ഇലക്‌ട്രിക് എസ്‌യുവി വാങ്ങാൻ പുതിയ കാരണമുണ്ടാക്കി മഹീന്ദ്ര; ഈ മാറ്റം ഉടനെത്തും

ഇന്ത്യയിൽ ഇലക്‌ട്രിക് കാറുകളെ ജനപ്രിയരാക്കിയവരാണ് ടാറ്റ മോട്ടോർസ്. നെക്സോൺ ഇവിയിലൂടെ രചിച്ച വിജയഗാഥ ഇന്ന് ടിയാഗോ, ടിഗോർ, പഞ്ച് പോലുള്ള വൈദ്യുത വാഹനങ്ങളിൽ വരെ എത്തി നിൽക്കുകയാണ്. ഇക്കൂട്ടത്തിൽ ആദ്യമെത്തിയ നെക്സോൺ ഇലക്‌ട്രിക് എസ്‌യുവിയുമായി മല്ലിടാൻ സാക്ഷാൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുറത്തിറക്കിയ മോഡലാണ് XUV400.

മോശമാക്കാതെ വിൽപ്പന പിടിക്കാൻ സാധിക്കുന്നുണ്ടെങ്കിലും കണക്കുകളിൽ നെക്സോൺ ഇവിയുമായി കിടപിടിക്കാൻ സാധിക്കുന്നില്ലെന്നതാണ് XUV400 ഇവിയുടെ പ്രധാന പ്രശ്‌നം. അതിനാൽ അടിക്കടി വാഹനത്തിൽ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുന്നത് മഹീന്ദ്രയുടെ ഹോബിയായി മാറിയിട്ടുണ്ട്. തങ്ങളുടെ ഇലക്‌ട്രിക് എസ്‌യുവി വാങ്ങാൻ പുതിയ കാരണമുണ്ടാക്കി മഹീന്ദ്ര അടവുകൾ പയറ്റുകയാണ്. ഇതിന്റെ ഭാഗമായിതാ കമ്പനി പുതിയൊരു ടെക്‌നിക് പ്രയോഗിക്കാൻ പോവുകയാണ്.

Mahindra XUV400 Electric SUV New Variants Coming Soon

മഹീന്ദ്ര XUV400 ഇവിയുടെ വേരിയന്റ് നിരയിൽ വലിയ മാറ്റം കൊണ്ടുവരാൻ പോവുന്നതാണ് സംഗതി. മഹീന്ദ്ര പുതിയ വേരിയന്റുകളുടെ ഒരു ശ്രേണി ഇലക്ട്രിക് എസ്‌യുവിയിൽ അവതരിപ്പിക്കും. നിലവിലെ 3 വേരിയൻ്റുകളിൽ നിന്ന് വ്യത്യസ്തമായി 8 വ്യത്യസ്ത വേരിയൻ്റുകളിൽ ഇനി മുതൽ XUV400 വാഗ്ദാനം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഗതി ശരിയാകുമെങ്കിൽ ആളുകൾക്ക് തെരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷൻ ലഭിക്കുമെന്ന് സാരം.

മഹീന്ദ്ര XUV400 നിലവിൽ EC പ്രോ, EL പ്രോ, വലിയ ബാറ്ററി പായ്ക്കുള്ള EL പ്രോ എന്നീ വേരിയന്റുകളിലാണ് ഇവി വിപണനത്തിന് എത്തിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ വരാനിരിക്കുന്ന പുതിയ വേരിയന്റുകൾക്ക് EC L, EC L (O), EC LL, EL LL (O), EL LH, EL LH (O), EL PH, ELPH (O) എന്നിങ്ങനെ പേരിടുമെന്നാണ് വിവരം. 456 കിലോമീറ്റർ റേഞ്ചുള്ള 39.4kWh യൂണിറ്റ്, 402 കിലോമീറ്റർ നൽകുന്ന 34.43kWh യൂണിറ്റ്, മറ്റൊരു പുതിയ 39.4kWh ബാറ്ററി പായ്ക്ക് എന്നീ മൂന്ന് ബാറ്ററി പായ്ക്കുകൾ ഓഫറിലുണ്ടാകും.

