7-സീറ്റർ എസ്‌യുവി പഴയ വിലയ്ക്ക് തരാൻ പറ്റില്ലെന്ന് കമ്പനി, 50,000 കൂടുതൽ കൊടുത്താലും ഇന്നോവയേക്കാൾ ഗമയുണ്ട്

ഇന്ത്യയിലെ എസ്‌യുവി സെഗ്മെന്റിനെ തന്നെ മാറ്റിമറിച്ച മോഡലുകളിൽ ഒന്നാണ് മഹീന്ദ്രയുടെ XUV700. 5-സീറ്റർ, 7-സീറ്റർ ഓപ്ഷനുകളിൽ എത്തുന്ന വണ്ടി സാക്ഷാൽ ടൊയോട്ട ഇന്നോവയെ വരെ വെല്ലുവിളിക്കാൻ പാകമാണ്. യാത്രാ സുഖത്തിലായാലും ഫീച്ചറുകളുടെ കാര്യത്തിലായാലും സെഗ്മെന്റിലെ എതിരാളികളേക്കാൾ മികവുറ്റ രീതിയിലാണ് മഹീന്ദ്ര ഇവനെ പണികഴിപ്പിച്ചിരിക്കുന്നത്. XUV500 എസ്‌യുവിക്കൊരു പിൻഗാമി വരുന്നുവെന്ന് കേട്ടപ്പോൾ നിരാശരായ പലരും XUV700 കണ്ട് അതിശയിച്ചവരാണ്. ഒന്നാന്തരം ലുക്കും നിർമാണ നിലവാരവുമെല്ലാം എസ്‌യുവിയെ വേറിട്ടുനിർത്തുന്ന സംഗതികളാണ്. ആഡംബര വാഹനങ്ങളോട് കിടപിടിക്കുന്ന രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന XUV700 വാങ്ങാൻ ആളുകൾ വരിവരിയായി നിൽക്കുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്.

ഇന്ത്യയിൽ ഏറ്റവുമധികം സ്വീകാര്യതയുള്ള വാഹനങ്ങളിൽ ഒന്നായ ഇത് പലരുടെയും ഡ്രീം കാറാണെന്ന് പറഞ്ഞാലും തെറ്റില്ല. പക്ഷേ XUV700 ഇനി വാങ്ങാൻ പോവുന്നവർക്ക് നിരാശയുളവാക്കുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്സവ സീസൺ അവസാനിച്ചതോടെ മഹീന്ദ്രയുടെ ഫാമിലി എസ്‌യുവി പഴയ വിലയിൽ തരാൻ പറ്റില്ലെന്നാണ് കമ്പനി പറയുന്നത്. അതായത് എസ്‌യുവിക്ക് ചെറിയൊരു വില വർധനവ് സംഭവിച്ചിരിക്കുകയാണെന്ന് സാരം.

Mahindra XUV700 Petrol Variants Become More Expensive

പക്ഷേ XUV700 മോഡലിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ 50,000 രൂപ വരെയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. ഈ വില വർധനയ്ക്ക് പുറമെ AX3 ട്രിം ലെവലിന് കീഴിൽ ഡീസൽ എഞ്ചിനുള്ള രണ്ട് പുതിയ വേരിയൻ്റുകളും മഹീന്ദ്ര ചേർത്തിട്ടുണ്ട്. കൂടാതെ വാഹനത്തിന്റെ എല്ലാ 6-സീറ്റ് പതിപ്പുകളും കമ്പനി നിർത്തലാക്കി എന്നതും പലർക്കും തിരിച്ചടിയായി തോന്നിയേക്കാം.

അതിലേക്കെല്ലാം വരുന്നതിന് മുമ്പ് XUV700 എസ്‌യുവിയുടെ ഏതെല്ലാം വേരിയന്റുകളിലാണ് വില വർധനവ് നടപ്പിലാക്കിയിരിക്കുന്നതെന്ന് വിശദമായി നോക്കാം. മഹീന്ദ്രയുടെ ജനപ്രിയ ഫാമിലി സ്പോർട് യൂട്ടിലിറ്റി വാഹനത്തിന്റെ പെട്രോൾ എഞ്ചിനോടുകൂടിയ AX7 മാനുവൽ 7 സീറ്റർ വേരിയന്റിൽ 15,000 രൂപയുടെ വർധനവാണ് നിലവിൽ വന്നിരിക്കുന്നത്. പുതിയ തീരുമാന പ്രകാരം ഈ വേരിയന്റിന്റെ എക്സ്ഷോറൂം വില 19.49 ലക്ഷം രൂപയിൽ നിന്ന് 19.64 ലക്ഷം രൂപയായി മാറി.

