ഇന്നോവയുടെ വിലയുമില്ല, ഉഗ്രൻ സേഫ്റ്റിയും; 16.89 ലക്ഷത്തിന് പുത്തൻ 7-സീറ്റർ എസ്‌യുവിയുമായി മഹീന്ദ്ര

രാജ്യത്തെ എസ്‌യുവി വിപണിയില്‍ തരംഗമായി മാറിയ മോഡലാണ് മഹീന്ദ്ര XUV700. രാജ്യം അടക്കി വാണിരുന്ന XUV500 പതിപ്പിന്റെ പിൻഗാമിയായി എത്തിയ ഈ സ്പോർട് യൂട്ടിലിറ്റി വാഹനത്തെ ഇരുകൈയും നീട്ടിയാണ് ആളുകൾ സ്വീകരിച്ചത്. അന്നേ വരെ ആ സെഗ്മെന്റിൽ കാണാത്തത്ര ഫീച്ചറുകളും ADAS ടെക്കുമായി അണിഞ്ഞൊരുങ്ങിയ XUV700 സ്വന്തമാക്കാനായി ജനസാഗരമായിരുന്നു.

അടിക്കടി മോഡൽ നിരയിലേക്ക് മഹീന്ദ്ര കൊണ്ടുവരുന്ന പരിഷ്ക്കാരങ്ങളും കാര്യങ്ങളുമെല്ലാം ജനകീയമായ തീരുമാനങ്ങളാണ്. അടുത്തിടെ 15 ലക്ഷം ബജറ്റിൽ വണ്ടിയുടെ പുത്തൻ വേരിയന്റ് പുറത്തിറക്കിയ കമ്പനി ഇപ്പോഴിതാ താരതമ്യേന താങ്ങാനാവുന്ന വിലയിൽ കൂടുതൽ പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മഹീന്ദ്ര XUV700 എസ്‌യുവിയുടെ മറ്റൊരു പുത്തൻ മോഡൽ കൂടി വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

Mahindra XUV700 AX5 Select Variant Launched

A5 സെലക്‌ട് എന്നു പേരിട്ടിരിക്കുന്ന മഹീന്ദ്ര XUV700-യുടെ ഈ വേരിയന്റിന് 16.89 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. AX5 സെവൻ സീറ്റർ ട്രിമ്മിനെ അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചെടുത്തിരിക്കുന്നതും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള ഡീസൽ, പെട്രോൾ എഞ്ചിനുകളിൽ ഈ പുതിയ വേരിയൻ്റ് ലഭിക്കും. മാനുവൽ പതിപ്പുകളേക്കാൾ 1.60 ലക്ഷം രൂപയാണ് ഓട്ടോമാറ്റിക് മോഡലുകൾക്ക് അധികമായി മുടക്കേണ്ടി വരുന്നത്.

Mahindra XUV700 AX5 Select Variant Launched

പുതുതായി അവതരിപ്പിച്ചിരിക്കുന്ന XUV700 AX5 സെലക്ട് വേരിയൻ്റിൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, സൗണ്ട് സ്റ്റേജിംഗ് ഉള്ള ആറ് സ്പീക്കറുകൾ, ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനിൽ ആൻഡ്രിനോക്സ് സിസ്റ്റം, ആമസോൺ അലക്‌സ ബിൽറ്റ് ഇൻ, പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM, എൽഇഡി ഡിആർഎല്ലുകൾ, ഫുൾ സൈസ് വീൽ കവർ എന്നീ ഫീച്ചറുകളാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കോർത്തിണക്കിയിരിക്കുന്നത്.

ഇതിലെ ഏറ്റവും വലിയ ഹൈലൈറ്റ് സ്കൈറൂഫ് എന്ന് മഹീന്ദ്ര വിളിക്കുന്ന ഡ്യുവൽ പാനൽ പനോരമിക് സൺറൂഫാണ്. ഈ ഫീച്ചർ ഒരുക്കിയിട്ടും 7 സീറ്റർ എസ്‌യുവി സെഗ്മെന്റിലെ പ്രധാന എതിരാളികളുമായി താരതമ്യം ചെയ്‌താലും വിലയുടെ കാര്യത്തിൽ XUV700 A5 സെലക്‌ട് കൂടുതൽ താങ്ങാനാവുന്നതാണ്. AX5 സെലക്‌ട് വേരിയന്റ് പ്രാഥമികമായി ലക്ഷ്യമിടുന്നത് ഈ ടോപ്പ് എൻഡ് ഫീച്ചറുകളിൽ ചിലത് ആഗ്രഹിക്കുന്ന എന്നാൽ എസ്‌യുവിയുടെ ടോപ്പ് വേരിയന്റ് വാങ്ങാനുള്ള ബജറ്റ് ഇല്ലാത്ത പ്രേക്ഷകരെയാണ്.

