ഫ്രോങ്ക്സ് ടർബോയുടെ വിൽപ്പന ഇനി കുതിച്ചുയരും, 43,000 രൂപയുടെ പുതിയ തീരുമാനവുമായി മാരുതി സുസുക്കി

ഇപ്പോൾ മാരുതി സുസുക്കിയുടെ നെക്‌സ ഷോറൂമുകളിൽ എത്തുന്ന ഭൂരിഭാഗം ആളുകളുടേയും കണ്ണ് ഫ്രോങ്ക്‌സിലാണ്. അതിവേഗം ഹിറ്റടിച്ച ഈ കൂപ്പ സ്റ്റൈൽ എസ്‌യുവിയുടെ 1 ലക്ഷത്തിലധികം യൂണിറ്റുകളാണ് കമ്പനി ഇതുവരെ നിരത്തിലെത്തിച്ചിരിക്കുന്നത്. ബലേനോയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നതെങ്കിലും എന്തൊക്കെയോ കാരണങ്ങളാൽ ബലേനോയേക്കാൾ മുകളിൽ ഫ്രോങ്ക്‌സ് വളർന്നു കഴിഞ്ഞു.

ഈ ജനപിന്തുണ നിലനിർത്താനായി ഫ്രോങ്കിസിനായി മാരുതി പ്രത്യേക ഓഫറുകളും പുതിയ ടർബോ വെലോസിറ്റി എഡിഷനും പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽറ്റ പ്ലസ്, സീറ്റ, ആൽഫ ട്രിമ്മുകളിൽ പുതിയ വേരിയന്റ് സ്വന്തമാക്കാനാവും. 2023, 2024 മോഡൽ ഇയർ പതിപ്പുകളിലും ഈ കൂപ്പെ സ്റ്റൈൽ എസ്‌യുവിയുടെ പ്രത്യേക പതിപ്പ് വാങ്ങാമെന്നതും ശ്രദ്ധേയമാണ്. വെലോസിറ്റി എഡിഷൻ ഒരു പെർഫോമൻസ് അപ്‌ഗ്രേഡ് പോലെ തോന്നുമെങ്കിലും ഈ പുതിയ ഫ്രോങ്ക്സ് മോഡൽ കോസ്മെറ്റിക് ആക്സസറികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

Maruti Fronx Turbo Velocity Edition Launched

അതായത് നിലവിലെ സ്റ്റോക്ക് വിറ്റഴിക്കാനുള്ള മാരുതിയുടെ ചെറിയ തന്ത്രം മാത്രമാണിതെന്നാണ് അനുമാനം. എങ്കിലും ആളുകളെ കൈയിലെടുക്കാനുള്ള സംവിധാനങ്ങളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ഫ്രോങ്ക്സിന്റെ വെലോസിറ്റി എഡിഷനിൽ 43,000 രൂപ വിലമതിക്കുന്ന 16 ആക്‌സസറികൾ കമ്പനി ഒരുക്കിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. അതിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് എന്നിനി നോക്കാം.

ഫ്രോങ്ക്സിൻ്റെ ടർബോ വെലോസിറ്റി എഡിഷനൊപ്പം വാഗ്ദാനം ചെയ്യുന്ന എക്സ്റ്റീരിയർ ആക്സസറികളിൽ എക്സ്റ്റീരിയർ സ്‌റ്റൈലിംഗ് കിറ്റ് (ഗ്രേ + റെഡ്), ഡോർ വൈസർ പ്രീമിയം, ഫ്രണ്ട് ബമ്പർ പെയിൻ്റഡ് ഗാർണിഷ്, ORVM കവർ, ഹെഡ്‌ലാമ്പ് ഗാർണിഷ്, ബോഡി സൈഡ് മോൾഡിംഗ്, റിയർ ബമ്പർ കളർഡ് ഗാർണിഷ്, ഇലുമിനേറ്റഡ് ഡോർ സിൽ ഗാർഡ്, റിയർ അപ്പർ സ്പോയ്‌ലർ എക്സ്റ്റൻഡർ, വീൽ ആർച്ച് ഗാർണിഷ്, ബാക്ക് ഡോർ ഗാർണിഷ് എന്നിവയെല്ലാമാണ് ഒരുക്കിയിരിക്കുന്നത്.

Maruti Fronx Turbo Velocity Edition Launched

കൂടാതെ ഫ്രോങ്ക്സ് ടർബോ വെലോസിറ്റി പതിപ്പിനൊപ്പം ലഭ്യമായ ഇൻ്റീരിയർ ആക്സസറികളിൽ റെഡ് ഡാഷ് ഡിസൈനർ മാറ്റ്, നെക്സ്ക്രോസ് ബോർഡോ ഫിനിഷ് സ്ലീവ് സീറ്റ് കവർ (ആൽഫ/സീറ്റ), നെക്സ്ക്രോസ് ബ്ലാക്ക് ഫിനിഷ് സീറ്റ് കവർ (ഡെൽറ്റ പ്ലസ്), ഇൻ്റീരിയർ സ്റ്റൈലിംഗ് കിറ്റ് (കാർബൺ ഫിനിഷ്), 3D ബൂട്ട് മാറ്റ് എന്നിവ ഉൾപ്പെടുന്നു. മിക്ക ആക്‌സസറികളും മൂന്ന് വേരിയൻ്റുകളിലും സമാനമാണ്. നെക്‌സ്ക്രോസ് സ്ലീവ് സീറ്റ് കവറിൽ നിറവ്യത്യാസം മാത്രമേ എടുത്തുപറയാനുള്ളൂ.

