്കൊപ്പമാണ് XUV 3XO മത്സരിക്കുന്നത്.

More from DriveSpark

Article Published On: Tuesday, April 30, 2024, 16:14 [IST]
English summary
Mahindra xuv 3xo mx1 base model features explained 6 airbags esc disc brakes and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X