15 ലക്ഷത്തിന് ഇതുപോലൊരു 7 സീറ്റർ ഡീസൽ എസ്‌യുവി വാങ്ങാൻ കിട്ടില്ല, XUV700 ബേസ് മോഡലുമായി മഹീന്ദ്ര

സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളുടെ ഏറ്റവും നല്ല സമയത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ഹാച്ച്ബാക്കിന്റെ വിലയിൽ വരെ എസ്‌യുവികൾ വാങ്ങാൻ കിട്ടുമ്പോൾ ആളുകൾക്ക് എങ്ങനെ മുഖംതിരിച്ച് നിൽക്കാനാവും. അതുപോലെ തന്നെയാണ് 7 സീറ്റർ വാഹനങ്ങളോടുള്ള ഇന്ത്യക്കാരുടെ ഇപ്പോഴത്തെ പ്രണയം. എംപിവകളോടൊപ്പം എസ്‌യുവികളും ഇതേ വിഭാഗത്തിലേക്ക് നോട്ടമിട്ടതോടെ സംഭവം കളറായി.

ഒരു 15 ലക്ഷം ബജറ്റ് ഇട്ട് അതിനുള്ളിൽ നിൽക്കുന്നൊരു 7 സീറ്റർ വാങ്ങാൻ പലരും പദ്ധതിയിട്ടിട്ടുണ്ടാവാം. കൂടുതൽ പേർക്ക് ഒന്നിച്ച് പോവാനാവും എന്നതും ആവശ്യമില്ലാത്ത സമയത്ത് മൂന്നാംനിരയിലെ സീറ്റുകൾ മടക്കിവെച്ച് മറ്റ് ആവശ്യങ്ങൾ നിറവേറ്റാം എന്ന പ്രായോഗികതയെല്ലാം ഇത്തരം മോഡലുകളുടെ പ്രത്യേകതയാണ്. ഈ ബജറ്റിനുള്ളിൽ പലരും വാങ്ങാൻ താത്പര്യപ്പെടുന്നത് മാരുതി എർട്ടിഗ അല്ലെങ്കിൽ കിയ കാരെൻസ് എന്നിവയായിരിക്കും.

Mahindra XUV700 Diesel MX 7-Seater Variant Introduced

എന്നാൽ ഇപ്പോഴിതാ മഹീന്ദ്ര പുതിയ നീക്കവുമായി വിപണിയിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. ജനപ്രിയനായ XUV700 എസ്‌യുവിയുടെ പുതിയൊരു എൻട്രി ലെവൽ വേരിയന്റിനെ അവതരിപ്പിച്ചുകൊണ്ടാണ് കമ്പനിയുടെ വരവ്. MX എന്നറിയപ്പെടുന്ന വേരിയന്റ് പുറത്തിറക്കിക്കൊണ്ട് മഹീന്ദ്ര XUV700 എസ്‌യുവിയുടെ 7 സീറ്റർ പതിപ്പിനെ കൂടുതൽ താങ്ങാനാവുന്നതാക്കുകയാണ് ബ്രാൻഡിന്റെ ലക്ഷ്യം.

15 ലക്ഷം രൂപ എക്സ്ഷോറൂം വില മുടക്കിയാൽ ഡീസൽ എഞ്ചിനിനൊപ്പം പുതിയ XUV700 7 സീറ്റർ വീട്ടിലെത്തിക്കാം. എസ്‌യുവിയുടെ നിലവിലുണ്ടായിരുന്ന 7 സീറ്റർ ബേസ് AX3 മോഡലിനേക്കാൾ 3 ലക്ഷം രൂപയോളമാണ് ഇതിന് കുറവ് വരുന്നത്. പുതിയ മൂന്ന്-വരി വേരിയന്റ് XUV700 MX 5 സീറ്ററിന് സമാനമാണ്. 14.60 ലക്ഷം രൂപ വിലയുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിനുള്ള XUV700 MX 5-സീറ്ററുമായി താരതമ്യപ്പെടുത്തുമ്പോൾ ഏഴ് സീറ്റർ പതിപ്പിന് വെറും 40,000 രൂപ മാത്രമാണ് കൂടുതലായി വരുന്നത്.

Mahindra XUV700 Diesel MX 7-Seater Variant Introduced

ആൻഡ്രോയിഡ് ഓട്ടോയുള്ള 8 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് ടച്ച്‌സ്‌ക്രീൻ, നാല് സ്പീക്കറുകൾ, 7 ഇഞ്ച് എംഐഡി, അനലോഗ് ഡയലുകൾ, ഒന്നിലധികം യുഎസ്ബി പോർട്ടുകൾ, ടിൽറ്റ് ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ്, സ്റ്റോറേജുള്ള സെൻ്റർ ആംറെസ്റ്റ്, മുന്നിലേയും പിന്നിലേയും യാത്രക്കാർക്ക് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ്, ഫോളോ-മീ-ഹോം ഹെഡ്‌ലാമ്പുകൾ, പവർഡ് ORVM, ISOFIX ആങ്കറുകൾ എന്നിവ പോലുള്ള ഫീച്ചറുകളാണ് മഹീന്ദ്ര XUV700 എസ്‌യുവിയുടെ ഏറ്റവും പുതിയ ബേസ് മോഡൽ 7 സീറ്ററിൽ ഒരുക്കിയിരിക്കുന്നത്.

