7.99 ലക്ഷത്തിന്റെ ബേസ് മോഡൽ കിട്ടാൻ 1 വർഷം കാത്തിരിക്കണം, എന്നിട്ടും മഹീന്ദ്രയുടെ എസ്‌യുവി വാങ്ങാൻ ജനക്കൂട്ടം

കഴിഞ്ഞ മാസത്തെ വിൽപ്പന കണക്കിൽ ടാറ്റ മോട്ടോർസിനെ വരെ പൊട്ടിച്ച് ഇന്ത്യയിലെ ഏറ്റവും വലയി മൂന്നാമത്തെ വാഹന നിർമാതാക്കളെന്ന പട്ടം മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വന്തമാക്കിയിരുന്നു. അങ്ങനെ ഇന്ത്യയിലെ യൂട്ടിലിറ്റി വാഹനങ്ങളുടെ അവസാനവാക്കായി മാറുകയാണ് കമ്പനി. XUV700, സ്കോർപിയോ, ഥാർ എന്നിവ പോലുള്ള വലിയ വാഹനങ്ങളെല്ലാം വാങ്ങാൻ ആളുകൾ കൂട്ടത്തോടെയാണ് എത്തുന്നത്. പക്ഷേ ഇവരേക്കാളെല്ലാം ഡിമാന്റ് മഹീന്ദ്രയുടെ മറ്റൊരു വണ്ടിക്കാണ് ഇപ്പോൾ. പുതിയ XUV 3XO എന്ന കുഞ്ഞൻ എസ്‌യുവിയാണ് കമ്പനി നിരയിലെ അഴകിയ രാവണൻ.

കുറഞ്ഞ വിലയും സ്റ്റൈലിംഗിലെ മാറ്റവും ഫീച്ചറുകളുടെ ആറാട്ടും കാരണം വണ്ടി മെഗാഹിറ്റായിക്കഴിഞ്ഞു. അടിസ്ഥാനപരമായി XUV300 കോംപാക്‌ട് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പാണ് XUV 3XO മോഡൽ എങ്കിലും മുൻഗാമിക്ക് കിട്ടാത്ത സ്വീകാര്യതയാണ് ഈ മിടുക്കൻ പുത്തൻ പരിഷ്ക്കാരങ്ങളിലൂടെ നേടിയെടുത്തത്. മാരുതി ബ്രെസയും ടാറ്റ നെക്സോണും ഭരിച്ച സെഗ്മെന്റ് മൊത്തത്തിൽ കക്ഷിയങ്ങ് തൂക്കിയെന്ന് വേണം പറയാൻ.

Mahindra XUV 3XO Waiting Period Stretched To 1 Year

2023 സാമ്പത്തിക വർഷത്തിൽ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് കോംപാക്‌ട് എസ്‌യുവിയുടെ ശരാശരി പ്രതിമാസ വിൽപ്പന വെറും 5,000 യൂണിറ്റായിരുന്നു. അതേസമയം കഴിഞ്ഞ ആറ് മാസത്തിനിടെ XUV 3XO ഒരു മാസം ശരാശരി 8,400 യൂണിറ്റുകളാണ് വിറ്റഴിയുന്നത്. പക്ഷേ ഡിമാന്റ് കൂടിയതോടെ കോംപാക്‌ട് എസ്‌യുവിക്കായുള്ള കാത്തിരിപ്പ് കാലയളവ് കൂടിയെന്നതാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ഡെലിവറി സമയം തിരഞ്ഞെടുത്ത വേരിയൻ്റിനെ ആശ്രയിച്ചാണെങ്കിലും ബേസ് മോഡലിൽ കണ്ണുടക്കി വരുന്നവർ നിരാശപ്പെടേണ്ടി വന്നേക്കും. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കാത്തിരിപ്പ് സമയം ഗണ്യമായി ഉയർന്നിട്ടുണ്ട്. XUV 3XO എസ്‌യുവിയുടെ 7.49 ലക്ഷം രൂപ വില വരുന്ന ബേസ് മോഡൽ MX1 പെട്രോൾ വേരിയന്റ് വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഒരു വർഷം വരെയാണ് നിലവിൽ ബുക്കിംഗ് പിരീഡ് വരുന്നത്.