Mahindra XUV700 AX5 Select Variant Launched

എഞ്ചിൻ, പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ പെട്രോൾ പതിപ്പിൽ 197 bhp പവറിൽ 380 Nm torque നൽകുന്ന 2.0 ലിറ്റർ ടർബോ പെട്രോൾ യൂണിറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം 2.2 ലിറ്റർ ഡീസൽ എഞ്ചിൻ രണ്ട് വ്യത്യസ്ത പവർ ഔട്ട്‌പുട്ടുകളിലാണ് ഒരുക്കിയിരിക്കുന്നത്. ബേസ് മോഡലുകളിൽ 153 bhp കരുത്തിൽ 360 Nm torque ഉത്പാദിപ്പിക്കുമ്പോൾ 182 bhp പവറിൽ 450 Nm torque ആണ് വികസിപ്പിക്കുന്നത്.

6 സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളാണ് രണ്ട് എഞ്ചിനിലും തെരഞ്ഞെടുക്കാനാവുന്നത്. ഇനി മഹീന്ദ്ര എപ്പോഴും കേൾക്കുന്ന പരാതിയാണ് കാത്തിരിപ്പ് കാലയളവ് ഉയർന്നതാണെന്ന് കൊവിഡിന് ശേഷം തങ്ങളുടെ ഉല്‍പ്പന്ന നിരയിലെ മോഡലുകൾക്കുള്ള ഉയര്‍ന്ന കാത്തിരിപ്പ് കാലയളവ് പലരേയും നിരാശപ്പെടുത്തിയിട്ടുണ്ട്. മിക്കവരും ബുക്കിംഗ് വരെ റദ്ദാക്കി മറ്റ് ബ്രാൻഡുകളിലേക്ക് ചേക്കേറിയിട്ടുണ്ട്.

Mahindra XUV700 AX5 Select Variant Launched

എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കാത്തിരിപ്പ് കാലയളവ് കുറച്ച് കൂടുതല്‍ വാഹനങ്ങള്‍ ഡെലിവറി ചെയ്യാന്‍ മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് സാധിച്ചിട്ടുണ്ട്. XUV700 എസ്‌യുവിയുടെ ഏകദേശം 16,000 ഓര്‍ഡറുകള്‍ മാത്രമാണ് ഇപ്പോൾ കൊടുത്തു തീര്‍ക്കാനുള്ളതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഇതും വരും മാസങ്ങളിൽ പൂർത്തിയാക്കുന്നതോടെ കാര്യങ്ങൾ കൂടുതൽ ഈസിയാവും. നിലവില്‍ XUV700 എസ്‌യുവിക്ക് പ്രതിമാസം ശരാശരി 8,000 ബുക്കിംഗുകള്‍ കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

താങ്ങാനാവുന്ന വിലയിൽ പുതിയ വേരിയന്റ് എത്തിയതോടെ ലഭിക്കുന്ന ബുക്കിംഗുകളുടെ എണ്ണം ഉയരുമെന്ന് ഉറപ്പാണ്. താങ്ങാനാവുന്ന വിലയും കിടിലൻ ഫീച്ചറുകളും എത്തുന്നതിനാൽ ആളുകൾ വാങ്ങാൻ ഇരച്ചെത്തിയേക്കും. 2030-ഓടെ 16 പുതിയ എസ്‌യുവികൾ പുറത്തിറക്കാനുള്ള പദ്ധതിയുമായാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര മുമ്പോട്ടു പോവുന്നത്. ഇതിൽ 7 ഇൻ്റണൽ കംബഷൻ എഞ്ചിൻ മോഡലുകൾ, 7 ഇവികൾ, 3 ഫെയ്‌സ്‌ലിഫ്റ്റുകൾ എന്നിവയാണ് ഉൾപ്പെടുന്നത്.

Video Code:

More from DriveSpark

Article Published On: Wednesday, May 22, 2024, 13:14 [IST]
English summary
Mahindra xuv700 ax5 select variant launched price features specs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X