തീർന്നില്ല, ഇതിനോടൊപ്പം തന്നെ മൂന്നാം നിരക്കായി പ്രത്യേക എസി വെൻ്റുകൾ, സെന്റർ ആംറെസ്റ്റുള്ള രണ്ടാം നിര സീറ്റുകൾ, മറ്റ് 7 സീറ്റർ ട്രിമ്മുകളിൽ കാണുന്ന 60:40 വൺ-ടച്ച് ടംബിൾ ഫംഗ്‌ഷൻ എന്നിവയും ഇതിൽ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. അതായത് മൊത്തത്തിൽ കൊടുക്കുന്ന വിലയ്ക്കുള്ള എല്ലാ സംഭവങ്ങളും എസ്‌യുവിയിൽ ഉണ്ടെന്ന് സാരം. എവറസ്റ്റ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, മിന്നുന്ന ചുവപ്പ്, റെഡ് റേജ്, നാപ്പോളി ബ്ലാക്ക് കളർ ഓപ്ഷനുകളിലാവും ഇത് വാങ്ങാനാവുക.

Mahindra XUV700 Diesel MX 7-Seater Variant Introduced

മെക്കാനിക്കലായി നോക്കിയാലും 5-സീറ്ററിന് സമാനമാണ് ഏറ്റവും പുതിയ മഹീന്ദ്ര XUV700 MX 7-സീറ്റർ ബേസ് വേരിയന്റ്. രണ്ടിനും 156 bhp പവർ ഉത്പാദിപ്പിക്കുന് 2.2 ലിറ്റർ ഡീസൽ എഞ്ചിനാണ് തുടിപ്പേകാനായി എത്തിയിരിക്കുന്നത്. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് വാഗ്‌ദാനം ചെയ്യുന്നത്. അതായത് ഓട്ടോമാറ്റിക് സംവിധാനം ഇതിലില്ലെന്ന് ചുരുക്കം.

XUV700 MX 5-സീറ്റർ പതിപ്പ് 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലും വാങ്ങാനാവും. അതിനാൽ ഇതിനെ അടിസ്ഥാനമാക്കിയുള്ള 7-സീറ്ററും ഈ ഓപ്ഷനുമായി വരാൻ സാധ്യതയുണ്ട്. എന്നാൽ ഡീസൽ മോഡലിന് ലഭിക്കുന്ന സ്വീകാര്യത മനസിലാക്കി മാത്രമായിരിക്കും കമ്പനി ഈ തീരുമാനത്തിലേക്ക് എത്തുകയെന്നാണ് വിവരം. പുതിയ എൻട്രി ലെവൽ വേരിയന്റ് അവതരിപ്പിക്കുന്നതിലൂടെ മഹീന്ദ്ര XUV700 ശ്രേണിയെ കൂടുതൽ താങ്ങാനാവുന്നതും കൂടുതൽ പ്രീമിയവുമാക്കി മാറ്റാൻ കമ്പനിക്ക് സാധിക്കും.

Mahindra XUV700 Diesel MX 7-Seater Variant Introduced

7 സീറ്റർ എസ്‌യുവി സെഗ്മെന്റിലെ പ്രധാന എതിരാളികളുമായി താരതമ്യം ചെയ്‌താലും മഹീന്ദ്ര XUV700 വിലയുടെ കാര്യത്തിൽ കൂടുതൽ താങ്ങാനാവുന്നതാണ്. ടാറ്റ സഫാരിക്ക് 16.19 ലക്ഷം രൂപ മുതൽ വില ആരംഭിക്കുമ്പോൾ എംജി ഹെക്‌ടർ പ്ലസിന് 17 ലക്ഷം മുതലാണ് വില തുടങ്ങുന്നത്. ഇനി അൽപം കൂടി ഉയർന്ന മോഡലുകൾ മതിയെന്നുള്ളവർക്കും മഹീന്ദ്ര ധാരാളം ഓപ്ഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2,500 യൂണിറ്റുകൾ മാത്രം നിർമിക്കുന്ന XUV700 ബ്ലേസ് എഡിഷൻ അടുത്തിടെ വിപണിയിൽ എത്തിയിരുന്നു.

AX7 L വേരിയന്റിനെ അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന XUV700 ബ്ലേസ് എഡിഷന് 24.24 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. സ്റ്റാൻഡേർഡ് വേരിയന്റുകളിൽ നിന്നും വേറിട്ടുനിർത്തുന്നതിനായി സവിശേഷമായ മാറ്റ് റെഡ് കളർ ഓപ്ഷനൊപ്പം ചില ബ്ലാക്ക്ഡ്-ഔട്ട് എലമെന്റുകളും ചേർത്താണ് പുതിയ XUV700 ബ്ലേസ് എഡിഷനെ മഹീന്ദ്ര ഒരുക്കിയെടുത്തിട്ടുള്ളത്. അതോടൊപ്പം വലിയ ഫീച്ചറുകളുടെ അകമ്പടിയും ഇതിലുണ്ടാവും.

More from DriveSpark

Article Published On: Monday, May 6, 2024, 10:32 [IST]
English summary
Mahindra xuv700 diesel mx 7 seater variant introduced at rs 15 lakhs details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X