ഒരു മാസംകൊണ്ട് വിൽക്കേണ്ട XUV 3XO എസ്‌യുവി 3 ദിവസംകൊണ്ട് വിറ്റുതീർത്ത് കമ്പനി, ആനന്ദക്കണ്ണീരിൽ ആനന്ദ് മഹീന്ദ്ര

കേമനായിരുന്നിട്ടും ചില കാരണങ്ങളാൽ പലരും തഴഞ്ഞിട്ട മോഡലുകളിൽ ഒന്നായിരുന്നു മഹീന്ദ്ര XUV300. എന്നാൽ പരിഹാരത്തിനായി കമ്പനി കണ്ടത്തിയ വഴിയായിരുന്നു ഫെയ്സ്‌ലിഫ്റ്റ് പതിപ്പിനെ കൊണ്ടുവരിക എന്നത്. ഒപ്പം പുത്തനൊരു പേരുമിട്ടാണ് മഹീന്ദ്ര വണ്ടിയെ കൊണ്ടുവന്നത്. കഴിഞ്ഞ ദിവസം ഡെലിവറി ആരംഭിച്ച XUV 3XO എസ്‌യുവിയുടെ വരവ് എന്തായാലും ഏറ്റുവെന്ന് തന്നെ വേണം പറയാൻ. ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് 1 മണിക്കൂറിനുള്ളിൽ ഈ കോംപാക്‌ട് എസ്‌യുവി തേടിയെത്തിയത് അരലക്ഷം ആളുകളാണ്. പിന്നെ അധികം കാത്തിരുത്തി ബോറടിപ്പിക്കാതെ വണ്ടിക്കായുള്ള ഡെലിവറയും ആരംഭിക്കുകയുണ്ടായി.

മെയ് ‌26-ാം തീയതി ആദ്യ ബാച്ചിന്റെ വിതരണം പൂർത്തിയാക്കുകയും ചെയ്‌തു. മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളിലൊന്നായി XUV 3XO മാറുന്നുവെന്ന സൂചനയാണ് ഇപ്പോൾ കിട്ടുന്നത്. ഡെലിവറി ആരംഭിച്ച് വെറും മൂന്ന് ദിവസത്തിനുള്ളിൽ വാഹന നിർമാതാക്കൾ XUV 3XO എസ്‌യുവിയുടെ 2,500-ലധികം യൂണിറ്റുകളാണ് ഉപഭോക്താക്കളുടെ കൈയിലെത്തിച്ചിരിക്കുന്നത്.

Mahindra XUV 3XO SUV Sold 2 500 Units In Just 3 Days

ഡെലിവറിയുടെ ആദ്യ ദിവസം, 1,500-ലധികം യൂണിറ്റുകൾ ആളുകൾ ഏറ്റുവാങ്ങിയപ്പോൾ ബാക്കി 2 ദിവസത്തിൽ 1,000 യൂണിറ്റുകൾ പുറത്തിറക്കാനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് സാധിച്ചു. 7.49 ലക്ഷം രൂപ പ്രാരംഭ വിലയിൽ എത്തിയതാണ് കോംപാക്‌ട് എസ്‌യുവിയുടെ ഏറ്റവും വലിയ ഹൈലൈറ്റുകളിൽ ഒന്നായി പറയാനാവുന്നത്. മഹീന്ദ്രയുടെ പഴയ XUV300 മോഡലിന് കരമായി വന്ന എസ്‌യുവി സെഗ്മെന്റിലെ മറ്റ് എതിരാളികളൊന്നും വാഗ്ദാനം ചെയ്യാത്ത ഫീച്ചറുകളാലും സമ്പന്നമാണെന്ന് വേണം പറയാൻ.

M1, M2, M2 പ്രോ, M3, M3 പ്രോ, AX5, AX5 ലക്ഷ്വറി, AX7, AX7 ലക്ഷ്വറി വേരിയന്റുകളിലായി എത്തുന്ന മഹീന്ദ്ര XUV 3XO-യ്ക്ക് 7.49 ലക്ഷം മുതൽ 15.49 ലക്ഷം വരെയാണ് എക്സ്ഷോറൂം വില വരുന്നത്. നിലവിൽ കോംപാക്‌ട് എസ്‌യുവിയുടെ മിഡ്-സ്പെക്ക് വേരിയന്റുകളുടെ വിതരണമാണ് ആരംഭിച്ചിരിക്കുന്നത്. അടുത്ത മാസം മുതൽ എൻട്രി ലെവൽ M1, MX2, MX2 പ്രോ, AX7, AX7 L പോലുള്ള മോഡലുകളുടെ ഡെലിവറിയും ആരംഭിക്കും.

Mahindra XUV 3XO SUV Sold 2 500 Units In Just 3 Days

എസ്‌യുവിയുടെ ബുക്കിംഗുകളിൽ ഏകദേശം 70 ശതമാനവും പെട്രോൾ വേരിയന്റുകൾക്ക് വേണ്ടിയാണെന്നതും രസകരമായ കാര്യമാണ്. മുൻ മോഡലായ XUV300-യുടെ വിൽപ്പനയിൽ ഡീസലുകൾക്കായിരുന്നു ഡിമാന്റ് കൂടുതൽ. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ടർബോചാർജ്‌ഡ്, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് XUV 3XO മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്.

പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ XUV 3XO-യിലെ ആദ്യത്തെ 1.2 ലിറ്റർ പെട്രോളിന് 109 bhp കരുത്തിൽ 200 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്. അതേസമയം കോംപാക്‌ട് എസ്‌യുവിലെ രണ്ടാമത്തെ 1.2 ലിറ്റർ ഡയറക്‌ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ 130 bhp കരുത്തിൽ 250 Nm torque വരെ നൽകും. മറുവശത്ത് 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 bhp കരുത്തിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

Mahindra XUV 3XO SUV Sold 2 500 Units In Just 3 Days

ഈ എഞ്ചിനുകൾ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് എഎംടി, ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ എന്നീ ട്രാൻസ്മിഷൻ ചോയ്‌സുകളുമായാണ് വരുന്നത്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് വന്നാൽ പനോരമിക് സൺറൂഫ്, ADAS ടെക്‌നോളജി, 17 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിവ ഉൾപ്പെടുന്ന നിരവധി സെഗ്മെന്റ് ഫസ്റ്റ് സവിശേഷതകളോടെയാണ് മഹീന്ദ്ര XUV 3XO ആറാടാൻ എത്തിയിരിക്കുന്നത്.

ഇതുകൂടാതെ അഡ്രിനോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തോടുകൂടിയ വലിയ 10.2 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ, വയർലെസ് ചാർജർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ തുടങ്ങിയ സവിശേഷതകളും കോംപാക്‌ട് എസ്‌യുവിയിലുണ്ട്. വെന്റിലേറ്റഡ് സീറ്റുകൾ നഷ്‌ടമായത് ചിലരെയെങ്കിലും നിരാശപ്പെടുത്തിയേക്കാം. XUV300 ഉള്ള ഉപഭോക്താക്കളുടെ ഏറ്റവും വലിയ പരാതികളിലൊന്നായ ബൂട്ട് സ്പേസ് കൂടുതൽ ലഗേജുകൾ ഉൾക്കൊള്ളുന്നതിനായി ചെറുതായി വർധിപ്പിച്ചിട്ടുമുണ്ട്.

More from DriveSpark

Article Published On: Thursday, May 30, 2024, 17:26 [IST]
English summary
Mahindra xuv 3xo suv sold 2500 units in just 3 days details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X