മാരുതി ഫ്രോങ്‌ക്‌സിൻ്റെ ജനപ്രീതിയുടെ പ്രധാന കാരണങ്ങളിലൊന്ന് അതിൻ്റെ സ്‌പോർട്ടി പ്രൊഫൈലും അതുല്യമായ കൂപ്പെ ശൈലിയിലുള്ള ചരിഞ്ഞ റൂഫുമാണ്. ടർബോ വെലോസിറ്റി എഡിഷൻ എക്സ്റ്റീരിയറിലും ഇൻ്റീരിയറിലും മൊത്തത്തിലുള്ള രൂപവും ഭാവവും വർധിപ്പിക്കുന്നത് ഇനിയും ആളുകളെ ആകർഷിക്കാൻ സഹായിക്കുന്ന കാര്യമാണ്. സൗജന്യമായി ആക്‌സസറികൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഇതും വേഗം ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് അടുപ്പിക്കും.

Maruti Fronx Turbo Velocity Edition Launched

വാഹനത്തിന്റെ ടർബോ വേരിയൻ്റുകളുടെ വിൽപ്പന വർധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. സാധാരണ മോഡലുകളെ അപേക്ഷിച്ച് നോക്കുമ്പോൾ ഉണ്ടാവുന്ന ഉയർന്ന വിലയാണ് ടർബോയിലേക്ക് ആളുകളെ അടുപ്പിക്കാത്തത്. ഫ്രോങ്ക്സ് ടർബോ വെലോസിറ്റി എഡിഷനിൽ 1.0 ലിറ്റർ K-സീരീസ് ടർബോ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 100.06 bhp കരുത്തിൽ പരമാവധി 147.6 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ബലേനോയിൽ കാണുന്ന 1.2 ലിറ്റർ NA പെട്രോൾ ആണ് ഫ്രോങ്ക്സിലെ മറ്റൊരു എഞ്ചിൻ ഓപ്ഷൻ. ഇത് 89.73 bhp പവറിൽ 113 Nm torque വരെ നൽകാൻ ശേഷിയുള്ളതാണ്. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാൻസ്മിഷൻ ചോയ്‌സുകൾ. മൈലേജ് കണക്കുകളിലേക്ക് നോക്കിയാൽ 1.2 ലിറ്റർ പെട്രോൾ മാനുവൽ പതിപ്പ് 21.79 കി.മീ ഇന്ധനക്ഷമതയാണ് നൽകുന്നത്.

Maruti Fronx Turbo Velocity Edition Launched

എഎംടിയിൽ വരുമ്പോൾ മൈലേജ് 22.89 കിലോമീറ്ററാണ് ഓഫർ ചെയ്യുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ്റെ ഇന്ധനക്ഷമത മാനുവലിനൊപ്പം 21.5 കിലോമീറ്ററാണ്. അതേസമയം ഓട്ടോമാറ്റിക്കിൽ 20.01 കിലോമീറ്റർ മൈലേജാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്. ഇനി ഫ്രോങ്ക്‌സ് കൂപ്പെ എസ്‌യുവിയുടെ സിഎൻജിയിൽ 28.51 കിലോഗ്രാം മൈലേജുണ്ട്. സിഎൻജി ഇന്ധനത്തിൽ പ്രവർത്തിക്കുമ്പോൾ 1.2 ലിറ്റർ എഞ്ചിന്റെ പെർഫോമൻസിൽ കുറവുണ്ടാവും.

അങ്ങനെ 77.5 bhp, 98.5 Nm torque എന്നിങ്ങനെയാണ് ഉത്പാദിപ്പിക്കാനാവുന്നത്. കംപ്രസ്‌ഡ് നാച്ചുറൽ ഗ്യാസിൽ കിട്ടുന്ന മോഡൽ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനിൽ മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്രോങ്ക്സ് വെലോസിറ്റി എഡിഷൻ കൂടാതെ വിൽപ്പന ഇനിയും വർധിപ്പിക്കുന്നതിനായി മോഡലിൽ ധാരാളം ഓഫറുകളും ആനുകൂല്യങ്ങളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ വണ്ടിയുടെ എഎംടി മോഡലുകളുടെ വിലയിലും പരിഷ്ക്കാരമുണ്ടായിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, February 6, 2024, 10:12 [IST]
English summary
Maruti fronx turbo velocity edition launched with host of free accessories
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X