Mahindra XUV700 Petrol Variants Become More Expensive

പെട്രോൾ എഞ്ചിനുമായി വരുന്ന XUV700 MX മാനുവൽ 5 സീറ്റർ, MX മാനുവൽ 7 സീറ്റർ, AX3 മാനുവൽ 5 സീറ്റർ എന്നീ വേരിയൻ്റുകളാണ് ഏറ്റവും ഉയർന്ന വില വർധനവിന് സാക്ഷ്യംവഹിച്ചിരിക്കുന്നത്. ഈ മോഡലുകൾ വാങ്ങാമെന്ന് സ്വപ്നം കണ്ടിരുന്നവർ ഇനി 50,000 രൂപയാണ് പോക്കറ്റിൽ നിന്നും അധികമായി ഇറക്കേണ്ടി വരിക.

ഈ പരിഷ്ക്കാരം മോഡലിന്റെ ബേസ് MX വേരിയന്റിനെ ബാധിക്കുന്നതിനാൽ എസ്‌യുവിയുടെ പ്രാരംഭ വില ഇപ്പോൾ 13.99 ലക്ഷത്തിൽ നിന്നും 14.49 ലക്ഷം രൂപയായി ഉയർന്നിട്ടുമുണ്ട്. അതേസമയം ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം ഫീച്ചറുമായി വരുന്ന ഈ പെട്രോൾ MX മാനുവൽ 5 സീറ്റർ, MX മാനുവൽ 7 സീറ്റർ, AX3 മാനുവൽ 5 സീറ്റർ വേരിയന്റുകളുടെ വിലയിൽ മാറ്റങ്ങളൊന്നും അവതരിപ്പിച്ചിട്ടില്ല.

Mahindra XUV700 Petrol Variants Become More Expensive

മറുവശത്ത് XUV700 എസ്‌യുവിയുടെ ഡീസൽ വേരിയൻ്റുകളുടെ വിലയൊന്നും മഹീന്ദ്ര വർധിപ്പിച്ചിട്ടില്ല എന്നത് സന്തോഷം പകരുന്ന വാർത്തയാണ്. എല്ലാ ഡീസൽ വകഭേദങ്ങളും അവയുടെ മുൻ വിലയിൽ തന്നെ വാങ്ങാം. ഇതുകൂടാതെ വിശാലമായ ഉപഭോക്താക്കളെ വാഹനത്തിലേക്ക് അടുപ്പിക്കാൻ AX3 ട്രിം ലെവലിന് കീഴിൽ മഹീന്ദ്ര രണ്ട് പുതിയ ഡീസൽ വേരിയൻ്റുകൾ ചേർത്തു.

17.99 ലക്ഷം രൂപ വിലയുള്ള AX3 മാനുവൽ 7 സീറ്റർ, 18.49 രൂപ വിലയുള്ള AX3 മാനുവൽ 7 സീറ്റർ ESP എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന മോഡലുകൾ. ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം മഹീന്ദ്ര അവതരിപ്പിച്ച 6-സീറ്റർ ഓപ്ഷൻ കമ്പനി നിർത്തലാക്കിയിട്ടുണ്ട്. ഇനി മുതൽ 5 സീറ്റർ അല്ലെങ്കിൽ 7 സീറ്റർ ഓപ്ഷനിൽ മാത്രമേ മഹീന്ദ്രയുടെ ജനകീയനെ സ്വന്തമാക്കാനാവൂ.

മഹീന്ദ്രയുടെ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായി ഈ വാഹനത്തെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് 2021 ഓഗസ്റ്റ് 14-നാണ്. കമ്പനിയുടെ ഇന്നത്തെ വളർച്ചയ്ക്ക് കൊടിപിടിച്ച് മുന്നിൽ നയിച്ച മോഡലുകളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. അന്നു മുതൽ ഇന്നുവരെയുള്ള മൂന്ന് വർഷക്കാലയളവിനുള്ളിൽ മോഡലിന്റെ 2 ലക്ഷം യൂണിറ്റുകൾക്ക് മുകളിൽ വിറ്റഴിക്കാനും കമ്പനിക്കായിട്ടുണ്ട്.

More from DriveSpark

Article Published On: Thursday, November 21, 2024, 17:03 [IST]
English summary
Mahindra xuv700 petrol variants become more expensive new price list details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X