Mahindra XUV 3XO Waiting Period Stretched To 1 Year

മഹീന്ദ്ര ഈ വേരിയൻ്റിൻ്റെ കുറച്ച് യൂണിറ്റുകൾ മാത്രമാണ് നിർമിക്കുന്നത് എന്നതിനാലാണ് ഈ ഉയർന്ന കാത്തിരിപ്പ് സമയം വേണ്ടി വരുന്നത്. ലോവർ-സ്പെക്ക് പെട്രോൾ MX2, MX3 പ്രോ വേരിയൻ്റുകൾക്ക് യഥാക്രമം 7 മുതൽ 8 മാസം വരെയും 6 ആറ് മുതൽ 7 മാസം വരെയും കാത്തിരിപ്പ് കാലാവധിയുണ്ടെന്നും കമ്പനി പറയുന്നു. അതേസമയം XUV 3XO മിഡ്-സ്പെക്ക് AX5, AX5 L പെട്രോളിൻ്റെ ഡെലിവറി സമയം യഥക്രമം 8-9 മാസം, 2-3 മാസം എന്നിങ്ങനെയുമാണ്.

അതേസമയം കോംപാക്‌ട് എസ്‌യുവിയുടെ ടോപ്പ് എൻഡ് AX7, AX7 L പെട്രോൾ വേരിയൻ്റുകളുടെ ഡെലിവറിക്ക് ഏകദേശം 2 മാസം കാത്തിരിക്കേണ്ടി വരും. ഡീസൽ വേരിയൻ്റുകളുടെ ഡിമാൻഡ് പെട്രോളിനേക്കാൾ കുറവാണ്. ആയതിനാൽ ഡീസൽ പതിപ്പുകൾക്ക് കുറഞ്ഞ കാത്തിരിപ്പ് സമയം മാത്രമാണ് വേണ്ടിവരികയെന്നാണ് റിപ്പോർട്ടുകൾ. XUV 3XO-യുടെ മിക്ക ഡീസൽ വേരിയൻ്റുകളുടെയും കാത്തിരിപ്പ് കാലാവധി വെറും 1 മാസമാണ്.

Mahindra XUV 3XO Waiting Period Stretched To 1 Year

MX3 പ്രോയാണ് വാല്യു ഫോർ മണി വേരിയന്റായി കണക്കാക്കുന്നതെങ്കിലും കൂടുതൽ ഗംഭീരമായ മോഡേൺ ഫീച്ചറുകൾ വേണമെന്നുള്ളവർക്കിടയിൽ ജനപ്രിയമായത് AX5, AX5 ലക്ഷ്വറി വേരിയൻ്റുകളാണ്. 7.49 ലക്ഷം മുതൽ 15.49 ലക്ഷം രൂപ വരെയാണ് XUV 3XO പതിപ്പിന് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. 1.2 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ ഡയറക്ട് ഇഞ്ചക്ഷൻ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് മഹീന്ദ്രയുടെ കോംപാക്‌ട് എസ്‌യുവി വിപണനത്തിന് എത്തുന്നത്.

XUV 3XO മോഡലിലെ 1.2 പെട്രോൾ എഞ്ചിൻ 115 bhp പവറിൽ പരമാവധി 200 Nm torque വരെ ഉത്പാദിപ്പിക്കുമ്പോൾ എസ്‌യുവിയുടെ കൂടുതൽ ശക്തമായ 1.2 ലിറ്റർ ടർബോ എഞ്ചിൻ 130 bhp കരുത്തിൽ 250 Nm torque വരെ നൽകാൻ പ്രാപ്‌തമാണ്. അതേസമയം 1.5 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 117 bhp പവറിൽ 300 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മഹീന്ദ്രയുടെ കുഞ്ഞൻ എസ്‌യുവിയുടെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി, 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് കമ്പനി അണിനിരത്തിയിരിക്കുന്നത്. 1.2 പെട്രോൾ എഞ്ചിനുമായി വരുന്ന ബേസ് മോഡലിന് 18.89 കിലോമീറ്റർ വരെ മൈലേജും വാഹനത്തിന് നൽകാനാവുമെന്നാണ് കമ്പനി പറയുന്നത്. ആയതിനാൽ എല്ലാവർക്കും ഈ വേരിയന്റിലൊരു കണ്ണുണ്ട്. പക്ഷേ കാത്തിരിപ്പ് സമയം കൂടുതലായതിനാൽ വിൽപ്പന ഉണ്ടാവാൻ സാധ്യതയില്ല.

More from DriveSpark

Article Published On: Thursday, October 24, 2024, 8:30 [IST]
English summary
Mahindra xuv 3xo waiting period stretched to 1 year details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X