Mahindra XUV400 Electric SUV New Variants Coming Soon

ഇതിൽ പുതിയ 39.4kWh ബാറ്ററി പായ്ക്ക് വ്യത്യസ്ത സെല്ലുകൾ ഉപയോഗിക്കുന്നതിനാൽ സിംഗിൾ ചാർജിൽ 444 കിലോമീറ്റർ വരെ റേഞ്ച് നൽകാനും സാധിക്കും. എല്ലാ ബാറ്ററി ഓപ്‌ഷനുകൾക്കുമുള്ള പവർ ഔട്ട്‌പുട്ട് 150 bhp കരുത്തിൽ 310 Nm torque ആയി സമാനമായി തന്നെ നിൽക്കുമെന്നും കമ്പനി വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. മറ്റെന്തെങ്കിലും മെക്കാനിക്കൽ മാറ്റങ്ങളോ പുതിയ ഫീച്ചർ കൂട്ടിച്ചേർക്കലുകളോ ഉണ്ടാകുമോ എന്ന് കാത്തിരുന്ന് തന്നെ അറിയാം.

നിലവിൽ XUV400 ഇവി EC, EL ട്രിമ്മുകളിൽ ലഭ്യമാണ്. ആദ്യത്തേതിന് 3.3kW ചാർജറുള്ള 34.5kWh ബാറ്ററിയും രണ്ടാമത്തേതിന് 7.2kW ചാർജർ സ്റ്റാൻഡേർഡുള്ള 34.5kWh, 39.4kWh ബാറ്ററി പായ്ക്ക് ഓപ്ഷനുകളുമാണ് ലഭിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയുടെ ചെറിയ ബാറ്ററി പായ്ക്കിന് 375 കിലോമീറ്റർ റേഞ്ചും വലിയ ബാറ്ററി പായ്ക്കിന് 456 കിലോമീറ്ററും റേഞ്ചുമാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

Mahindra XUV400 Electric SUV New Variants Coming Soon

വിലയുടെ കാര്യത്തിലേക്ക് വന്നാൽ മഹീന്ദ്ര XUV400 ഇവി നിലവിൽ 15.49 ലക്ഷം മുതൽ 17.49 ലക്ഷം വരെയുള്ള എക്‌സ്ഷോറൂം വിലയിലാണ് വിപണിയിൽ എത്തുന്നത്. വ്യത്യസ്‌‌തമായ കാരണങ്ങൾ നിരത്തി പല കമ്പനികളും തങ്ങളുടെ ഇലക്ട്രിക് കാറുകളുടെ വില കുറക്കുന്നുണ്ടെങ്കിലും തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിക്ക് വിലക്കുറക്കാൻ യാതൊരു ഉദ്ദേശവും ഇല്ലെന്ന് മഹീന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു.

നേരെമറിച്ച് 2024 മെയ് മാസത്തിന് ശേഷം XUV400 ഇവിക്ക് നാമമാത്രമായ വില വർധനവ് ലഭിക്കുമെന്നും മഹീന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി വൈദ്യുത എസ്‌യുവിയുടെ സ്റ്റോക്കുള്ള 2023 മോഡൽ ഇയർ പതിപ്പുകൾക്ക് 4.49 ലക്ഷം രൂപ വരെയുള്ള വമ്പൻ ഓഫറാണ് ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ ഫീച്ചറുള്ള 2023 മോഡൽ XUV400 EL വേരിയന്റിന് 3.40 ലക്ഷം രൂപ വിലക്കുറവാണ് മെയ് മാസത്തിൽ ലഭിക്കുക.

Mahindra XUV400 Electric SUV New Variants Coming Soon

അതേസമയം ഈ വർഷം ജനുവരിയിൽ പരിചയപ്പെടുത്തിയ XUV400 പ്രോ പതിപ്പിന്റെ തെരഞ്ഞെടുത്ത വേരിയന്റ്, ബാറ്ററി പായ്ക്ക്, ചാർജിംഗ് ശേഷി എന്നിവയെ ആശ്രയിച്ച് 1.40 ലക്ഷം രൂപ വരെയും ആനുകൂല്യങ്ങളോടെ ലഭിക്കുമെന്നുമാണ് കമ്പനി പറയുന്നത്. ഇതെല്ലാം ലൊക്കേഷൻ, സംസ്ഥാനം, ലഭ്യമായ സ്റ്റോക്ക് എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടാം എന്നകാര്യവും പ്രത്യേകം ഓർമിപ്പിക്കാം. കൃത്യമായ വിവരങ്ങളറിയാൻ ഏറ്റവും അടുത്ത മഹീന്ദ്ര ഡീലർഷിപ്പുമായി ബന്ധപ്പെടുന്നതാവും ഉചിതം.

More from DriveSpark

Article Published On: Wednesday, May 8, 2024, 16:50 [IST]
English summary
Mahindra xuv400 electric suv new variants coming soon to rival tata nexon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X